1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    2 Screensinte Oru Effect Koodu Aanu...
    Abhinaya Maathram Aayrunnel Ee Status Vechu HF Aayene...
     
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    1 st shw abhinaya mathram arunnu full ayilla

    Sent from my C1904 using Tapatalk
     
    KRRISH2255 likes this.
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Maneesh 4/5
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    മനീഷ് നാരായണന്‍


    പലരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരികയും സ്‌നേഹം നിറച്ച് അപ്രത്യക്ഷനാവുകയും ചെയ്യുന്ന ഒരു മനുഷ്യന്‍. അവരവരിലേക്ക് മുഖംപൂഴ്ത്തിയ ആള്‍ക്കൂട്ടങ്ങളില്‍ അപൂര്‍വ്വമായ ഇത്തരമൊരു മനുഷ്യനെ തേടിയുള്ള യാത്രയാണ് ചാര്‍ലി. മലയാള സിനിമയ്ക്ക് മുഖപരിചയമേറെയില്ലാത്ത നായകനും, മുന്‍പരിചയമില്ലാത്ത അവതരണവും. ചാര്‍ലിയുടെ ലാളിത്യവും, ആര്‍ദ്രതയും ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയുടേതുമാണ്. ഉള്ളുപൊള്ളക്കഥകളാലുള്ള ഉടുക്കുപാട്ടില്‍ ഭ്രമിച്ചുപോയ ആസ്വാദകരെ കാലത്തിനൊപ്പം ക്ഷണിക്കുന്ന സിനിമയാണ് ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്റെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും മികച്ച പ്രകടനവും ചാര്‍ലിയുടെ കാഴ്ചയാണ്.

    കുടുംബത്തില്‍ നിന്നും,ജീവിതത്തിലെ കെട്ടുപാടുകളില്‍ നിന്നുമുള്ള പുറപ്പെട്ടുപോക്ക് ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളുടെ സ്ഥിരസ്വഭാവമായിരുന്നു. ഈ ആവര്‍ത്തനത്താലാണ് യാത്രാസജ്ജമായ ബൈക്കും, നാട് വിടുന്ന നായകനും ദുല്‍ഖറിനെ പിന്തുടര്‍ന്ന് ട്രോള്‍ ചെയ്തത്. അലസമായ താടിയും ,ബൊഹീമിയന്‍ അയവുള്ള മേല്‍ക്കുപ്പായവും നാട് വിട്ടോടുന്ന നായകനിലേക്ക് തന്നെയാണ് പ്രതീക്ഷയെത്തിച്ചത്. എന്നാല്‍ ഈ മുന്‍ധാരണകളെ തകിടംമറിച്ചാണ് ചാര്‍ലിയുടെ യാത്ര. ആ യാത്രകളോരോന്നും ജീവിതവും സമൂഹവും തളര്‍ത്തിയിട്ട മനുഷ്യരിലേക്കാണ്. കുടുംബത്തിന്റെയും, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലപ്പുകളില്‍ തണല്‍ ലഭിക്കാത്ത ഒറ്റജീവിതങ്ങളുടെ ഒരുമയിലേക്കാണ് ചാര്‍ലി കഥ പറഞ്ഞെത്തുന്നത്. ആണ്‍വീരഗാഥകളും, പെണ്‍മയുടെ പ്രയാണങ്ങളും തരംതിരിച്ചെത്തുന്ന തിരശീലയിലേക്ക് മനുഷ്യനെ പതിപ്പിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആറും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും.



    ദുല്‍ഖര്‍ സല്‍മാനാണ് ചാര്‍ലി. ചാര്‍ലിയുടെ സ്വഭാവം തന്നെയാണ് സിനിമയുടെയും ആഖ്യാന സ്വഭാവം. ഏത് നിമിഷവും എതൊരാളിലേക്കും അപ്രതീക്ഷിതമായ പ്രവേശിക്കാനിടയുള്ള മനുഷ്യന്‍. കഥ പറച്ചിലിലും ഈ അപ്രതീക്ഷിതത്വമുണ്ട്. ആരിലൂടെയും സഞ്ചരിക്കുകയും വികസിക്കുകയും ചെയ്യുന്ന കഥ. ഈ അപ്രതീക്ഷിതത്വം തന്നെയാണ് ചാര്‍ലിയുടെ സൗന്ദര്യവും മേന്മയും. വിദേശത്തേക്ക് കെട്ടിച്ചുവിടാന്‍ ഒരുമ്പെടുന്ന വീട്ടുകാരില്‍ നിന്ന് ഒളിച്ചോടുന്ന ടെസ്സ(പാര്‍വതി) ചെന്നുകയറുന്നത് ഒരു അപരിചിതന്‍ വിട്ടുപോയ മുറിയിലേക്കാണ്. തനിക്ക് മുമ്പേ താമസിച്ചയാളുടെ ശേഷിപ്പുകള്‍ ടെസ്സയെ പുതിയൊരു ലോകത്തേക്ക് ക്ഷണിക്കുകയാണ്. കൗതുകകരവും, ഭ്രമാത്മകവും അവിശ്വസനീയവുമായ ഒരു ലോകം പണിത് മുന്നേറുന്ന ചാര്‍ലിയെ തേടി ടെസ്സ തിരിക്കുകയാണ്. ചാര്‍ലി വരച്ചിട്ട ചിത്രങ്ങളിലെ മനുഷ്യരെയും അവരുടെ കഥകളെയും കൂട്ടിച്ചേര്‍ക്കാനുള്ള ടെസ്സയുടെ തിടുക്കത്തില്‍ അവള്‍ പൂരിപ്പിച്ചെടുക്കുന്നത് ചാര്‍ലിയെയാണ്. മറ്റുള്ളവരുടെ ആനന്ദത്തില്‍ തന്നെ തേടുന്ന മനുഷ്യനെ തേടിയാണ് തുടര്‍യാത്ര. കൗതുകത്തില്‍ നിന്ന് പ്രണയത്തിലേക്കും അനുയാത്രയിലേക്കും വഴിതിരിയുകയാണ് ടെസ്സ. ടെസ്സയുടെ തേടലിലൂടെ ചാര്‍ലിയെ അവളുടെ കാഴ്ചയിലൂടെയും കണ്ടെത്തലിനൊപ്പവും അവതരിപ്പിക്കുകയാണ് സിനിമ.

    അവതരണരീതിയില്‍ തന്റെ മുന്‍സിനിമകളില്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട് മാര്‍ട്ടിന്‍ പ്രക്കാട്ട്. മാര്‍ട്ടിന്റെ ഇതുവരെയുളളതില്‍ മികച്ച സിനിമയുമാണ് ചാര്‍ലി. ഒരേ സ്വഭാവത്തെ പിന്തുടരാത്ത ട്രീറ്റ്‌മെന്റിലൂടെ നീങ്ങുമ്പോഴും ഒരു ഘട്ടത്തിലും ആസ്വാദകരെ കുഴയ്ക്കുന്നില്ല സംവിധായകന്‍. പല മാനങ്ങളിലേക്ക് വികസിക്കുന്ന കഥാപ്രതലത്തെ അതേ സാധ്യത നിലനിര്‍ത്തി പരിചരിക്കാന്‍ മാര്‍ട്ടിന്‍ പ്രയത്‌നിച്ചിട്ടുണ്ട്. ഉണ്ണി ആര്‍ കഥകളിലെ സര്‍റിയലിസ്റ്റിക് അന്തരീക്ഷവും സവിശേഷമായ കഥാപാത്രസൃഷ്ടിയും ചാര്‍ലി എന്ന സിനിമയിലേക്കും കുടിയേറുന്നുണ്ട്. സമൂഹത്തിന്റെ മൂല്യവിചാരത്തിന് ശരിപ്പെടാത്ത നായകനും കഥാപാത്രങ്ങള്‍ക്കും പ്രവേശനമില്ലാത്ത ചലച്ചിത്രപരിസരത്തേക്കാണ് ചാര്‍ലിക്ക് കൂട്ടുകാരായി ഗുണ്ടയും കളളനുമൊക്കെ വിഹരിക്കുന്നത്. നായകവരവേല്‍പ്പിനും,പാട്ടിനുമുള്ള പാസ്സിംഗ് ഷോട്ടുകളായി മാത്രം സമൂഹത്തെ പ്രവേശിപ്പിക്കുന്ന ഇടമാണ് നമ്മുടെ കമേഴ്‌സ്യല്‍ സിനിമ. ഇവിടെയാണ് ചാര്‍ലിയിലൂടെ സാധ്യമാകുന്ന സാമൂഹ്യജീവിതം ആഘോഷിക്കപ്പെടുന്നത്. സഹചാരിയായ പൊട്ടിച്ചിരിക്ക് പിന്നാലെ നിലവിട്ട് പൊട്ടിക്കരയുന്ന നായകനെയും ചാര്‍ലി സമ്മാനിക്കുന്നുണ്ട്.



    ടെസ്സയുടെ തേടലിനൊപ്പമാണ് ജോമോന്‍ ടി ജോണിന്റെയും ക്യാമറയുടെയും സഞ്ചാരം. ചാര്‍ലിയുടെ ഇടത്തേക്കുള്ള ടെസ്സയുടെ വരവ്,കള്ളന്റെയും ഗുണ്ടയുടെയും കഥകളിലേക്കുളള കയറിയിറങ്ങല്‍ എന്നിവിടങ്ങളില്‍ ജോമോന്‍ ദൃശ്യപരിചരണത്താല്‍ പുതിയൊരുനഭവം സാധ്യമാക്കി.
    ഭ്രമിപ്പിച്ച് കൂടെക്കൂട്ടുന്ന അവതരണസ്വഭാവത്തെ വാണിജ്യയുക്തിയാല്‍ ഇടയ്‌ക്കെവിടെയോ നഷ്ടപ്പെടുത്തുന്നുമുണ്ട് ചാര്‍ലി. വെറും മനുഷ്യനില്‍ നിന്ന് അമാനുഷികതയിലേക്കും ഹീറോയിസത്തിലേക്കുമുള്ള ചാര്‍ലിയുടെ വെട്ടിത്തിരിയല്‍, സങ്കടങ്ങളെ സംഗമം കൊണ്ട് പരിഹരിച്ചുള്ള ചില കൂട്ടിയോജിപ്പിക്കലുകള്‍, ധനുഷ്‌കോടിയിലേക്കുള്ള പാട്ടിന് പോക്ക് ഇവയെല്ലാം ചെറുതല്ലാതെ മുഴച്ചുനില്‍ക്കുന്നുണ്ട്.

    ശരീരഭാഷയിലെ ഇതുവരെയുണ്ടായിരുന്ന അയവില്ലായ്മയെ അമ്പരപ്പിക്കുംവിധം അപ്രത്യക്ഷമാക്കിയിരിക്കുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഹൃദയം തുറന്ന് സഞ്ചരിക്കുകയും, ഉറക്കെ ചിരിക്കുകയും, മറ്റുളളവരിലേക്ക് കരുതലുമായി കാറ്റ് പോലെ പറന്നിറങ്ങുകയും ചെയ്യുന്ന ചാര്‍ലിയെ ദുല്‍ഖര്‍ ഉജ്വലമാക്കിയിട്ടുണ്ട്. വൈവിധ്യതയുള്ള കഥാപാത്രങ്ങളെ വെല്ലുവിളിയില്ലാതെ ഭാവഭദ്രമാക്കാന്‍ ഈ നടന് കഴിയുമെന്ന വിശ്വസിപ്പിക്കുന്നുണ്ട് ചാര്‍ലി.
    മലയാളത്തിലെ നിലവിലെ നായികാ താരങ്ങള്‍ക്കിടയില്‍ ഒന്നാമിടം അഭിനയം കൊണ്ട് പാര്‍വതി നിലനിര്‍ത്തുന്നു. കാഞ്ചനാമാല എന്ന മുന്‍കഥാപാത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായൊരു ഭാവപരിസരം. സൗബിന്‍ ഷാഹിര്‍, താന്‍ ഉള്‍പ്പെടുന്ന രംഗങ്ങളെല്ലാം പ്രകടനം കൊണ്ട് സ്വന്തമാക്കുന്നു. ചെമ്പന്‍ വിനോദ് ജോസ്, ടോവിനോ തോമസ്,കല്‍പ്പന, നെടുമുടി വേണു,അപര്‍ണാ ഗോപിനാഥ് എന്നീ അഭിനേതാക്കളെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട് ചാര്‍ലി. കഥാപാത്രസൃഷ്ടിയിലെ സൂക്ഷ്മശ്രദ്ധയുടേത് കൂടിയാണ്

    ജോമോന്റെ ഛായാഗ്രഹണത്തിനൊപ്പം ചാര്‍ലിക്ക് മികച്ച പിന്തുണ നല്‍കുന്നതാണ് ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം. കാഴ്ചയ്‌ക്കൊപ്പമുള്ള കേള്‍വിസുഖം മാത്രമാണ് ഗോപീസുന്ദറിന്റെ പാട്ടുകള്‍. ഇക്കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലുളള ചുന്ദരിപ്പെണ്ണേ ഗായകനെ അടയാളപ്പെടുത്തുന്ന ഗാനവുമല്ല. മാല്‍ഗുഡി ശുഭയുടെ ശബ്ദത്തിലുള്ള അകലേ എന്ന ഗാനമാണ് കൂട്ടത്തില്‍ കേമം. സമീറാ സനീഷ് ചാര്‍ലിയുടെയും ടെസ്സയുടെയും വസ്ത്രങ്ങളെ സവിശേഷമാക്കിയിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം സമീറയുടെ മികച്ച കോസ്റ്റിയൂം ഡിസൈനിംഗുമാണ് ചാര്‍ലി.

    അടുക്കുന്തോറും അകലങ്ങളിലേക്ക് പുറംതിരിയുന്ന മനുഷ്യരുടെ ഇടയില്‍ നിന്ന് മാനവികതയെ കണ്ടെത്താനാണ് ചാര്‍ലിയുടെ ആഹ്വാനം.
    ബഹുസ്വരതയെ നിശബ്ദമാക്കുന്ന അസഹിഷ്ണുതയുടെ കാലത്ത് മനുഷ്യരിലേക്ക് മനുഷ്യനായ് പടരുന്ന ചാര്‍ലി പ്രസക്തവുമാണ്.
     
    Aattiprackel Jimmy likes this.
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Maneesh 4/5

    So top narrative structure kanum.. Nale kananam... Tkt kitumo avo..
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Maneesh 4 koduthalle....:Giveup:
     
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :punk:
     
  8. DRACCULA

    DRACCULA Fresh Face

    Joined:
    Dec 5, 2015
    Messages:
    190
    Likes Received:
    61
    Liked:
    28
    Trophy Points:
    33
    Padam kanduu...Chalakudy surabhi 6.30 show..status oru 70%...
    annoncing thott oru expectationum undayirunnilla, especially mass feel hype kandapol..
    But padam enikishtapettuu...totally refreshing n gud feel movie....:Hurray:
    DQ top notch performance...:Kollaam::Kollaam:
    Parvathi..hammoo..onnum parayanilla...:Huglove::wub:
    Bakki ella supporting charactersum nannayii..
    Direction, making, visuals (kikidu) :Yahbuhuha:,bgm agnane ellam suprbb...
    -ves aayi thonnith 2nd halfle oru song..vere onnum illa...
    angane mothathil oru gud feel movie...
    wom mixed aanu, padam kazhinj claps undayirunnu...
    Rating: 4/5
     
  9. OMASSERY KING

    OMASSERY KING Debutant

    Joined:
    Dec 7, 2015
    Messages:
    35
    Likes Received:
    56
    Liked:
    7
    Trophy Points:
    3
    Location:
    OMASSERY MUKKAM CALICUT
  10. OMASSERY KING

    OMASSERY KING Debutant

    Joined:
    Dec 7, 2015
    Messages:
    35
    Likes Received:
    56
    Liked:
    7
    Trophy Points:
    3
    Location:
    OMASSERY MUKKAM CALICUT
    [​IMG] mukkam Rush Pics[​IMG] [​IMG] [​IMG]
     
    Aattiprackel Jimmy likes this.

Share This Page