1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Love and marriage..concepts, opinions, suggestions etc

Discussion in 'MTownHub' started by KHILADI, Dec 5, 2015.

  1. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    ഭ്രമമാണ്‌ പ്രണയം വെറും വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക ജാലം.....
     
    nryn and Jeevan like this.
  2. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Erangipoda prantha..:Kettoda:
     
  3. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    para jeevan para pls mathiyo:Innocent:
     
  4. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    You are a legend:Lol:
     
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    :Hoennekollu:......................
     
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Pranayam verm kamam aayi define cheyalm..athe enathe samoohathil chila meesha mulakthne mumbe porn kande tudangythnt after effects aane...evar kanikuna kopryathne nala pranayathe arm kuttam parayalm
     
  7. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    This is quite enough…i am going to post it!! i have drafted it to my diaro app months ago … my first ever love story…i will paste it here…dedicating To all the lovely hearts of here… :)
     
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Ahaa ede neee
     
  9. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    mass waiting...:)
     
  10. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    ഞാൻ പത്താം തരത്തിൽ പടിക്കുന്നു… ഇറക്കം കുറഞ്ഞ ഷർട്ടും ബൂട്‌ കട്ട്‌ പാന്റ്‌ പിന്നെയും ഫാഷൻ ആയി വന്ന കാലം.
    ക്ലാസിലെ അന്തർ മുഖൻ ആയിരുന്നു എന്നെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ക്ലാസ്‌ ലീഡർ ആക്കി ഫ്രണ്ട്‌ ബെഞ്ചിലേക്കു മാറ്റി.
    ക്ലാസിലെ പടിപിസ്റ്റുകളുമായുള്ള സഹവാസം അന്നു തൊട്ടാണു തുടങ്ങുന്നത്‌.
    പെൺകിടാങ്ങൾ എല്ലാം ഇവരെ ചുറ്റി പറ്റി ആണു നംകൂരമിട്ടിരുന്നതു.
    സംശയ നിവാരണം,നോട്ബുക്ക്‌ കൈമാറൽ തുടങ്ങിയ ചടങ്ങുകൾ പെൺ കുട്ടികൾ ക്ലാസിലെ പടിപിസ്റ്റു പിള്ളേരുമായി മാത്രം നിർവ്വഹിച്ചു പോന്നു.
    എന്റെ സ്തലം മാറ്റം ക്രമേണ എനിക്കും അതിലൊക്കെ പങ്കാളി ആവാൻ അവസരം കിട്ടി.
    പക്ഷെ നേരത്തെ പറഞ്ഞ പോലെ എന്റെ അന്തർമ്മുഖത്വം.
    ഞാൻ ഒരു ഡമ്മി ലീഡർ മാത്രം ആയിരുന്നു. ക്ലാസിലെ ടോപ്‌ സ്കോററെ ഞാൻ എന്റെ നിഷ്കളങ്കത ഉപയോഗിച്ചു ബെസ്റ്റ്‌ ഫ്രണ്ട്‌ ആകി, കാര്യങ്ങൾ അവനിലൂടെ ആണു നടത്തിയതു. അവനു അത്യാവിഷ്യം പെണ്ണുങ്ങളെ വശീകരിക്കാനുള്ള കഴിവും നല്ല സൗന്ദര്യവും ഉണ്ടായിരുന്നു.
    അങ്ങനെ ഇരിക്കെ മാഷ്‌ ഇല്ലാത്ത പീരിയഡിൽ സംസാരിക്കുന്നവരുടെ പേരു എഴുതണം എന്ന നിയമം നിലവിൽ വന്നു.
    അതായതു ക്ലാസിന്റെ സെന്റർ ഒഫ്‌ അട്ട്രാക്ഷൻ ആയി മാഷിന്റെ ടേബിളിൽ ഒരു കടലാസും പേനയും പിടിച്ചു സ്റ്റയിൽ ആയി നിക്കണം. ഏന്നിട്ടു സുന്ദരി മണികളുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടോ എന്നു നോക്കണം.
    സംഗതി കൊള്ളാം പക്ഷെ എന്റെ അന്തർമ്മുഖത്വം.
    ഞാൻ കിടു കിടാ വിറച്ചു, ഞാൻ പേരു എഴുതാൻ പോവുമ്പോൾ എന്റെ ബെസ്റ്റ്‌ ഫ്രണ്ട്‌ പറയും 'റിൻഷ യുടെ പേരു എഴുതരുത്‌' കാരണം അതവൻ നോക്കുന്ന കുട്ടി ആണു.
    ക്ലാസിലെ മഹാ അലമ്പും .ഞാൻ അങ്ങനെ വിറച്ചു കൊണ്ട്‌ പേനയും പേപറും എടുത്തു നിക്കും.
    കഴിയുന്നതും പെൺകുട്ടികളുടെ ഭാഗത്തേക്കു നോക്കില്ല. ആൾകൂട്ടങ്ങളെ എനിക്കു ഭയമായിരുന്നു.
    എല്ലാവരും എന്റെ ഓരോ മൂവ്മെന്റും ഷ്രദ്ദിക്കുമല്ലോ എന്നോർത്തപ്പോൾ എനിക്കു മൂത്രമൊഴിക്കണം എന്നു വരെ തോന്നി.
    ഇടക്കെപ്പോഴോ ഞാൻ ഒരു കുശു കുശു കേട്ട്‌ പെൺകുട്ടികളുടെ സൈഡിലേക്ക്‌ ഒന്നു കണ്ണു പായിച്ചു.
    ആ നിമിഷത്തിൽ മൂന്നാമത്തെ ബെഞ്ചിൽ നിന്നു ആവെറേജ്‌ ലൂകുള്ള ഒരു കുട്ടി എന്റെ കണ്ണിൽ നോക്കി കണ്ണിറുക്കി, എന്റെ ഹൃദ്യയത്തിലൂടെ എനിക്കു പറയാൻ പറ്റാത്ത ഞാൻ ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്നു പാഞ്ഞു പോയി,ഒരു നിമിഷം അതൊരു ക്ലാസ്‌ റൂം ആണെന്നു മറന്നു കോണ്ട്‌, ഞാൻ ഷാരൂഖും,അവൾ കാജോലുമായി മാറി കണ്ണിൽ കണ്ണിൽ നോക്കി… ഒരനിർവ്വചനീയ അനുഭൂതി.
    ഞാൻ ഫ്ലാറ്റ്‌.…ഞങ്ങൾ തമ്മിൽ ഉള്ള ആദ്യത്തെ കടാക്ഷം…
    സംഗതി ഞാൻ രഹസ്യമാക്കി വെച്ചു…പിന്നെയും പിന്നെയും ഞാൻ പേരെഴുതാൻ പോവുമ്പോൾ എനിക്കീ അനുഭവം ഉണ്ടായി.
    എനിക്കാണേൽ അവളൊടു പറയാൻ ഉള്ള ധൈര്യം ഇച്ചിരി പോലും ഇല്ല.
    ഞാൻ എന്റെ ബെസ്റ്റ്‌ ആൻഡ്‌ ടോപ്‌ സ്കോറർ ഫ്രണ്ടിനോടു കാര്യം പറഞ്ഞു… മടിച്ചു മടിച്ചു ആണു പറഞ്ഞതു… അപ്പോൾ കാര്യങ്ങൾ ഇവ്വിതമാണു…അവന്റെ സെയിം ട്യൂഷൻ ക്ലാസിൽ ആണു അവൾ പടിക്കുന്നതു…പത്താം ക്ലാസിൽ പത്തു അ പ്ലസ്‌ കിട്ടാൻ വേണ്ടി ഏതു മണ്ടനും അന്നു റ്റ്യൂഷനു പോവാറൂണ്ട്‌.
    ഒരേ ട്യൂഷൻ എന്നു മാത്രം അല്ല,അവൻ ഇരിക്കുന്നതു അവളുടെ തൊട്ടു പുറകിൽ ഉള്ള ബെഞ്ചിൽ ആണു, എന്നിട്ടു ഇവൻ ബോറൻ ക്ലാസ്‌ ആണെങ്കിൽ ബോറഡി മാറ്റാൻ ഇവന്റെ കാൽ ഉപയോഗിച്ചു അവളുടെ കാലിൽ ഇക്കിളി ആകാറുണ്ടെന്നു…എന്റെ ഹൃദയം ഇതൊക്കെ കേട്ടപ്പോ ചെറുതായി നുറുങ്ങി… എന്നാലും അവൻ എന്റെ കാര്യം അവളോടു പറയാം എന്നു പറഞ്ഞപ്പോൾ അവനോടു ഞാൻ ക്ഷമിച്ചു.
    അന്നു രാത്രി ഞാൻ ഉറങ്ങിയില്ല…ആദ്യ നിഷ്കളങ്ക അനുരാഗത്തിന്റെ ആ മഹാ അനുഭൂതിയിൽ ലയിച്ചു ഞാൻ കണ്ണുകൾ തുറന്നു അങ്ങനെ കിടന്നു.
    പിറ്റേന്നു അവൻ രാവിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴിയിൽ നിന്നു തന്നെ ഞാനവനെ പൊക്കി:

    'ചോദിച്ചൊ?'

    'ആഹ്‌'

    'എന്തു പറഞ്ഞു?'
    എന്റെ ഹൃദയം ശക്തി ആയി മിടിക്കാൻ തുടങ്ങി.

    'അവൾ അങ്ങനെ പലരോടും ചിരികാറുണ്ടെന്നു…അതിന്റെ അർത്തം ഒക്കെ അതാണൊ എന്നു? അല്ലേലും നിന്നെ ഒക്കെ ആരെലും ലൈൻ അടിക്കുമോ എന്നു പറയാനും പറഞ്ഞു"
    അവസാനം പറഞ്ഞ്തു അവന്റെ സ്വന്തം സൃഷ്ടി ആവണം എന്നു മാത്രം ഞാൻ ആഗ്രഹിച്ചു.
    പിന്നെയും ഒരു കൂസലുമില്ലാതെ അവൾ എന്നോടു കണ്ണിറുക്കൽ തുടർന്നു.
    അവൾക്കു അറിയാമായിരിക്കും, ഞാൻ ഒരിക്കലും അവളൊടു അതു നേരിട്ടു ചോദികാൻ പോവുന്നില്ലെന്നു. ഞാൻ എന്നിട്ടു അതാസ്വദിച്ചും പോന്നു.
    ഗാന്ധി ജയന്തിയുടെ അന്നു പൂക്കള മത്സരം വേണം എന്നു നിലവിളി ഉയർന്നു.ക്ലാസ്‌ മാഷ്‌ തീം കോണ്ട്‌ വന്നു. … ഗാന്ധിജിയെ പൂക്കളത്തിന്റെ നടുക്കു വരക്കണം…കൂട്ടത്തിൽ ഗാന്ധിയെ വരച്ചാൽ മൂപരുടെ അയൽവാസി ആയി എങ്കിലും തോന്നുന്നതു ഞാൻ വരചാൽ ആണെന്നു ഐക്യ കണ്ടേനെ പ്രസ്താവന ഇറങ്ങി.
    പൂക്ക്ക്കളമിടുന്ന പെൺകുട്ടികളും ഞാനും മാത്രമെ ക്ലാസിൽ പാടുള്ളു, ബാകി എല്ലാവരും എല്ലാം കഴിഞ്ഞിട്ട്‌ വന്നാൽ മതി എന്നു മാഷ്‌ പറഞ്ഞു.
    എനിക്കു വീണ്ടും വിറക്കാൻ തുടങ്ങി…എന്റെ അന്തർമ്മുഖത്വം…ഞാൻ നിന്നു വിയർത്തു …എനിക്കു പറ്റില്ലെനു മാഷിനോടു പറഞ്ഞു ഞാൻ പുറത്തേക്കു സ്കൂട്ട്‌ ആവാൻ നിക്കുമ്പോൾ പെൺകുട്ടികളുടെ കൂട്ടത്തിൽ നിന്നു അവൾ മെല്ലെ നടന്നു വന്നു…പതിഞ്ഞ താളത്തിൽ…ഞാൻ വീണ്ടും വിറച്ചു…
    ആരും കേൾക്കാതെ സ്വരം താഴ്തി അവൾ ചോദിച്ചു
    'ഞങ്ങൾ ഇവിടെ നിക്കുന്നതു കൊണ്ടാണൊ നീ വരക്കാത്തതു?'…
    ഞാൻ ആകെ വിറങ്ങലിച്കു നിൽകുവായിരുന്നു…ഞാൻ അതെ എന്നു പറഞ്ഞു…അവൾ പുഞ്ചിരിച്ചു…അവൾ എന്നെ മറ്റാരേക്കാളും മനസിൽ ആകിയിരുന്നു…അവൾ എല്ലവരെയും കൂട്ടി പുറത്തേക്കു പോയി എന്റെ പണി കഴിഞ്ഞപ്പ്പോൾ തിരിച്ചു വന്നു…
    പിന്നെയും ഞങ്ങൾക്കിടയിൽ പ്രെതേകിച്ചു ഒന്നും നടന്നില്ല…ഞാൻ പേരെഴുതാൻ പോവുമ്പോൾ അവൾ എന്നെ നോക്കി കണ്ണിറുക്കുകയും…അവൾ എന്നെ നോക്കത്തെ തക്കത്തിൽ ഞാൻ അവളെ നോക്കുകയും ചെയ്തു അങ്ങനെ പത്താം ക്ലാസ്‌ കഴിഞ്ഞു…
    പിതാവിന്റെ അനിയന്റെ മകളുടെ കല്യാണത്തിന്റെ അന്നു അവളെ ഞാൻ വീണ്ടും കണ്ടു…മനോഹരമായി അവൾ എന്നോടു ചിരിച്ചു, എന്നെ സംസാരിക്കാൻ വിളിച്ചു …അത്രെം ബന്ധു ജനങ്ങളുടെ ഇടയിൽ വെച്ചു അവളോടു സംസാരിക്കുന്നതു പക്ഷെ എന്നെ സംബന്ധിച്ചു സാധികാത്ത കാര്യം ആയിരുന്നു…പിന്നീടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല…പിന്നീടെപ്പെഴോ എനിക്കു പെൺകുട്ടികളുമായി സംസാരിക്കാനുള്ള കഴിവു കിട്ടി…പിന്നീടു പല ലവ്‌ അഫ്ഫയേർസ്സും ഉണ്ടായി…പക്ഷെ പറയാതെ കണ്ണിലൂടെ മാത്രം പറഞ്ഞ ആ പ്രണയം മധുരം ഉള്ള ഒരു നൊമ്പരമായി ഇന്നും നെഞ്ചിൽ …ഹൃദയത്തിൽ…ഓർമ്മയുടെ പുസ്തകത്തിൽ… മാറാല പിടിക്കാതെ കിടക്കുന്നു…
     
    TWIST and David Billa like this.

Share This Page