പോത്തേട്ടൻ ബ്രില്ലിൻസ് കാണിച്ചു കാണിച്ചു പിള്ളേർ ബ്രില്ലിൻറ് ആയി.. ഈ പറഞ്ഞത് എന്തിനാണെന്ന് അവസാനത്തെ വരിയിൽ പറയാം.. ചെറിയ തോതിൽ സ്പോയിലർ ആണെങ്കിലും..എന്നാലും കുഴപ്പമില്ലാത്ത ഓഫ കാര്യമാണ് അത്. മഹേഷിന്റെ പ്രതികാരം പോലെ ആണൊന്ന് ചോദിച്ചാൽ അല്ല.. എന്നാൽ അത് പോലെ റിയലിസ്റ്റിക് ആയ നര്മങ്ങളും സംഭാഷണങ്ങളും എല്ലാം അടങ്ങുന്ന ഒരു ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.. രാജീവ് രവിയുടെ സാന്നിധ്യം പടത്തെ വല്ലാതെ റിയലിസ്റ്റിക് ആകുമെന്ന് ഞാൻ കളിയാക്കി പറഞ്ഞിരുന്നു..അത് സത്യമായി.. റിയലിസ്റ്റിക്കിന്റെ കുഞ്ഞമ്മേടെ മോൻ എന്നൊക്കെ പറയാം.. ആക്ഷൻ ഹീറോ ബിജുവിനും കിസ്മതിനും ശേഷം.. അല്ലെങ്കിൽ അതിനു മുകളിൽ നിൽക്കുന്ന ഒരു റിയലിസ്റ്റിക് പോലീസ് സ്റ്റേഷൻ ഈ പടത്തിലുണ്ട്.. ബിജിബാലിന്റെ അന്യായ ബി ജി എം ആൻഡ് മയുസ്സിക് എടുത്തു പറയുക തന്നെ വേണം.. രാജീവ് രവിയുടെ ഫ്രേമുകൾ കിടു ആയിരുന്നു.. ഡിവിഡി വന്നാൽ സ്ക്രീന്ഷോട് എടുത്തു വർണിക്കാൻ പോന്ന ഷോട്സ് ഉണ്ട് പടത്തിൽ.. കഥയും തിരക്കഥയും നന്നായിരുന്നു.. നായികയടക്കം ഒരുപാട് പുതുമുഖങ്ങൾ നിരന്ന പടമാണ് ഇത്.. എല്ലാവരും naatural അഭിനയം തന്നെ ആയിരുന്നു.. സുരാജ്, ഫഹദ് എന്നിവർ വിസ്മയിപ്പിച്ചു .. പക്ഷെ ഒരു നെഗറ്റീവ് ഉണ്ട് പടത്തിൽ.. ഇടക്ക് മാറി മറിയുന്ന കളർ ടോൺ.. അത് എഡിറ്ററുടെ പിഴവ് ആകാനാണ് സാധ്യത.. മുൻപ് ആരോ അതിനെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു..2,3 സ്ഥലങ്ങളിൽ ഞാനത് ശ്രദിച്ചു.. ശ്രദയിൽ പെടാത്തത് വേറെയും ഉണ്ടാകാം.. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സിംപിൾ ആയ റിയലിസ്റ്റിക് ആയ പടം.. ഒരു ത്രില്ലർ രൂപേണ ആയിരുന്നു പടം കൊണ്ടുപോയത്.. അവസാനം.ഒരു ട്വിസ്റ് പ്രതീക്ഷിച്ചിരിക്കുമ്പോൾ പടം അവസാനിച്ചത് തിരിച്ചടിയായി.. കാരണം എന്തോ ഉണ്ടെന്ന് തോന്നിക്കും വിധമായിരുന്നു കഥയുടെ ഒഴുക്ക്.. നായിക നിമിഷ സജയൻ നന്നായിരുന്നു.. മഹേഷ് പ്രതീക്ഷിച്ചു ആരും പോകേണ്ട.. Jak Robinson. Review Rating ***/5
തൊണ്ടിമുതലും ദൃക്സാക്ഷിയും » A RETROSPECT check out: goo.gl/gNoQ4O ●"പോത്തേട്ടന് ബ്രില്യന്സ്.." ഈ പ്രയോഗം ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്. കറയറ്റ ചിത്രമെന്ന് ഏവരും ഐക്യകണ്ഠേന വിലയിരുത്തിയ, മഹേഷിന്റെ പ്രതികാരത്തിലെ ഓരോ രംഗങ്ങളും ഇഴകീറി പരിശോധിച്ചപ്പോഴും ഈ ബ്രില്യൻസ് പ്രകടമായിരുന്നു. സോഷ്യൽ മീഡിയയുടേയും നവതലമുറയുടേയും ഏറ്റവും പ്രിയങ്കരനായ നടൻ ഫഹദ് ഫാസിലിനൊപ്പം പോത്തേട്ടൻ അഥവാ ദിലീഷ് പോത്തൻ വീണ്ടുമൊന്നിക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രവും ഇതായിത്തീരുന്നു. ■കഴിഞ്ഞ വർഷം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. റിയലിസ്റ്റിക് ചിത്രങ്ങളുടെ സംവിധായകൻ എന്ന പദവിയിൽ നിന്നും മാറിനിന്നുകൊണ്ട്, രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ സ്വാഭാവിക സൗന്ദര്യം എന്തെന്ന് കാണിച്ചുതന്ന ദിലീഷ് പോത്തനും, രാജീവ് രവിയും കൈകോർക്കുമ്പോൾ മറ്റൊരു അത്ഭുതം പിറന്നേക്കുമോ? ■ചിത്രത്തിന് പബ്ലിസിറ്റി തീരെ കുറവായിരുന്നു. "നിങ്ങള് വൈക്കത്തിനടുത്താണല്ലേ? ഞാനവിടെ അഷ്ടമിക്ക് വന്നിട്ടുണ്ട്.." "ആണാ...? എന്തിന്..?" -ഈ സംഭാഷണമുൾപ്പെട്ട ഒരു ടീസർ ആയിരുന്നു പ്രേക്ഷകൻ ആദ്യം കണ്ടത്. ശേഷം, കഴിഞ്ഞയാഴ്ച പുറത്തിറക്കിയ, ചിത്രത്തിലെ ആദ്യഗാനം ഏറെ ചർച്ചാവിഷയമായിരുന്നു, അത് സിനിമയിലേക്ക് ഏറെ ആകർഷിക്കപ്പെടുവാൻ ഇടയാക്കിയിരുന്നു. DURATION: 136 minutes SYNOPSIS jomonthiru.wordpress.com ■മൂന്നോ നാലോ ദിവസങ്ങൾക്കിടയിൽ ഏതാനും വ്യക്തികള്ക്കുള്ളില് നടക്കുന്ന കഥയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. പ്രസാദ് എന്ന യുവാവിൽ നിന്നും കഥയാരംഭിക്കുന്നു. അദ്ദേഹം കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളിലൂടെ കഥ വികാസം പ്രാപിക്കുന്നു. COMPREHENSIVE VIEW nowindialive.com ■ഗ്രാമീണപശ്ചാത്തലത്തിലാണ് കഥ അരങ്ങേറുന്നത്. മഹേഷിന്റെ പ്രതികാരത്തേക്കാൾ സിനിമാറ്റിക് ഘടകങ്ങൾ ഈ ചിത്രത്തിൽ കുറവാണ്. റിയലിസ്റ്റിക് ആഖ്യാനമാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. ലാളിത്യത്തോടുകൂടിയ ആമുഖം പതിയെ ത്രില്ലറിന്റെ പാതയിലേക്ക് വഴുതിമാറി. ഗൗരവം നിറഞ്ഞ പ്രമേയമായിരുന്നില്ല ചിത്രത്തിന്. പകരം, ഒരു ചെറിയ സംഭവത്തെ കേന്ദ്രീകരിച്ച് ചിത്രം വികസിക്കുന്നു. പ്രസാദ് എന്ന കഥാപാത്രം നായികയെ കണ്ടുമുട്ടുന്നതും അതോടനുബന്ധിച്ചുള്ള ഹാസ്യാത്മകമായ സംഭവങ്ങളും, ശേഷമുള്ള യാത്രയും ആദ്യപകുതിയെ മികവുറ്റതാക്കി. ആദ്യപകുതിയുമായി ചേർന്നുനിൽക്കുന്ന രണ്ടാം പകുതി. സംതൃപ്തിയേകുന്ന ക്ലൈമാക്സ്. ഒരൽപ്പം പോലും ബോറടിക്കാതെ ചിത്രം പൂർത്തീകരിക്കപ്പെട്ടു. ■സ്വാഭാവിക സംഭാഷണങ്ങളിലൂടെയായിരുന്നു അവതരണം. പ്രേക്ഷകരെ പിരുമുറുക്കങ്ങളില്ലാതെ തിയെറ്ററിൽ പിടിച്ചിരുത്തുവാൻ അവ പര്യാപ്തമായിരുന്നു. ഊറിച്ചിരിപ്പിക്കുകയും, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഹാസ്യസംഭാഷണങ്ങളാൽ സമൃദ്ധമാണ് ചിത്രം. അശ്ലീല/ദ്വയാർത്ഥ സംഭാഷണങ്ങൾക്കൊന്നും ഈ ചിത്രത്തിൽ സ്ഥാനമില്ല. കാസർഗോഡിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ചില കഥാപാത്രങ്ങളുടെ സംസാരഭാഷയും കാസർഗോഡ് ശൈലിയിലുള്ളതാണ്. കാസർഗോട്ടുകാരുടെ ചില ആഘോഷങ്ങളും മറ്റും ചിത്രത്തിൽ കാണുന്നുണ്ട്. ■ആക്ഷൻ ഹീറോ ബിജുവിനു ശേഷം, പൊലീസ് സ്റ്റേഷന്റെ നേർക്കാഴ്ച കാണുവാൻ ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. പരാതിക്കാരനോടുള്ള നിയമപാലകരുടെ സമീപനരീതികളും പൊലീസ് സ്റ്റേഷനിൽ കേസുമായെത്തുന്നവരുടെ നിസ്സഹായാവസ്ഥയുമെല്ലാം ചിത്രത്തിൽ കാണുന്നുണ്ട്. അതിശയോക്തിയോ വലിച്ചുനീട്ടലോ ഏച്ചുകെട്ടലോ, കൃത്രിമത്വം നിറഞ്ഞ രംഗങ്ങളോ ഉൾക്കൊള്ളിക്കാതെ, കാലികപ്രാധാന്യമുള്ള വിഷയങ്ങളാണ് ചിത്രം സംസാരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ചിലരുടെ ആകുലതകളിലേക്കും പ്രശ്നങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടി. ഒപ്പം ടവർ നിർമ്മാണവും, ജാതീയ വിവേചനയും, തൊഴിലില്ലായ്മയുമുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ പശ്ചാത്തലമായി വന്നുപോകുന്നു. MUSIC AND TECHNICAL SIDES ■ബിജിബാലിന്റെ മനോഹരഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. ഗണേഷ് സുന്ദരവും സൗമ്യ രാമകൃഷ്ണനും ചേർന്നാലപിച്ച 'കണ്ണിലെ പൊയ്കയിൽ' എന്നാരംഭിക്കുന്ന ആദ്യഗാനം വളരെ ആസ്വാദ്യകരമായിരുന്നു. 'ആയില്യം കാവും' മലയും എന്നാരംഭിക്കുന്ന രണ്ടാം ഗാനം സന്ദർഭോജിതമായിരുന്നു പശ്ചാത്തലസംഗീതം വളരെ മികച്ചത്. രാജീവ് രവിയുടെ ഛായാഗ്രഹണമികവ് വർണ്ണനാതീതമാണ്. ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങൾ അത് വിളിച്ചോതുന്നു. കിരൺ ദാസിന്റെ ചിത്രസംയോജനം മികച്ചുനിൽക്കുന്നു. CAST AND PERFORMANCE ■അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. ഫഹദ് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്. ഫഹദിന്റെ പെർഫോമൻസ് മാത്രം മതി, ചിത്രം മറ്റൊരു തലത്തിലാണെന്ന് പറയാൻ. മിതഭാഷിയായ കഥാപാത്രമായിരുന്നു. ഭാവപ്രകടനങ്ങളെല്ലാം വിസ്മയാവഹമായിരുന്നു. പ്രസാദ് എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂട് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കഥാപാത്രത്തിന്റെ വിവിധ സമയങ്ങളിലുള്ള മാനസികാകസ്ഥ സുരാജ് നന്നായിത്തന്നെ പ്രതിഫലിപ്പിച്ചു. ■'കണ്ണിലെ പൊയ്കയിൽ' എന്ന ഗാനരംഗം ഇത്രയധികം ശ്രദ്ധേയമാകുവാൻ നായിക നിമിഷ സജയന്റെ സാന്നിധ്യം ഇടയാക്കിയിരുന്നു. ശ്രീജ എന്ന കഥാപാത്രമായി ക്യാമറ മുന്നിലുണ്ടെന്ന ഭാവം പോലുമില്ലാതെയുള്ള പ്രകടനം. ബേബിച്ചേട്ടൻ എന്ന കഥാപാത്രമായി നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന അലൻഷ്യർ അവതരിപ്പിച്ച പൊലീസ് ഓഫീസർ കഥാപാത്രം ശ്രദ്ധേയമാണ്. OVERALL VIEW ■പോത്തേട്ടൻ വീണ്ടും തെളിയിച്ചു. താൻ ഒരു മികച്ച സംവിധായകനാണെന്ന്.! പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന രസകരമായ ഒരു ചിത്രം. മഹേഷിന്റെ പ്രതികാരവുമായി താരതമ്യം ചെയ്യാതെ, മറ്റൊരു രസകരമായ ചിത്രം ആസ്വദിക്കുവാനായി ടിക്കറ്റെടുക്കുക. RATING: 3.5/★★★★★ *read also at: nowindialive.com voice of india* https://www.facebook.com/jomonthirureviews #jomonthiru *JOMON THIRU* Sent from my SM-J710F using Tapatalk
Aji Varghese ഒരിക്കൽക്കൂടി പോത്തേട്ടൻ ബ്രില്ലിയൻസ് !!! Can't wait to watch it !! Congrats Dilesh ettan, Fahad ikka, Suraj ettan and the whole team !!!
Mahesh also kandappol pettennu theernu enna feel aayirunnu but second time kandappol kidu aayi thonni
Thondimuthalum Drisakshiyum was probably the most anticipated film of the year as everyone had great expectations from the team that delivered Maheshinte Prathikaram. And the result is indeed a positive one if you were able to enjoy Maheshinte Prathikaram because of its realness and subtle nature. While that film had a conventional story structure, Thondimuthalum Driksakshiyum is more of a character exploration and that doesn’t mean just the central protagonists. With realness oozing in each frame Thondimuthalum Driksakshiyum stays in your head. Prasad is this young farmer who has moved to Kasargod along with his wife Sreeja after their inter caste marriage. During a bus journey a thief steals Sreeja’s gold chain which had the Thali. And before one could do something, the thief swallows it. Thondimuthalum Drisakshiyum is built around this case were the police are trying to get the gold chain, which the accused has denied of taking. How this case moves forward is what we get to see. It is not precisely that point A to point B kind of movie where we get a clear structure of a happy ending story. While 90% of the movie is built like a suspense drama trying to unveil the mysterious behavior of the thief, by the end of the film we sort of get to see the character arch of many characters who come on the screen. In the natural flow of the events that happen on screen we get to see a lot of things that establishes bitter truths and character behaviors. The relationship of Sreeja and Prasad is built just like a normal couple and the frustrations and pressures are affecting them. I liked the scene were the writers teased the honor concerned parents and how they utilized it to strengthen bond of the couple. After action hero Biju, we get to see an actual police station with a very realistic depiction. The character of the thief was built in a way we sort of agree in the climax with Prasad, when he asks him “What kind of a man are you?” The open end nature of that character might disturb those who demands clarity and I prefer to view it as a character trait. Fahadh Faasil gets an intro with us seeing only his eyes. Well for an actor with such expressive eyes, that was more than enough and the guy gets in to the skin of that thief with ease. His rendering was so good that even we as an audience gets confused like the characters in the movie in judging his behavior. The next CPC or Movie Street debate could well be about understanding this character by backtracking all the things he said in the film. Suraj Venjaramood gets a chance to play a character without any sort of eccentric tones and he was very good in that. Nimisha Sajayan was also true to the character. Srinda has dubbed for the character and in certain close up shots we can sense a little bit of jitter. Alencier Ley plays the role of a police officer who goes through an emotional turmoil during the investigation and he also manages to strike the chord perfectly. The makers had put out a casting call notice looking for real life police officers and I must say that the decision was a great one. SI played by Sibi Thomas and the actors who played the role of CI, the policeman who never wears uniform and the policeman who loses his way during the search deserves to be mentioned. Rest of the cast also looks perfect to be those characters. Realness in treatment was something that got associated with Dileesh Pothan’s name after Maheshinte Prathikaram. Well the director makes this one even more interesting by extracting some genuinely hilarious moments from situations that might look dull. It was so nice to see a movie that blurs the line between the so called off beat and main stream cinema in terms of treatment and content. Even after being a movie built over a theft case, it manages to touch a lot of issues including the mob behavior, the caste based discriminations and many other things. Even the solar panels and that scene were two people are arguing over a mobile tower looks to have a purpose. Sajeev Pazhoor has managed to include the nuances of an investigation very neatly and the dialogues he has written along with Syam Pushkaran only makes it more real. Like I mentioned in the beginning, by the time the film ends we will have a more elaborate picture about the thief, Prasad, Sreeja, the SI, the police officer played by Alencier. Even that guy who brings water to the police station stays in your head. Rajeev Ravi manages to add that anxiety and curiosity in to the frames. His ability to grab the scene by making the viewer feel like a spectator really works in favor of the film. BGM is minimal and effective. Kannile Poika song is probably one of the best songs to have come out this year. Edits were impressive. A comparison with Dileesh Pothan’s first movie won’t be a good idea as the similarity is only there in treatment of certain portions. Thondimuthalum Driksakshiyum has a better character study in my opinion and it is a movie that demands its viewers to unravel some characters by themselves. Rating: 4/5