Dividem kuravanu... Pakshe kanimangalam nadumitathu peyyunna mazhayilum sugam mattonninum taranakilla
പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം.. പ്രകാശ വലയമണിഞ്ഞൊരു സുന്ദരി പ്രസാദ പുഷ്പമായി വിടർന്നു എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു... അവളൊരു മോഹിനി ആയിരുന്നു... അഴകിന്റെ ദേവത ആയിരുന്നു... അധരങ്ങളിൽ നയനങ്ങളിൽ അശ്വതി പൂവുകൾ പൂത്തിരുന്നു... മോഹമായി ആത്മ ദാഹമായി ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു.... അവളൊരു കാമിനി ആയിരുന്നു... അലസ മദാലസ ആയിരുന്നു... ചലനങ്ങളിൽ വചനങ്ങളിൽ മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു.... രാഗമായി ജീവ താളമായി ഭൂമിയിൽ അവളിന്നും ജീവിക്കുന്നു....
ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെയാടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവഗാനപ്രവാഹം തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ വീണ്ടും സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള്‍ വര്‍ഷംകൊണ്ടും വസന്തംകൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം