1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread *CAREFUL # A VKPrakash Film- *ing Vijay Babu # Today Release

Discussion in 'MTownHub' started by boby, May 25, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ചക്ക വീണപ്പോൾ മുയല് ചത്തതാണോ എന്നറിയില്ല. എന്തായാലും മാർക്കറ്റിംഗ് ഐഡിയ കലക്കി FB_IMG_1495727440679.jpg
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ingalu poninda
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Sachin Padam Kaanan Ponam. Ravile Kurach Ozhivakan Pattatha Paripadi karanam Pattiyilla. Uchak Povan vechappa Inn velliyaycha
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ingalu islam aana?
    i mean juma ullondano?
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    :bighug:
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Yup:beach:
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ok !palliyil poda....:kick1:
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #PVR & #Cinepolis Cochin are screening new malayalam release #Careful
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    കെയർഫുൾ; ഇന്നത്തെ കാലത്തിന്റെ സിനിമ
    ആദ്യ സിനിമയായ പുനരധിവാസം മുതൽ നിർണായകം വരെ സ്വന്തമായ ശൈലിയിൽ സിനിമ ചെയ്തുപോകുന്ന സംവിധായകനാണ് വി കെ പ്രകാശ്, എന്നാൽ അവയിൽ പലതും അംഗീകാരം ലഭിക്കാതെ പോയ സിനിമകളാണ്. വെറും ഒരു സിനിമ എന്നതിനപ്പുറത്തേക്കു തന്റെ സിനിമകളിൽ എന്തെങ്കിലും ഒരു പുതുമ, കാലിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിൽ വി കെ പ്രകാശ് എന്ന സംവിധായകൻ എന്നും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കെയർഫുൾ എന്ന പുതിയ സിനിമയിലേക്ക് എത്തുമ്പോഴും അത് തെറ്റിക്കുന്നില്ല സംവിധായകൻ, ആനുകാലിക സംഭവവികാസങ്ങൾ കൂട്ടിച്ചേർത്തു വി കെ പ്രകാശ് ഒരുക്കിയ കെയർഫുൾ ഇന്നത്തെ ഓരോ സിനിമ പ്രേക്ഷകന്റെയും സിനിമയാണ്. വ്യക്തമായ തിരക്കഥയുടെ പിൻബലത്തിൽ പറഞ്ഞു പോകുന്ന സിനിമ ഓരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിൽ പറഞ്ഞു പോകാൻ വി കെ പ്രകാശിന് സാദിച്ചിടത്തു നല്ല സിനിമയുടെ കാഴ്ചാനുഭവമാണ് കെയർഫുൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
    സ്വന്തമായ ഭാഷ്യത്തിൽ സിനിമ ഒരുക്കുന്നതിനാലക്കം വി കെ പ്രകാശ് സിനിമകൾ എന്നും പതിവ് സിനിമകളിൽ നിന്നും വ്യത്യസ്ത പുലർത്തിയിരുന്നു. വി കെ പ്രകാശ് എന്ന സംവിധായകന്റെ മേന്മയും അതാണ്, വി കെ പി യുടെ ഓരോ സിനിമയും ഓരോ പരീക്ഷണ സിനിമകൾ എന്ന് വേണമെങ്കിൽ പറയാം. അത്തരം ഒരു പരീക്ഷണ സിനിമയുടെ അകമ്പടി കൂടിയുണ്ട് കെയർഫുൾ സിനിമയ്ക്ക്. സംവിധായകൻ വി കെ പ്രകാശിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. പഴുതുകൾ അടച്ചുള്ള വ്യക്തമായ ഒരു തിരക്കഥയിലേക്കു സിനിമയെ നയിക്കാൻ രാജേഷ് ജയരാമന്റെ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്, ഒപ്പം വി കെ പ്രകാശിന്റെ സംവിധാന മികവ് കൂടി ചേർന്നപ്പോൾ പ്രേക്ഷക പ്രതീക്ഷയോടു ചേർന്ന് നിൽക്കുന്ന സിനിമയാകുന്നുണ്ട് കെയർഫുൾ.
    ലാൽജോസിന്റെ നീനയ്ക്ക് ശേഷം വിജയ് ബാബുവിലെ നടനെ നന്നായി ഉപയോഗപ്പെടുത്തുന്ന സിനിമയാണ് കെയർഫുൾ. പോലീസ് യൂണിഫോമിൽ വിജയ് ബാബു പ്രത്യക്ഷപ്പെടുന്നത് ഇതാദ്യം അല്ലെങ്കിലും, തന്നിലെ നടന്റെ വേഷപ്പകർച്ച ഒരു റിയലിസ്റ്റിക് പോലീസ് ഉദ്യോഗസ്ഥനിലേക്കു ആത്മാർത്ഥമായി എടുത്തണിയുന്നുണ്ട് വിജയ് ബാബു. പുതുമുഖം സന്ധ്യ രാജുവാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനം കൊണ്ട് വരും കാലങ്ങളിൽ മലയാള സിനിമയ്ക്ക് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന നടിയാണ് താൻ എന്ന് ആദ്യ സിനിമ കൊണ്ട് തെളിയിക്കുന്നുണ്ട് സന്ധ്യാ രാജു. ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ നായിക ജോമോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയയാകുന്നു കെയർഫുൾ, തിരിച്ചു വരവിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കാൻ ജോമോളിനു സാധിച്ചിട്ടുണ്ട്.
    രഞ്ജിത്തിന്റെ ലീലയിലെ പ്രകടനം കൊണ്ട് തന്നിലെ അഭിനയത്രിയുടെ കഴിവ് പ്രേക്ഷർക്ക് മുൻപിൽ തെളിയിച്ച നടിയാണ് പാർവതി നമ്പ്യാർ, ലാൽജോസ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ള നടിമാരിൽ മലയാള സിനിമയ്ക്ക് പ്രകടനം കൊണ്ട് മുതൽകൂട്ടാവുന്ന മികച്ച നടിയാണ് പാർവതി എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു കെയർഫുൾ സിനിമയിലൂടെ.സൈജു കുറുപ്പ്, ശ്രീജിത്ത് രവി, അജു വർഗീസ്, വിനീത് കുമാർ, കൃഷ്ണ കുമാർ, അശോകൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ സൈജു കുറിപ്പിന്റെ പ്രകടന മികവ് എടുത്തു പറയേണ്ടതാണ്. മറ്റുള്ളവർ തങ്ങളുടെ കഥാപാത്രങ്ങളോട് ആത്മാർത്ഥതയോടെ സമീപിച്ചിട്ടുണ്ട്.
    ധനേഷ് രവീന്ദ്രനാഥാണ് സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്, ചിത്രത്തിന് അതിന്റേതായ ക്യാൻവാസിൽ ഒതുക്കിനിർത്തുന്നതിൽ ധനേഷിന്റെ ഛായാഗ്രഹത്തിനു സാധ്യമാകുന്നുണ്ട്. അരവിന്ദ് ശങ്കറിന്റെ സംഗീതം സിനിമയുടെ സ്വഭാത്തിനു അനുസരിച്ചു തന്നെയാണ്, തിയറ്റർ വിട്ടു ഇറങ്ങുമ്പോൾ തിരികെ വച്ച് ഇറങ്ങാനുള്ളതാണെങ്കിലും സിനിമയുടെ താളത്തിൽ അരവിന്ദ് ശങ്കറിന്റെ സംഗീതം ആസ്വാദ്യകരമാകുന്നുണ്ട്. ബാബു രത്നം ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, സിനിമയോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ തന്റെ ജോലിയിൽ കൃത്യത പുലർത്തിയിട്ടുണ്ട് ബാബു രത്നം. സിനിമയിൽ സൗണ്ട് വിഭാഗം കൈകാര്യം ചെയ്ത ബാലകേശവൻ ഷണ്മുഖൻ, കെ സി സിദ്ധാർത്ഥൻ എന്നിവരുടെ മികവ് കൂടി സാങ്കേതിക വിഭാഗത്തിൽ നിന്നും എടുത്തു പറയേണ്ടതുണ്ട്.
    ആകെ മൊത്തത്തിൽ, കെയർഫുൾ പ്രേക്ഷക ശ്രദ്ധ കൈവരിക്കേണ്ട സിനിമയാകുന്നു. പ്രകടന ഭദ്രതയിലും സംവിധാന മികവിലും പ്രേക്ഷകർക്ക് പുത്തൻ ആസ്വാദന ശൈലി സമ്മാനിക്കാൻ കഴിയുന്ന സിനിമയാണ് കെയർഫുൾ എന്ന് നിസംശയം പറയാം. ആനുകാലിക പ്രസക്തിയുള്ള സിനിമ എന്ന നിലയിലും, പ്രകടന തിളക്കത്തിൽ തിളങ്ങുന്ന സിനിമയായും, കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാൻ തയാറാകാത്ത സിനിമ എന്ന തരത്തിലും കെയർഫുൾ കണ്ടിരിക്കേണ്ട സിനിമയായി മാറുന്നു…
     
    Mark Twain likes this.

Share This Page