1971 ബിയോണ്ട് ബോർഡേഴ്സ് തിയേറ്റർ : ചേർത്തല കൈരളി ഷോയുടെ സമയം : 9AM സ്റ്റാറ്റസ് : 100% തുടക്കം മുതൽക്കേ ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു ഈ ചിത്രത്തിൽ..കാരണം ഞാൻ പറയണ്ടല്ലോ...പക്ഷെ ട്രെയ്ലറും പാട്ടുകളും ഇറങ്ങിയത്തോട് കൂടി ഒരു ചെറിയ പ്രതീക്ഷ ഫാൻസ് അടക്കം എല്ലാവരിലും വന്നു തുടങ്ങി..ലാലേട്ടൻ ഇതിൽ 2 കഥാപാത്രം ചെയ്യുന്നുണ്ട് മേജർ മഹാദേവനും മേജർ സഹാദേവനും..തെലുഗു സിനിമ നടൻ അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ് ഇതിൽ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്നുണ്ട്..ഇവരെ കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്..അമിത പ്രതീക്ഷകളൊന്നും തന്നെ ഇല്ലാതെ ഞാൻ പടം കാണുവാൻ കേറി ഇനി പടത്തിലേക്ക്... ആദ്യ പകുതി ജോർജിയ ഓപ്പറേഷനോട് കൂടി ആണ് പടം തുടങ്ങുന്നത്..അത് കഴിഞ്ഞു സഹദേവന്റെ ഫ്ലാഷ് ബാക്ക്..നാട്ടിലെ രംഗങ്ങൾ ഒക്കെ കുഴപ്പമില്ലാതെ പോയി..ആദ്യ പകുതിയിൽ ഒരു വാക്കിനാൽ എന്ന ഒരു ഗാനം ആണ് ഉള്ളത്..ഇന്റർവെൽ രംഗം വളരെ നന്നായി രണ്ടാം പകുതി 1971 വാർ ആണ് രണ്ടാം പകുതി...ക്ലൈമാക്സ് രംഗങ്ങൾ നന്നായി..എങ്കിലും ഒരു സ്ഥിരം മേജർ രവി ചിത്രം ആയിട്ടെ കണ്ടു തീരുമ്പോൾ നമുക്ക് തോന്നുകയുള്ളൂ..പേസിപോകാതെ എന്ന് തുടങ്ങുന്ന ഒരു ഗാനം ആണ് രണ്ടാം പകുതിയിൽ ഉള്ളത്.. മേന്മകൾ ലാലേട്ടൻ സുജിത് വാസുദേവ് അവസാന 30 മിനുറ്റ് ഇന്റർവെൽ രംഗം ദൈദർക്ക്യം ഗാനങ്ങൾ പോരായ്മകൾ മേജർ രവി സിനിമകളിലെ സ്ഥിരം രംഗങ്ങൾ കാസ്റ്റിംഗ് മൊത്തത്തിൽ 1 തവണ കണ്ടിരിക്കാവുന്ന ഒരു യുദ്ധ ചിത്രം.. എന്റെ റേറ്റിങ് : 3/5