പുത്തൻപണം - മറ്റൊരു ബുജി രഞ്ജിത്ത് ചിത്രം ആമുഖം : വീഞ്ഞിനു പഴകും തോറും വീര്യം കൂടും എന്ന് കേട്ടിട്ടുണ്ട്. മമ്മൂക്കയുടേം ലാലേട്ടന്റേം കാര്യം എടുത്താൽ അത് വളരെ ശെരിയാണെന്നും നമുക്കൊക്കെ നന്നായി അറിയാം. പക്ഷെ സംവിധായകാരുടേം തിരക്കഥാകൃത്തുകളുടേം കാര്യത്തിൽ അതത്ര ശെരിയായി വന്നിട്ടില്ല. എന്നാലും പഴയ പടങ്ങളുടെ റിസൾട്ട് നോക്കാതെ ആളുകൾ ധൈര്യമായി ടിക്കറ്റ് എടുക്കുന്ന ഒരു എഴുത്തുകാരനായ സംവിധായകൻ ആണ് ശ്രീ .രഞ്ജിത്ത്. പക്ഷെ ഈ നിലക്കാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ ആ മിനിമം ഗ്യാരണ്ടി അദ്ദേഹത്തിന് ഉടൻ നഷ്ടമാകും. ഒന്നുകിൽ സത്യൻ ശൈലിയിൽ നന്മയുടെ മൊത്തക്കച്ചവടമായ ചിത്രങ്ങൾ ചെയ്യുക. അല്ലെങ്കിൽ പഴേ ദേവാസുരം , ആറാം തമ്പുരാൻ പോലെ ഉള്ള മാസ്സ് ചിത്രങ്ങൾ ചെയ്യുക...അതും പറ്റിയില്ലെങ്കിൽ രഞ്ജിത്തിന്റെ മറ്റൊരു ശക്തി എന്ന് ഞാൻ വിശ്വസിക്കുന്ന satire മോഡൽ (പ്രാഞ്ചി) ചിത്രങ്ങൾ .. ഇപ്പൊ ഇതെല്ലാം ചേർന്ന അവിയൽ പരുവത്തിൽ ഉള്ള സിനിമകൾ ആണ് ഇദ്ദേഹം ചെയ്യുന്നത് എന്ന് വളരെ നിരാശയോടെ തന്നെ പറയട്ടെ. എന്നാലും എല്ലാ രഞ്ജിത്ത് ചിത്രം പോലെ ഈ ചിത്രവും നന്നാകും എന്ന പ്രതീക്ഷയിൽ ആണ് ലേഖകൻ ഈ സിനിമക്കും ടിക്കറ്റ് എടുത്തത്. ചിത്രത്തിലേക്ക് ... സ്ലാങ് കൊണ്ട് നമ്മളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂക്ക, ഇന്ത്യൻ റുപ്പീക്ക് ശേഷം പുതിയ ഇന്ത്യൻ റുപ്പീയും ആയി രഞ്ജിത് , സാമാന്യം നല്ല പ്രതീക്ഷ തന്ന ടീസറുകൾ, അത്ര രസിപ്പിക്കാഞ്ഞ ടട്രൈലെർ ആയിട്ടു കൂടി നല്ലൊരു ചിത്രം പ്രതീക്ഷിച്ചു ഇരുന്നു. പ്രതീക്ഷകൾ കാക്കുന്നതാരുന്നു ചിത്രത്തിന്റെ ആദ്യ 40 മിനുട്ടുകൾ. പയ്യന്റെ intro കുറച്ചു ഓവർ ആരുന്നു എങ്കിലും ബൈജുവിന്റേം മെഗാ സ്റ്റാർ മമ്മൂക്കയുടേം തകർപ്പൻ പെർഫോമൻസും racy ആയ തിരക്കഥയെ കൂടുതൽ മികവുറ്റതാക്കി. മാസ്സ് സിനിമ ആണ് തന്റെ തട്ടകം എന്ന് രഞ്ജിത്ത് സ്വയം അറിയാതെ എഴുതി പോയ സീൻസ് ആണ് ഷേണായ് ആദ്യ പകുതിയിൽ സായ് കുമാറുമായിട്ടുള്ള സീൻ നമുക്കു കാണിച്ചു തരുന്നത്.. ഫാൻസിനു ആഘോഷിക്കാൻ പറ്റിയ സീൻ ആരുന്നു അത്. അതിനു ശേഷം lazy , confused രഞ്ജിത്ത് സിനിമ എങ്ങനെ മുന്നോട്ടു കൊണ്ട് പോകണം എന്നറിയാതെ പതറുന്നത്* പ്രേകഷകർക്കു വ്യക്തം ആകുന്നുണ്ട് . ഷേണായ് എന്ന കിടിലൻ character ഉണ്ടായിട്ടും എന്തോ മുത്തുവിലൂടെ കഥ മുന്നോട്ടു കൊണ്ട് പോകാൻ ആണ് രഞ്ജിത്ത് ശ്രമിച്ചത് എന്നിരുന്നാലും അല്പം ഇഴച്ചിൽ ഒക്കെ ആയി ആദ്യ പകുതി അവസാനിച്ചു. പ്രാഞ്ചിയേട്ടൻ ഓർമിപ്പിക്കുന്ന സെക്കന്റ് ഹാൻഡ് ആകുമോ എന്ന് പേടിച്ചു ഇരുന്ന ലേഖകനെ വീണ്ടും ഞെട്ടിക്കുക ആരുന്നു രഞ്ജിത്ത് രണ്ടാം പകുതിയിൽ ... ക്ഷമ പരീക്ഷിക്കുന്ന മടുപ്പൻ തിരക്കഥ , ശശികുമാർ സാറിന്റെ സമയത്തുള്ള മേക്കിങ് , ക്യാമറാമാൻ മുള്ളാൻ പോയപ്പോ മരത്തിന്റെ മുകളിൽ ചാരി വച്ച ക്യാമറ വച്ച് പിടിച്ച ഷോട്സ് , മൊത്തത്തിൽ അവിയൽ വരെ തൊട്ടു തുന്നം പാടി സലാം വെക്കുന്ന രണ്ടാം പകുതി. ആരോ ഓടുന്നു , തോക്ക് പോകുന്നു, ചെക്കൻ എടുക്കുന്നു , വെടി വെക്കുന്നു , chicking boykku കൊടുക്കാൻ ചില്ലറ ഇല്ലാത്ത കൊണ്ട് പ്രണയം തോന്നുന്ന ഒരു കുട്ടി.. ആ കുട്ട്യേ വച്ച് ദൃശ്യം reloaded കോമഡി സീൻ. രഞ്ജിത്തിന്റെ ബന്ധുവോ മറ്റോ ആയ ചെക്കനെ ബൂസ്റ്റ് ചെയ്തു, പ്രേക്ഷകനെ കൊഞ്ഞനം കുത്തി പടം അങ്ങനെ പോകുന്നു.. ഇടയ്ക്കിടയ്ക്ക് പഞ്ഞി മുട്ടായി വിറ്റു കൊണ്ട് ദാവൂദിന്റെ കൂട്ടുകാരൻ ഷേണായ് , തോക്കു തിരിച്ചു കിട്ടാൻ 15 വയസ്സ് കാരനോട് അപേക്ഷിക്കുന്നു. ഇവിടെ ഇപ്പൊ എന്താ സംഭവിക്കുന്നെ എന്ന് വിചാരിക്കുന്ന പ്രേക്ഷകനെ ഞെട്ടിക്കാൻ ദാണ്ടെ വരുന്നു ഒരു കൊല വെറുപ്പീര് പാട്ട് . എന്തിനാ ഇവര് പാടുന്നേ എന്ന് നോക്കി ഇരിക്കുമ്പോ ദാണ്ടെ ഒരു സീൻ കഴിഞ്ഞു വീണ്ടും അവരെ കൊണ്ട് പാടിക്കുന്നു ഡാൻസും ചെയ്യിക്കുന്നു. ഷേണായ്ക്കു പാട്ടിൽ താല്പര്യം ഇല്ലാത്തോണ്ടാണോ എന്തോ , ഇപ്പോഴും പഞ്ഞി മുട്ടായി വിട്ടു നടക്കുവാന്. രാത്രി ഉറങ്ങാൻ 5 സ്റ്റാർ ഹോട്ടലിൽ പോകുകേം ചെയ്യും. ബൈജു തിരിച്ചെത്തുമ്പോൾ പടം കുറച്ചു ഉഷാറാകുന്നുണ്ട്, എന്നാൽ അടുത്ത സീനിൽ തന്നെ പിള്ളേരെ കാണിച്ചു പടം ഒരു കാരണവശാലും പ്രേക്ഷകർക്ക് ഇഷ്ടപെടരുത് എന്ന് ഉറപ്പ് വരുത്തുന്നുണ്ട് സംവിധായകന് . അവസാനം എങ്ങനേലും പടം ഒന്ന് അവസാനിപ്പിച്ച മതി എന്ന് വിചാരിക്കുമ്പോ ദാണ്ടെ വേറെ കുറെ വില്ലന്മാർ . അവർക്കു ചെക്കന്റെ കയ്യിലെ തോക്കു വേണം... 5 lakhs വരെ ഷേണായ് ഓഫർ ചെയ്ത ആ തോക്കു ചെക്കൻ വില്ലന്മാർക്ക് കൊടുക്കുക ആണ് സുഹൃത്തുക്കളെ കൊടുക്കുക ആണ്. അത് കഴിഞ്ഞു വെറുതെ ഒരു rape attempt ബൈ ഒരു സുനി , അപ്പോ ദാണ്ടെ ശ്രീകൃഷ്ണന്റെ അവതാരം പോലെ പഞ്ഞി മുട്ടായി ഒക്കെ ഉപേക്ഷിച്ചു ഇന്നോവ കാറിൽ ഷേണായ് വിത്ത് kidukkan BGM. എന്തൊരു പുതുമ, എന്തൊരു പുതുമ... പിന്നത്തെ fight ഇക്ക പറക്കുന്നു, കാമറ കൂടെ പറക്കുന്നു , ഗുണ്ടകൾ പറക്കുന്നു , ഇക്ക കപ്പലിൽ കേറുന്നു , വില്ലനെ (2 min ഉണ്ടാകും മൊത്തം സിനിമയിൽ ) ചവിട്ടി കടലിൽ ഇടുന്നു, പഞ്ച് ഡയലോഗ് പറയുന്നു, നടന്നു പോകുന്നു.. ഹാവൂ തീർന്നു കിട്ടി എന്ന് ആശ്വസിച്ചപ്പോ ദാണ്ടെ ടൈൽ ഏൻഡ്... അത് എന്നെ കൊന്നാലും ഞാൻ എഴുതൂല കണ്ടു തന്നെ ആസ്വദിക്കണം.. രാവിലെ കഴിച്ച 2 ദോശ ഒറ്റയടിക്ക് ദഹിച്ചു കിട്ടി, അമ്മാതിരി tail end . positives : 1)Filmy annane kanan pateethu.Cricket match G2g shesham chullan filmy annane kandu - adhikam samsarikan pateelelum pulleedem cash poyadil njan sandoshavanarunnu. 2)മമ്മൂക്ക - പൊളിച്ചടുക്കി മാസ്സ് സീൻസ് (ഇടി അല്ല കേട്ടോ - അതിന്റെ പറ്റി പറയാൻ ഞാൻ ആളല്ല) 3)ബൈജു - താൻ വളരെ നല്ലൊരു നടൻ ആണ് എന്ന് വീണ്ടും തെളിയിച്ചു. Negatives : 1)ബാക്കി എല്ലാരുടേം സ്ലാങ് , മമ്മൂക്ക ഒഴിച്ച് ബാക്കി എല്ലാരും (especially കണാരൻ ) കളിയാകുന്ന പോലെ തോന്നി. :thallukolli: 2)Direction, Direction, Script, Script 3)Sheelu Abraham - പ്രതേകിച്ചു reason ഒന്നുമില്ല. എനിക്കിതിനെ കാണുന്നത് തന്നെ കലി ആണ്. 4)Ikkas ലക്ഷ്മണരേഖ റോപ്പ് fight- ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങക്ക് നല്ല കിടു മാസ്സ് കാണിക്കാൻ പറ്റും , ദയവു ചെയ്ത് ഇനിയെങ്കിലും ഇത് ഒഴിവാക്കണം Rating : ഹമ്മേ!! വയ്യ ഉണ്ണി ..നമുക്കതിനു ആകില്ല .. Verdict : ഠപ്പേ !!! ഠപ്പേ !!! ഠപ്പേ !!! വാൽക്കഷ്ണം : 1)വിഷു ഒക്കെ അല്ലെ , എന്റെ വകയും ഇരിക്കട്ടെ ഒരു അമിട്ട് എന്ന് രഞ്ജിത്ത് മനസ്സിൽ വിചാരിച്ചു എഴുതിയ സിനിമ ആയ കൊണ്ട് "പുത്തൻപടക്കം" എന്ന് പേരിടാരുന്നു എന്നൊരു അപേക്ഷ ഈ പ്രേക്ഷകന് ഉണ്ട്. 2)ഇതിന്റെ ടൈറ്റിൽ ഇങ്ങനെ ആകാൻ തിരക്കഥയിൽ കുത്തികയറ്റിയതാണ് ഡെമോൺറ്റിസഷൻ. പടവുമായി titleനും fight സീനിനും ഒരു ഏച്ചുകെട്ടൽ ബന്ധം മാത്രമാണ് ഉള്ളത് . "ദാവൂദിന്റെ കൂട്ടുകാരന്റെ തോക്ക് " എന്നതാണ് "പുത്തൻപടക്കം" കഴിഞ്ഞാൽ ഇതിനു യോജിച്ച title .