സിനിമയെ വല്ലാണ്ട് സ്നേഹിച്ച് പ്രാന്തായ 'സിനിമ പ്രാന്തനും ' ചിലത് പറയാതെ വയ്യ ... ഇപ്പോൾ തീയേറ്ററുകൾ നിറഞ്ഞോടുന്ന " തൊണ്ടിമുതലും ദൃക്സാക്ഷിയും" കുറിച്ച് തന്നെയാണത്. എന്താ പൂരം... സത്യത്തിൽ 'ഫ്ലെക്സിബിൾ' അഥവാ 'റേഞ്ചുള്ള ' നടൻ എന്ന പട്ടികയിൽ ഒരു പേര് കൂടി ചേർത്തേ മതിയാവൂ ഫഹദ് അല്ലാതെ മറ്റാരുമല്ല മുൻപ് വന്ന ' ടേക്ക് ഓഫ് ' എന്ന ചിത്രത്തിലെ അതി ഗംഭീരനായ ഓഫീസറിൽ നിന്നും അല്പം സ്വാഭാവിക ചെമ്പൻ നിറത്തോടെ 'ദൃക്സാക്ഷി'യിൽ കള്ളനായി പകർന്നാടുന്നു... അതും സ്വാഭാവിക അഭിനയത്തികവോടെ ഫഹദ് ...പ്രാന്തൻ നമിക്കുന്നു.. മലയാള സിനിമയുടെ 'അമീർ ഖാൻ' അല്ലെ സത്യത്തിൽ ഫഹദ് ഫാസിൽ ബോളിവുഡിൽ അമീർ ഖാൻ എന്ന മഹാ നടന്റെ വിശേഷണങ്ങൾ എന്താണ് - ഒരു സിനിമയിൽ നിന്നും തികച്ചും വിത്യസ്തമായ മറ്റൊരു സിനിമ ..പ്രമേയ വിത്യസ്ത ..കാമ്പുള്ള കഥകൾ തിരഞ്ഞെടുക്കുന്നതിലെ ബുദ്ധികൂർമ്മത.. സ്വാഭാവിക അഭിനയ ശൈലി .. അതിലുപരി അമീർ ഖാൻ എന്ന താരത്തിനും മീതെയാണ് അമീർ ഖാൻ എന്ന നടൻ നില കൊളളുന്നത് ഇതേ വിശേഷണങ്ങൾ അതേപടി ചേർന്ന് പോകുന്ന നടൻ തന്നെയല്ലേ സത്യത്തിൽ നമ്മുടെ ഫഹദ് ഫാസിൽ തത്വത്തിൽ തന്നിലെ 'താരം' എന്നതിലുപരി 'നടൻ' എന്ന. വിശേഷണത്തിന് തികച്ചും അർഹൻ ഒരാളും ഒരു താരാരാധനയും വെച്ചല്ല ഒരു ഫഹദ് ചിത്രത്തിന് കയറുക എന്തെങ്കിലും ഒന്നുണ്ടാവും ചിത്രത്തിൽ അത് ഉറപ്പ് ആ ഉറപ്പാവട്ടെ ഏറെ ഉറപ്പിക്കുന്നു ദിലീഷ് പോത്തന്റെ "തൊണ്ടിമുതലും ദൃക്സാക്ഷിയും".. തന്റെ ആദ്യ ചിത്രമായ "മഹേഷിന്റെ പ്രതികാരം " എന്ന ചിത്രത്തിന്റെ 'വിജയ കിരീട ഭാരം 'കുറച്ചൊന്നുമായിരിക്കില്ല സംവിധായകൻ എന്ന നിലയിൽ ദിലീഷ് പോത്തന് തന്റെ രണ്ടാം ചിത്രത്തിന് ബാദ്ധ്യത ഏറ്റിയിരിക്കുക മനസ്സ് നിറഞ്ഞ് പ്രാന്തൻ പറയട്ടെ പോത്തൻ പിന്നേം കലക്കീ.. മേക്കപ്പുകളില്ലാതെ അഥവാ ഉണ്ടെങ്കിൽത്തന്നെ അതറിയിക്കാതെ ഒരു നാടും അവിടുത്തെ പച്ച മനുഷ്യരും അവരുടെ ജീവിതവും ഒക്കെ അപ്പാടെ വരച്ചിടുന്നു മനോഹരമായി "ചേച്ചി ഘോഷയാത്രയ്ക്ക് പോണില്ലേ " എന്ന ഒറ്റ ചോദ്യം കൊണ്ട് ഊറിച്ചിരിക്കാത്തവരാരാണ് അതുവഴി നായകന്റേയും നായികയുടേയും ജാതി വിത്യാസം വരെ ഏറെപ്പറയാതെ തിരിച്ചിട്ടു തരുന്ന സ്ക്രിപ്റ്റിംഗിലെ ബുദ്ധി അപാരം മറ്റൊരിടത്ത് "സാറെ അങ്ങനെ പറയല്ലെ ഈ പ്രായത്തി നല്ല വെശപ്പാ" എന്ന് നായകൻ പറയുന്നിടത്ത് അയാളുടെ കുട്ടിക്കാലം അല്പം വേദനയോടെ നമ്മളിലാരാണ് ചിന്തിക്കാതിരിക്കുക ഇതു പോലെ സ്ക്രിപ്റ്റിംഗിലെ മികവ് എടുത്ത് പറയേണ്ടുന്ന പല സന്ദർഭങ്ങളുണ്ട് ചിത്രത്തിൽ .. ചിത്രത്തിലെ പോലീസുകാർക്കാവട്ടെ അഭിനയിക്കാൻ തീരെ അറിയുകയുമില്ല..കാരണം അവർ അവരുടെ യഥാർത്ഥ ജീവിതം ജീവിക്കുക എന്നത് മാത്രമാണിവിടെ ചെയ്തിരിക്കുന്നത്.. ജയിൽ പുള്ളിയും കേസ് ഒത്തു തീർക്കാനെത്തുന്നവരുമൊക്കെ നമ്മെ ചിരിച്ചു ചിന്തിപ്പിക്കുന്നു.. മറ്റൊന്ന് എല്ലാത്തിനും മീതേ നില്ക്കുന്ന ക്യാമറ.. ചിത്രത്തിൽ ക്യാമറ ഉണ്ടെന്ന് തോന്നുകയേ ഇല്ല അത്ര സ്വാഭാവിക നിറത്തിലും രീതിയിലും പകർത്തിയെടുത്തിരിക്കുന്നു 'കാഴ്ചകൾ ' ഇന്ത്യൻ സിനിമയുടെ അഭിമാനം തന്നെ രാജീവ് രവി എന്ന ക്യാമറാമാൻ .. അഭിനന്ദനങ്ങൾ .. മലയാളി എന്ന നിലയിൽ നമുക്ക് ഏറെ അഭിമാനവും പശ്ചാത്തല സംഗീതത്തിലാവട്ടെ ' നിശബ്ദത ' പോലും വിജയകരമായി ഉപയോഗിച്ചിരിക്കുന്നു ഗാനങ്ങളും പശ്ചാത്തല സംഗീതവും അത്രയേറെ ചേർന്നു പോകുന്നു.. സുരാജും സ്വാഭാവിക അഭിനയത്തികവോടെ വിസ്മയിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. നായികയും അഭിനയത്തികവോടെ ഒപ്പമെത്തുന്നു .. സത്യത്തിൽ ആരെങ്കിലും മോശമാക്കിയെങ്കിൽ അത് പറയുന്നതാവും കൂടുതൽ എളുപ്പം.. അതൊട്ടില്ല താനും സാധാരണ പ്രേക്ഷകർ കാണുന്ന സിനിമയിൽ നായക പക്ഷത്തേയ്ക്ക് ചായാറാണ് പതിവ് എന്നാൽ അതിശയിപ്പിക്കുന്ന കാര്യമാവട്ടെ ചിത്രം തീരുമ്പോൾ പോലും നമുക്ക് പക്ഷം പിടിക്കാൻ പറ്റുന്നില്ല എന്നിടത്താണ്.. കാരണം മറ്റൊന്നല്ല 'പ്രതിയും വാദിയും അന്വേഷകനും ' അവരവരുടെ ദൈന്യതയിൽ നമുക്ക് പ്രിയപ്പെട്ടരാകുന്നു. എന്തായാലും ഈ "തൊണ്ടിമുതൽ "മലയാള സിനിമയ്ക്കു ഏറെ"കനപ്പെട്ട മുതൽ " എന്ന് ദൃക്സാക്ഷികളായ നമ്മൾ തന്നെ അറിയാതെ സാക്ഷ്യം പറഞ്ഞ് മനസ്സ് നിറഞ്ഞ് തീയേറ്റർ വിട്ടിറങ്ങുന്നു.. അടുത്ത 'ഷോ' യ്ക്കുള്ള തിങ്ങി നില്ക്കുന്ന ആളുകളെ വകഞ്ഞ് മാറ്റി.....
Anganne nom THondimudthal innale kandu from Kuwait!! Before watching the movie and the reviews associated with it. i felt that it could top my list of best in Malayalam in 2017 uptill now but Angamaly Diaries was miles ahead for me!! Maybe too much of expectation from Pothettan was the reason behind me not liking the movie as well as I thought!! Nevertheless, screenplay by pothettan was perfect keeping in mind the story. Fahadh njerichu as usual. Suraj also njerichu!! Female lead casting was top notch!! Overall, not a universal film as Mahesh but still worth it for realistic ka baap, Pothettan!!
#UAE WEEKEND BO ( July 13 -15) : #Thondimuthal tooks the top slot at the #UAE BO this weekend, edging out #JaggaJasoos