ബോക്സ് ഓഫീസിൽ ഹിറ്റായ ആദ്യ നായക വേഷം 1989-1992 കാലഘട്ടത്തിൽ മോഹൻലാലിനെയും(കിരീടം, ദശരഥം,അബ്ദുള്ള, ധനം, ഭരതം, കമലദളം) മമ്മൂട്ടിയെയും (മഹായാനം, അമരം, കൗരവർ) കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിരവധി തിരക്കഥകൾ സൃഷ്*ടിച്ച ലോഹിതദാസ് പതിവിനു വിപരീതമായി മുരളിയെ നായകനാക്കി ജോർജ് കിത്തു എന്ന സംവിധായകനു വേണ്ടി എഴുതിയ ആധാരം മലയാള സിനിമയിൽ പുതിയൊരു മാറ്റത്തിനു വഴി തെളിച്ചു...... അന്ന് വരെ പ്രതി നായക വേഷങ്ങളിലും, സഹ നടന്റെ വേഷങ്ങളിലും തിളങ്ങി നിന്ന മുരളിയു ടെ കരിയറിലെ ആദ്യ ഹിറ്റ് നായക വേഷമായി മാറി അധാരത്തിലെ ബാപ്പൂട്ടി....... അതിനു ശേഷം, വളയം, ചമ്പക്കുളം തച്ചൻ, സ്നേഹ സാഗരം എന്നീ ചിത്രങ്ങളിലും നായകനായി തിളങ്ങിയ മുരളി 1992 തന്റെ കരിയറിലെ അവിസ്മരണീയ വര്‍ഷങ്ങളിൽ ഒന്നാക്കി മാറ്റി......
Ee padam kanda orma koodi illa. Irangiya time il camera print engaandu kandathaanu. Onnu koode kaananam.