1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    വിവാദങ്ങൾക്കു നടുവിൽ ഞാൻ രണ്ടുംകല്പിച്ചു 'ടിയാൻ 'തീയറ്ററിൽ പോയിക്കണ്ടു. ധാരാളം ആളുകൾ ഈ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കൂട്ടുകാരെ ഒറ്റവാക്കിൽ ഞാൻ പറയട്ടെ... It's a pure master piece..!
    മുരളിഗോപി എന്ന അതുല്യ പ്രതിഭയുടെ തിരകഥക്ക് ഞാൻ നൂറിൽ നൂറുമാർക്കും നൽകുന്നു. ഈ സിനിമയുടെ ഏറ്റവും ബെസ്റ്റ് എന്താണെന്നു ചോദിച്ചാൽ അതിന്റെ തിരകഥയാണ്‌. പൃഥ്വിയുടെ അസ്‌ലൻമുഹമ്മദ് എന്ന കഥാപാത്രം വളരെ വേറിട്ടൊരു മാനമുള്ളതാണ്.അണിയറപ്രവർത്തകരുടെ കാസ്റ്റിംഗ് നൂറുശതമാനം വിജയമായിരുന്നു. പശ്ചാത്തലസംഗീതം സിനിമാക്കനുയോജ്യമായരീതിയിൽ ഗാംഭിര്യമുള്ളതായിരുന്നു.
    ഇത്രയുമൊക്കെ ആണെങ്കിലും സിനിമ റിലീസ് ചെയ്ത ദിവസം തുടക്കം മുതലേ നെഗറ്റീവ് റിവ്യൂസ് ഞാൻ കണ്ടു. എന്റെ അഭിപ്രായത്തിൽ പ്രേക്ഷകരുടെ സിനിമയുമായുള്ള സംവേദനം ശരിയായില്ല എന്നുവേണം പറയാൻ... ടിയാൻ ഒരു പക്കാ ബോളിവുഡ് സ്റ്റൈലിൽ ഉള്ളൊരു മൂവിയാണ്. ഹിന്ദി സിനിമകൾ ധാരാളം കണ്ടിട്ടില്ലാത്തവർക്കു ചിത്രം പെട്ടെന്ന് ദഹിക്കുകയില്ല.രണ്ടാമതായി മാസ്സ് രംഗങ്ങൾ ഉൾക്കൊള്ളിച്ച ട്രെയ്‌ലറുകൾ കണ്ടശേഷം ആദ്യദിനം തന്നെ ഇടിച്ചുകയറിയ പ്രേക്ഷകന് സ്വാഭാവികമായും സിനിമയുടെ നല്ല തിരകഥ തിരിച്ചറിയാൻ കഴിഞ്ഞില്ല.അതിനു ആക്കം കൂട്ടാൻ അണിയറ പ്രവർത്തകരുടെ ഭാഗത്തും ചില പിഴവുകളുണ്ടായി. ഇന്ദ്രന്റെ fight നിലവാരമില്ലാത്ത ഒന്നായിരുന്നു. ക്ലൈമാക്സിനുമുമ്പുള്ള കുറച്ചു വലിച്ചിഴക്കലും അനാവശ്യമായിരുന്നു. എന്നാൽ തിരക്കഥക്കുമുമ്പിൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഒരു യഥാർത്ഥ സിനിമാസ്നേഹി കണ്ടില്ലെന്നു നടിക്കേണ്ടതാണ്.
    എന്റേതായ ഒരു റേറ്ററിങ് IMDb സ്റ്റൈലിൽ 7. 2.
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ടിയാന്‍ കണ്ടവര്‍ മാത്രം വായിക്കുക

    ടിയാന്‍ പറഞ്ഞത്:-

    1. പ്രത്യക്ഷത്തില്‍ കാണുന്നത് ആള്‍ദൈവങ്ങള്‍ മനുഷ്യരുടെ മേല്‍ നടത്തുന്ന കയ്യേറ്റവും,അതിനെ ചെറുത്തുനില്‍ക്കാന്‍ ശ്രേമിക്കുന്ന ഒരു ബ്രാഹ്മണന്‍റെ ജീവിതവും ആണങ്കിലും അതിനു പുറമേ ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട് ടിയാന്‍.

    2. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ദൈവം പറഞ്ഞതും,ദൈവത്തിനു പറയാനുള്ളതും മാത്രമല്ല ഉള്ളത്.സ്വാര്‍ത്ഥനായ മനുഷ്യന്‍ അവന്‍റെ താല്പര്യങ്ങളും അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.അതില്‍ നിന്ന് ദൈവം പറഞ്ഞത് ഏതൊക്കെയെന്നു നമ്മള്‍ തിരിച്ചറിയണം.

    3. തനിക്കു ആത്മീയ ജീവിതത്തിന്‍റെ പുതിയ വെളിച്ചം പകര്‍ന്നു കൊടുത്ത ആഘോരികളെ നോക്കി അസ്‌ലന്‍ മുഹമ്മദ്‌ എന്ന മുസല്‍മാന്‍ നന്ദിസൂചകമായി പറയുന്നു,"ഓം നമ:ശിവായ" എന്ന്.അസ്‌ലന്‍ മുഹമ്മദിന്റെ കണ്ണുകളില്‍ നോക്കി ആഘോരികളും പറയുന്നു,"അള്ളാഹു അക്ബര്‍" എന്ന്.മനുഷ്യന്‍ കെട്ടിപ്പൊക്കിയ മതം എന്നാ ഭ്രാന്തിനു മേല്‍ ദൈവം നേടിയ വിജയം,അതാണ് അങ്ങനൊരു നിമിഷം.

    4. ഭഗവാന്‍ എന്ന ആള്‍ദൈവം ആരുടെയൊക്കെ പ്രതീകമാണെന്ന് ചുറ്റിലുമൊന്നു നോക്കിയാല്‍തന്നെ മനസിലാകും.അതെ,കൊടികളുടെ ആസ്ഥിയുള്ള സര്‍വ്വത്യാഗികള്‍.ആള്‍ദൈവങ്ങളെ ലഹരിയായി കാണുന്നവര്‍ സ്വയം പുച്ചിക്കേണ്ട സമയം.

    5. അസ്‌ലന്‍ മുഹമ്മദ്,പട്ടാഭിരാമാനോട് പറയുന്നുണ്ട്,'ആ വെളിച്ചം',അതാണ്‌ ഞാന്‍ എന്ന്.പേര് നല്‍കാവുന്ന ദൈവങ്ങള്‍ക്കപ്പുറം ,നിന്നെ നന്മയിലേക്കും നല്ലതിലെക്കും നയിക്കുന്ന വെളിച്ചം ഏതോ അതാണ്‌ ദൈവം എന്ന് കാട്ടിത്തരുന്നുണ്ട്.

    6. ഒരു യുദ്ധക്കളത്തിലെ പോരാളി തളര്‍ന്നുവീണു കിടക്കുന്നു. സഹായത്തിനായി ആ പോരാളി (പട്ടാഭിരാമന്‍) യുദ്ധക്കളത്തില്‍ കേഴുന്നു.അതേ യുദ്ധക്കളത്തിലെ മറ്റൊരു പോരാളി (അസ്‌ലന്‍ മുഹമ്മദ്) അയാളെ പിടിച്ചുയര്‍ത്തി തോളില്‍ താങ്ങുന്നു.

    ഞാന്‍ മനസിലാക്കിയത്:-

    1520 CE റായ്ച്ചൂര്‍ യുദ്ധം വിജയനഗര്‍ ചക്രവര്‍ത്തിയും ബിജാപൂര്‍ സുല്‍ത്താനും തമ്മില്‍.ആ യുദ്ധത്തിലെ രണ്ടു പോരാളികള്‍ യുദ്ധം ജയ്ക്കുന്നത് ഇവര്‍ അടങ്ങുന്ന വിജയനഗര്‍ (ഹൈന്ദവ) സംഘം തന്നെ.രണ്ട് തട്ടുകളില്‍നിന്നു ചിന്തിച്ചാലും സഹായതിനെതുന്ന അസ്‌ലന്റെ കഥാപാത്രം വീണു പോകുന്നവര്‍ക്ക് ഒരു പ്രതീക്ഷയാണ്.ഇന്ന്,അത് പറയുമ്പോള്‍ പട്ടാഭിരാമന്‍ എന്ന ബ്രാഹ്മണനെ അസ്‌ലന്‍ മുഹമ്മദ് എന്നാ ഇസ്ലാം കൈ പിടിച്ചുയര്‍ത്തുന്നു.

    7. ലോകത്തിലെ ഏറ്റവും വലിയ ചെറിയ മന്ത്രം എന്ന് ഞാന്‍ വിശ്വസിക്കുന്ന 'തത്ത്വമസി',നമ്മുടെ പ്രാര്‍ത്ഥനകള്‍ നടത്തി തരാമോ,ചെയ്തു തരാമോ എന്നൊന്നുമല്ല.നടത്തിത്തരണേ,ചെയ്തു തരണേ എന്നാണ്.ഒരു ചെറിയ അവകാശവാധത്തിന്‍റെ ധ്വനി നമ്മുടെയെല്ലാം പ്രാര്‍ത്ഥനകളില്‍ ഉണ്ട്.എന്നാല്‍ ദൈവം പറയുന്നു 'തത്ത്വമസി',അത് നീ തന്നെയാണ് എന്ന്.ബുദ്ധിക്കും ശക്തിക്കും ,വിജ്ഞാനത്തിനും,സമ്പത്തിനും,ആരോഗ്യത്തിനും,നീതിക്കും ന്യായത്തിനും വേണ്ടി അലമുറയിട്ടു പ്രാര്‍ത്ഥിക്കുമ്പോള്‍ ,നീ തന്നെയാണ് അതിനുള്ള ഉത്തരം,നീ തന്നെയാണ് അതിലേക്കുള്ള വഴി എന്നും കാട്ടി തരുന്നു.

    ഹിന്ദിക്കാരുടെ മാത്രം രാജ്യമെന്ന വാദം കുറച്ചെങ്കിലും ഇപ്പോഴുമുണ്ട് ഇന്ത്യയ്ക്ക്.എന്നാല്‍ അത് അങ്ങനെയല്ല.ആരൊക്കെയാണ് യഥാര്‍ത്ഥ അവകാശികള്‍ എന്ന് കാലം പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്.ടിയാന്‍ അത് തുറന്നു കാട്ടുന്നു.

    'ടിയാന്‍-The Above Mentioned'

    അതെ,മുകളിലുള്ളവന്‍.

    BG REVIEWS :)
     
  4. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
  5. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
  6. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    :bdance::bdance:
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    :agree:
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    tiyaanil oru kidu vivadam undavan scope und...interval scene. savarna fascism aan cinema ennu interpret cheyyam...pinne miandad shirtum.
     
    vishnu dev likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886

Share This Page