മലയാള സിനിമ സംവിധായകരും എഴുത്തുകാരും തീർത്ത സാങ്കൽപ്പിക ചട്ടക്കൂടുകളെയെല്ലാം പൊളിച്ചടുക്കിയ ആമേൻ പിറന്നിട്ട് 4 വർഷം. ഈ സിനിമ മത്സരിക്കുന്നത് കൂടെയിറങ്ങുന്ന മലയാള ചിത്രങ്ങളോടോ, ഇന്ത്യയിലെ പ്രാദേശിക ഭാഷ ചിത്രങ്ങളോടുമായിരുന്നില്ല മറിച്ച് ലോക സിനിമകളോടായിരുന്നു. ഒരു പ്രത്യേക ജോണറിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമല്ല ആമേൻ ആക്ഷേപ ഹാസ്യം, മ്യൂസിക്കൽ റൊമാൻസ്, റൊമാന്റിക് കോമഡി, അങ്ങിനെ ഒരുപാട് ജോണറുകളുടെ മിശ്രണം ആണ് ഈ ചിത്രമെങ്കിലും വ്യെക്തിപരമായി ഞാൻ മാജിക്കൽ റിയലിസം എന്ന ക്യാറ്റഗറിയിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു. കാരണം കുമരങ്കരി എന്ന സാങ്കല്പിക ഗ്രാമം തുടങ്ങി ഇതിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രധാരണം വരെ ലിജോയുടെ ഭാവനകളിൽ ഇതൾ വിരിഞ്ഞതാണ്, എല്ലാം സങ്കല്പികവുമാണ് ലാലേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു മാജിക് ആണ് അല്ലെ
Ithinu thread illel pinne eath malayala filmnaanu thread thudanguka "Amen theatril kandilla pakaram ammak meen vedich koduthu " ee post idan prathyeka page arrange cheyunnathanu