ലൂസിഫെർ ' ലൈവ് പ്രെസ്സ് മീറ്റ് കണ്ടു ശരിക്കും കോൾമയിർ കൊണ്ടു പോയി. ചില കാര്യങ്ങൾ , * ഒബ്ജെക്റ്റീവ് ആയി സിനിമക്ക് ആവശ്യം വന്നാൽ ഞാനും ഒരു ക്യാരക്ടർ ചെയ്തേക്കാം എന്ന് പൃഥ്വിരാജ്. *മലയാളത്തിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള താരത്തെ വെച്ച് എഴുതുമ്പോൾ അതിൽ ഫാൻ ഫീസ്റ്റും ഉണ്ടാകും എന്ന് മുരളി ഗോപി. * ബജറ്റ് അല്ല വിഷയം സിനിമ ആവശ്യപ്പെടുന്നത് നൽകുകയാണ് പ്രധാനം എന്ന് ആന്റണി പെരുമ്പാവൂർ. * ഡ്രീം സിനിമ എന്നൊക്കെ പറയുന്നതിനും അപ്പുറത്തായിരിക്കും ഈ പ്രോജക്ട് എന്ന് ലാലേട്ടൻ. ** ഒരു വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യം ലാലേട്ടനോട് : " പൃഥ്വിരാജിനെയും മുരളി ഗോപിയെയും മാറ്റി നിർത്തിയാൽ എന്താണ് ഈ സിനിമയിലേക്ക് ആകർഷിച്ചത് ? ലാലേട്ടൻ : " എനിക്ക് അഭിനയിക്കാൻ അറിയാം എന്നുള്ളത് .." ഇത് കേട്ട് കയ്യടിച്ചു ചിരിക്കുന്ന പൃഥ്വിരാജ്. ഏറ്റവും വലിയൊരു കാത്തിരിപ്പു തന്നെയാണ് ഈ ചിത്രം. ലൂസിഫർ <3 #Lalettan #Prithwiraj #Muraligopi *ആശിർവാദിന്റെ അടുത്ത അഞ്ചു ചിത്രങ്ങൾ. 1. ഒടിയൻ 2. പ്രണവ് ജീത്തു ജോസഫ് ചിത്രം 3. ലൂസിഫർ 4. ലാൽജോസ് ലാലേട്ടൻ ചിത്രം 5. രഞ്ജി പണിക്കർ ഷാജി കൈലാസ് ലാലേട്ടൻ ചിത്രം