1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    August 1st weekil thudangum...105 days shoot..6 months postproduction. Mid 2018 relz. Enna sreekumar paranjth
     
    Laluchettan and Mannadiyar like this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_15000112995515116.jpg
     
    Mannadiyar likes this.
  3. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Yeye:

    Sent from my SM-J710F using Tapatalk
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Odiyan..Odiyan..Odi Odi OdiOdiyan !:Yeye:
     
  6. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ഒടിയൻ
    -----------------------------------------
    കൈയിൽ ആ ബാഗും മുറുകെ പിടിച്ചുകൊണ്ട്,രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ അരണ്ട വെളിച്ചത്തിലൂടെ ഞാൻ ധൃതിയിൽ ഓടി.
    തന്റെ പിന്നിൽ ഓടിയടുത്തിരുന്ന വിസിലടി ശബ്ദങ്ങൾ കേൾക്കാം.ഒപ്പം ഗർജിച്ചു കൊണ്ട് അവർക്കൊപ്പം പോലീസ് നായും ഉണ്ട്...
    തീവണ്ടികൾക്ക് ബോംബ് ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ സദാ ഇവർ സ്റ്റേഷനുകളിൽ തമ്പ് ആണ്..നാശം...ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്..ഞാൻ സ്വയം പഴിച്ചു കൊണ്ട് ഓടി...
    ഏതോ ഒരു ട്രെയിൻ അനങ്ങി തുടങ്ങിയിരിയ്ക്കുന്നു..അത് മെല്ലെ വേഗം കൈവരിച്ചു കൊണ്ടിരിയ്ക്കുക ആണ്...
    വണ്ടിയുടെ ഒപ്പം ഓടികൊണ്ട് ഒരു ബോഗിയിൽ കയറി കൂടി. കിതപ്പോടെ അൽപ നേരം അവിടെ ചാരി നിന്നു.
    വണ്ടി സ്റ്റേഷൻ കടന്നു പോകും വരെ അനങ്ങിയില്ല. സ്റ്റേഷന്റെ പേര്' തമിഴിൽ എഴുതിയിരിയ്ക്കുന്ന മഞ്ഞ ബോർഡ് എന്നെ കടന്നു പോയി. പതിയെ തല ചെരിച്ചു കൊണ്ട് വണ്ടിയ്ക്ക് അകത്തേയ്ക്ക് നോക്കി .വിജനം!
    അകത്തേയ്ക്കു നടന്നു ആദ്യം കണ്ട സീറ്റിൽ തന്നെ ഇരുപ്പുറപ്പിച്ചു. അപ്പുറത്തെ സീറ്റുകളിൽ നിന്ന് എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു .ഏതോ ഒരു ഫാമിലി ഉണ്ട് എന്ന് തോന്നുന്നു അപ്പുറത്ത് .തലയ്ക്ക് എന്തെന്നില്ലാത്ത വേദന...അടി കൊണ്ട പോലെ...
    ഇരുട്ട് കൂട്ടതൽ ശക്തി പ്രാപിച്ചിരിയ്ക്കുന്നു. കൈയിൽ ഉണ്ടായിരുന്ന ബാഗ് എടുത്ത് സീറ്റിൽ വച്ചു. സ്റ്റേഷന് പിൻവശത്തുള്ള ആ പഴഞ്ചൻ കോവിലിൽ നിന്നും കിട്ടിയത് ആണ്, "അല്ല " എടുത്തത് ആണ്..ആരും പോകാത്ത അവിടെ അങ്ങനൊരു ബാഗ് എങ്ങനെ വന്നു?വല്ല തട്ടിപ്പുകരുടെയും മുതൽ ആകും,പങ്ക് വയ്ക്കാൻ വേണ്ടി സൂക്ഷിച്ചത് ആകാം,ആ കാട്ടുക്ഷേത്രം ആര് സന്ദര്ശിക്കാൻ ആണ്...എന്നാവും അവരും കരുതയിരിക്യ .
    .സ്റ്റേഷൻ കവാടത്തിലെ അപ്രതീക്ഷിതമായി സെക്യൂരിറ്റി സൈറൺ ആണ് ചതിച്ചത്.ബാഗിൽ കാര്യമായി എന്തെങ്കിലും കാണും...
    അയാളിൽ പ്രതീക്ഷകൾ വർധിച്ചു...ചെറിയ സ്റ്റേഷൻ ആയത് നന്നായി.കുറച്ചു കാവൽ സേനയെ ഉള്ളൂ,അല്ലെങ്കിൽ ഇപ്പോ അഴി എണ്ണി ഇരിയ്ക്കുന്നുണ്ടാവും അകത്തു.....
    എങ്ങോട്ട് ഉള്ളത് ആണോ എന്തോ...

    കിതപ്പോടെ തല സീറ്റിലേക്ക് ചാരി വച്ചു മുകളിലേയ്ക്ക് നോക്കി നിശ്വസിച്ചു.
    അപ്പുറത്ത് എവിടെയോ വീണ്ടും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം..
    ട്രെയിൻ അതിവേഗം കുത്തിച്ചുകൊണ്ടിരിയ്ക്കുന്നു.കറുത്ത നിഴലുകൾ ആയി മരങ്ങളും മലകളും ,കെട്ടിടങ്ങളും പിന്നിലേയ്ക്ക് ഓടികൊണ്ടിരിക്കുന്നു.
    കുറെ നേരം നിഷ്ക്രിയനായി അത് നോക്കി ഇരുന്നു.
    ട്രെയിൻ അല്പം വേഗത കുറഞ്ഞു വന്നു,അടുത്തെങ്ങോ ഒരു സ്റ്റേഷൻ ഉണ്ട്.
    ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് മെല്ലെ സ്റ്റേഷനുള്ളിലേക്ക് അരിച്ചു കയറി..
    തണ്ണി,തണ്ണി,ബിരിയാണി ബിരിയാണി...
    പ്ലാറ്റ്ഫോം കച്ചവടക്കാരുടെ ബഹളം..
    ഏയ്..ചേട്ടാ ഒരു തണ്ണി കൊടുങ്കോ...ഞാൻ ആ വില്പനക്കാരനെ വിളിച്ചു..അടുത്തു കൂടെ പോയിട്ടും അയാൾ കേൾക്കാത്ത പോലെ പോയി...
    ഛെ..ഇവനൊക്കെ പിന്നെ എന്തിനാ ഇതും ചുമന്നോണ്ട് നടക്കുന്നത്..നാശം...
    വണ്ടി വീണ്ടും മുരണ്ടു നീങ്ങി തുടങ്ങി.
    വിശപ്പും ദാഹവും ഉള്ളിൽ എരിഞ്ഞു തുടങ്ങുന്നു,ആ റെയിൽവേ ജീവനക്കാരനെ പഴിച്ചു കൊണ്ട് സീറ്റിൽ ആഞ്ഞടിച്ചു..
    കൈയിൽ ടിക്കറ്റ് ഇല്ല..ചെക്കർ കയറിയാൽ പ്രശ്നവും ആകും. തല ഒന്ന് എത്തി നോക്കി നീണ്ട നടവഴിയിലേയ്ക്ക്..ഏയ് ഇല്ല.
    ശാന്തം!
    അപ്പോഴാണ് തന്റെ കൈവശമുള്ള ബാഗിനെ പറ്റി ഓർത്തത്.അത് എടുത്തു മടിയിൽ കയറ്റി വച്ചു...
    ഒരു തുണി സഞ്ചി ആണ്,പതിയെ അതിന്റെ ഒറ്റ സിബ്ബ് തുറന്നു...ഉള്ളിൽ നിന്നും വെറ്റില പാക്കിന്റെ മണം,ആരോ മുറുക്കി തുപ്പിയ ഗന്ധം..ഞാൻ ശക്തമായി മൂക്ക് ഒന്നു ഉതുമ്പി..
    ഉള്ളിൽ എന്തൊക്കെയോ കടലാസ് പൊതികൾ..

    പിന്നെ ഒരു ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ഒരു സാധനം.
    ങേ പൈസ...
    എന്റെ ഉള്ളിൽ പൂത്തിരി മിന്നി..
    പണം പോലെ ഉണ്ട്...ഞാൻ വേഗം ആ കെട്ട് അഴിച്ചു...
    കണ്ടമാത്രയിലെ സകല പ്രതീക്ഷകളും ഇടിഞ്ഞു വീണു..
    അതൊരു പുസ്തകം ആയിരുന്നു..ഒരു പഴഞ്ചൻ പുസ്തകം..!
    ബാഗിൽ ഒന്നും ഇല്ല എന്ന അരിശം എന്നെ കീഴടക്കി കഴിഞ്ഞിരുന്നു.ദേഷ്യത്തോടെ അത് നേരെ അപ്പുറത്തെ സീറ്റിലേക്ക് വലിച്ചെറിഞ്ഞു.
    കോപ്പ്...ഓടിയത് മിച്ചം..
    എറിഞ്ഞ ശക്തിയിൽ ആ ബാഗിൽ നിന്നും പുസ്തകം താഴെ വീണു,അതിൽ ആകമാനം പറ്റിയിരുന്ന പൊടികൾ ഇളകി വീണു... കുറച്ചു കൂടി വ്യക്തമായി അതിന്റെ പുറംചട്ട കാണാം
    ഞാൻ അതിന്റെ പുറംചട്ടയിൽ എഴുതിയിരിയ്ക്കുന്നത് വായിച്ചു..
    "ഒടിയൻ"
    ങേ...എന്നിലെ ആകാംഷയും,ആശ്ചര്യവും ആയിരം തലയുള്ള സർപ്പമായി പത്തി വിരിച്ചു...
    ഞാൻ അത് തറയിൽ നിന്നും പതിയെ എടുത്തു ,കറുത്ത പുറംചട്ടയിൽ ഇളം മഞ്ഞ നിറത്തിൽ ഉള്ള ആ ടൈറ്റിൽ....!
    " ഒടിയൻ"...

    (തുടരും)

    Sent from my Lenovo A7020a48 using Tapatalk
     
    VinayakMahadev likes this.
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ഒടിയൻ - 2

    ഞാൻ അത് തറയിൽ നിന്നും പതിയെ എടുത്തു ,കറുത്ത പുറംചട്ടയിൽ ഇളം മഞ്ഞ നിറത്തിൽ ഉള്ള ആ ടൈറ്റിൽ....!
    " ഒടിയൻ''
    .
    ഗ്രന്ഥകാരന്റെ പേര് അവ്യക്തമാം വിധം അവിടെ കറുത്ത മഷി പുരണ്ടിരിയ്ക്കുന്നു. ഉൾപ്പേജിലും അത് അവ്യക്തം.
    അതിൽ എനിയ്ക്ക് എന്തോ അസാധാരണത്വം തോന്നി. പുസ്തകത്തിലെ മറ്റൊന്നിലും കണ്ണ് പതിപ്പിക്കാതെ ഞാൻ വേഗം അവസ്സാന പേജിലേയ്ക്ക് ചെന്നു.
    അതിൽ എഴുതിയിരിയ്ക്കുന്നത് കണ്ട് ഞാൻ ഒന്നു നടുങ്ങി.
    "ചരിത്രം ആണിത്....ഒടിയൻ ചാത്തൻ വാണ നാടിന്റെ ചരിത്രം...,എന്റെ കഥയറിഞ്ഞ നിന്നിലൂടെ ഞാൻ പിന്തിരിഞ്ഞു നടക്കാൻ പോവുക ആണ്....!!!
    പുസ്തകം എന്റെ കൈയിൽ ഇരുന്ന് ഒന്ന് വിറച്ചു.മുത്തശികഥകളിലെ പേടിസ്വപ്നം ആയ ഒടിയൻ..!!
    എന്നിലൂടെ പിന്തിരിഞ്ഞു നടക്കും എന്നോ?എന്താ അത് ഉദ്ദേശിയ്ക്കുന്നത്??അയാൾക്ക് ഒന്നും മനസ്സിലായില്ല..
    അപ്പുറത്ത് നിന്ന് വീണ്ടും ആകുഞ്ഞിന്റെ കരച്ചിൽ അത് അൽപം കൂടി അടുത്ത് വന്നത് പോലെ.
    പതിയെ തലചെരിച്ചു കൊണ്ട് ആ ഭാഗത്തേയ്ക്ക് നോക്കി.
    അവിടുത്തെ ആ കാഴ്ച്ച കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ നടുങ്ങി...
    ഇരുട്ട്!
    കട്ടപിടിച്ച ഇരുട്ട്. താനിരിയ്ക്കുന്നതിന് അപ്പുറത്തേയ്ക്ക് ഒന്നും കാണാനാകാത്ത വിധം കറുത്തിരുണ്ട് കിടക്കുന്നു.
    ഇരുട്ടിൽ നിന്ന് വീണ്ടും . ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടു .ഞാൻ വിറങ്ങലിച്ചു പോയിരുന്നു. എന്റെ തൊണ്ടയിൽ ഒരു നിലവിളി വന്നു കുരുങ്ങി നിന്നു.'
    ഭയന്നു വിറച്ചുകൊണ്ട് ഞാൻ ജനൽ സൈഡിലേയ്ക്ക് നീങ്ങി,കൈയിലിരുന്ന പുസ്തകം അറപ്പോടെ നിലത്തേയ്ക്കിട്ടു.
    അരണ്ട വെളിച്ചത്തിലും അതിന്റെ പേര് തിളങ്ങി."ഒടിയൻ"
    ട്രെയിൻ അതിവേഗം പാഞ്ഞു കൊണ്ടിരിയ്ക്കുന്നു.
    അപ്പുറത്തെ കംപാർട്ടുമെന്റുകളും ആയി യാതൊരു ബന്ധവും ഇല്ല .അടുത്തെങ്ങാനും ഒരു സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ,ഈ വണ്ടി ഒന്ന് നിർത്തിയിരുന്നെങ്കിൽ ഇറങ്ങി ഓടാമായിരുന്നു..
    എന്നാൽ ആഗ്രഹങ്ങൾക്ക് വിപരീതമായി ട്രെയിൻ ഓടികൊണ്ടേ ഇരുന്നു.
    പുറത്തു കൂരിരുട്ടിൽ തനിയ്ക്ക് എതിരായി..വണ്ടിയ്ക്ക് എതിരായി ഓടിക്കൊണ്ടിരുന്ന നിഴലുകൾ ഏതോക്കെയോ ഭീകരരൂപികളെ അനുസ്മരിപ്പിച്ചു.
    ഞാൻ ഭയത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു...
    കാലുകൾ രണ്ടും സീറ്റിൽ കയറ്റി വച്ച് കാൽ മുട്ടിന്മേൽ മുഖം അമർത്തി വച്ചു കൊണ്ടിരുന്നു.
    ഇരുട്ട്!
    ഇറുക്കി അടച്ച കണ്ണുകൾക്കുള്ളിൽ നിറഞ്ഞ ഇരുട്ട്.നട്ടെല്ലിനിടയിലൂടെ തണുത്ത ഒരു വിറയൽ.
    എന്തോ ഒന്ന് ചുമലിൽ മൃദുവായി വന്നു തട്ടുന്നത് പോലെ എനിയ്ക്ക് തോന്നി..
    ശരീരം വിറങ്ങലിച്ച ആ അവസ്ഥയിൽ നിന്നും തനിയ്ക്ക്ക് അനങ്ങാൻ ആകുന്നില്ല.തൻ്റെ ചുമലിൽ എന്തോ ഒന്ന്,അതെ ഒരു കരം ആണ് അത്.
    മെല്ലിച്ച വിരലുകളാൽ അത് തന്റെ തോളെല്ലുകളിൽ പിടിമുറുക്കുന്നു,തന്നെ പിടിച്ചു കുലുക്കുന്നു..
    കാല്മുട്ടിലേയ്ക്ക് മുഖമൂന്നി ഇരുന്ന ആ അവസ്ഥയിൽ നിന്നും മാറി അതെന്തെന്നു നോക്കാൻ മനസ്സ് വെമ്പി..എങ്കിലും ഒന്നും സാധിയ്ക്കുന്നില്ല.ചലനമറ്റു പോയപോലെ. ഉറക്കെ നിലവിളിക്കണം എന്നുണ്ട്..
    നാവ് അനങ്ങുന്നില്ല.സർവ്വം നിശ്ചലം.ഇത് തന്റെ അവസ്സാനം ആയിരിയ്ക്കുമോ...ഇതാണോ മരണം?
    ഉള്ളിൽ ഭയം പെരുമ്പറകൊട്ടി.
    മരണത്തിന്റെ കൈകൾ..!!
    സര്വശക്തിയും എടുത്തുകൊണ്ട് ഉറക്കെ കരഞ്ഞു..

    അമ്മേ.........

    (തുടരും)

    Credits to books community
    From fb.....

    Sent from my Lenovo A7020a48 using Tapatalk
     
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ഒടിയൻ (3)

    ഹേയ്, എന്താ കുട്ടി ഇത്,എന്തിനാ കരയണെ,
    ആ ശബ്ദം കേട്ട് ഞാൻ മെല്ലെ തല ഉയർത്തി നോക്കി..
    ഒരു അമ്മൂമ്മ ആണ്,ശുഭ്രവസ്ത്രധാരി ആയ അതിക്ഷീണിത ആയ ഒരു അമ്മൂമ്മ..
    ഞാൻ പെട്ടെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി...
    ഇല്ല,ഒരു കുഴപ്പവും ഇല്ല.. സർവ്വം .സാധരണം എന്ന മട്ടിൽ..
    തന്റെ കമ്പാർട്ട്മെന്റിൽ തന്നെ അപ്പുറത്ത് ഒക്കെ ആളുകൾ ഇരിപ്പുണ്ട്..അവരും എന്നെ തന്നെ തുറിച്ചുനോക്കികൊണ്ട് ഇരിപ്പാണ്‌...
    ക്ഷണനേരം കൊണ്ട് ഭയം ,ജാള്യത ആയി മാറി..
    അല്പസെക്കന്റുകൾക്ക് ശേഷം വീണ്ടും അവരെല്ലാം അവരുടേതായ കർമ്മങ്ങളിൽ വ്യാപൃതരായി..
    ഞാൻ ഇടംകണ്ണുഇട്ടു കൊണ്ട് പതിയെ ആ അമ്മൂമ്മയെ നോക്കി...
    അവർ എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് തനിക്ക് എതിരായി ഇരിപ്പുണ്ട്.
    എന്താ കുട്ടീ ശബ്ദം ഉണ്ടാക്കിയത്,എന്തേലും പ്രശ്നണ്ടോ??

    ഏയ്...ഞാൻ അവ്യക്തമായി ഒന്ന് വാ അനക്കി.
    അവരുടെ നോട്ടം എന്റെ കൈയിലെ പുസ്തകത്തിലേയ്ക്ക് നീണ്ടു..
    ആ നോട്ടം അവിടെ കുരുങ്ങി നിന്നത് ഞാൻ ശ്രദ്ധിച്ചു.
    അത് ഒഴിവാകുന്നതിനായി ഞാൻ പെട്ടെന്ന് അത് തിരിച്ചു പിടിച്ചു കൊണ്ട് ബാഗിലേക്ക് വച്ചു.

    എന്നാൽ ഒട്ടും മടിയ്ക്കാതെ താസിക്കാതെ തന്നെ അവർ എന്നോട് ചോദിച്ചു,

    എന്താ അത്...?
    എന്ത് പുസ്തകമാ കുട്ടീ...

    എന്തോ,ആ ചോദ്യം ഇഷ്ടമാകാത്ത കണക്കിന് ഞാൻ അവരിൽ നിന്ന് മുഖം തിരിച്ചു...

    ഞാൻ ജനാല വഴി പുറത്തെ ഇരുട്ടിലേക്ക് കണ്ണ് പായിച്ചു...
    ഇരുട്ട് ഉറ്റതോഴൻ ആണ് തനിക്കു..അമ്മയുടെ മരണശേഷം വീട് വിട്ടിറങ്ങി കടത്തിണ്ണകളിൽ പകൽകാത്തു കിടക്കുമ്പോൾ ഓർമ്മകളെ എന്നിൽ നിന്നും പറിച്ചെറിഞ്ഞതും,പച്ച വെള്ളം കുടിച്ചിട്ടും ശമിയ്ക്കാത്ത വിശപ്പിന്റെ നിലവിളി കുറയ്ക്കാൻ ആദ്യമായി ഒരു കഷ്ണം റൊട്ടി കട്ട് എടുത്തു കൊണ്ട് തെരുവിലൂടെ ഓടി ഒളിയ്ക്കാൻ മടി തട്ട് ഒരുക്കിത്തന്നതും,
    കള്ളൻ കള്ളൻ എന്ന് മുറവിളി കൂട്ടി കൊണ്ട് ഓടിയടുത്തു വന്ന കൂട്ടമേല്പിച്ച മുറിപ്പാടുകളിൽ കനിവിന്റെ തണുപ്പ് പുരട്ടി തന്നതും എല്ലാം ഈ ഇരുട്ട് ആണ്..

    ഒരുപാട് രാത്രികളിൽ ഇടവിടാതെ കരഞ്ഞ കണ്ണുകളിൽ ഉറക്കം സമ്മാനിച്ചു കാവലിരുന്ന ഈ ഇരുട്ട്..

    പക്ഷെ ആദ്യമായി എന്തോ എനിയ്ക്ക് ഇപ്പോൾ പുരത്തോട്ട് നോക്കാൻ പേടി തോന്നുന്നു...
    ഇരുളിൽ ,തന്നെ നോക്കി ആരോ പല്ലിളിയ്ക്കും പോലെ...
    എങ്ങു നിന്നോ കാറ്റിൽ വീണ്ടും പച്ചവെറ്റിലയുടെ നനുത്തഗന്ധം ഒഴുകി വന്നു...
    ഞാൻ ആ അമ്മൂമ്മയെ നോക്കി..ഉറങ്ങാൻ പാടുപെടുന്ന കണ്ണുകളെ അവർ കഷ്ടപ്പെട്ട് തുറന്നു പിടിയ്ക്കുന്ന പോലെ തോന്നി,
    സൈഡിലെ ജനൽകമ്പിയിൽ ഒരു കൈ മുറുകെ പിടിച്ചു കൊണ്ട് അവർ തീവണ്ടിയുടെ കുലുക്കത്തിനോട് പോരാടുക ആണ് .
    വെളുത്തത് ആണെങ്കിലും നന്നേ മുഷിഞ്ഞ വേഷം,നല്ല വെള്ള തലമുടി.ക്ഷീണിച്ചു അവശയാണെങ്കിലും ,ആഢ്യത്വം നിറഞ്ഞ മുഖം ആണ്.സമ്പന്നആയിരുന്നിരിയ്ക്കണം നല്ല പ്രായത്തിൽ..
    ഞാൻ നോക്കുന്നത് കണ്ട് അവർ വീണ്ടും എന്നെ നോക്കി നിറഞ്ഞു ചിരിച്ചു......
    നിഷ്കളങ്കം ഒറ്റവാക്കിൽ അതെ അതിനു പകരം പറയാൻ ഉള്ളു..
    എനിയ്ക്കും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

    ഞാൻ പതിയെ ആ ബുക്ക് ബാഗിൽ നിന്നും എടുത്ത് അവർക്ക് നേരെ നീട്ടി...
    അവർ അത് വാങ്ങാതെ എൻ്റെ മുഖത്തേയ്ക്ക് നോക്കി...
    നേരത്തെ ചോദിച്ചിരുന്നില്ലേ..
    ഏയ്..കുട്ടി നേരത്തെ വല്ലാണ്ട് പേടിച്ചു ഇരിയ്ക്കണത് കണ്ടപ്പോൾ ,ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു എന്നെ ഉള്ളു...
    കുട്ടിയ്ക്കത് ഇഷ്ടായില്ല...
    എനിയ്ക്ക് വേണ്ടട്ടോ...ഈ കുറഞ്ഞവെളിച്ചത്തിൽ അത് വായിക്കാനോ,അറിയാനോ ഒന്നും എനിക്ക് കഴിയില്യ..
    അങ്ങനെ നന്നായി വായിക്കാൻ ഒന്നും നിശംള്ള കൂട്ടത്തിൽ അല്ല,
    അവർ എന്നെ നോക്കി ചിരിച്ചു...
    എവിടെയ്ക്ക് പോകുന്നു?
    ഞാൻ അവരോട് ചോദിച്ചു...
    ഏയ്...എന്റെ യാത്ര ഒക്കെ എന്നേ അവസാനിച്ചു.ഇതൊരു തിരിച്ചു പോക്ക് ആണ്..മുൻപ് പോയ വഴികളിലൂടെ ഉള്ള ഒരു ഓർമ്മ പുതുക്കൽ..
    ഇതിനെ യാത്ര എന്ന് വിളിയ്ക്കാമോ...?
    ഏയ് ഇല്ല..യാത്ര അല്ല..തിരികെ ലക്ഷ്യം ചേരുന്നവർക്ക് അല്ലെ യാത്രയൊക്കെ...
    അവർ സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...
    എനിക്ക് ഒന്നും മനസ്സിലായില്ല.
    കുട്ടി,?
    എന്നെ പോലെ തന്നെ ആണല്ലേ...?
    അങ്ങനെ പറഞ്ഞിട്ട് അവർ ഒന്ന് കൂടി ഉറക്കെ ചിരിച്ചു...അല്പം ശബ്ദത്തോടെ...
    എന്തോ അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ഭയം തോന്നി...
    എന്താ കുട്ടിയുടെ പേര്...
    രാമകൃഷ്ണൻ..
    ഞാൻ മറുപടികൊടുത്തു...
    എന്റെ പേര് ദേവകി എന്നാ...
    പാലക്കാട്ട് ,കൊല്ലംകോട് കീഴൂർമനയ്ക്കലെ ദേവകി അന്തർജ്ജനം...
    അത് പറയുമ്പോൾ അവരുടെ മുഖം എന്നെ നോക്കുക അല്ലായിരുന്നു....
    ഇരുട്ടിന്റ അനന്തതയിൽ ആ കണ്ണുകൾ കുരുങ്ങികിടക്കുന്നത് ഞാൻ അറിഞ്ഞു.
    പിന്നെ കുറച്ചു നേരത്തേയ്ക്ക് അവർ ഒന്നും മിണ്ടിയില്ല.
    ഞാനായിരുന്നു മൗനം ഭഞ്ജിച്ചത്.
    എന്റെ വീട്,തേനൂർ ആണ്..പാലക്കാട് അടുത്ത്.
    അവർ എന്റെ നേരെ മുഖം തിരിച്ചു.
    ആ കണ്ണുകളിൽ വെള്ളിമുത്തുകൾ പോലെ കണ്ണീർത്തുള്ളികൾ വിരിഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു..
    അയ്യോ എന്ത് പറ്റി 'അമ്മേ'?
    എന്താ കരയുന്നത്...
    ഞാൻ അവർ ഇരിയ്ക്കുന്ന സീറ്റിലേക്ക് നീങ്ങി ഇരുന്നു.
    അമ്മ...!
    അതല്ലേ എന്നെ വിളിച്ചേ...
    ഞാൻ അതെ എന്ന് തലയാട്ടി..
    കാലം ഒരുപാട് ആയിരിക്കുന്നു ഞാൻ ആ വിളി കേട്ടിട്ട്...
    അവർ എന്റെ കൈ പിടിച്ചു...
    എന്തെന്നില്ലാത്ത തണുപ്പ് അവരുടെ കൈയിന്..
    ഞാനും പതിവില്ലാതെ നന്നായി തണുത്ത് വിറയ്ക്കുന്നു.
    പഴയ ഓർമ്മകൾ ആകാം അവരെ കരിയിച്ചത് എനിയ്ക്ക് മനസ്സിലായി..അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല.
    അല്പനേരം അവിടെ തീവണ്ടിയുടെ ശബ്ദം മാത്രം മുഴങ്ങി കേട്ടുള്ളൂ.
    വലിയ തറവാട് ആയിരുന്നു എന്റ്റെത്.
    കീഴൂർ മന.കൊല്ലംകോട്ട് ഉള്ള മുക്കാല്ഭാഗം ഭൂമിയുടെയും അധികാരം ഞങ്ങൾക്ക് ആയിരുന്നു .
    ഞാൻ ഒറ്റപ്പാലത്ത് നിന്നും വേളി കഴിപ്പിച്ചു കീഴൂര് എത്തിയത് ആണ്.
    വല്യനമ്പൂതിരിയുടെ മൂത്തമകന്റെ വേളി ആയിട്ട്..
    അവർ ഇത്രയും പറയുന്നത് കേട്ട് ഞാൻ അവരെ അത്ഭുതത്തോടെ നോക്കിയിരിയ്ക്കുക ആയിരുന്നു
    എന്റെ മുഖത്തു പോലും നോക്കാതെ ,യാതൊരു കാരണവും കൂടാതെ അവർ ഇത്രയും എന്നോട് പറയുന്നത് എന്തിനാ...
    എന്നാൽ തുടർന്നും അവർ പറയുന്നത് കേൾക്കുവാൻ ഉള്ള എന്നിലെ ആ ത്വര ,ആ സംശയത്തെ ദുരാകരിച്ചു.
    ഞാൻ ഒന്നൂടെ അവർക്ക് അരികിലേയ്ക്ക് ചേർന്ന് ഇരുന്നു.
    ദിവാകരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്..
    എന്നെ കൂടാതെ വേറെയും രണ്ട് വേളികൾ അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്നു..രണ്ട്പേരും സർപ്പ ദംശനം ഏറ്റു മരിച്ചത് ആണത്രേ..

    അദ്ദേഹത്തിന്റെ അച്ഛൻ, വല്യ നമ്പൂതിരി..
    അങ്ങനെയേ എല്ലാരും വിളിക്യാ...
    അദ്ദേഹം വല്യ മാന്ത്രികൻ ആയിരുന്നു.
    വേളി കഴിഞ്ഞു ഒന്നോ രണ്ടോ തവണ അല്ലാതെ അദ്ദേഹത്തിന്റെ മുഖത്തു പോലും ഞാൻ നോക്കിയിട്ടില്ല..
    അത്രയ്ക്ക് ഗംഭീരം തുളുമ്പുന്ന,ഭയപ്പെടുത്തുന്ന മുഖം ആയിരുന്നു.മനയ്ക്കലെ എല്ലാവര്ക്കും അദ്ദേഹത്തെ ഭയം ആയിരുന്നു,എന്റെ അദ്ദേഹത്തിന് പോലും... മന്ത്ര തന്ത്ര വിദ്യകളിൽ അഗ്രഗണ്യൻ ആയ അദ്ദേഹത്തിനെ കാണാൻ എപ്പോളും മനയ്ക്കലിൽ ദൂരങ്ങളിൽ നിന്ന് പോലും ആളുകൾ വരുമായിരുന്നു.
    ചിലപ്പോൾ അവരുടെ ആവശ്യപ്രകാരം ,പൂജകർമ്മങ്ങൾക്കും മറ്റുമായി അദ്ദേഹം മാസങ്ങളോളം വീട് വിട്ട് പോകാറും ഉണ്ട്..
    ചിൾപ്പോൾ ആഭിചാരങ്ങൾ മനയ്ക്കൽ തന്നെ ഉള്ള അദ്ദേഹത്തിന്റെ വലിയ പൂജാമുറിയിൽ ആയിരിയ്ക്കും..
    പകൽസമയത്ത് പോലും,പെണ്ണുങ്ങൾ ആ മുറിയ്ക്ക് അരികിലൂടെ പോകാറില്ല.
    വല്യ നമ്പൂതിരിയ്ക്ക് ഒരു വേളിയെ ഉണ്ടായിരുന്നുള്ളു...
    അംബിക അന്തർജ്ജനം.എന്റെ അദ്ദേഹത്തിന്റെ അമ്മ.
    ഒരിയ്ക്കൽ ദൂരദേശത്ത് ഒരു കലശത്തിന്‌ പോയി തിരികെ വന്ന വല്യ നമ്പൂതിരി കണ്ടത് പൂജാമുറിയിൽ ചോര ചർദ്ദിച്ചു കിടക്കുന്ന അന്തർജ്ജനത്തെ ആയിരുന്നത്രെ..
    ശുദ്ധി ചെയ്യാൻ വേണ്ടി അകത്ത് കയറിയ അവർ എന്തോ ആഭിചാരയന്ത്രം സ്പർശിച്ചു ബാധയേറ്റു മരണപ്പെട്ടത് ആണെന്നാണ് ഇല്ലത്തെ എല്ലാവരും പറയുന്നത്.
    അതിന്ശേഷം ആ ഭാഗത്ത് കൂടി ധൈര്യം ഇല്ലാത്ത ആണുങ്ങൾ കൂടി പോയിട്ടില്ല..
    അവർ കുറച്ചു നേരം മൗനം പൂകി.
    ഞാൻ അവർ ഇരുന്ന സീറ്റിൽ നിന്നും അവർക്ക് അഭിമുഖമായി അവർക്ക് നേരെ ഇരുന്നു....
    പേടി തോന്നണുണ്ടോ കുട്ടിയ്ക്ക്....ഈ തള്ള എന്തിനാ ഇപ്പോ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് തോന്നണ് ണ്ടാവും ല്ലേ..
    അവർ ഒന്ന് ചിരിച്ചു...
    ഹേ....പേടിയോ എനിക്കോ...,അമ്മ പറഞ്ഞോളൂ..,
    പിന്നെ എന്താ ഉണ്ടായത്,എങ്ങനാ അമ്മ ഈ അവസ്ഥയിൽ ആയത്...?

    വല്യനമ്പൂതിരി മരണപ്പെട്ടു...!!
    വെറും മരണം അല്ല,ദുർമരണം...!!
    അത് പറയുമ്പോൾ അവരുടെ ശബ്ദം നന്നേ നേർത്തു,.
    വല്യ നമ്പൂതിരിയുടെ ആ മരണം ഇല്ലത്തെ അപ്പാടെ ഉലച്ചു..
    ബന്ധനങ്ങൾ പൊട്ടിച്ചു പുറത്ത് വന്ന പ്രേത ബാധകൾ മനയുടെ ആണിക്കല്ല് ഇളക്കി..
    തലമുറകളെ പോലും ബാധിയ്ക്കുമാറ് ഉഗ്രമായ ദോഷങ്ങൾ മനയ്ക്ക് മുകളിൽ സാദാ ചിറകു വിടർത്തി നിന്നു...
    അശരണർക്ക് സദാ ആശ്രയം ആയിരുന്ന മന പല തവണ കൊള്ളയടിയ്ക്കപ്പെട്ടു..ജനം ഞങ്ങളെ നോക്കി പരിഹസിച്ചു...
    സർവ്വതും നശിച്ചുതുടങ്ങി..
    വലിയനമ്പൂതിരിയുടെ മരണശേഷം അദ്ദേഹത്തെ പറ്റി ആ ദുർമരണത്തെ പറ്റി പല ഇല്ലാകഥകളും കൊല്ലംകോട്ടുകാർ പറഞ്ഞു നടന്നു...
    പക്ഷെ യഥാർത്ഥ സത്യം മനയ്ക്കലെ അന്തേവാസികൾക്ക് അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു..
    അത് ഞങ്ങൾ ആരോടും പറഞ്ഞതുമില്ല.
    എന്തായിരുന്നു അത്??
    ഞാൻ ആകാംഷയോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി...
    അവർ ഒന്നും പറഞ്ഞില്ല...
    അവരുടെ.കണ്ണുകളിൽ കണ്ണീരിന്റെ തിളക്കം അല്ല...പകയുടെ ചുവപ്പ് കലർന്ന പോലെ....
    മൗനം മുറിച്ചുകൊണ്ട് അവർ പതിയെ ആണ് അത് പറഞ്ഞത്..
    "ഒടിയൻ"
    പതിയെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് വ്യക്തമായി കേട്ടു...

    ഒടിയനോ???
    എന്റെ പെരുവിരലിൽ നിന്ന് ഭയം ഇരച്ചു കയറി...
    അതെ ഒടിയൻ!
    അവർ വീണ്ടും പറഞ്ഞു...ഞാൻ എന്റെ കൈ മെല്ലെ അവർ കാണാതെ ആ ബാഗിനകത്തേയ്ക്ക് കയറ്റി,ആ പുസ്തകം പതിയെ എടുത്തു നോക്കി...അതെ...
    "ഒടിയൻ"

    (തുടരും)

    Sent from my Lenovo A7020a48 using Tapatalk
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    nalukalil ottamo...deviyee..
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page