ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാം ചിത്രം വരുന്നു; നായകന്മാര്* പൃഥ്വിരാജും ഇന്ദ്രജിത്തും 'കൂതറ' പുറത്തിറങ്ങി അഞ്ച് വര്*ഷത്തിന് ശേഷം പുതിയ സിനിമയുമായി സംവിധായകന്* ശ്രീനാഥ് രാജേന്ദ്രന്*. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ശ്രീനാഥിന്റെ മൂന്നാം ചിത്രത്തില്‍* നായകന്മാര്*. ക്ലാസ്*മേറ്റ്*സ്, ഡബിള്‍* ബാരല്‍*, അമര്‍* അക്ബര്‍* അന്തോണി, ഇനിയും പുറത്തിറങ്ങാനുള്ള ടിയാന്* എന്നിവയിലാണ് ഇതിനുമുന്*പ് പൃഥ്വിയും ഇന്ദ്രനും ഒറുമിച്ച സിനിമകള്‍*. ശ്രീനാഥിന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ സിനിമയെക്കുറിച്ചോ കൂടുതല്‍* വിവരങ്ങള്‍* പുറത്തുവന്നിട്ടില്ല. ഇരുവരും ഒരുമിച്ചഭിനയിച്ച് പുറത്തെത്താനുള്ള 'ടിയാന്*' ഈദ് റിലീസായി തീയേറ്ററുകളിലെത്തും. ജീയെന്‍* കൃഷ്ണകുമാര്‍* സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളിഗോപിയുടേതാണ്. റെഡ് റോസ് ക്രിയേഷന്*സിന്റെ ബാനറില്‍* ഹനീഫ് മുഹമ്മദ് നിര്*മ്മിച്ച ചിത്രത്തില്‍* മുരളി ഗോപി, ഷൈന്‍* ടോം ചാക്കോ, അനന്യ നായര്‍* എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍* നാസിക്കില്‍* നടന്ന കുംഭമേളയുടെ ചില ഭാഗങ്ങള്‍* സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫിലിം സിറ്റിയായിരുന്നു മറ്റൊരു ലൊക്കേഷന്‍*. ദുല്‍*ഖറിന്റെ ആദ്യചിത്രം 'സെക്കന്റ് ഷോ' സംവിധാനം ചെയ്ത് സിനിമാരംഗത്തെത്തിയ ആളാണ് ശ്രീനാഥ് രാജേന്ദ്രന്*. 2012ലാണ് സെക്കന്റ് ഷോ പുറത്തിറങ്ങിയത്. രണ്ട് വര്*ഷത്തിന് ശേഷം മോഹന്‍*ലാലും ഭരത്തും ടൊവീനോ തോമസും സണ്ണി വെയ്*നുമൊക്കെ ഒന്നിച്ച 'കൂതറ'യും പുറത്തിറങ്ങി. അടുത്തിടെയായിരുന്നു നടി ഗൗതമി നായരുമായുള്ള ശ്രീനാഥിന്റെ വിവാഹം.