ഇന്ന് ആദ്യ ഷോയ്ക്ക് പാര്ട്ടിക്കാര് അല്ലാതെ ഒരുപാട് കുടുമ്പ പ്രേക്ഷകര്‍ ഉണ്ടായിരുന്നു .. നിവിന്‍ എന്ന നടന് ആള്‍ക്കാരില്‍ ഉണ്ടാക്കിയ വിശ്വാസം ആണ് അവിടെ കാണാന്‍ കഴിഞ്ഞത് , എന്നത്തെം പോലെ പുള്ളി വീണ്ടും ആ വിശ്വാസം കാത്തു ട്രൈലെറില്‍ കണ്ട ആ സീനുകള്‍ ഒക്കെ ആയി വളരെ ലളിതമായി ചെറിയ നര്മങ്ങളും ആയി ആദ്യ അരമണിക്കൂര്‍ നീങ്ങി , അവിടെന്നു പഴയ കാലഘ്ട്ടങ്ങളിലേക്ക് പോയതോടെ പടം വേറൊരു മൂഡില്‍ ആയി , ആ ഒരു ഇത് നിലനിറുത്തി തന്നെ അവസാനം വരെ നീങ്ങി , അവസാനം ആള്‍ക്കാരിലേക്ക് ആവേശം കൊള്ളിച്ച ഒരു tail end .. അതാണ് ഈ സിദ്ധാര്‍ത്ഥ ചിത്രം ..ഭംഗിയുള്ള വിസ്വല്സ് ഒക്കെ ആയി വളരെ ലളിതം ആണ് അവതരണം പാര്‍ട്ടിക്കാരെ മുന്‍നിര്‍ത്തി അവരെ സുഖിപിച്ചു ചുളുവില്‍ വിജയം നേടാന്‍ അല്ല സിദ്ധാര്‍ത് ശിവ വന്നിട്ടുള്ളത് ...കെട്ടുറപ്പുള്ള തിരകഥയില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ചേര്‍ത്തു നല്ലൊരു സിനിമ..അവിടെ ആണ് അദ്ദേഹത്തിന്റെ വിജയവും എടുത്തു പറയേണ്ട ഒരു കാര്യം makeup ,പലരുടേം പണ്ടാത്തെം ഇപ്പോഴത്തെം ഒക്കെ ലുക്ക് വളരെ നന്നായി ചെയ്തു ... മറ്റൊരു കാര്യം casting പോലീസ് ആയി വന്ന ആള് , കൂടുകാരന് ഒക്കെ പ്രേക്ഷകര്‍ അതികം കണ്ടിട്ടില്ലാത്ത ആള്ക്കാര് ആയതു കൊണ്ട് തന്നെ അവിടെ ഒരു പുതുമ ഫീല്‍ ചെയ്തു പ്രകടനങ്ങള്‍ : നിവിന്‍ - അദ്ദേഹം മുന്നേ ചെയ്തിട്ടുള്ള വേഷങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രം ആണ് സഖാവ് കൃഷ്ണന് , സ്ട്രോക്ക് വന്നതിനു ശേഷം ഉള്ള പ്രകടനം പ്രശംസനീയം ഐശ്വര്യ - രൂപ ബംഗി കൊണ്ടും അഭിനയം കൊണ്ടും വളരെ മികച്ച casting പോലീസ് ആയി അഭിനയിച്ച ആള് - പുള്ളി ആണ് ഈ സിനിമയിലെ ഒരു വലിയ surprise , അടുത്തു തന്നെ മലയാള സിനിമയിലെ ഒരു പരിചിത മുഖം ആകുമെന്നതില്‍ ഒരു സംശയവും വേണ്ട അല്‍താഫ് - നിഷ്കളങ്കനായ കൂട്ടുകാരന് കഥാപാത്രം , ചെല കൌണ്ടര്‍ ഒക്കെ നന്നായി എന്നാല്‍ അതികമായാല്.... അപര്‍ണ , ശ്രീനിവാസന്- ചെറുതാണെങ്കിലും മികച്ച കഥാപാത്രങ്ങള്‍ സന്തോഷ് കീഴാറ്റൂര്‍ ,സുധീഷ് ,മുസ്തഫ, മണിയന്‍പിള്ള , പ്രേം കുമാര്‍ , ബൈജു പിന്നെ എല്ലാവരും നന്നായി പോരായ്മ എന്നത് , വാല് കഥാപാത്രം ഇടക്ക് ഇടക്ക് ലേശം ഓവര്‍ ആയിരുന്നു , പിന്നെ അവസാനം ഉള്ള ഒരു ആവശ്യമില്ലാത്ത സുപ്പര്‍ heroism fight സീന്‍ , ഒന്നൂടെ ട്രിം ചെയ്തു ഒരു പത്തു പതിഞ്ഞഞ്ചു മിനിറ്റ് കൂടി കുറക്കാന്‍ കഴിഞ്ഞിരുനെങ്കില്‍ കൂടുതല്‍ ആസ്വധികരമായേനെ verdict : 3.5 /5 കെട്ടുറപ്പുള്ള തിരകഥ ആണ് ഏതൊരു സിനിമയുടെം വിജയം അത് തന്നെ ആണ് സഖാവിന്റെം