സിനിമയിലെ താരമൂല്യമുള്ള നായകനടന്മാരുടെ ആരാധകസംഘങ്ങള്‍ തമ്മിലുള്ള 'പോര്' സോഷ്യല്‍ മീഡിയയുടെ വരവോടെ പലമടങ്ങായി ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളോട് തികഞ്ഞ അസഹിഷ്ണുതയോടെ പെരുമാറുന്നതില്‍ എല്ലാ ഭാഷാസിനിമകളിലെ ആരാധകരും ഒപ്പത്തിനൊപ്പം നില്‍ക്കും. ഏറ്റവുമടുത്ത് തമിഴ്‌സിനിമാ ലോകത്തുനിന്നാണ് താരാരാധകരുടെ വാര്‍ത്തകള്‍ പുറത്തുവന്നത്. വിജയ്‌യുടെ സിനിമ മോശമാണെന്ന് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ അശ്ലീലവര്‍ഷവും കൊലപാതകഭീഷണിയുമൊക്കെ നടന്നു. കേരളത്തില്‍ ഫേസ്ബുക്കാണ് ആരാധകരുടെ പ്രധാന സങ്കേതമെങ്കില്‍ തമിഴ്‌നാട്ടില്‍ അത് ട്വിറ്ററാണ്. ആരാധകസംഘങ്ങളുടെ പരസ്പരമുള്ള പോരില്‍ ഏറ്റവുമൊടുവില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അജിത്ത്കുമാര്‍. ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളോ ഫാന്‍സ് അസോസിയേഷനോ ഇല്ലാത്തയാളാണ് അജിത്ത് എന്നത് വാസ്തവം. ട്വിറ്ററില്‍ ആരാധകപോര് മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അജിത്ത്കുമാര്‍. അജിത്ത്കുമാറിന് വേണ്ടി അദ്ദേഹത്തിന്റെ ലീഗല്‍ ടീമാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അജിത്ത്കുമാറിനുവേണ്ടി ലീഗല്‍ ടീം പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് “25 വര്‍ഷമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കക്ഷി കൃത്യമായി നികുതിയടയ്ക്കുന്ന, അനേകം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന ഒരു പൗരനാണ്. ഒരു ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹത്തിന് ബന്ധമില്ല. വ്യക്തിപരമായ രാഷ്ട്രീയബോധ്യത്തിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന അദ്ദേഹം അക്കാര്യത്തില്‍ ആരാധകരെയുള്‍പ്പെടെ മറ്റാരെയും സ്വാധീനിക്കാന്‍ ശ്രമിക്കാറില്ല. നിലവില്‍ ഒരു ബ്രാന്റിന്റെയും ഉല്‍പ്പന്നത്തിന്റെയും കോര്‍പറേഷന്റെയും അസോസിയേഷന്റെയും പ്രചാരകനല്ല അദ്ദേഹം.. ഇത്രകാലത്തെ സിനിമാജീവിതത്തില്‍ പിന്തുണ നല്‍കിയ യഥാര്‍ഥ ആരാധകര്‍ക്കും സിനിമാ പത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുമ്പോള്‍ത്തന്നെ ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗികമായി ആരാധകസംഘങ്ങളൊന്നുമില്ലെന്നും അറിയിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗിക പേജോ അക്കൗണ്ടോ ഇല്ല. എന്നാല്‍ സ്വയം പ്രഖ്യാപിതരായ ചില വ്യക്തികളും സംഘങ്ങളും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ അവരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ ഞങ്ങളുടെ കക്ഷിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ സിനിമാമേഖലയിലുള്ളവരെയും പത്രപ്രവര്‍ത്തകരെയും നിരൂപകരെയുമൊക്കെ പരിഹസിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്. അതേസമയം തന്റെ പേരുപയോഗിച്ച് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുള്ളപക്ഷം അതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി ഞങ്ങളുടെ കക്ഷി അറിയിക്കുന്നു..”
adhokke nadakkumo ee 19cr okke. onnamath thursday release , whereas kabali oru friday release aarunnu , pinne vedhalam diwaliyum - idh non-festival releasum. ee 19+ okke adikkan maathgramulla hype okke undo idhin TNil