ഇന്ത്യയോട് ഓരോ മലയാളിക്കും പറയാനുള്ളത്, ഓരോ മനുഷ്യനും ലോകത്തോട് പറയേണ്ടത് എന്താണ് !! സിനിമയുടെ ക്ലൈമാക്സ് അതാണ്. സിനിമ കഴിഞ്ഞപ്പോൾ തോന്നിയ കാര്യം ഈ ചിത്രത്തിന് ഇതിലും നല്ലൊരു പേര് എങ്ങനെ കണ്ടെത്താൻ കഴിയും. ടിയാൻ "ദി എബോവ് മെൻഷൻഡ് " അവൻ, മുകളിലുള്ളവൻ ഇതൊക്കെയാണ് സിനിമ പറയുന്നത്. എന്താണ് സിനിമ എന്ന് ചോദിച്ചാൽ ആദ്യം പറഞ്ഞ കാര്യം തന്നെ. മതം നമ്മളെ എങ്ങിനെ സ്വാധീനിക്കുന്നു അതിന്റെ മറവിലുള്ള ആള്ദൈവങ്ങളായ വിഷക്കോലുകൾ എങ്ങിനെ ഒരു സമൂഹത്തിൽ നാശം വിതയ്ക്കും ഇതോടു കൂടിയാണ് ടിയാൻ പൂർത്തിയാകുന്നത്. അസ്ലനും പട്ടാഭിരാമനും എങ്ങനെയുണ്ടെന്ന് അവരുടെ കണ്ണുകൾ നമുക്കു പറഞ്ഞു തരും അത്രയ്ക്കു മികച്ചതാക്കി പ്രിത്വിയും ഇന്ദ്രനും തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങൾ. എന്ത് കൊണ്ടാണ് തുടക്കത്തിൽ അസ്ലൻറെ കണ്ണിൽ പ്രതീക്ഷയുടെ പുതുനാളങ്ങൾ കത്തികൊണ്ടേയിരുന്നത് ?? എന്ത് കൊണ്ടാണ് അസ്ലൻറെ കരങ്ങൾക്കിത്ര ശക്തിയുണ്ടായിരുന്നത് ? മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇതിന്റെ ഉത്തരം ആണ് ടിയാൻ എന്ന സിനിമ! കണ്ണുകളിൽ പ്രത്യാശ സൂക്ഷിച്ച അസ്ലൻ മുഹമ്മദ് നെ പൃഥ്വി വളരെ ഭംഗി ആയി തന്നെ ചെയ്തിട്ടുണ്ട് . "ആപത്തിൽ ആരൊക്കെയോ രക്ഷിക്കാനുണ്ടെന്ന തോന്നൽ " പ്രതീക്ഷ അസ്തമിച്ച, പക്ഷേ ഭയമില്ലാത്ത കണ്ണുകൾ ഇതാണ് പട്ടാഭിരാമൻ. കരുത്തുറ്റ കഥാപാത്രങ്ങൾ, ശക്തിയായ സംഭാഷങ്ങൾ, ഇന്ന് പറയേണ്ട കഥ ഇതൊക്കെയാണ് ടിയാന്റെ കരുത്ത്. പക്ഷേ സിനിമയ്ക്ക് കുറെ പോരായ്മകളും ഉണ്ട്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള "കമ്മ്യൂണിക്കേഷൻ എറർ " സംഭവിച്ചത് പോലെ തോന്നി അല്ലെങ്കിൽ സംവിധായകന് പ്രേക്ഷകരുമായി പല കാര്യങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. മികച്ചതാകേണ്ടിയിരുന്ന സീനുകൾ പലതും പ്രേക്ഷകന്റെ പ്രതീക്ഷകനുസരിച്ചു വരുന്നതും ക്ലിഷേയിലേക്ക് തള്ളി വിടുന്നതുമായിരുന്നു മറ്റൊരു പോരായ്മ. സിനിമയുടെ വിഷയം തട്ടിച്ച് നോക്കുമ്പോൾ രണ്ടേ മുക്കാൽ മണിക്കൂർ പകമാണ് പക്ഷേ സ്റ്റീഫൻ സ്പെൽബെർഗ് ആയാലും ലിജോ ജോസ് പല്ലിശ്ശേരി ആയാലും പറയുന്ന കാര്യങ്ങൾ സൗന്ദര്യബോധത്തോടെ (Aesthetic ) പറഞ്ഞില്ലെങ്കിൽ പ്രേക്ഷകന് അല്പം മടുപ് ഉളവാക്കും. ടെക്നിക്കൽ സൈഡ് നോക്കിയാൽ കാമറ കൈകാര്യം ചെയ്ത സതീഷ് കുറുപ്പിന്റെ ഏറ്റവും മികച്ച വർക്ക് ഇത് തന്നെയെന്ന് നിസംശയം പറയാം. നിരാശനാക്കിയത് ഗോപി സുന്ദർ ആണ് മാസ്സ് സീനുകളിലെ ബിജിഎം നന്നായിരുന്നു. പക്ഷേ പലപ്പോഴും കഥയുടെ പശ്ചാത്തലത്തില് അനുയോജ്യമല്ലാത്ത ലൗഡ് ആയുള്ള മ്യൂസിക് അരോചകം ആയാണ് അനുഭവപ്പെട്ടത്. പല സീനുകൾക്കും റിപീറ്റ് ആയുള്ള മ്യൂസിക്കും കഥയോട് ചേർന്ന് പോയില്ല. ഇന്ന് നടക്കുന്ന കഥയെന്ന നിലയിൽ നമ്മുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകളിലെന്ന നിലയിൽ കണ്ടിരിക്കേണ്ട ചിത്രമാണ് ടിയാൻ. 3./5 ** പെട്ടെന്ന് തട്ടികൂട്ടിയതാണ് ഗ്രാമർ / സ്പെല്ലിങ് മിസ്റ്റേക്ക് ക്ഷമിക്കുക **