1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    churukkam paranjal cinema rasikkan enna nilaku kaanunna sadha prekshakarku dahikkan buddimutt ennu saaram ale
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Jomon Thiru > ‎MOVIE STREET

    ടിയാൻ » A RETROSPECT
    check out: goo.gl/gNoQ4O

    ●"കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രവുമായാണ് ടിയാനില്‍ ഞാനെത്തുന്നത്‌. മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രം ഇല്ല. എനിക്കായി എഴുതപ്പെട്ട അസ്ലൻ മുഹമ്മദ്‌ എന്ന കഥാപാത്രത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്‌." -മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ മുൻപന്തിയിലുള്ള യുവതാരം പൃഥ്വിരാജ്‌ സുകുമാരന്റെ വാക്കുകളാണിവ. ഒരു ശരാശരി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം തീർച്ചയായും പ്രതീക്ഷാജനകമാണ്‌ ഈ വാക്കുകൾ.

    ■കേവലം അസ്വാദനം എന്നതിലുപരി, ഗൗരവത്തോടെ സിനിമയെ സമീപിക്കുന്നവർ കാത്തിരിക്കുന്ന ഒരു ചിത്രമാണ്‌ ടിയാൻ എന്ന് പറയുവാൻ കഴിയുന്നതിന്റെ മറ്റൊരു കാരണം, മുരളി ഗോപിയുടെ ശക്തമായ തൂലിക തന്നെയാണ്‌. മുൻപുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ അത്‌ സൂചിപ്പിക്കുന്നു. വിശിഷ്യാ ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌. മൂർച്ചയേറിയ സംഭാഷണങ്ങളും, ഇന്ദ്രജിത്തിന്റെ കരിയർ ബെസ്റ്റ്‌ എന്ന് നിസ്സംശയം പറയാവുന്ന പെർഫോമൻസും ഉൾപ്പെട്ട, മികച്ച തിരക്കഥയുടെ ആഖ്യാനമായിരുന്നു ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌. ഇന്ദ്രജിത്തിനെ നായകനാക്കി മുൻപ്‌ കോളേജ്‌ ഡേയ്സ്‌, കാഞ്ചി എന്നിങ്ങനെ എന്നീ ചിത്രങ്ങളൊരുക്കിയ ജി.എൻ. കൃഷ്ണകുമാറാണ്‌ സംവിധായകൻ.

    ■"ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാകും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍.." -ഇതായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം. 'ടിയാൻ' എന്നാൽ 'മേൽപ്പറഞ്ഞയാൾ' 'മേൽപ്പടിയാൻ' 'പരാമർശിക്കപ്ലെട്ട വ്യക്തി' എന്നിങ്ങനെ അർത്ഥങ്ങൾ വരും. ചിത്രത്തിന്റെ പോസ്റ്ററുകളിൽ 'ടിയാൻ' എന്ന് എഴുതിയിരിക്കുന്നതിൽ പോലും ഹിന്ദി ലിപിയുമായുള്ള ബന്ധം ദൃശ്യമാണ്‌. മോഹൻലാലിന്റെ കഥാഖ്യാനത്തോടുകൂടിയാണ്‌ ചിത്രം ആരംഭിക്കുന്നത്‌.

    DURATION: 168 minutes
    SYNOPSIS jomonthiru.wordpress.com
    ■ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിലാണ്‌ ചിത്രത്തിന്റെ കഥപറഞ്ഞുതുടങ്ങുന്നത്‌. ഉത്തർ പ്രദേശിലെ ഘാഗ്രാവാടി ഗ്രാമത്തിൽ അദ്വൈത വേതാന്തഗുരുവും പണ്ഢിതനുമായ പട്ടാഭിരാമഗിരി ഭാര്യയോടും മകളോടുമൊത്ത്‌ വസിക്കുന്നു. ആ ഗ്രാമത്തിലേക്ക്‌ ആൾ ദൈവം രമാകാന്ത്‌ മഹർഷിയുടെ നേതൃത്വത്തിലുള്ള മഹാശയ ആശ്രമം സ്ഥാപിക്കുവാനായി ഒരു സംഘം എത്തിച്ചേരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടുന്ന ആ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി പട്ടാഭിരാമഗിരി പോരാടുന്നു.

    COMPREHENSIVE VIEW nowindialive.com
    ■സമകാലിന രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിക്കുകയാണ്‌ ചിത്രം. എന്റർടൈനർ എന്നതിലുപരി, സാമൂഹികമായി വിപത്കരമായ ചില പ്രവണതകളെ ചിത്രം നിർദാഷിണ്യം തുറന്നുകാട്ടുന്നു. ഉത്തരേന്ത്യയിലെ ജനങ്ങളുടെ ജാതീയ ഉച്ചനീചത്വങ്ങളെ അതേപടി എടുത്തുദ്ധരിക്കുവാനും, അവ ഇന്നത്തെ മനുഷ്യസമൂഹത്തെ ബാധിക്കുന്ന വിവിധ വശങ്ങളെ ചൂണ്ടിക്കാണിക്കുവാനും, രാഷ്ട്രീയ ഗുണ്ടകളുടെ അവഷിപ്തം ഭോജിക്കുന്ന ആൾദൈവങ്ങളുടെ പൊയ്മുഖം വലിച്ചുകീറുവാനും സംവിധായകൻ തയ്യാറായിരിക്കുകയാണ്‌.

    ■പട്ടാഭിരാമഗിരിയിൽ നിന്നും തുടങ്ങുന്ന കഥ, പ്രേക്ഷകനെ ആകാംക്ഷയോടുകൂടി പിടിച്ചിരുത്തുന്ന ചില സംഭവങ്ങളോടെ മുൻപോട്ടുനീങ്ങുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളാണ്‌ ആദ്യപകുതിയിൽ. അസ്ലനിൽ നിന്നും രണ്ടാം പകുതി പറഞ്ഞുതുടങ്ങുന്നു, ചിത്രത്തിന്റെ പ്രാരംഭഭാഗത്തുള്ള വീര്യം ക്രമേണ നഷ്ടപ്പെടുന്നു. മതങ്ങളെ വിമർശിക്കാതെ തന്നെ, ആൾദൈവങ്ങളുടെ മൂടുപടം തകർക്കുവാൻ ശ്രമിച്ചു എന്നതാണ്‌ പ്രധാന പോരായ്ക. രണ്ടാം പകുതിയുടെ ദൈർഘ്യം തെല്ല് മുഷിച്ചിലുണ്ടാക്കി. ക്ലൈമാക്സ്‌ പൂർണ്ണ തൃപ്തി പ്രദാനം ചെയ്യുന്നില്ല.

    ■ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയിൽ, കുംഭമേളയും ആള്‍ദൈവഭക്തിയും കലാപവും പലായനവുമെല്ലാം പ്രമേയമാവുന്നുണ്ട്‌. ബ്രഹ്മഹത്യയെ മാത്രം ഭയക്കുന്ന ഒരു വിഭാഗമാളുകൾ, പ്രതികരണശേഷിയില്ലാത്ത, ന്യൂനപക്ഷങ്ങളുടെ മേൽ നടത്തുന്ന ആധിപത്യത്തെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്‌. അവയ്ക്കെതിരെ പോരാടിയ ഇന്നലേകളുടെ ചരിത്രമാണ്‌ ടിയാനിൽ കാണുന്നത്‌. ഇന്ത്യാമഹാരാജ്യം ലോകത്തിനുകൊടുത്ത സമ്മാനമാണ്‌ ജ്ഞാനത്രാണി/ജ്ഞാനമാനം എന്ന സംസ്കൃതാചാര്യന്റെ വാക്കുകൾ ശ്രദ്ധേയമാണ്‌. പൊതു നീതിക്കുവേണ്ടിയുള്ള ശരിയുടെ യുദ്ധങ്ങളും, അവർക്കൊപ്പം സ്വാർത്ഥരുടെ പടകളുടെ അകമ്പടിയോടുകൂടിയ തെറ്റായ യുദ്ധങ്ങളും ചിത്രത്തിൽ പരാമർശിക്കപ്പെട്ടു.

    ■മതസ്പർദ്ധയ്ക്കെതിരെയുള്ള പോരാട്ടമാണ്‌ ചിത്രമെങ്കിലും, മതാനുഷ്ഠാനങ്ങളോട്‌ മൃദുസമീപനമാണ്‌ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്‌ എന്നത്‌ അസ്വാഭാവികതയായി മുഴച്ചുനിൽക്കുന്നു ഹൈന്ദവ-ഇസ്ലാമിക കാഴ്ചപ്പാടുകളെ മുറിപ്പെടുത്താതെ, അവയെ തഴുകിത്തലോടിക്കൊണ്ടുതന്നെ, ആൾദൈവങ്ങൾക്കെതിരെ ചിത്രം പ്രതികരിക്കുന്നു. ആൾദൈവങ്ങളോട്‌ സമൂഹത്തിലെ ഉന്നതർക്കുള്ള സമീപനവും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ കീഴ്‌വഴക്കവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്‌. ഭക്തജന ബേസ്‌ ആൾദൈവങ്ങളെ ശക്തരാക്കുന്നു, രാഷ്ട്രീയ നേതൃതസ്ഥാനങ്ങളിലിരിക്കുന്നവർ പോലും അവരുടെ ആജ്ഞാനുവർത്തികളാകുന്നു. അവർക്കായി വിദേശപണം ഒഴുകിയെത്തുന്നു, ട്രസ്റ്റ്‌ രിൂപീകരിക്കുന്നു.. അന്ധരായ വിശ്വാസികൾ പെരുകുന്നു, ഇത്തരത്തിലുള്ള കാഴ്ചകൾ, കേരളത്തിലെ ഒരു പ്രമുഖ ആൾ ദൈവത്തിന്റെ കാര്യവും ഓർമ്മിപ്പിക്കുകയാണ്‌.

    ■ചിത്രം തൊണ്ണൂറ്റിയൊന്നിലെ ഫ്ലാഷ്‌ ബാക്കുകളിലേക്ക്‌ നീങ്ങിയപ്പോൾ മുംബൈയുടെ ആവർത്തനകഥയിലേക്കുതന്നെ ചെന്നെത്തിയെന്ന് പറയാൻ കഴിയും. വില്ലനെതിരെ വാളോങ്ങുന്ന, വില്ലനു മുൻപിൽ കഴുത്തുനീട്ടിക്കൊടുക്കുന്ന നായകനേയും കുടുംബത്തേയും ചിത്രത്തിൽ വീണ്ടും കാണുന്നു. അസ്ലനും മഹർഷികളുമുൾപ്പെട്ട രംഗത്ത്‌ മതമൈത്രിക്കുവേണ്ടിയുള്ള ഡയലോഗുകളിൽ കൃത്രിമത്വം പ്രകടമായിരുന്നു. 1520-ലെ റായ്ചൂർ യുദ്ധവും നോട്ട്‌ ചെയ്യപ്പെടുന്നു. തീവ്രവും, പ്രസക്തവുമായ കഥാപരിസരങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ, ഒരു പത്രപ്രവർത്തകർ വൈകാരികതയെ അഭിമുഖീകരിക്കുമ്പോൾ അവർക്കുണ്ടാവുന്ന പ്രശ്നപൂരിത സാഹചര്യങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. മലയാളഭാഷയുടെ പ്രാമുഖ്യതയെ ഉയർത്തിക്കാണിക്കുകയും, പഴമയുടെ നിർമ്മിതികളിലെ മേന്മയെ ദൃഷ്ടാന്തീകരിക്കുകയും ചെയ്തിട്ടുണ്ട്‌.

    ■ഒരർത്ഥത്തിൽ ചില അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പോരാട്ടം കൂടിയാണ്‌ ചിത്രമെന്ന് പറയാം. പ്രപഞ്ച ശക്തി ഓരോ ആത്മാവിലും ഉറങ്ങിക്കിടക്കുന്നു. ജ്ഞാനികൾ ഇതറിയുന്നു. നീചർ ഇതിനെ ഉണർത്തി എന്നവകാശപ്പെടുന്നു. അനുഗ്രഹീതരായ ചിലരിൽ മാത്രം ഇതുണരുന്നു. -എന്ന ആത്യന്തിക തത്വത്തിലാണ്‌ ടിയാൻ അധിഷ്ഠിതമായിരിക്കുന്നത്‌.

    MUSIC AND TECHNICAL SIDES
    ■ചിത്രത്തിനു ചേരും വിധത്തിൽ ഗോപി സുന്ദർ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്‌. മുരളിഗോപി ആലപിക്കുന്ന ഓം നമശിവായ എന്ന കീർത്തനം സന്ദർഭത്തോട്‌ ചേർന്നുനിന്നു. 'നേതീ നേതീ
    തമസ്സാർന്ന വാഴ്‌വ്‌' എന്നാരംഭിക്കുന്ന രണ്ടാം ഗാനവും കഥാപരിസരത്തോടിഴുകിനിന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അഭിനന്ദനീയമായ വിധത്തിൽ അദ്ദേഹം തന്റെ ജോലി ചെയ്തിട്ടുണ്ട്‌. മുംബൈ, പൂനെ, ബദ്രിനാഥ് ഹൈദരബാദ് എന്നിവിടങ്ങളിലാണ്‌ സിനിമ ചിത്രീകരിച്ചത്. 2015 കുംഭമേളയില്‍ നാസികിലും ടിയാന്റെ ഏതാനും രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്‌. സംഘട്ടനരംഗങ്ങൾ മികച്ചുനിന്നു

    CAST AND PERFORMANCE
    ■അസ്ലൻ മുഹമ്മദ്‌ എന്ന കഥാപാത്രമായി രണ്ട്‌ ഗെറ്റപ്പുകളിൽ പൃഥ്വിരാജ്‌ സുകുമാരൻ പ്രത്യക്ഷപ്പെടുന്നു. മിതത്വത്തോടുകൂടിയ പ്രകടനമായിരുന്നു ആദ്യപകുതിൽ. രണ്ടാം പകുതിയിലെ മാസ്‌ രംഗപ്രവേശം തിയെറ്ററിൽ വലിയ ഓളമുണ്ടാക്കി. പട്ടാഭിരാമഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. സംസ്കൃതാചാര്യനായ ഗൃഹനാഥന്റെ വേഷം വളരെ നല്ല വിധത്തിൽ അവതരിപ്പിച്ചു.

    ■രമാകാന്ത്‌ മഹർഷിയായി മുരളി ഗോപി വേഷമിട്ടു. ഇന്നത്തെ ആൾ ദൈവങ്ങളുടെ ഭാവപ്രകടനങ്ങളെല്ലാം ഏറെക്കുറെ പ്രതിഫലിപ്പിക്കാൻ മുരളീഗോപിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അനന്യ പതിവുപോലെ ശരാശരിയിലും താഴെയുള്ള പ്രകടനം കാഴ്ചവച്ചു. പ്രകാശ്‌ ബാരെ, രാഹുൽ മാധവ്‌, ഷൈൻ ടോം ചാക്കോ, പാരിസ്‌ ലക്ഷ്മി, അമിത്‌ തിവാരി, മൃദുല സതി, പദ്മപ്രിയ, അനന്യ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വൻ താരാവലി തന്നെ ചിത്രത്തിലുണ്ട്‌.

    OVERALL VIEW
    ■ഇന്നത്തെ സമകാലിക സംഭവങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ഒരു ചിത്രം. ശക്തമായ തിരക്കഥയുടെ ആഖ്യാനം. എന്നിരുന്നാലും തിരക്കഥാകൃത്ത്‌ ഉദ്ദേശിച്ച സാന്ദർഭിക തീവ്രതയോ ആസ്വാദന മേന്മയോ പൂർണ്ണമായി ലഭിച്ചു എന്ന് പറയുവാൻ കഴിയില്ല. എന്നിരുന്നാലും ധീരമായ ഒരു മുന്നേറ്റം തന്നെയാണ്‌ ഈ ചിത്രമെന്ന് പറയാം. പറയത്തക്കവിധമുള്ള പുതുമകൾ ഈ വൻ ബജറ്റ്‌ ചിത്രത്തിലില്ല. എങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത വിധത്തിൽ ചിത്രം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്‌. അമിതമായ പ്രതീക്ഷകളെ ഒഴിവാക്കിക്കൊണ്ട്‌ ചിത്രത്തെ സമീപിക്കുവാൻ കഴിയും.

    RATING: ★★★☆☆
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Valiya thirakk onnum ilalo palayil
     
  8. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    With a budget as high as 20cr, can this wom recover so much money??
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    sankikaloke kandam vazhi oodiko tiyan kanan nikkanda :kiki:
     

Share This Page