1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Rakhsadhikaari baiju oppu - feel the Ranjan Pramod magic

Discussion in 'MTownHub' started by sheru, Apr 21, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Rakhsadhikaari baiju oppu - feel the Ranjan Pramod magic

    എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആണ് രഞ്ജന്‍ പ്രമോദ് , വളരെ മികച്ച തിരകഥകള്‍ എഴുതിയ അദേഹത്തിന് ആദ്യ രണ്ടു സംവിധാന സംരഭത്തിലും പക്ഷെ ചെറിയ ഒരു വീഴ്ച പറ്റി .. എന്നാല്‍ ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്ന് വിളിച്ചു പറഞ്ഞു മൂന്നാം സംരഭം കലക്കി

    വളരെ ലളിതമായ തിരകഥ , ഒരുപാട് നര്‍മ മുഹുര്‍ത്തങ്ങള്‍ , ഒരുപാട് നൊസ്റ്റാള്‍ജിയ സീനുകള്‍ ഒക്കെ ആയി വളരെ മനോഹരമായി നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയില്‍ ആ ഒരു മൂഡ്‌ നിലനിറുത്തി , സമൂഹത്തില്‍ വലിയ ഒരു മെസ്സേജ് നല്‍കി ക്ലൈമാക്സ്‌ , അതാണ്‌ ഈ രഞ്ജന്‍ പ്രമോദ് ചിത്രം

    കുട്ടിക്കാലത്ത് പാടത്തും , തൊടിയിലും , റോഡിലും , ഗ്രൌണ്ടിലും ഒക്കെ കളിച്ചിട്ടുള്ളത് കൊണ്ടാകാം പല സീനുകളിലും എനിക്ക് എന്നെ തന്നെ കാണാന്‍ ആയി , ബാല്യമോ യൌവനമോ ഒക്കെ മനോഹരമായ നിമിഷങ്ങള്‍ ഉള്ള ഏതൊരു ആള്‍ക്കും ഒരുപാട് സ്ഥലങ്ങളില്‍ അവരെ തന്നെ കാണാന്‍ കഴിയും

    വലിയ കാശും പണവും ഒക്കെ ഉണ്ടാക്കുന്ന ജോലിയില്‍ ഇരിക്കുമ്പോഴല്ല , മറിച്ചു കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും ഒക്കെ ആയി നാട്ടുകാരും ഒക്കെ ആയി കൂടുമ്പോഴാണ് ശരിക്കും നമ്മള്‍ സന്തോഷം അനുഭവിക്കുന്നത് , അത് ഈ സിനിമ കാണിച്ചും തരുന്നു

    ഗ്രാമത്തിന്റെ വിസ്വല്സ് എല്ലാം മനോഹരമായിരുന്നു , രണ്ടു പാട്ടുകളും നന്നായി , തിരകഥ അര്‍ഹിക്കുന്ന ലാളിത്യം ഉള്ള അവതരണവും രഞ്ജന്‍ പ്രമോദിന് നല്കാന്‍ കഴിഞ്ഞു

    എടുത്തു പറയേണ്ട കാര്യം സിനിമ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പോക്കുന്നുണ്ട് , ഓരോന്നായി എഴുതി ഞാന്‍ പടത്തിന്റെ ഫീല്‍ കളയുന്നില്ല

    പ്രകടനങ്ങള്‍ :
    ബിജു മേനോന്‍ - ഇദ്ദേഹത്തെ പുകഴ്ത്താന്‍ വാക്കുകള്‍ ഇല്ല , അന്യായ ടൈമിംഗ് , അന്യായ expressions ,ശരിക്കും കിടുക്കി കളഞ്ഞു
    ഹരീഷ് - തമാശകള്‍ കൊണ്ട് നിറഞ്ഞു നിന്ന്
    ദിലീഷ് പോത്തന്‍ - കഥാപാത്രം ചെറുത്‌ ആയിരുന്നെങ്കിലും ആ കഥാപാത്രം ഉണ്ടാക്കുന്ന ഒരു ഫീല്‍ വലുത് ആയിരുന്നു
    ശ്രീകല - വളരെ മികച്ച അരങ്ങേറ്റം
    അജു വര്‍ഗീസ്‌ , ഇന്ദ്രന്‍സ് , വിജയ രാഖവന്‍ , അലന്‍സിയര്‍ , ഇന്ദ്രന്‍സ് ,അഞ്ജലി ,ജനാര്‍ദ്ദനന്‍ എല്ലാവരും അവലരെ സ്വാഭാവികത ഉണ്ടായിരുന്നു

    പോരായ്മകള്‍ എന്നത് , രണ്ടേമുക്കാല്‍ മണിക്കൂറില്‍ , സിനിമയില്‍ വന്നു പോയ കുറച്ചു അനാവശ്യ രംഗങ്ങള്‍ , വില്ല്യന്‍ ഉള്ള്പ്പെടെ ഉള്ളത് കളഞ്ഞു ഒരു രണ്ടേകാല്‍ മണികൂര്‍ ആയിരുന്നു എങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് ആയേനെ , പ്രേക്ഷകരെ എത്ര രസിപ്പിച്ചാലും ക്ലൈമാക്സില്‍ ഒരു ചെറിയ ടേക്ക് ഓഫ്‌ കൊടുക്കാന്‍ കഴിഞ്ഞിലെങ്കില്‍ തിയേറ്ററില്‍ കയ്യടി ഉണ്ടാക്കാന്‍ പാടാണ് , ആ ഒരു സ്പാര്‍ക്ക് ഇടാന്‍ സംവിധായകന്‍ വിട്ടു പോയി , പദ്മരാജന്‍ രതീഷ്‌ ആ കഥപാത്രവും പ്രകടനവും കല്ലുകടി ആയി

    verdict : 3.5 /5
    കുടുമ്പവും കുട്ടികളും ഒക്കെ ആയി തന്നെ പോയി കാണേണ്ട ചിത്രം ..കളിച്ചും അറുമാധിച്ചും ഒക്കെ ഉള്ള ഒരു കുട്ടികാലമോ യൌവനമൊ ഉള്ളവര്‍ക്ക് ഒടുക്കത്ത നൊസ്റ്റാള്‍ജിയ ആയിരിക്കും
     
    Last edited: Apr 24, 2017
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa
     
  4. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    sorry photo grapher njan kootiyilla..kandittumilla
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    :clap:
     
  6. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     

Share This Page