ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ ഒന്നുകാണും! ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ഇരുവരുടെയും ചിത്രങ്ങള്‍ ക്രിസ്മസിന് പരസ്പരം മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ദിലീപിന്‍റെ ‘2 കണ്‍ട്രീസ്’, മഞ്ജു വാര്യരുടെ 'ജോ ആന്‍റ് ദി ബോയ്’ എന്നീ സിനിമകളാണ് ക്രിസ്മസ് കാലത്ത് ഏറ്റുമുട്ടുന്നത്. ദിലീപും ഷാഫിയും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 2 കണ്‍ട്രീസ്. ഉല്ലാസ് എന്ന തരികിട കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മംമ്ത നായികയാകുന്ന സിനിമ നിര്‍മ്മിക്കുന്നത് രജപുത്ര രഞ്ജിത്താണ്. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ദിലീപും ഷാഫിയും ഒന്നിക്കുമ്പോള്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് റാഫി. മഞ്ജു വാര്യര്‍ ‘ജോ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജോ ആന്‍റ് ദി ബോയ്’ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയായിരിക്കും. ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് ജോ ആന്‍റ് ദി ബോയ് സംവിധാനം ചെയ്യുന്നത്. മാസ്റ്റര്‍ സനൂപ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. കൊടൈക്കനാലാണ് ലൊക്കേഷന്‍. മഞ്ജു വാര്യരും ദിലീപും നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഈ ക്രിസ്മസിന് ആര് വിജയം കൊയ്യുമെന്ന് പ്രവചിക്കുക അസാധ്യം. രണ്ടുസിനിമകളും മികച്ചതായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. എന്തായാലും മലയാളികള്‍ക്ക് കൌതുകമുണര്‍ത്തുന്ന ഒന്നുതന്നെയായിരിക്കും മഞ്ജു - ദിലീപ് മത്സരം.
ആക്ഷന്‍ ഹീറോ ബിജു ക്രിസ്മസിനില്ല! നിവിന്‍ പോളി നായകനാകുന്ന ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയുടെ റിലീസ് മാറ്റി. ക്രിസ്മസിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ ഡേറ്റ് മുന്നില്‍ക്കണ്ട് എല്ലാ കാര്യങ്ങളും പുരോഗമിച്ചതുമാണ്. എന്നാല്‍ ക്രിസ്മസിന് സിനിമ പ്രദര്‍ശനത്തിനെത്തില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി ജനുവരിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ആറുമാസമായി നിവിന്‍ പോളിയുടെ ഒരു സിനിമയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു ക്രിസ്മസിനെത്തും എന്നതായിരുന്നു നിവിന്‍റെ ആരാധകരുടെ ആശ്വാസം. ചിത്രം ക്രിസ്മസിനെത്തില്ല എന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ നിരാശയിലാണ്. ആക്ഷന്‍ ഹീറോ ബിജു ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായതാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഏറെ സമയമെടുക്കും എന്നതാണോ റിലീസ് വൈകാന്‍ കാരണം എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് നിവിന്‍ പോളി. ദുബായിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
വിജയ് - വിക്രം പോരാട്ടം 2017ല്‍ ഇളയദളപതി വിജയ്, ചിയാന്‍ വിക്രം എന്നീ താരരാജാക്കന്‍മാര്‍ ഒന്നിക്കുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയും വിക്രമും ഒന്നിച്ചുവരുന്നത്. എന്തിരന്‍ 2ന് ശേഷം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കും. തിരക്കഥാരചന ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ വില്ലനായായിരിക്കും ഈ സിനിമയില്‍ വിക്രം അഭിനയിക്കുകയെന്ന് സൂചനയുണ്ട്. എന്നാല്‍ വിജയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന വില്ലന്‍വേഷത്തിന്, കഥ കേട്ടയുടന്‍ വിക്രം സമ്മതം മൂളിയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തിരന്‍ 2ല്‍ രജനികാന്തിന്‍റെ വില്ലനായി ഒരു സമയത്ത് വിക്രമിനെ പരിഗണിച്ചിരുന്നു. പിന്നീട്, പ്രൊജക്ട് കുറച്ചുകൂടി വലുതായി ആലോചിച്ചപ്പോള്‍ വിക്രമിന്‍റെ സ്ഥാനത്ത് അര്‍ണോള്‍ഡ് ഷാര്‍സനൈഗര്‍ വന്നു. ഇപ്പോള്‍ അര്‍ണോള്‍ഡിനെ മാറ്റി മറ്റൊരു ഹോളിവുഡ് താരത്തെ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷങ്കര്‍. ഷങ്കറിന്‍റെ അന്ന്യന്‍, ഐ എന്നീ സിനിമകളില്‍ വിക്രം നായകനായിരുന്നു. ത്രീ ഇഡിയറ്റ്സിന്‍റെ റീമേക്ക് ‘നന്‍പന്‍’ എന്ന പേരില്‍ തമിഴിലേക്ക് ഷങ്കര്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയ് ആയിരുന്നു നായകന്‍.
മമ്മൂട്ടി സമ്മതിച്ചു, ഇത് അവസാനത്തെ സേതുരാമയ്യര്‍ ! ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ ആ സീരീസിലെ അവസാന സിനിമയുമാകുകയാണ്. ഇനി സേതുരാമയ്യര്‍ നായകകഥാപാത്രമാകുന്ന സിനിമ ഉണ്ടാകില്ല. ഒപ്പം, ഒരു സിനിമയുടെ അഞ്ചുഭാഗങ്ങള്‍ ഉള്ള ഒരേയൊരു പരമ്പരയായി സി ബി ഐ സീരീസ് മലയാളത്തില്‍ എക്കാലവും ജ്വലിച്ചുനില്‍ക്കുകയും ചെയ്യും. ഇനി സി ബി ഐ സീരീസില്‍ ഒരു സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അഞ്ചാം ഭാഗത്തിനായി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥ മറ്റേതെങ്കിലും താരത്തെ വച്ച് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതുമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നയകകഥാപാത്രമാക്കി വളര്‍ത്തി ഈ സിനിമ ചെയ്താലോ എന്നുവരെ കെ മധുവും എസ് എന്‍ സ്വാമിയും ചിന്തിച്ചു. എന്നാല്‍ ഒടുവില്‍ മമ്മൂട്ടി തന്നെ ഈ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു. ഈ ചിത്രം കൂടി ഭംഗിയായി ചെയ്യാമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്തു. 1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി. അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ജഗതി ശ്രീകുമാര്‍ ആ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷും സുരേഷ്ഗോപിയും ഈ ഭാഗത്തില്‍ സഹകരിക്കുമെന്ന് സൂചനയുണ്ട്.
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രം ചെയ്തു കഴിഞ്ഞപ്പോള്‍ തനിയ്ക്ക് തോന്നിയിട്ടുണ്ട് ഈ ചിത്രം വേണ്ടായിരുന്നു. അതു പോലെ തോന്നിയിട്ടുള്ള ചിത്രങ്ങളാണ് ഭൂമി ഗീതം, പച്ചക്കുതിര, ഗോള്‍, മിന്നാ മിന്നിക്കൂട്ടം. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്. മുകേഷും മാധുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നോടിഷ്ടം കൂടാമോ. ദിലീപിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കൂടാതെ സംവിധായകന്‍ ലാല്‍ ജോസ് ഈ ചിത്രത്തില്‍ കമലിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ചിത്രം വിജയമായിരുന്നു. 2013ല്‍ രണ്ട് ചിത്രങ്ങള്‍, സെല്ലുലോയിഡിന്റെ വിജയത്തിന് ശേഷം വന്ന നടന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.. പിന്നെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ മമ്മൂട്ടി നായകനായ ഉട്ടോപ്യയയിലെ രാജാവുമായി എത്തുന്നത്. ചിത്രം കാര്യമായി വിജയച്ചില്ല.