1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    gouthami putha satakarni angane entho aanu
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    pirates trailer kandille johnny depp cheruppam kanichath kando....athrayonnum cheythillelum kurach portions il chulivokke mattavunnathe ullu....pinne bheeman is not like balyakalasakhi majeed...ellam mature situations aanu ...so hidumbane okke kollunna time okke thott lalettan thanne cheythalum issue illa...most importantly arakkillam okke original mahabharatha timeline vach bheeman nu 36-37 vayassanu...kurukshetra time 90 vayassum..age appo nammude ippolathe definitions anusarichalla..mathramalla aa timeline il youth enn parayunnath dronarude training samayath kazhinju..athu enthayalum lalettan cheyyillallo..school student aayitt act cheyyunna effect aavum
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu One..

    FB_IMG_1493915006825.jpg
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒടിയൻ

    ഈ പേര് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ കൂട്ടുകാരിൽ നിന്നും ആണ്.കൃത്യമായി പറഞ്ഞാൽ രണ്ടു വര്ഷം മുൻപ് .ഹോസ്റ്റലിൽ കൂട്ടരുമൊത്തിരിക്കുമ്പോൾ പ്രേതകഥകൾ പറയുന്നത് ഒരു രസമുള്ള അനുഭവം തന്നെ യാണ് .അവരവർക്കു അറിയാവുന്ന പ്രേതകഥകൾ പറയാൻ എല്ലാവര്കും വലിയ ആവേശം ആണ് .പാലക്കാട് തൃശൂർ ബോർഡർ ഭാഗങ്ങളിൽ ആണ് കൂടുതലും ആയി ഒടിയൻ കഥകൾ പ്രചരിച്ചിരുന്നത് .കൊടുങ്ങല്ലൂർക്കാരാൻ ആയതിനാൽ ഒടിയൻ കഥകൾ ഒന്നും തന്നെ ഞാൻ കേട്ടിരുന്നില്ല .ഹോസ്റ്റലിൽ പ്രേതകഥകൾ വിളമ്പിക്കൊണ്ടിരിക്കുമ്പോൾ ആണ് സീനിയർ ചേട്ടൻ കയറി വന്നത് (പേര് പറയുന്നില്ല ).പുള്ളി പ്രേത കഥകൾ പറയുന്നതിൽ ബഹു കേമൻ ആണ്.പുള്ളി ഒടിയൻ കഥാകുളുടെ ഒരു ഡൗക്യൂമെന്ററി മൂവിയിൽ പങ്കെടുത്ത ആൾ കൂടിയായതിനാൽ ഒരു ഡീറ്റൈൽഡ് ഒടിയൻ കഥയാണ് കിട്ടിയത് .

    കഥ ഇതാണ് ഒരു ഗ്രാമത്തിൽ ഒടിയൻ ഉണ്ടാക്കുന്ന അതിരുകടന്ന പ്രശ്നങ്ങളും അതിനെ ചെറുക്കൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന രസകരമായ സംഭവങ്ങൾ നിറഞ്ഞതാണ് കഥ .ഇത്രയും പേ ടിപ്പിച്ചതും ത്രില്ലിംഗ് ആയ കഥ ഈ അടുത്തൊന്നും ഞാൻ കേട്ടിട്ടില്ലായിരുന്നു.കഥ കെട്ടുകഴിഞ്ഞപ്പോൾ ഞാൻ ആലോചിച്ചിരുന്നു ഇത്രയും മനോഹരമായ കഥ എന്ത് കൊണ്ട് ഇതുവരെ ആരും സിനിമയാക്കി അവതരിപ്പിക്കാൻ തുനിഞ്ഞില്ല .

    ടെക്‌നിക്കലായി ഉണ്ടായ പരിമിതികൾ കൊണ്ടാകാം ചിലപ്പോൾ ഈ സിനിമ ഇത്രയും വൈകിപോയതു. .ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്ലോട്ട് എന്താണെന്നു എനിക്കറിയില്ല,പക്ഷെ കേട്ട അറിവുകൾ വെച്ച് ഒരു വിശ്വാൽ ട്രീറ്റ് ആയിരിക്കും ഈ സിനിമ എന്ന് ഒരു സംശയവും ഇല്ല.
    വളരെയധികം പ്രതീക്ഷയോടെ ആണ് ഇ സിനിമയെ നോക്കികാണുന്നതു .ഒരു പക്ഷെ മലയാള സിനിമയുടെ വലിയ കാൽവെപ്പായിരിക്കും ഈ സിനിമ എന്ന് പ്രതീഷിക്കുന്നു....
    .
     
  5. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    Trophy Points:
    8
    :Ninte:
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :)
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Vandivittu:
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒടിയൻ ആരാണ് ?

    ഇതെല്ലം വായിച്ചു കേട്ട അറിവാണ്. വായിച്ചറിഞ്ഞപ്പോൾ ഈ സിനിമയ്ക്കു വേണ്ടി രണ്ടാമൂഴത്തെക്കാൾ ഞാൻ കാത്തിരിക്കുന്നു.

    തെക്കു ഭാരതപുഴയാലും വടക്കു പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകൾ ആലും പടിഞ്ഞാറ് അറബി കടൽ ആലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ. വെടിപ്പായിട്ടു പറഞ്ഞാൽ പ്രൊഫഷണൽ കില്ലേഴ്സ്.

    മാന്ത്രിക വിദ്യകളിൽ കുടി ആളുകളെ തെറ്റുധരിപ്പിച്ചായിരുന്നു ഇവർ കുല ചെയ്തുകൊണ്ടിരുന്നത്. അതല്ല ഒടിയെന് മാന്ത്രിക ശക്തി ഉണ്ട് എന്ന ഭയത്തിൽ ഒടിയനെ കണ്ടപ്പോളേ ചക്ക വെട്ടിയിട്ടപോലെ വീണു മരിച്ചവരും ഉണ്ടെന്നാണ് കഥകൾ.

    ഞാൻ വായിച്ചറിഞ്ഞത് വെച്ച് ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറ്റിൽ നിന്നും കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രേത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നത്.

    ഇതിനായി ആദ്യ ഗർഭം ധരിച്ച പെണ്ണുങ്ങളെ പകൽ നോക്കി വെക്കുകയും ഹിപ്നോട്ടിസത്തിലൂടെയും മറ്റു ദുര്മന്ത്രവാദത്തിലൂടെയും ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ അവരുടെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവരുടെ മുള കൊണ്ട് ഉണ്ടാക്കിയ കത്തികൊണ്ട് വയറു കീറി ആ കുട്ടികളെ എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പിറ്റേന്ന് രാവിലെ കട്ടിലിൽ മരണപ്പെട്ടു കിടക്കും. മാന്ത്രിക വിദ്യകൊണ്ട് വയറ്റിലെ മുറിപ്പാടു മാഞ്ഞു പോകുന്നതിനാൽ സ്ത്രീയുടെ മരണം സ്വാഭാവികം എന്ന് കണ്ടു അവർ ആ സ്ത്രീയുടെ മരണക്രിയകൾ നടത്തി സംസ്കരിക്കുകയും ചെയ്‌യും..

    ജനനപ്പെടാത്ത ഈ കുട്ടികളെ അതെ സമയം ഒടിയൻ കെട്ടി തൂക്കി ഇടും. അവരുടെ ദേഹത്ത് നിന്നും ഒലിച്ചു വരുന്ന ദ്രാവകം അത് വളരെ കുറച്ചേ കാണുകയുള്ളു. ഒന്നോ രണ്ടോ വിദ്യക്ക് മാത്രം വരുന്ന ആ ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഒടിയൻ ഇത്തരം അരും കൊലകൾ വീണ്ടും ചെയ്തു പോന്നു ...

    കൊല്ലാനോ മോഷണത്തിനോ ആയിരിക്കും ഒടിയൻ ഇത്തരത്തിൽ ഈ വിദ്യ ഉപയോഗിക്കുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ മാസ്റ്റർ ഐറ്റം. സത്യത്തിൽ ഒടിയൻ രൂപം മാറുക ഇല്ല മറിച്ചു കണ്മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ വിചാരിക്കുന്ന രൂപത്തിലെ ഒടിയനെ കാണാൻ കഴിയു ... അത് കല്ലോ , മരമോ, പക്ഷിയോ, ഇഴജന്തുവോ ആകാം..

    മൃഗങ്ങളുടെ രൂപം ആണ് എടുക്കുന്നതെങ്കിൽ ഈ ഒടിയനെ കണ്ടുപിടിക്കാൻ നല്ല നിരീക്ഷണം ഉള്ളവർക്ക് സാധിക്കും ... ഉദാഹരണത്തിന് ഒരു കാളയുടെ രൂപം ആണെങ്കിൽ ആ കാളക്കു ചിലപ്പോൾ ഒരു കൊമ്പു കാണില്ല ചിലപ്പോൾ വാല് കാണില്ല.. മറ്റൊരു രൂപം സ്വീകരിക്കുന്ന ഒടിയൻ പൂർണമായും ആ രൂപം നേടില്ല എന്ന് സാരം. ഇങ്ങനെ നിരീക്ഷിച്ചാണ് ഓടിയന്മാരെ മറ്റു മാന്ത്രികന്മാർ കണ്ടെത്തി കൊണ്ടിരുന്നത്..

    ഒടിയനെ ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ ഒരു മാന്ത്രികന്റെ കഥ ഉണ്ട്. ഒരിക്കൽ അദ്ദേഹം രാത്രി വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തന്റെ മുൻപിൽ രണ്ടു കാളകൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയ്ക്കു അംഗവൈകല്യം ഉണ്ടായിരുന്നു. ആ മാന്ത്രികൻ ആ ഒടിയന്മാരെ ബന്ധിച്ചു ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറുകയും ചെയ്തു.

    മാടൻ , മറുത , കുട്ടിച്ചാത്തൻ, പിശാച് എന്നത് പോലെ ദുര്മന്ത്രവാദത്തിന്റെ മറ്റൊരു മുഖം ആണ് ഒടിയൻ.. ആവേശത്തോടെ ഈ സിനിമയ്ക്കു വേണ്ടി നോക്കി ഇരിക്കാൻ എന്ത് വേണം ?

    ഒരു കിടിലൻ ഹൊറർ ത്രില്ലെർ ചിത്രത്തിന് വേണ്ടത് എല്ലാം ഇതിൽ കാണും എന്ന് ഉറപ്പാണ് .. കാത്തിരിക്കാം പേടിപ്പിക്കാൻ പോകുന്ന മറ്റൊരു ചിത്രത്തിന് വേണ്ടി ...

    രണ്ടാമൂഴത്തെക്കാളും ഒടിയെന് പ്രതീക്ഷ കൂടാൻ ഇത് പോരെ ?
     
    Johnson Master and Joker like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu One..

    "അന്ന് ഇന്നത്തെ പോലെ ഡേറ്റ്‌ അറിയാൻ കലണ്ടറും സമയമറിയാൻ ക്ലോക്ക്‌ ഒന്നുമില്ല ഞങ്ങടെ കയ്യിൽ ... സൂര്യൻ വന്നാൽ പകലു, ചന്ദ്രൻ വന്നാൽ രാത്രി അത്ര തന്നെ.. അന്ന് ഏതാണ്ടൊരു സന്ധ്യ നേരമായിക്കാണും.. സാവിത്രി ഗർഭിണി ആണു..സാവിത്രി എന്റെ ഭാര്യ.. അവൾക്ക്‌ വേദന അധികമായപ്പോ വൈദ്യനെ വിളിക്കാൻ പോയതാ ഞാൻ..പ്രശ്നമുള്ള ഗർഭമാന്നാ അന്ന് ഒരു ജോത്സ്യൻ പറഞ്ഞെത്‌.. അത്‌ കൊണ്ട്‌ തന്നെ ഇത്‌ പോലെ ഇടക്കിടെ വേദന ഒക്കെ വരാർ പതിവാ.. ഞാനും വൈദ്യരും ഒരു ചൂട്ട്‌ കത്തിച്ച്‌ വഴിയരികിലൂടെ നടന്ന് പോവുകയായിരുന്നു.. എന്റെ ഇല്ലത്തിന്റെ ഒരിത്തിരി ദൂരം ഇങ്ങോട്ട്‌ എത്തിയപ്പോ അതാ മുൻപിലൊരു കാളക്കൂറ്റൻ ... "
    ' അതാണോ ഒടിയൻ ? ' - വിക്റ്റർ

    MAIN TITLE :- " ഒടിമറിച്ചിൽ "
    വിക്റ്ററിന്റെ ഇടക്കിടക്കുള്ള ചോദ്യം ഡോക്റ്റർക്ക്‌ പിടിക്കുന്നില്ലന്ന് മനസ്സിലാക്കിയ സ്റ്റെല്ല വിക്റ്ററിനെ ഒന്ന് നോക്കി..
    ഡോക്റ്റർ തുടർന്നു " അങ്ങനെ ഒരു കാളക്കൂറ്റനെ ഞാൻ മുൻപ്‌ കണ്ടിട്ടില്ലായിരുന്നു.. വീട്ടിലേക്ക്‌ പെട്ടെന്ന് എത്തേണ്ടത്‌ കൊണ്ട്‌ അവിടെ നിൽക്കാനൊന്നും ഞങ്ങൾക്ക്‌ സമയമുണ്ടായിരുന്നില്ല.. വീട്ടിലേക്ക്‌ ഓടി.. അപ്പോ അവിടെ കൂട്ടക്കരച്ചിലായിരുന്നു..നാട്ടുകാരെല്ലാം കൂടിയിട്ടുമുണ്ട്‌.. പരിഭ്രമം കാരണം ഞാൻ വീട്ടിനകത്തേക്കോടി.. അമ്മ എന്നെ കണ്ടപ്പോ അടുത്ത്‌ വന്ന് കരയാൻ തുടങ്ങി 'സാവിത്രി പോയെടാ മോനേ..നിന്റെ കുഞ്ഞും.. .' അമ്മക്ക്‌ പറഞ്ഞ്‌ മുഴുമിക്കാൻ ആയില്ല ..
    അതൊരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്‌..ഞാൻ പുറത്തേക്ക്‌ പോയി, നാട്ടുകാരെല്ലാം എന്നെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു..എന്റെ കാൽ തളരുന്ന പോലെ എനിക്ക്‌ തോന്നി..ഞാൻ അവിടെ ഇരുന്നു..അപ്പോഴാണു കാര്യസ്ഥൻ നാരായണൻ എന്നോട്‌ വന്ന് ഒരു സ്വകാര്യം പറഞ്ഞെത്‌.. സാവിത്രി മരിക്കണേന്റെ കൊറച്ച്‌ മുന്നേ നാരായണനെ വിളിച്ചത്രെ.. അവൾ കിടക്കുന്ന വടക്കേ മുറിയുടെ ജനലിന്റെ അവിടെ ഒരു കാളകൂറ്റനെ കണ്ടെന്ന്.. നാരായണൻ ഓടി ചെന്നപ്പോ അവിടെ കാള പോയിട്ട്‌ ഒരു പൂച്ച പോലും ഇല്ലായിരുന്നുത്രേ.. വീണ്ടും രണ്ടും മൂന്നും പ്രാവശ്യം അവളിങ്ങനെ കണ്ടൂന്ന് പറഞ്ഞ്‌ നാരായണനെ വിളിച്ചിരുന്നൂന്ന്.. അപ്പോഴും അവിടെ ഒന്നും ഉണ്ടായിരുന്നില്ലത്രേ.. പിന്നെ അമ്മ മുറിയിൽ ചെന്ന് നോക്കുമ്പോഴാ അവൾ അവിടെ മരിച്ച്‌ കിടക്കണ കണ്ടത്‌.. ഇതൊക്കെ കേട്ട്‌ വൈദ്യനു എന്തോ പന്തികേടു തോന്നി... വൈദ്യൻ പെട്ടെന്ന് വാല്യക്കാരിയോട്‌ ഒരു പാത്രത്തിൽ കുറച്ച്‌ ചൂടു വെള്ളം കൊണ്ട്‌ വരാൻ പറഞ്ഞു.. എന്നിട്ട്‌ ഞങ്ങൾ കുറച്ച്‌ പേർ കൂടി കുറച്ച്‌ വടിയൊക്കെ എടുത്ത്‌ പുറത്തേക്ക്‌ നടക്കാൻ തുടങ്ങി.. വൈദ്യൻ പറഞ്ഞ പോലെ ചെയ്തു എന്നല്ലാതെ എന്തിനാണെന്ന് ഞങ്ങൾക്ക്‌ ആർക്കും അറിയില്ലായിരുന്നു.. നേരത്തെ ഞങ്ങൾ കണ്ട കാളകൂറ്റന്റെ അടുത്ത്‌ എത്തിയപ്പോൾ വൈദ്യൻ എല്ലാവരോടും മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാണിച്ചു..എന്നിട്ട്‌ എന്നോട്‌ പതുക്കെ ചോദിച്ചു..
    ' കേശവാ, ഈ കാളകൂറ്റനിൽ അസ്വാഭാവികമായി എന്തെങ്കിലും നീ കാണുന്നുണ്ടോ? '
    ഭാര്യയും കുഞ്ഞും മരിച്ച സങ്കടത്തിൽ നിൽക്കുന്ന എനിക്കുണ്ടോ അപ്പോ അതൊക്കെ തലയിൽ കേറുന്നു.. ഞാൻ മടുപ്പോടെ ഇല്ലാന്ന് തലയാട്ടി..
    ' അപകടമാണു..അങ്ങോട്ട്‌ പോയപ്പോൾ നമ്മൾ ശ്രദ്ധിക്കണമായിരുന്നു കേശവാ..നീ അതിന്റെ പിറകിലെ വലത്‌ കാലിലേക്ക്‌ നോക്കൂ.. '
    വൈദ്യന്റെ വാക്ക്‌ കേട്ട്‌ ഞങ്ങൾ അതിന്റെ കാലിലേക്ക്‌ നോക്കി...വലത്‌ കാലിലെ കുളംബ്‌ തിരിഞ്ഞായിരുന്നു ഉണ്ടായിരുന്നത്‌..
    ' ഇതെങ്ങനെ? ' കൂടെ ഉണ്ടായിരുന്ന ഒരുവൻ ആശ്ചര്യം പ്രകടിപ്പിച്ചു.
    പിന്നെ ഒന്നും പറയാൻ നിൽക്കാതെ വൈദ്യൻ കയ്യിലെ ചൂടു വെള്ളം ആ കാളയുടെ പുറത്ത്‌ ഒഴിച്ചു.. പിന്നെ ഞങ്ങൾ കണ്ടത്‌ അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.. ചൂടു വെള്ളം ശരീരത്തിൽ കൊണ്ട നിമിഷം ആ കാള രൂപം മാറി ഒരു മനുഷ്യനായി മാറിയിരിക്കുന്നു... ഞങ്ങളുടെ മുൻപിൽ നഗ്നനായി കിടക്കുന്ന ആ മനുഷ്യനെ എല്ലാവരും ചേർന്ന് അടിച്ച്‌ തൊഴിച്ച്‌ കെട്ടിയിട്ടു..അവനെ കീഴ്പ്പെടുത്താൻ ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.. അന്നായിരുന്നു ഞാൻ ആദ്യമായി ഒരു ഒടിയനെ കാണുന്നത്‌ "
    'ഹ ഹഹഹ..ഹഹ്‌.. ' - വിക്റ്റർ പൊട്ടിച്ചിരിക്കാൻ തുടങ്ങി..
    ' എന്താ വിക്റ്റർ, ഇതെല്ലാം ഒരു ഫാന്റസി കഥ പോലെ തോന്നുന്നുണ്ടോ? ' - ഡോക്റ്റരുടെ ചോദ്യം കേട്ട്‌ വിക്റ്റർ ചിരി നിർത്തി
    ' പിന്നല്ലാണ്ട്‌..ഇന്നത്തെ കാലത്ത്‌ ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ.. മനുഷ്യൻ കാളയായി രൂപം മാറുന്നു..ഇതെന്താ മാജികോ..ഹഹ.'
    ' നിങ്ങളെന്നെ വിശ്വസിച്ചാൽ മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ ഞാൻ പറയുന്നതിൽ അർത്ഥമുള്ളൂ..ഇനിയിപ്പോ വിശ്വസിച്ചില്ലേലും പരിഹസിക്കരുത്‌.. നിങ്ങൾ ഇരിക്കൂ..ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്ത്‌ വരാം '
    'വിക്റ്റർ എന്തൊരു സ്വഭാവമാണിത്‌.. ഡോക്റ്റർക്ക്‌ ദേഷ്യം വന്നെന്ന് തോന്നുന്നു.. ' സ്റ്റെല്ല എതിർപ്പ്‌ പ്രകടിപ്പിച്ചു
    'അല്ല പിന്നെ, നീ എന്തോ വലിയ സ്റ്റോറി ഉണ്ട്‌ എന്നൊക്കെ പറഞ്ഞപ്പൊ ഞാൻ വിചാരിച്ചു വലിയ സംഭവം ആയിരിക്കുമെന്ന്..ഇതിപ്പോ സൂപർഹീറോ കഥ പോലുണ്ട്‌.. അല്ലെങ്കിലും അയാൾ പറയുന്നതിലെ ലോജിക്‌ ലെസ്സ്‌ നീ ശ്രദ്ധിച്ചില്ലേ.. ഒരു ഡോക്റ്റർ ആയ അയാൾ എന്തിനാ വൈദ്യനെ വിളിക്കാൻ പോയത്‌..? '

    'സീ വിക്റ്റർ, ദാറ്റ്‌ ഇസ്‌ ഇനഫ്‌.. കേശവൻ നായർ എന്ന ഈ വ്യക്തി പഠിച്ചത്‌ എം ബി ബി എസ്‌ അല്ല.. അതൊരു പി എച്‌ ഡി മാത്രമാണു.. ഇറ്റ്‌ വാസ്‌ 1940 സ്‌ വിക്റ്റർ..അന്നത്തെകാലത്ത്‌ ആ നാട്ടിൽ വെളിയിൽ പോയി പഠിച്ച ഒരേ ഒരു വ്യക്തി ഈ ഡോക്റ്റർ ആയിരുന്നു... പ്ലീസ്‌ ഡോണ്ട്‌ ഇൻസൾട്‌ ഹിം..ഒടിയന്മാരെ കുറിച്ച്‌ ഞാൻ മുൻപും കേട്ടിട്ടുണ്ട്‌..ഇദ്ധേഹം കെട്ടിയുണ്ടാക്കിയ ഒരു സ്റ്റോറി അല്ല ഇത്‌.. ഇറ്റ്‌ ഇസ്‌ എ മിത്ത്‌.. വിശ്വാസം അത്‌ നമ്മൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണു..സോ വിശ്വസിച്ചില്ലെങ്കിലും കളിയാക്കരുത്‌.. ലെറ്റ്‌ ഹിം ഫിനീഷ്‌ ഇറ്റ്‌.. ഇതിൽ എനിക്കും വലിയ വിശ്വാസം ഒന്നുമില്ല ... അങ്ങേരു വരുന്നുണ്ട്‌.. "
    ഡോക്റ്റർ രണ്ടു കപ്പ്‌ ചായയുമായി വന്നു.
    ' വിക്റ്റർ ആൻഡ്‌ സ്റ്റെല്ല..നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണെന്നല്ലേ പറഞ്ഞത്‌? '
    ' യേസ്‌.' - വിക്റ്റർ പുഞ്ചിരിച്ചു കൊണ്ട്‌ ഉത്തരം നൽകി..
    ' രണ്ട്‌ പേരും സെയിം പ്രൊഫഷൻ..എങ്ങനെ? ലവ്‌ മാരേജ്‌? '
    സ്റ്റെല്ല ചിരിച്ച്‌ കൊണ്ട്‌ അതെ എന്ന് തലയാട്ടി..
    ' സോ വിക്റ്ററിനു ഒടിയനിലൊന്നും വിശ്വാസമില്ലന്ന് തോന്നുന്നു..'
    ' ഡോക്റ്റർ..സോറി. സത്യം പറഞ്ഞാൽ എനിക്ക്‌ വിശ്വാസമില്ല..പിന്നെ വിശ്വസിക്കുന്നവരെല്ലാം മണ്ടന്മാരാണെന്ന് പറയാനും എനിക്ക്‌ അവകാശമില്ലല്ലോ.. എന്റെ ഭാര്യക്ക്‌ ഇതിലെല്ലാം വിശ്വാസമുണ്ടെന്ന് തോന്നുന്നു..എന്തായാലും നല്ല ഇന്ററസ്റ്റിംഗ്‌ ടോപിക്‌ തന്നെയാണു.. ഡോക്റ്റർ തുടരൂ..' - വിക്റ്റർ മാപ്പ്‌ പറഞ്ഞു.
    ' അന്ന് ഞങ്ങൾ അയാളെ ഒരു മരത്തിൽ കെട്ടിയിട്ടു.. വൈദ്യന്റെ മുഖത്ത്‌ അപ്പോഴും ഞെട്ടൽ വിട്ട്‌ മാറിയിട്ടില്ലായിരുന്നു..ഞങ്ങളുടെയും. എന്താണിതെല്ലാം എന്ന് ഞാൻ വൈദ്യനോട്‌ ചോദിച്ചു... വൈദ്യൻ ഒരു ഭാഗത്ത്‌ ഇരുന്ന് കൊണ്ട്‌ പറയാൻ തുടങ്ങി ' കേശവാ പ്രശ്നാണു.. '
    എന്റെ മുഖത്ത്‌ ഭീതി പരക്കാൻ തുടങ്ങി..
    ' എട്ട്‌ പത്ത്‌ വർഷം മുൻപ്‌ വടക്കൻ കേരളത്തിൽ ഉണ്ടെന്ന് പറയപ്പെട്ടിരുന്ന ഒരു വിഭാഗമാണിത്‌.. ഒടിയന്മാർ.. പക്ഷേ അത്‌ വെറും കെട്ടുകഥ ആണെന്നാ ഞാൻ വിചാരിച്ചിരുന്നത്‌ .. ഇതിപ്പോ.. ' വൈദ്യന്റെ വാക്കുകളിൽ നിന്ന് ഒടിയന്മാരെത്ര ഭീകരന്മാരാണെന്ന് ഞങ്ങൾ മനസ്സിലാക്കി..പിന്നീട്‌ വൈദ്യൻ ഒടിയന്മാരെ കുറിച്ച്‌ അറിയുന്നതെല്ലാം ഞങ്ങൾക്ക്‌ പറഞ്ഞു തന്നു '
    'എന്താണത്‌?' - സ്റ്റെല്ലയുടെ ആവേശം വർദ്ധിച്ചിരിക്കുന്നു
    ' പാണർ , പുലയർ തുടങ്ങിയ കീഴ്ജാതിയിൽ പെട്ടവരാണു അവർ..ഗർഭസ്ഥ ശിശുവിനെ എടുത്ത്‌ അതിന്റെ പുറത്തുള്ള ഒരു തരം ദ്രാവകം ചെവിയിൽ പുരട്ടിയാണു അവർക്ക്‌ രൂപം മാറാനും വേഗത്തിൽ സഞ്ചരിക്കാനുമൊക്കെയുള്ള കഴിവ്‌ ലഭിക്കുന്നത്‌.. കളരിയിലും ആയോധന കലകളിലും അസാമാന്യ കഴിവുള്ള ഇവരെ നായർ വിഭാഗത്തിലുള്ളവർ വാടകക്കെടുക്കാറാണു പതിവ്‌ .. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ റിയൽ അസാസിൻസ്‌.. '
    ' ബട്ട്‌ ഡോക്റ്റർ... രൂപം മാറുന്നതൊക്കെ വിശ്വസനീയമായ കാര്യമാണോ? ' വിക്റ്ററിനു താൽപര്യം കൂടി വരുന്നുണ്ടായിരുന്നു..
    ' രൂപം മാറുന്നതെല്ലാം തീർച്ചയായും നടക്കാത്ത കാര്യങ്ങളാണു..പക്ഷെ ഇതൊരു തരം ഹിപ്നോട്ടിസം ആണു.. മറ്റുള്ളവർക്ക്‌ അങ്ങനെ രൂപമാറ്റം ഉള്ളതായി തോന്നൽ ഉണ്ടാവുക മാത്രമാണു നടക്കുന്നത്‌.. കാളയായും പൂച്ചയായും ചിലപ്പോൾ വഴിയിലെ പാറയായും വരെ ഒടിയന്മാർ രൂപം മാറാറുണ്ട്‌.. ആ സിദ്ധി കൈ വരിക്കുന്നതിനു വേണ്ടി ആയിരുന്നു അന്ന് അവൻ സാവിത്രിയെ കൊന്ന് എന്റെ കുഞ്ഞിനെ കൊണ്ടു പോയത്‌.. എന്റെയൊക്കെ കാലത്ത്‌ രാത്രികളിൽ ഉറക്കം കളഞ്ഞിരുന്ന ചെകുത്താന്മാരായിരുന്നു ഒടിയന്മാർ.. നട്ടെല്ല് ഒടിച്ച്‌ കൊല്ലുന്ന രീതിയായിരുന്നു അവരുടേത്‌..ഒടി മറിയൽ എന്നായിരുന്നു അതിനു പറയപ്പെട്ടിരുന്ന പേരു..'
    ' ചെകുത്താനോ? അപ്പോ ഇത്‌ സൂപർ നാറ്റുറൽ പവറാണോ ഡോക്റ്റർ? '
    സ്റ്റെല്ലയുടെ സംശയം കേട്ട്‌ ഡോക്റ്റർ ഒന്ന് ചിരിച്ചു..
    ' പലർക്കും ഈ ഒരു സംശയം ഉണ്ടെന്ന് അറിയാം.. ഒടിയന്മാർ ചെകുത്താന്മാരോ പ്രേതങ്ങളോ ഭൂതങ്ങളോ ഒന്നും അല്ല..സാധാരണ മനുഷ്യർ തന്നെയായിരുന്നു അവർ.. ഒടിയ വിദ്യ എന്താണെന്ന് അവരുടെ വിഭാഗത്തിൽ പെട്ടവർക്ക്‌ മാത്രമേ അറിയുകയുള്ളൂ..അതിന്നും ചുരുളഴിയാത്ത രഹസ്യമാണു..'
    ' എന്നിട്ട്‌ നിങ്ങൾ അന്ന് കെട്ടിയിട്ട ആ ഒടിയനെ എന്ത്‌ ചെയ്തു? അവനെ കൊന്നോ? ' - വിക്റ്റർ ആരാഞ്ഞു.
    ആ ചോദ്യത്തിനു കേശവൻ നായർ ഒരു ഭ്രാന്തമായ ചിരി ചിരിച്ചു..
    ' അവനെ ഞാൻ വെറുതെ വിട്ടു.. പിന്നീട്‌ അവനെന്റെ സഹായി ആയിരുന്നു'
    ആ ഉത്തരം സ്റ്റെല്ലയും വിക്റ്ററും ഒരിക്കലും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല..
    ' ഞെട്ടണ്ട .. അതൊരു സത്യമാണു..അവന്റെ പേരു കേശു.. നിങ്ങൾക്കറിയാത്ത ഒരു മോശം പാസ്റ്റ്‌ എനിക്കുണ്ട്‌... അത്തരം ഒരു കഴിവുള്ളവനെ നശിപ്പിച്ച്‌ കളയുന്നതിനെക്കാൾ കൂടെ നിർത്തുന്നതല്ലേ ബുദ്ധി എന്നെനിക്ക്‌ തോന്നി.. എന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടി ഞാനവനെ ഉപയോഗിച്ചു..പല തവണ.. ഹഹഹ്‌.. ' ഡോക്റ്റർ ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി..
    സ്റ്റെല്ലയുടെ മുഖത്ത്‌ ആശ്ചര്യം നിറഞ്ഞിരിക്കുകയായിരുന്നു .
    പെട്ടെന്ന് ഫോൺ റിംഗ്‌ ചെയ്യാൻ തുടങ്ങി... ഡോക്റ്റർ ഫോണെടുക്കാൻ വേണ്ടി എഴുന്നേറ്റു..
    ' ഒരു ക്രിമിനലിനെയാണു നീ ഇത്രയും നേരം ആരാധിച്ചിരുന്നതെന്ന് മനസ്സിലായില്ലേ...അയാളുടെ ഓരോ കഥകളും കേട്ട്‌ ഇരുന്നോ നീ.. ' - വിക്റ്റർ ശബ്ദം താഴ്ത്തി പറഞ്ഞു..
    ' വിക്റ്റർ ഞാൻ അതല്ല ഓർക്കുന്നത്‌ ..നമ്മൾ വരുമ്പോൾ ഒരു പൂച്ചയെ ഇവിടെ കണ്ടത്‌ ഓർക്കുന്നുണ്ടോ? ' - വളരെ പേടിയോടെയായിരുന്നു സ്റ്റെല്ല അത്‌ ചോദിച്ചത്‌..
    വിക്റ്റർ അവർ വന്ന രംഗം ഓർത്തു..
    ••••••••••••••••••••••••••••••••••••••••••••••••
    'സീ വിക്റ്റർ ..നമ്മൾ തമ്മിൽ ഒരുപാട്‌ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്‌, അതെല്ലാം അപ്പോഴേക്ക്‌ സോൾവ്‌ ആകാറും ഉണ്ട്‌
    .പക്ഷേ ഇത്‌ അങ്ങനെ അല്ല.. വരുൺ, ഹീ ഇസ്സ്‌ ജസ്റ്റ്‌ എ ഫ്രൻഡ്‌.. ഞാനും അവനും തമ്മിൽ എന്ത്‌ ബന്ധമുണ്ടെന്നാ വിക്റ്റർ, നീ പറയുന്നത്‌..നീ എന്ന് മുതലാണു ഒരു സംശയ രോഗി ആയി മാറിയത്‌.. '
    ' സത്യങ്ങൾ അറിയാൻ തുടങ്ങിയത്‌ മുതൽ..' - വിക്റ്റർ
    ' ഡോക്റ്ററിന്റെ വീടെത്താറായി..നമുക്കിതിനെ കുറിച്ച്‌ പിന്നീട്‌ സംസാരിക്കാം..'
    അവർ കാറിൽ നിന്നിറങ്ങി ഗെയ്റ്റ്‌ തുറന്ന് അകത്തേക്ക്‌ പ്രവേശിച്ചു. പെട്ടെന്ന് ഒരു കറുത്ത പൂച്ച അവരുടെ മുന്നിലേക്ക്‌ ചാടി.. സ്റ്റെല്ല ഞെട്ടി പിറകിലേക്ക്‌ ആഞ്ഞു..
    'ഇറ്റ്‌ ഇസ്‌ ജസ്റ്റ്‌ എ ക്യാറ്റ്‌ ' - വിക്റ്റർ അവളെ ആശ്വസിപ്പിച്ചു

    •••••••••••••••••••••••••••••••••••
    ' ഒരു പക്ഷേ നമ്മൾ കണ്ടത്‌ കേശുവിനെ ആണെങ്കിലോ? ' സ്റ്റെല്ലയുടെ സംശയം വിക്റ്ററിലും പേടിയുണ്ടാക്കി..

    'എന്റെ കഥകളൊക്കെ കേട്ട്‌ നിങ്ങൾ ഞെട്ടിയിരിക്കുകയാണോ..' ഡോക്റ്റർ തിരിച്ച്‌ വന്നിരിക്കുന്നു.
    ' എന്റെ തെറ്റുകൾ നിങ്ങളോട്‌ ഞാൻ എന്തിനാണു പറയുന്നതെന്നായിരിക്കും നിങ്ങളുടെ സംശയം അല്ലേ? അതും ജേണലിസ്റ്റ്‌ ആയ നിങ്ങളോട്‌... ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന എന്നെ ഈ നാട്ടിലെ നിയമം ഭയപ്പെടുത്തുന്നില്ല.. യെസ്‌..അയാം എ ക്യാൻസർ പേഷ്യന്റ്‌.. പക്ഷേ ഞാൻ നിങ്ങളോടിതിനെ കുറിച്ച്‌ പറഞ്ഞില്ലെങ്കിൽ ലോകമറിയേണ്ട ഒരു സത്യം , ആ കഴിവിനെ കുറിച്ചുള്ള വിവരങ്ങൾ എന്നോടു കൂടി മണ്ണിലലിഞ്ഞു പോകും.. അതുണ്ടാകാൻ പാടില്ല..ഒടിയ ചരിത്രം എല്ലാവരും അറിയണം.. '
    ' കേശു? ' - സ്റ്റെല്ല
    ' കേശു കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ മരണപ്പെട്ടു പോയി...
    അത്‌ കേട്ടപ്പോൾ വിക്റ്ററിന്റെയും സ്റ്റെല്ലയുടെയും മുഖത്ത്‌ സന്തോഷം വന്നു..
    ' ഞാൻ പറഞ്ഞില്ലെ അത്‌ വെറുമൊരു പൂച്ചയായിരുന്നു'
    ' എന്താ ഒരു സ്വകാര്യം? ' - ഡോക്റ്റർ
    ' അല്ല ഞങ്ങൾ വന്നപ്പോൾ ഒരു കറുത്ത പൂച്ചയെ ഉമ്മറത്ത്‌ കണ്ടിരുന്നു..ഇപ്പോളീ കഥകളൊക്കെ കേട്ടപ്പോൾ ഇവൾക്കൊരു സംശയം അത്‌ കേശു എങ്ങാനും ആണോ എന്ന്..'
    ' ഹഹ അല്ല..കേശു മഞ്ഞപ്പിത്തം ബാധിച്ച്‌ മരണപ്പെട്ടു കഴിഞ്ഞു'

    'ഡോക്റ്റർ, ഒടിമറിച്ചിൽ ഇന്ന് എന്ത്‌ കൊണ്ട്‌ നടക്കുന്നില്ല? ' -സ്റ്റെല്ല
    ' ഇന്ന് എല്ലാവരും വിദ്യാഭ്യാസമുള്ളവരാണു..ആരും ഇതിനെ കുറിച്ച്‌ വിശ്വസിക്കുന്നില്ല.. കേശുവിന്റെ വിഭാഗത്തിൽ പെട്ടവർ പോലും ഇതെല്ലാം വെറും കെട്ടു കഥകളാണെന്നാണു വിശ്വസിക്കുന്നത്‌.. പക്ഷേ ഒടി മറിയൽ എന്റെ കണ്മുന്നിൽ ഒരുപാട്‌ തവണ കണ്ട ഒരാളാണു ഞാൻ.. കേശുവിന്റെ ഭാര്യ അവനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്‌ വീടിന്റെ ഉമ്മറത്ത്‌ കയ്യിൽ ഒരു പാത്രം ചൂടു വെള്ളം കൊണ്ടാണു.. പലപ്പോഴും അവൻ അവളെ വരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്‌..അത്‌ തടയാനായിരുന്നു അങ്ങനെ ഒരു പ്രവർത്തി.. പിന്നെ ഇന്നത്തെകാലത്തെ ഇലക്റ്റ്രിക്ക്‌ കരന്റ്‌ കാരണം ആണു ഒടിയന്മാർ വരാത്തതെന്നാണു പലരും പറഞ്ഞു പരത്തുന്നത്‌.. എന്നാൽ അത്‌ സത്യമല്ലെന്ന് എനിക്ക്‌ നന്നായിട്ടറിയാം...’
    ' അതെന്താ ഡോക്റ്റർ? '
    ' എന്റെ മുന്നിൽ ജീവിച്ചിരിക്കുന്ന ഒരു ഉദ്ദാഹരണം ഉള്ളത്‌ കൊണ്ടു തന്നെ' - ഡോക്റ്റർ കുറിക്ക്‌ കൊള്ളുന്ന പോലെ പറഞ്ഞു
    ' എന്ത്‌? ആരാണത്‌? ' - സ്റ്റെല്ല

    പുറത്തേക്കുള്ള വാതിലിനടുത്ത്‌ അവർ കണ്ടിരുന്ന ആ കറുത്ത പൂച്ചയെ വീണ്ട്‌ സ്റ്റെല്ല കണ്ടു ... അത്‌ പതിയെ അകത്തേക്ക്‌ പ്രവേശിക്കുന്നുണ്ടായിരുന്നു..

    ' കേശു ഒടിയ പാരമ്പര്യം നില നിർത്താൻ വേണ്ടി തന്റെ രഹസ്യങ്ങളൊക്കെ പറഞ്ഞു പഠിപ്പിച്ച സ്വന്തം മകനെ ബാക്കി വച്ചായിരുന്നു യാത്രയായത്‌.. കേശുവിന്റെ മകൻ രാമൻ .. '

    സ്റ്റെല്ല ആ പൂച്ചയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. പെട്ടെന്നാണു സ്റ്റെല്ല ആ കാര്യം ശ്രദ്ദിച്ചത്‌ ..ആ പൂച്ചക്ക്‌ വാലില്ലായിരുന്നു.. സ്റ്റെല്ലയുടെ മുഖം വിയർത്ത്‌ തുടങ്ങി..പൂച്ച പെട്ടെന്ന് വലുതാകുന്ന അത്ഭുത കാഴ്ച സ്റ്റെല്ല ഒരു ഞെട്ടലോടെ കണ്ടിരുന്നു.. പെട്ടെന്ന് ആ പൂച്ച വലുതായി ഒരു മനുഷ്യമായി മാറി.. അത്‌ സ്റ്റെല്ലക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അവളുടെ ബോധം നഷ്ടപ്പെട്ടു..അവൾ തറയിലേക്ക്‌ വീണു…

    കുറച്ച്‌ നേരം കഴിഞ്ഞായിരുന്നു സ്റ്റെല്ലക്ക്‌ ബോധം വീണത്‌
    ' സ്റ്റെല്ലാ..എഴുന്നേൽക്ക്‌..സ്റ്റെല്ലാ.. ' വിക്റ്ററിന്റെ ശബ്ദം കേട്ടാണു സ്റ്റെല്ല കണ്ണു തുറന്നത്‌..
    ' വിക്റ്റർ നമുക്കിവിടുന്ന് പോകാം..ഇവർ നമ്മളെ കൊല്ലും വിക്റ്റർ '
    ' നീയല്ലേ എന്നെ ഇങ്ങോട്ട്‌ നിർബന്ധിച്ച്‌ കൊണ്ട്‌ വന്നത്‌ '
    ' പക്ഷേ എനിക്കിതൊന്നും സത്യമാണെന്ന് വിശ്വാസം ഉണ്ടായിരുന്നില്ല..വെറുമൊരു സ്റ്റോറിക്ക്‌ വേണ്ടി ആയിരുന്നു ഞാൻ...' പറഞ്ഞ്‌ മുഴുമിക്കാനാവുന്നതിനു മുൻപെ സ്റ്റെല്ല ആ സത്യം മനസ്സിലാക്കി..തന്റെ രണ്ടു കൈകളും കെട്ടിയിട്ടിരിക്കുകയാണു..
    അവൾ കൈകളിലേക്ക്‌ നോക്കി.. ഡോക്റ്റർ ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി...
    ' വിക്റ്റർ..അപ്പൊ എങ്ങനെയാ കാര്യങ്ങൾ? ' - ഡോക്റ്റർ
    'ഹഹ്ഹാ ' - വിക്റ്റർ പതിയെ ചിരി തുടങ്ങി.. അവനും ഒരു ഭ്രാന്തനെ പോലെ അട്ടഹസിക്കാൻ തുടങ്ങി... ഒന്നുമറിയാതെ സ്റ്റെല്ല ഭയന്ന് അവിടെത്തനെ നിശ്ചലയായി ഇരുന്നു..
    വിക്റ്ററിന്റെ മനസ്സിലൂടെ ചില രംഗങ്ങൾ ഓടിക്കളിക്കാൻ തുടങ്ങി..

    ••••••••••••••••••••••••••••••••••••••••

    ' വരുൺ..വി നീഡ്‌ ടു സീ എ ഡോക്റ്റർ..ഐ നീഡ്‌ ആൻ അബോർഷൻ...ഞാൻ അപ്പോഴേ പറഞ്ഞതാ ഒന്നും വേണ്ടാ എന്ന്.. ഞാൻ വീണ്ടും ചെക്ക്‌ ചെയ്തു..ഇറ്റ്സ്‌ പോസിറ്റീവ്‌ '
    സ്റ്റെല്ലയുടെ ഫോണിലെ സംസാരം കേട്ട്‌ കൊണ്ടായിരുന്നു വിക്റ്റർ കയറി വന്നത്‌..

    ' സ്റ്റെല്ലാ.. '
    അവൾ ഫോൺ കട്ട്‌ ചെയ്തു വിക്റ്ററിന്റെ അടുത്തേക്ക്‌ പോയി..

    ' ആഹ്‌ വിക്റ്റർ വന്നാരുന്നോ.. ഇന്ന് നേരത്തെയാണല്ലോ..'
    ' ഞാൻ ആ ഓർഫനേജ്‌ വരെ പോയിരുന്നു..അവരുടെ ചില ലീഗൽ പ്രൊസീജേഴ്സ്‌ തീർക്കാനുണ്ടായിരുന്നു.. ഒരു മാസത്തിനകം കുട്ടിയെ കിട്ടുമെന്നാണു പറഞ്ഞത്‌ '
    സ്റ്റെല്ലക്ക്‌ സന്തോഷമില്ലന്ന് കണ്ട്‌ വിക്റ്റർ ചോദിച്ചു
    ' എന്ത്‌ പറ്റി ? നിനക്ക്‌ അഡോപ്ഷനിൽ ഇപ്പോഴും ഇന്റരസ്റ്റ്‌ ഇല്ലേ? എന്ത്‌ ചെയ്യാനാ എന്റെ പ്രശ്നമായിപ്പോയില്ലെ.. എനിക്ക്‌ ഫെർട്ടിലിറ്റി ഹോർമ്മോൺസ്‌ ഇല്ലാതെ പോയത്‌ എന്റെ തെറ്റല്ലല്ലോ സ്റ്റെല്ലാ..'

    'അങ്ങനെ പറയരുത്‌ വിക്റ്റർ..എനിക്ക്‌ സന്തോഷം തന്നെയാണു അഡോപ്റ്റ്‌ ചെയ്യുന്നതിനു.. എല്ലാം ഓരോരുത്തരുടെ വിധി അല്ലെ..ദൈവം നമുക്ക്‌ വേണ്ടി എഴുതിയ വിധി ഇതായിരിക്കും..'
    വിക്റ്റർ അവളെ ചേർത്ത്‌ പിടിച്ചു.. വിക്റ്ററിന്റെ മുഖത്തെ ചിരി മാഞ്ഞ്‌ ദേഷ്യമായി മാറി..

    ••••••••••••••••••••••••••••••••••••••

    ' ഒന്നും മനസ്സിലാകുന്നില്ലല്ലേ... എന്റെ പ്ലാൻ പ്രകാരം ആണു ഈ ഒടിയൻ എന്ന ഐഡിയ നിന്നിലേക്ക്‌ എത്തിയത്‌ ... ആൻഡ്‌ ഡോക്റ്റർ കേശവൻ നായർ ഈസ്‌ മൈ ക്ലോസ്‌ ഫ്രൻഡ്‌.. പക്ഷേ നിനക്കറിയില്ലായിരുന്നെന്ന് മാത്രം... നീയും അവനും കൂടെ എന്നെ പറ്റിച്ച്‌ അങ്ങു ഒണ്ടാക്കാം എന്നു കരുതിയോടീ ... നിന്റെയും അവന്റെയും ബന്ധത്തിലുണ്ടായ ജാരസന്തതിയെ കൊണ്ട്‌ തന്നെ അവനെ കൊല്ലണം .. ഒരു സഹോദരനെ പോലെ കൂടെ നിർത്തിയിട്ട്‌ അവസാനം അവൻ ചെയ്തത്‌ നോക്ക്‌ ... ഒടിമറിച്ചിലിനു വേണ്ട ഗർഭസ്ഥ ശിശുവിൽ നിന്നുള്ള ദ്രാവകം എടുക്കാൻ പോകുന്നത്‌ നിങ്ങളുടെ കുഞ്ഞിൽ നിന്ന് തന്നെയാ ..ഹഹഹഹ്‌ .. ' - വിക്റ്ററിന്റെ വാക്കുകൾ കേട്ട്‌ സ്റ്റെല്ലക്ക്‌ പേടിയായി തുടങ്ങി..
    ' എനിക്ക്‌ സംശയം ഉണ്ടായിരുന്നു എങ്കിലും അതൊന്ന് കൺഫോം ചെയ്യാനായിരുന്നു ഇവിടെ കൊണ്ട്‌ വന്നത്‌.. മേ ബി ഈ ലോകത്തെ ഏത്‌ ഗൈനക്കോളജിസ്റ്റിൻക്കാളും എളുപ്പത്തിൽ രാമനു ഒരു ഗർഭിണിയെ കണ്ടാൽ മനസ്സിലാകും എന്നെനിക്ക്‌ ഉറപ്പുണ്ടായിരുന്നു.. ഈ നാട്ടിലെ ഒരു നിയമത്തിനും ഇതിന്റെ പേരിൽ രാമനെ ശിക്ഷിക്കാൻ സാധിക്കില്ല.. സത്യങ്ങൾ അറിഞ്ഞാൽ പോലും ആരും വിശ്വസിക്കുകയുമില്ല..'

    ' യൂ ആർ സോ ക്രുവൽ വിക്റ്റർ.. ഒരു മനുഷ്യ ജീവനല്ലെ അത്‌..' - സ്റ്റെല്ല.
    ഠേ - വിക്റ്റർ സ്റ്റെല്ലയുടെ മുഖത്തൊന്ന് ശക്തമായി അടിച്ചു..
    ' തുഫ്ഫ്‌..പിഴച്ചവളേ...അബോർഷനിലൂടെ ആ കുഞ്ഞിനെ കൊന്ന് കളയാൻ തീരുമാനിച്ച നീയാണോ മാന്യ , യെസ്‌ അയാം ക്രുവൽ.. എന്നെ എതിർത്തവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.. നിനക്ക്‌ അത്‌ നന്നായിട്ട്‌ അറിയാമല്ലോ... ഒരു ദുഷ്ടനേ മറ്റൊരു ദുഷ്ടന്റെ സുഹൃത്തായിരിക്കാൻ സാധിക്കൂ..അല്ലേ ഡോക്റ്റർ. ? '
    ഡോക്റ്റർ ചിരിച്ച്‌ കൊണ്ട്‌ അതെ എന്ന് കാണിച്ചു ..
    ' സോ , ഗുഡ്‌ ബൈ സ്റ്റെല്ല..നീ ചെയ്ത ഒരു തെറ്റിനു വലിയൊരു ശിക്ഷ നൽകി ഞാൻ നിന്നെ യാത്രയാക്കുന്നു.. ഒടിയ വിദ്യ ഇനിയും വളരണം... നീയും വരുണും ജനിക്കാതെ പോയ നിങ്ങളുടെ കുഞ്ഞും അതിനൊരു നിമിത്തമാകട്ടെ.. ഹഹഹഹ്‌..'

    ' ഡോക്റ്റർ , ഫിനീഷ്‌ ദ പ്രൊസസ്‌..' - വിക്റ്റർ ഡോക്റ്ററോട്‌ പറഞ്ഞു..

    പോകാൻ നേരം വിക്റ്റർ സ്റ്റെല്ലയുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.
    ' സ്റ്റെല്ലാ..നീ പറഞ്ഞത്‌ ശരിയാണു..വിശ്വാസം , അത്‌ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണു... നീ അത്‌ വിനിയോഗിച്ചു ..ഗുഡ്‌ ബൈ മൈ ഡിയർ.. '

    ••••••••••••••••••
    വരുൺ എന്നത്തെയും പോലെ ജോലി കഴിഞ്ഞ്‌ പെയിംഗ്‌ ഗെസ്റ്റ്‌ ആയി താമസിക്കുന്ന വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.. പെട്ടെന്നാണു അവൻ മുൻപിൽ ഒരു വലിയ പാറ കണ്ടത്‌..
    ' ഇതെവിടെ നിന്ന് വന്നു..ഇത്രയും കാലം ഉണ്ടായിരുന്നില്ലല്ലോ.. '
    വരുൺ ആ പാറയെ കവച്ച്‌ വച്ച്‌ നടന്ന് പോകാൻ ശ്രമിച്ചു..
    പാറയുടെ നിഴൽ വലുതായി വലുതായി വന്ന് ഒരു മനുഷ്യനായി രൂപം പ്രാപിച്ച്‌ വരുണിനെ നട്ടെല്ലൊടിച്ച്‌ ഒടിമറിച്ചിൽ നടത്തുന്ന കാഴ്ച വിക്റ്റർ ദൂരെ നിന്ന് നോക്കി നിൽക്കുകയായിരുന്നു... തന്നെ ചതിച്ചവരെ ഉന്മൂലനം ചെയ്ത സന്തോഷം ആ മുഖത്ത്‌ പ്രകടമായിരുന്നു... ഒടിയ വിദ്യ കാരണം ഉന്മൂലനം ചെയ്യപ്പെടാൻ ഇനിയുമെത്ര ജീവനുകൾ.. ഒരു നേർത്ത ചിരിയോടെ ആ ദുഷ്ടൻ തിരിഞ്ഞു നടന്നു..


    A SHORT STORY BY FIJIN MOHAMMED
     
    nryn, Johnson Master and Mannadiyar like this.
  10. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78

Share This Page