ചോദ്യം: എന്തു കൊണ്ട് ഇയാളൊരു കള്ളനായി എന്ന് ഒറ്റ വാചകത്തിൽ പറഞ്ഞതല്ലേ "ഈ പ്രായത്തിലൊക്കെ നല്ല വിശപ്പാ സാറേ..."എന്ന്? മറുപടി: ഞാൻ ഈ ഡയലോഗ് ആദ്യമായിട്ട് കേൾക്കുന്നത് എൻറെ വല്ല്യമ്മച്ചി പറഞ്ഞിട്ടാണ്.അന്നേ ഞാനിത്തിരി തടിയുള്ള ആളാണ്...ഇപ്പൊഴും അതേ...,അതു കൊണ്ട് തന്നെ എപ്പോഴും നമ്മുടെ നേർക്ക് ഒരാക്രമണം ഉണ്ട്- എടാ ആഹാരം വലിച്ചു വാരി കഴിക്കല്ലേ.. ഇതെൻറെ തടി കുറയ്ക്കാൻ വേണ്ടി എൻറെ വല്ല്യമ്മച്ചി പറഞ്ഞ വാക്കുകളാണ്."ഈ പ്രായത്തിൽ പിള്ളേർക്ക് നല്ല വിശപ്പായിരിക്കും." എനിക്കാ പ്രായത്തിൽ വിശപ്പൊന്നും തോന്നിയിട്ടില്ല, എനിക്ക് വിശന്നിട്ടില്ല, പക്ഷേ അമ്മച്ചീടെ ആ പറച്ചിലീന്ന് എനിക്കറിയാം..., അമ്മച്ചീടെ ആ പ്രായത്തിൽ വിശന്നിട്ടുണ്ട്.അമ്മച്ചീടെ കണ്ണിലാണ് ഞാനാ വിശപ്പ് കണ്ടത്. അപ്പോഴാണ് ഞാനാ ഡയലോഗ് ആദ്യമായിട്ട് കേട്ടത്...പിള്ളേർക്ക് ഈ പ്രാത്തിൽ നല്ല വിശപ്പായിരിക്കുമെന്ന്. അപ്പൊ ഇത് നമ്മൾ കഥാപാത്രത്തിനു വേണ്ടി പറയുമ്പോൾ അത് ഭയങ്കര ശക്തമാണ്. ഇന്ന് മലയാള സിനിമയിൽ 'ബ്രില്ല്യൻസിൻറെ' മൊത്തക്കച്ചവടക്കാരനായി എല്ലാവരും വാഴ്ത്തുന്ന ദിലീഷ് പോത്തനെന്ന ,സാധാരണക്കാരണ നാട്ടിൻ പുറത്തുകാരനായ ഒരു മനുഷ്യൻറെ ,മനസ്സിൽ തട്ടുന്ന വാക്കുകളാണിവ. അദ്ദേഹത്തിൻറെ ചെറിയ ജീവിതത്തിൽ നിന്നും കിട്ടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളും ആവും ഈ പറയുന്ന ''ബ്രില്ല്യൻസ്' കാഴ്ച വയ്ക്കാൻ പുള്ളിയെ സഹായിക്കുന്നത്. കലാ സാഹിത്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ വെള്ളം കുടിപ്പിക്കുന്ന ശ്രീ. നികേഷ് കുമാറിൻറെയും ശിങ്കിടികളുടെയും മുഖത്തെ പുഞ്ചിരിയും വാക്കുകളിലെ ബഹുമാനവും സൂചിപ്പിക്കുന്നുണ്ട് പോത്തേട്ടൻ എത്ര സിമ്പിളാണെന്ന്....!! ബട്ട് പവർഫുൾ.. ദിലീഷ് പോത്തൻ: സത്യത്തിൽ ഈ പോത്തേട്ടൻസ് ബ്രില്ലിയൻസ് എന്നു കേൾക്കുമ്പോ എനിക്ക് നല്ല നാണം തോന്നുന്നുണ്ട്. ~ Achu Sudhakar
setup and idea okke kollarnnu..but...intevriewrsnu thanne oru pidiyillatha pole...pinne sound alamb Sent from my SM-J710F using Tapatalk
njaan full kandilla...avarde way of talkingum soundum kettapo nirthi...enthayalum kandekam Sent from my SM-J710F using Tapatalk
Kaanu valiya channel interviews adakam comedy aayi marumbo ee cheriya setupil ingane onnu opichille ivar... !!!
Kaanu valiya channel interviews adakam comedy aayi marumbo ee cheriya setupil ingane onnu opichille ivar... !!!