ദി ഗ്രേറ്റ് ഫാദർ തിയേറ്റർ : ചേർത്തല കൈരളി സ്റ്റാറ്റസ് : 100% ഷോയുടെ സമയം : 8 AM ഓഗസ്റ്റ് സിനിമാസ് - മമ്മുക്ക ചിത്രം ആദ്യം അന്നൗൻസ് ചെയ്തപ്പോൾ മുതൽ എല്ലാവരുടേം ശ്രദ്ധ ആകർഷിച്ചിരുന്നു.. ഇക്കേടെ കട്ട താടി ഗെറ്റ് അപ്പ് കൂടെ കണ്ടപ്പോ ഇതൊരു ഒന്നൊന്നര ഐറ്റം ആകും എന്ന് ഏകദേശം ഉറപ്പിച്ചിരുന്നു..ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മോഷൻ പോസ്റ്ററുകളും ടീസ്റുകളും കൂടെ കണ്ടപ്പോ ആ പ്രതീക്ഷ വാനോളനായി..ക്രിസ്മസിന് റീലീസ് ചെയ്യാൻ ഇരുന്ന ചിത്രം സിനിമ സമരം മൂലം നീണ്ടു ..ഒടുവിൽ ഇന്ന് (മാർച്ച് 30) പടം റീലീസ് ആയി.. ഇനി പടത്തിലേക്ക് ആദ്യ പകുതി വേഗത കുറവാണ് എങ്കിലും നല്ല രീതിയിൽ എടുത്തിട്ടുണ്ട്...പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും മികച്ചു നിന്നു.. ഇന്റർവെൽ ബ്ലോക്ക് ഒരു രക്ഷേം ഇല്ലായിരുന്നു.. രണ്ടാം പകുതി എനിക്ക് ആദ്യ പകുതിയേക്കാൾ നല്ലോണം ഇഷ്ടപ്പെട്ടു...മാസ്സ് രംഗങ്ങൾ എല്ലാം കിടുക്കി..ക്ലൈമാക്സും നന്നായി...മൊത്തത്തിൽ ഒരു തകർപ്പൻ രണ്ടാം പകുതി... പ്രകടനങ്ങൾ മമ്മൂട്ടി - ഡേവിഡ് നൈനാൻ എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ തന്റേതായ ശൈലിയിൽ ഒരുപാട് വ്യത്യസ്തതയോടെ അവതരിപ്പിച്ചു..ഇമോഷണൽ രംഗങ്ങളിലും മാസ്സ് രംഗങ്ങളിലും ഒരുപോലെ തകർത്തു എന്ന് പറയാതെ വയ്യ..തകർത്തു വാരി ഹനീഫ് അദേനി - ഒരു പുതുമുഖ സംവിധായകന്റെ പിഴവുകൾ അവിടിവിടെ നമുക്ക് കാണുവാൻ സാദിക്കുമെങ്കിലും തന്നാൽ ആകും വിധം നന്നയി എടുത്തിട്ടുണ്ട്.... ആര്യ - ACP ആൻഡ്രൂസ് ഈപ്പൻ എന്ന കഥാപാത്രം ആയി നല്ല പ്രകടനം കാഴ്ചവച്ചു..ഡബ്ബിങ്ങും നന്നായി..പ്രിത്വി ചെയ്തിരുന്നേൽ ഒന്നൂടെ നന്നായേനെ എന്ന് തോന്നി സ്നേഹ - ഡേവിഡ് നൈനാനിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു..ഇമോഷണൽ രംഗങ്ങളിൽ വളരെ നല്ല പ്രകടനം കാഴ്ചവച്ചു ബേബി അനിഖ - നന്നായി ചെയ്തു ബാക്കി കഥാപാത്രങ്ങൾ ചെയ്ത എല്ലാവരും നന്നായി... മൊത്തത്തിൽ ശരാശരിക്ക് മുകളിൽ നിൽക്കും.. എന്റെ റേറ്റിംഗ് : 3.5/ 5 Sent from my Lenovo K50a40 using Tapatalk