1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    official threadum thudaghiyooo
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ellam thudangi :p
     
    Red Power likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Prithvi:Yeye::Yeye:
     
  4. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Idivettu ettedutho Mr BB Thread owner powlikku :p;) where is band
     
  5. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    idivette anarkali thread thudangiyille?
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    dha thudangam....
     
    Ravi Tharakan likes this.
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    okay...
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    2015ല്‍ നൂറ് കോടി ക്ലബ്ബിലേക്കെത്തുന്ന താരമായി പൃഥ്വിരാജ്, നന്ദനത്തിലെ നായകനില്‍ നിന്ന് സൂപ്പര്‍താരത്തിലേക്ക് പൃഥ്വിയുടെ വളര്‍ച്ച


    മലയാള സിനിമയില്‍ പൃഥ്വിരാജിനോളം വിമര്‍ശനങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും നേരിട്ട വേറെ താരമില്ല. 19ാം വയസ്സില്‍ സിനിമയിലെത്തുകയും പതിനാല് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ മുന്‍നിര താരമാവുകയും ചെയ്ത പൃഥ്വിയുടെ നേട്ടം ഒറ്റയാന്റെ ജൈത്രയാത്രയാണ്. സൗഹൃദസംഘങ്ങളുടെയോ,ലോബിയുടേയോ ഭാഗമാകാതെ നിശ്ചയദാര്‍ഡ്യം കൊണ്ട് സൂപ്പര്‍താരപദവിയിലെത്തിയ നടന്‍. പതിനാല് വര്‍ഷത്തെ അഭിനയജീവിതം കൊണ്ട് സിനിമയെ സാങ്കേതികമായും സമഗ്രമായും പഠിച്ചെടുക്കാന്‍ കൂടിയാണ് പൃഥ്വി ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ സമീപകാല സിനിമകള്‍ ബോധ്യപ്പെടുത്തും.

    സുകുമാരന്റെ മകന്‍ എന്ന ടാഗ് ആനുകൂല്യമായി കൊണ്ടുനടക്കാതെ അച്ഛന്റെ പേരിനെ ഉത്തരവാദിത്വബോധ്യമാക്കിയാണ് ഈ നടന്റെ ചലച്ചിത്രസപര്യ. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 90 സിനിമകള്‍. രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം. ഇപ്പോള്‍ ഹാട്രിക് വിജത്തോടടുക്കുകയാണ് പൃഥ്വി. എന്ന് നിന്റെ മൊയ്തീന്റെ ഗംഭീര വിജയത്തിന് പിന്നാലെ അമര്‍ അക്ബര്‍ അന്തോണിയുടെയും അനാര്‍ക്കലിയുടെയും വിജയം. കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് പൃഥ്വിരാജിന് എന്ന് നിന്റെ മൊയ്തീന്‍. ഒരു വര്‍ഷം തന്നെ 35 കോടി ക്ലബ്ബില്‍ രണ്ട് ചിത്രങ്ങള്‍ എന്ന നേട്ടവും.

    ഹാട്രിക് ഹിറ്റ്- പൃഥ്വിരാജിനെക്കുറിച്ച് സംവിധായകര്‍

    [​IMG]

    ആര്‍ എസ് വിമല്‍

    മൊയ്തീന്‍ എന്ന കഥാപാത്രമായി ആദ്യം മുതല്‍ക്കേ മനസ്സിലുണ്ടായത് പൃഥ്വിരാജിനെ തന്നെയാണ്. പൃഥ്വിയിലേക്ക് എത്താനാകുമോ എന്ന സംശയത്തില്‍ മാത്രമാണ് വേറെ ആരെയെങ്കില്‍ വച്ച് ചെയ്താലോ എന്ന് തുടക്കത്തില്‍ ആലോചിച്ചിരുന്നത്. ബി പി മൊയ്തീനെ സിനിമയിലേക്ക പകര്‍ത്താന്‍ രൂപം കൊണ്ടും പ്രകടനം കൊണ്ടും പോന്ന ആള്‍ എന്നത് തന്നെയാണ് പൃഥ്വിയെ ഞാന്‍ മൊയ്തീനാക്കാന്‍ കാരണം. പൃഥ്വിരാജ് എന്ന അഭിനേതാവുമായി പ്രവര്‍ത്തിച്ചപ്പോള്‍ സിനിമയോട് അത്രമേല്‍ പാഷനുള്ള ബുദ്ധിമാനായ ഒരു ചലച്ചിത്രകാരനെയാണ് കാണാനായത്. കാഞ്ചനാമാല-മൊയ്തീന്‍ പ്രണയം കൂടുതല്‍ പേരിലെത്തണം ആഗ്രഹത്തിനൊപ്പമുളള സിനിമ എന്നത് പൃഥ്വിക്കും അതേ രീതിയില്‍ മനസ്സിലാക്കാനായി. മലയാളത്തിന് പുറത്തേക്ക് നമ്മുക്ക് ഉയര്‍ത്തിക്കാട്ടാവുന്ന നടനുമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മൊയ്തീന്‍ മാറുമ്പോള്‍ ഇത്തരമൊരു വിജയം ഈ നടന്‍ എത്രയോ നേരത്തെ അര്‍ഹിച്ചിരുന്നു എന്നാണ് പറയാനുള്ളത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് എന്ന് നിന്റെ മൊയ്തീന്റെ തിരക്കഥ. നാലരമണിക്കൂര്‍ എടുത്താണ് പൃഥ്വിയോട് പറഞ്ഞത്. കഥ കേട്ടയുടന്‍ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണുണ്ടായത്. മൊയ്്തീന്റെ വിജയം അപ്പോള്‍ തന്നെ പൃഥ്വിക്ക് ഉറപ്പായിരുന്നു.

    [​IMG]

    നാദിര്‍ഷാ

    കഥ കേട്ടയുടന്‍ ചിത്രീകരിക്കാന്‍ എത്ര ദിവസം വേണമെന്നും എത്ര ബജറ്റാകുമെന്നാണ് പൃഥ്വിരാജ് ചോദിച്ചത്. അഞ്ച് കോടിയും അമ്പത് ദിവസവുമെന്നായിരുന്നു എന്റെ മറുപടി. നിങ്ങളീ പറഞ്ഞ കഥ മികച്ച രീതിയില്‍ ചെയ്യണമെങ്കില്‍ ചുരുങ്ങിയത് എഴുപത്തിയഞ്ച് ദിവസവും ഏഴ് കോടിയും വേണമെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ചിത്രം പൂര്‍ത്തിയായപ്പോള്‍ 65 ദിവസവും ആറ് കോടി 70ലക്ഷം രൂപയുമായി. നാദിര്‍ഷയ്ക്ക് സംവിധായകന്‍ എന്ന നിലയില്‍ അത്രമാത്രം കഴിവുണ്ടെങ്കില്‍ ആദ്യചിത്രം ദിലീപ് കമ്മിറ്റ് ചെയ്യില്ലേ എന്ന് സിനിമയ്ക്ക് മുമ്പ് ആരോ പൃഥ്വിയോട് ചോദിച്ചതായി അറിഞ്ഞു. ഈ ഒരു സബ്ജക്ട് സിനിമയാക്കാനും മൂന്ന് താരങ്ങളെ വച്ച് ചെയ്യാനും ധൈര്യപ്പെടുന്നുണ്ടെങ്കില്‍ അയാള്‍ക്ക് അതിനുള്ള പ്രതിഭയും കഴിവും ഉണ്ടെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഈ ചിത്രത്തില്‍ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, എന്നാല്‍ അമര്‍ അക്ബര്‍ അന്തോണി വന്‍ഹിറ്റാകുമെന്ന് ഉറപ്പാണ്. അതിനാല്‍ എനിക്ക് ഈ സിനിമയുടെ ഭാഗമാകണം എന്നാണ് തിരക്കഥ പൂര്‍ത്തിയായപ്പോള്‍ പൃഥ്വി പറഞ്ഞിരുന്നത്.

    [​IMG]

    സച്ചി

    അടുപ്പങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും മുകളിലാണ് പൃഥ്വിരാജിന് സിനിമ. പൃഥ്വിയുടെ സിനിമയുടെ തെരഞ്ഞെടുപ്പ് നോക്കിയാല്‍ ഇത് മനസ്സിലാകും. നാലോ അഞ്ചോ സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റ് ആക്കിയ ഒരാളുടെ സിനിമയാണെങ്കിലും അദ്ദേഹം ചെയ്യണമെന്നില്ല. ബോധ്യമായില്ലെങ്കില്‍ അദ്ദേഹം സിനിമ ചെയ്യില്ല. പരിചയസമ്പന്നനായ സംവിധായകനായാലും തുടക്കക്കാരനായാലും പൃഥ്വിക്ക് ഒരു സിനിമയില്‍ പുതുതായി എന്ത് ചെയ്യാനുണ്ട് എന്നാണ് പരിഗണിക്കുന്നത്. എനിക്കൊപ്പം മൂന്ന് സിനിമകള്‍ ചെയ്ത പരിഗണനയില്‍ അല്ല തിരക്കഥ കേള്‍ക്കുന്നതും അനാര്‍ക്കലി കമ്മിറ്റ് ചെയ്തതും. ഫുള്‍ സ്‌ക്രിപ്ടുമായാണ് ഞാന്‍ പൃഥ്വിയെ ചെന്ന് കണ്ടത്. സിനിമയുടെ തിരക്കഥയില്‍ പൂര്‍ണതൃപ്തി വന്നപ്പോള്‍ മാത്രമാണ് സമ്മതം മൂളിയത്. സക്‌സസ് ഫോര്‍മുല ഫോളോ ചെയ്യുന്ന ആളുമല്ല.

    [​IMG]

    ഞാന്‍ തെരഞ്ഞെടുക്കുന്നത് എനിക്കിഷ്ടപ്പെടുന്ന സിനിമകള്‍: പൃഥ്വിരാജ്

    ഞാന്‍ തെരഞ്ഞെടുക്കുന്നത് എനിക്കിഷ്ടപ്പെടുന്ന സിനിമകള്‍ മാത്രമാണ്. പ്രേക്ഷകര്‍ ഈ ചിത്രം എങ്ങനെ സ്വീകരിക്കും എന്ന മുന്‍വിധിയോടെയല്ല വിജയിച്ച ചിത്രങ്ങളും പരാജയപ്പെട്ട സിനിമകളും തെരഞ്ഞെടുത്തിരിക്കുന്നത്. എന്റെ ഇഷ്ടങ്ങളെല്ലാം പ്രേക്ഷകര്‍ അംഗീകരിക്കുന്നു എന്നൊരിക്കലും ഞാന്‍ പറയില്ല. എനിക്കിഷ്ടപ്പെട്ട ചില സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരുന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ തിരഞ്ഞെടുത്ത മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടു എന്ന് മാത്രം. എന്റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാം. പ്രേക്ഷകര്‍ക്കിഷ്ടപ്പെടാത്ത സിനിമകള്‍ ഞാന്‍ തിരഞ്ഞെടുത്തേക്കാം. ഈ വര്‍ഷം തന്നെ പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്താത്ത സിനിമയാണെന്ന് എനിക്കറിയാം. പക്ഷെ ഇവിടെ, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ നഷ്ടമായിരുന്നു. അത്തരം സിനിമകള്‍ ഇനിയും ഞാന്‍ ചെയ്‌തേക്കാം.

    കരിയറിന്റെ തുടക്കകാലം മുതല്‍ വരവേല്‍്പ്പുകളെക്കാള്‍ വിമര്‍ശനവും വ്യക്തിഹത്യയും നേരിട്ട നടന്‍ കൂടിയാണ് പൃഥ്വിരാജ്. പ്രായം കൊണ്ടും സിനിമാനുഭവം കൊണ്ടും ഇളതലമുറക്കാരനായ നടന്റെ ചില തുറന്നുപറച്ചിലുകള്‍ സംഘടനയെ മുതല്‍ മുന്‍നിര താരങ്ങളെ വരെ ചൊടിപ്പിച്ചിട്ടുമുണ്ട്. അഭിമുഖങ്ങളിലും പൊതുവേദിയിലും താരങ്ങള്‍ തുടരുന്ന ഡിപ്‌ളോമസിയുടെ തുടര്‍ച്ചക്കാരനാകാതിരിക്കുന്നത് കൂടിയാണ് പൃഥ്വിയെ വേറിട്ടു നിര്‍ത്തുന്നത്.

    പഠനം മുടക്കി സിനിമയിലേക്ക്

    ഓസ്‌ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഐടി ബിരുദപഠനത്തിനിടെയാണ് പൃഥ്വിരാജ് സുകുമാരന്‍ അഭിനയരംഗത്തെത്തിയത്. സംവിധായകന്‍ ഫാസില്‍ ആണ് പൃഥ്വിരാജിനെ ആദ്യമായി സിനിമയിലേക്ക് പരിഗണിച്ചത്. എന്നാല്‍ ആ ചിത്രം നടന്നില്ല. പിന്നീട് രഞ്ജിത് നന്ദനം എന്ന സിനിമയില്‍ പൃഥ്വിയെ നായകനാക്കുകയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, എകെ സാജന്റെ സ്റ്റോപ്പ് വയലന്‍സ് എന്നീ ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചു. നന്ദനത്തിന് മുമ്പേ ഇവ റിലീസ് ചെയ്യുകയും ചെയ്തു. കൃത്യമായ ആസൂത്രണമില്ലാതെ കയ്യിലെത്തിയ റോളുകളെല്ലാം സ്വീകരിക്കുകയായിരുന്നു തുടക്കകാലത്ത് പൃഥ്വിരാജ്. ഭദ്രന്‍,വിനയന്‍,കമല്‍,ലോഹിതദാസ്,ശ്യാമപ്രസാദ് എന്നിവരുടെ ചിത്രങ്ങളില്‍ പൃഥ്വിക്ക് അവസരം ലഭിച്ചു.

    തുടക്കകാലത്ത് അഭിനേതാവെന്ന നിലയില്‍ ഏറെ ദൂരം താണ്ടാന്‍ പൃഥ്വിരാജിന് സാധിച്ചിരുന്നില്ല. എന്നാല്‍ 19ാം വയസ്സില്‍ ചലച്ചിത്രലോകത്തെത്തിയ പൃഥ്വി കരിയറിലെ തുടക്കത്തില്‍ ചെയ്തവയില്‍ ഏറെയും പക്വതയുള്ള കഥാപാത്രങ്ങളായിരുന്നു. കമലിന്റെ ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ വച്ച് ചിത്രീകരിച്ച കഥാപാത്രത്തിന് പകരക്കാരനായതും അകലെയിലെ റോളും കനാ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ വേഷവും അഭിനേതാവായി സ്വയംസമര്‍പ്പണത്തിന് തയ്യാറെടുക്കുന്ന പൃഥ്വിയിലേക്കുള്ള മുഖവുരയായി.

    [​IMG]

    24ആം വയസ്സില്‍ മികച്ച നടന്‍

    സിനിമയുടെ പ്രാധാന്യം പ്രാഥമിക പരിഗണനയാക്കി വലുപ്പച്ചെറുപ്പം നോക്കാതെ കഥാപാത്രമാകാന്‍ പൃഥ്വിക്ക് മടിയുണ്ടായിരുന്നില്ല. അച്ഛനുറങ്ങാത്ത വീട്, അത്ഭുതദ്വീപ്, നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ സിനിമകളില്‍ പൃഥ്വി താരമൂല്യം നോക്കാതെ അഭിനയിച്ചു. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സ് പൃഥ്വിക്ക് കരിയറിലെ മികച്ച ബ്രേക്ക് ആയിരുന്നു. ഇതേ വര്‍ഷമാണ് പത്മകുമാറിന്റെ വാസ്തവം എന്ന സിനിമയിലെ ബാലചന്ദ്ര അഡിഗയായി പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പരുസ്‌കാരം സ്വന്തമാക്കുന്നത്. 24ആം വയസ്സിലാണ് സംസ്ഥാനത്തെ മികച്ച അഭിനേതാവിനുളള അവാര്‍ഡ് തേടിയെത്തിയത്. അഭിനേതാവ് എന്ന നിലയില്‍ കുറേക്കൂടി സൂക്ഷ്മതയോടെ മുന്നോട്ടു നീങ്ങാന്‍ ചലച്ചിത്രപുരസ്‌കാരം പ്രേരണയും ഉത്തരവാദിത്വവുമായതായി പൃഥ്വി തന്നെ പറഞ്ഞിട്ടുണ്ട്.

    തമിഴകത്തും കാലുറപ്പിച്ച യുവതാരം

    കനാ കണ്ടേന്‍ എന്ന ചിത്രത്തിലെ വില്ലന്‍ റോളിന് പിന്നാലെ പൃഥ്വിയെ തമിഴകം നോട്ടമിട്ട് തുടങ്ങിയത് 2006 മുതലാണ്. പാരിജാതം,മൊഴി,സത്തം പോടാതെ,കണ്ണംമൂച്ചി യെനടാ,വെള്ളിത്തിരൈ എന്നീ സിനിമകളിലൂടെ പൃഥ്വി തമിഴകത്തും തിരക്കേറിയ താരമായി. റൊമാന്റിക് കോമഡി റോളുകളിലേക്കാണ് കോളിവുഡ് കൂടുതലായും പരിഗണിച്ചത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കാനും തമിഴ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും സമ്മര്‍ദ്ദമുണ്ടായെങ്കിലും മലയാളത്തിലാണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞു തമിഴ് ചിത്രങ്ങള്‍ കുറയ്ക്കുകയായിരുന്നു പൃഥ്വി. തമിഴില്‍ ഒരേ തരം വേഷങ്ങളാണ് എത്തിയതെന്നും കരിയറില്‍ വലിയ മാറ്റമുണ്ടാക്കാന്‍ തമിഴിലൂടെ സാധിക്കില്ലെന്ന മനസ്സിലാക്കിയതായും കാരണമായി പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ സജീവമാവുകയും തമിഴില്‍ വര്‍ഷത്തില്‍ ഒരു ചിത്രം എന്ന നിലയിലേക്ക് മാറുകയും ചെയ്തതിന് ശേഷം മണിരത്‌നം ചിത്രമാണ് തേടിയെത്തിയത്. രാവണ്‍ എന്ന സ്വപ്‌നപദ്ധതിയില്‍ വിക്രം നായകനായ ചിത്രത്തില്‍ പ്രതിനായകനായി പൃഥ്വി എത്തി. പിന്നീട് വലിയ ഇടവേളയ്ക്ക് ശേഷം വസന്തബാലന്‍ ഒരുക്കിയ പീരിഡ് ചിത്രം കാവിയത്തലൈവന്‍ പൃഥ്വി സ്വീകരിച്ചതും സിനിമയുടെ പ്രാധാന്യവും കഥാപാത്രത്തിനുള്ള സാധ്യതയും തിരിച്ചറിഞ്ഞാണ്. പൃഥ്വിയുടെ തമിഴ് കരിയര്‍ പരിഗണിച്ചാല്‍ കാവിയതലൈവനിലെ ഗോമതി നായകം, മൊഴിയിലെ കാര്‍ത്തിക,രാവണിലെ പോലീസ് ഓഫീസര്‍ എന്നിവയാണ് മികച്ചവ.

    ബോളിവുഡിലും സാന്നിധ്യം

    അയ്യാ, ഔറംഗസേബ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് ഹിന്ദിയില്‍ ചെയ്തത്. സച്ചിന്‍ കുന്ദേല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യാ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബോളിവുഡില്‍ പൃഥ്വി വരവറിയിച്ചു. ഔറംഗസേബിലെ പോലീസ് ഓഫീസര്‍ റോള്‍ കയ്യടി വാങ്ങുകയും ചെയ്തു. അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തിലായിരുന്നു അയ്യാ എന്ന സിനിമ. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലേക്ക് ഷാരൂഖ് ഖാനും അഭിഷേക് ബച്ചനുമൊപ്പം അഭിനയിക്കാന്‍ പൃഥ്വിയെയും പരിഗണിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

    [​IMG]

    പരീക്ഷണങ്ങളുടെ മുഖവാചകമായി നിര്‍മ്മാണകമ്പനി

    അഞ്ച് ചിത്രങ്ങളാണ് പൃഥ്വിയുടെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചത്. നാല് ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായിരുന്നു. സന്തോഷ് ശിവന്‍ ചിത്രം ഉറുമി,ലിജോ പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍ എന്നിവ പരീക്ഷണ ശ്രമങ്ങളുമായിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി കടല്‍ കടന്നൊരു മാത്തുക്കുട്ടി ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. സപ്തമശ്രീ തസ്‌കരാ വിജയം നേടി. റഹ്മാന്‍ ഖാലിദിന്റെ അനുരാഗ കരിക്കിന്‍ വെള്ളം, ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

    കലാമൂല്യമുള്ള സിനിമകളോടും കമ്പം

    ബോക്‌സ് ഓഫീസ് പരിഗണനയില്ലാതെ കലാമൂല്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ സിനിമകളുടെ ഭാഗമാകാന്‍ പൃഥ്വിക്കുളള താല്‍പ്പര്യം അദ്ദേഹത്തിന്റെ സിനിമകളെടുത്ത് നോക്കിയാല്‍ പിടികിട്ടും. അകലെ,ദൈവനാമത്തി്ല്‍,അച്ഛനുറങ്ങാത്ത വീട്,തലപ്പാവ്,തിരക്കഥ,പുണ്യം അഹം,സിറ്റി ഓഫ് ഗോഡ് മഞ്ചാടിക്കുരു,ആകാശത്തിന്റെ നിറം,മുന്നറിയിപ്പ് എന്നീ സിനിമകളിലൂടെ കടന്നുപോയാല്‍ തന്റെ റോളുകളെക്കാള്‍ നല്ല സിനിമയ്ക്ക് പൃഥ്വി നല്‍കുന്ന പരിഗണന പിടികിട്ടും.

    [​IMG]

    വാക്കാണ് വലിയ സത്യം/ പൃഥ്വിരാജ് നിലപാടും വിവാദങ്ങളും

    വിദ്വേഷ രാഷ്ട്രീയം ഷാരൂഖ് ഖാനെതിരെ ആക്രമണമുണ്ടായപ്പോള്‍ തെന്നിന്ത്യയില്‍ നിന്ന് പ്രതികരിച്ച ഏക നടന്‍ പൃഥ്വിരാജാണ്. സാമൂഹ്യനിലപാടുകളുടെ പേരില്‍ സിനിമയ്ക്ക് പുറത്ത് സ്വീകാര്യതയുള്ള
    ആമിര്‍ഖാനും രാഷ്ട്രീയ സാമൂഹ്യവിഷയങ്ങള്‍ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന കമല്‍ഹാസനും മലയാളത്തിലെ മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന സൂപ്പര്‍താരങ്ങള്‍ മൗനത്തിന്റെ നയതന്ത്രം
    തുടരുമ്പോഴാണ് പൃഥ്വിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് പൃഥ്വിയുടെ മറുപടിയെങ്കിലും ആ ഉത്തരത്തില്‍ വ്യക്തതയുണ്ട്.
    അമ്മയുടെ വിലക്ക് ലംഘിച്ച് അഭിനയം

    താരസംഘടനയായ അമ്മയുടെ വിലക്ക് അവഗണിച്ച് വിനയന്റെ ചിത്രത്തില്‍ സഹകരിക്കാന്‍ പൃഥ്വിരാജ് തീരുമാനിച്ചത് 2004ലാണ്. താരസംഘടന വിനയനുമായി ഇടഞ്ഞതിന് പിന്നാലെ വിനയന്‍ ചിത്രത്തില്‍ നിന്ന് താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടപ്പോല്‍ ഒപ്പിട്ട കരാറില്‍ പൃഥ്വിരാജ് ഉറച്ചുനിന്നു. തിലകന്‍, ലാലുഅലക്‌സ്, മുരളി, അഗസ്‌റിന്‍, സുരേഷ്‌കൃഷ്ണ എന്നിവരും പൃഥ്വിക്കൊപ്പം നിന്നു. അമ്മയ്ക്ക് എതിരായല്ല വ്യക്തിപരമായ താല്‍പര്യവും ആഗ്രഹവും കൊണ്ടാണ് കരാറില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചതെ്ന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. കരാറില്‍ ഒപ്പിട്ടതു കൊണ്ട് ഒറ്റപ്പെടുത്തിയാല്‍ അത് വിലപ്പോവില്ലെന്ന് വാര്‍ത്താസമ്മേളനത്തിലും പൃഥ്വിരാജ് ആവര്‍ത്തിച്ചു. സംഘടനാ വിലക്കിന്റെ ആദ്യ രക്തസാക്ഷിയുടെ രണ്ടാമത്തെ മകനാണെന്നാണ് പൃഥ്വി തന്നെ അന്ന് വിശേഷിപ്പിച്ചത്.

    [​IMG]

    നയതന്ത്രമില്ലാതെ അഭിപ്രായങ്ങള്‍

    ഇഷ്ടതാരം ആരാണ് ആരുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ,അല്ലെങ്കില്‍ എല്ലാ സൂപ്പര്‍താരങ്ങളെയും ചേര്‍ത്ത് പറയുകയുമാണ് പതിവ്. 2011ല്‍ വിജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്ന് പൃഥ്വി മറുപടി നല്‍കി.

    നിലപാടുകളില്‍ വ്യക്തത

    ജാതീയതയെ എതിര്‍ത്തിട്ടുള്ള പൃഥ്വിരാജ് മകള്‍ക്ക് അലംകൃത മേനോന്‍ എന്നു പേരു നല്‍കിയതായിരുന്നു വിവാദം. ജാതീയതയ്ക്കും ജാതീയ വിവേചനങ്ങള്‍ക്കും എതിരെ പരസ്യ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും എപ്പോഴും അത് അങ്ങനെ തന്നെയായിരിയ്ക്കും. എന്റെ ഭാര്യ അവരുടെ ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം മിസ്.മേനോന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പലരും അങ്ങനെതന്നെയാണ് വിളിയ്ക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അലംകൃത മേനോന്‍ പൃഥ്വിരാജ് എന്ന പേരിലെ മേനോന്‍ വെറും പേരു തന്നെയാണ്. അലംകൃത സുപ്രിയ പൃഥ്വിരാജ് എന്ന പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്നു ഒന്നാം പേരുകള്‍ ഒന്നിച്ചു വരുന്നതിലെ അനൗചിത്യം മൂലമാണ് അതു വേണ്ടെന്നു വച്ചത്. ഇതായിരുന്നു പൃഥ്വിയുടെ പ്രതികരണം

    [​IMG]

    തിലകനെ കൈപിടിച്ച നടനും നിര്‍മ്മാതാവും

    താരസംഘടനയായ അമ്മയും ഫെഫ്കയും നടന്‍ തിലകനെ സിനിമയില്‍ നിന്ന് വിലക്കി പുറത്ത് നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തിച്ചതില്‍ പൃഥ്വിക്കും പങ്കുണ്ട്. രഞ്ജിത് ചിത്രം ഇന്ത്യന്‍ റുപ്പീയില്‍ തിലകനെ കാസ്റ്റ് ചെയ്തപ്പോള്‍ കൂടെ നിന്നത് പ്രൊഡ്യൂസറായ പൃഥ്വിരാജാണ്. ഇന്ത്യന്‍ റുപ്പിയുടെ ചാനല്‍ പ്രമോഷനുകളില്‍ അഭിമുഖങ്ങളിലും പൃഥ്വി തിലകന്റെ തിരിച്ചുവരവ് ചിത്രം എന്നതിലൂന്നിയാണ് സംസാരിച്ചത്.

    പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ വേണം

    മുന്‍നിര താരങ്ങള്‍ പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്ന് പൃഥ്വി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിടെയാണ് പറഞ്ഞത്. തനിക്ക് അറുപത് വയസ്സാകുമ്പോഴും ചെറുപ്പക്കാരന്‍ നായകനാകാന്‍ പറ്റുമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും പൃഥ്വി അന്ന് പറഞ്ഞു.

    പൃഥ്വിരാജപ്പന്‍ വീഡിയോയും വിമര്‍ശനങ്ങളും

    മാധ്യമങ്ങള്‍ പിടികൊടുക്കാതെ നടന്ന വിവാഹം,ഭാര്യയുടെ പരാമര്‍ശങ്ങളെ ചൊല്ലിയുള്ള വിവാദം എന്നിവ പൃഥ്വിരാജിന് സിനിമയ്ക്കകത്തും പുറത്തും വിമര്‍ശകരെയും ശത്രുക്കളെ സൃഷ്ടിച്ചു. പ്രണയമില്ലെന്നും വിവാഹം ഉടനില്ലെന്നും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയതിന് പിന്നാലെയായിരുന്നു പൃഥ്വിയുടെ വിവാഹം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യചടങ്ങായാണ് ബിബിസിയിലെ മാധ്യമപ്രവര്‍ത്തക
    സുപ്രിയാ മേനോനെ പൃഥ്വി ജീവിതപങ്കാളിയാക്കിയത്. തീര്‍ത്തും സ്വകാര്യമായ കാര്യമാണ് വിവാഹമെന്നും തന്നെയും സുപ്രിയയെയും മാത്രം സംബന്ധിച്ച ചടങ്ങ് എന്ന് കരുതുന്നതിനാലാണ് ആര്‍ഭാടരഹിതമായി വിവാഹിതനായതെന്നാണ് പൃഥ്വിരാജ് ഇതേക്കുറിച്ച് പറഞ്ഞത്. വിവാഹശേഷം പൃഥ്വിയും സുപ്രിയയും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് ആരോ തയ്യാറാക്കിയ പൃഥ്വിരാജപ്പന്‍ വീഡിയോ പൃഥ്വിക്കെതിരെയുള്ള വലിയ ആയുധമായി എതിരാളികള്‍ ആഘോഷിച്ചു. പൃഥ്വിക്ക് പ്രേക്ഷകസ്വീകാര്യത കുറഞ്ഞെന്ന് കാട്ടി ചില സംവിധായകര്‍ സിനിമയില്‍ നിന്ന് മാറ്റുക വരെ ചെയ്തു. തിരക്കഥ ഇഷ്ടമാവാത്തത് മൂലം പൃഥ്വി നിരസിച്ച പ്രൊജക്ടുകളിലേക്ക് പകരക്കാരായി ചില യുവതാരങ്ങള്‍ എത്തിയപ്പോള്‍ അവരെ പൃഥ്വിരാജിന് ചലച്ചിത്രലോകത്ത് പകരക്കാരാകുന്ന താരങ്ങളായി വാഴ്ത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അസുരവിത്ത്, മല്ലുസിംഗ്, പാതിരാമണല്‍ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് ഈ സമയത്ത് വേണ്ടെന്ന് വച്ചത്. എന്നാല്‍ വിമര്‍ശനങ്ങളെയും ആക്രമണങ്ങളെയും സംയമനത്തോടെ നേരിടുകയാണ് പൃഥ്വി ചെയ്തത്. തന്നെ കളിയാക്കിയ പൃഥ്വിരാജപ്പന്‍ വീഡിയോ രസകരമായി എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് പ്രതികരിച്ചത്. തന്നോട് ഇത്രമാത്രം ശത്രുതയുള്ളവര്‍ ഉണ്ടെന്ന് ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞതെന്നും പൃഥ്വി പറഞ്ഞു.

    [​IMG]

    സാറ്റലൈറ്റ് അവകാശത്തിലെ നീതികേട്

    സാറ്റലൈറ്റ് തട്ടിപ്പിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച മലയാളത്തിലെ ഏക താരം പൃഥ്വിരാജാണ്. ഇന്ത്യന്‍ റുപ്പീ,സെവന്‍ത് ഡേ എന്നീ സിനിമകളോട് അനുബന്ധിച്ചുളള ചാനല്‍ അഭിമുഖങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രീകൃതമായി സിനിമാ വ്യവസായം നീങ്ങുന്നതിലെ ആശങ്ക പൃഥ്വി പങ്കുവച്ചിരുന്നു.

    മലയാള സിനിമയുടെ സമീപകാലമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നീങ്ങുന്ന അഭിനേതാവ് എന്നതാണ് പൃഥ്വിയുടെ വിജയരഹസ്യം. ബെന്യാമിന്റെ നോവലിനെ ഉപജീവിച്ച് ബ്ലെസി ഒരുക്കുന്ന ആട് ജീവിതം, സ്വപ്‌നങ്ങള്‍ തെളിച്ച വഴിയില്‍ സ്വന്തമായി നിര്‍മ്മിച്ച വിമാനം പറത്തിയ ബധിരനും മൂകനുമായ സജി തോമസിന്റെ ജീവിതം ആധാരമാക്കിയ വിമാനം എന്നീ സിനിമകള്‍ പൃഥ്വിയിലെ അഭിനേതാവിന്റെ പുതിയ ഉയരങ്ങളാകുമെന്ന് പ്രതീക്ഷിക്കാം.
     
  9. Digambaran

    Digambaran Fresh Face

    Joined:
    Dec 4, 2015
    Messages:
    162
    Likes Received:
    116
    Liked:
    194
    Trophy Points:
    3
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    oru avataar idado:rolleyes:
     
    Digambaran likes this.

Share This Page