1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    IMG-20170829-WA0005.jpg
     
    Adam likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Booking opened @ Calicut Regal Cinemas[​IMG]
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Rajuettan Da
     
  5. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Balussery Sandhya lum Adam Thane add chedhu... Njendukal illa...
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പൃഥ്വിക്കൊപ്പം മൂന്നാമൂഴത്തിന്‍റെ ത്രില്ലിൽ ജിനു ഏബ്രഹാം

    മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ആദം ജോണ്‍. മണിച്ചിത്രത്താഴിന്‍റെ രചന നിർവഹിച്ച മധു മുട്ടത്തിന്‍റെ അസിസ്റ്റന്‍റായാണ് ജിനു ഏബ്രഹാമിന്‍റെ തുടക്കം. “ഫാമിലി ഇമോഷൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള സിനിമയാണെങ്കിലും അന്തിമമായി ഇതൊരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മനുഷ്യസാഹചര്യങ്ങളുടെ, അതിശക്തമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പുതുമയുള്ള പടമായിരിക്കും ആദം ജോണ്‍...’’ പൃഥ്വിരാജ് ടൈറ്റിൽ റോളിലെത്തുന്ന ആദം ജോണിന്‍റെ വിശേഷങ്ങളുമായി ജിനു ഏബ്രഹാം.



    പൃഥ്വിരാജിനൊപ്പം വീണ്ടും...?

    പൃഥ്വിരാജിനൊപ്പം ചെയ്യുന്ന മൂന്നാമത്തെ പടമാണ് ആദം ജോണ്‍. മൂന്നു വർഷം മുന്പു പ്ലാൻ ചെയ്ത സിനിമയാണിത്. സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ തന്നെ രണ്ടു വർഷമെടുത്തു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് സ്ക്രിപ്റ്റ് ഇഷ്ടമായി. അങ്ങനെയാണ് ആദം ജോണ്‍ എന്ന പ്രോജക്ടിന്‍റെ തുടക്കം.

    ആദം ജോണിന്‍റെ പ്രമേയം....?

    ഫാമിലി റൊമാന്‍റിക് ത്രില്ലറാണ് ആദം ജോണ്‍. ഒരുപാടു ത്രില്ലർ സിനിമകളിൽ അഭിനയിച്ചിട്ടും മടുക്കാതെ വീണ്ടുമൊരു ത്രില്ലർ സിനിമയിൽ അഭിനയിക്കാൻ പൃഥ്വിരാജ് ഡേറ്റ് കൊടുത്തു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സെവൻത് ഡേ, മെമ്മറീസ്, മാസ്റ്റേഴ്സ്, ഉൗഴം തുടങ്ങി ധാരാളം ത്രില്ലർ പടങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അത്തരം സിനിമകളുമായി യാതൊരുവിധ സാദൃശ്യവും ഈ സിനിമയ്ക്ക് ഇല്ലാത്തതുകൊണ്ടാണല്ലോ പൃഥ്വിരാജ് ഡേറ്റ് തന്നത്. ഫാമിലി സെന്‍റിമെന്‍റ്സ്, ഇമോഷൻസ്, റൊമാൻസ് തുടങ്ങിയവയെ സ്പർശിച്ചു പറയുന്ന ഒരു കഥയാണിത്.



    കഥാപശ്ചാത്തലം...‍?

    പൃഥ്വിരാജ് അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രം ആദം ജോണ്‍ പോത്തന്‍റെ ജീവിതപശ്ചാത്തലം കോട്ടയം ജില്ലയിലെ മുണ്ടക്കയം എന്ന ഗ്രാമമാണ്. മുണ്ടു മടക്കിക്കുത്തി നടക്കുന്ന കോട്ടയം അച്ചായൻ രീതികളിലേക്കൊന്നും ആദം ജോണ്‍ പോകുന്നില്ല. ന്യൂജനറേഷൻ പ്ലാന്‍ററാണ് ആദം. ആ കഥാപാത്രത്തിന്‍റെ വേരുകൾ മുണ്ടക്കയത്താണ്. അയാളുടെ ഫാമിലിയിലെ ബന്ധുജനങ്ങൾ പലരും സ്കോട്ട് ലൻഡിലേക്കു കുടിയേറിയിട്ടുണ്ട്. ഒഴിവുസമയം ചെലവഴിക്കാൻ കിട്ടിയ ഒരവസരത്തിൽ ആദം സ്കോട്ട് ലൻഡിലെത്തുന്നു. അങ്ങനെ എത്തപ്പെടുന്പോൾ സംഭവിച്ച ചില കാര്യങ്ങളാണ് ഈ സിനിമ. കഥയുടെ 80 ശതമാനവും സ്കോട്ട് ലൻഡിലാണു സംഭവിക്കുന്നത്.




    യഥാർഥ സംഭവത്തിന്‍റെ പശ്ചാത്തലമുള്ള സിനിമയാണോ ഇത്.‍..‍?

    അല്ല. ഫിക്‌ഷനാണ്. എന്‍റെ ഭാവനയിൽ നിന്നു വന്ന കാര്യങ്ങളാണ്.

    ആദം ജോണ്‍ എന്ന പേരിന്‍റെ പ്രസക്തി...‍?

    ന്യൂജനറേഷൻ പ്ലാന്‍ററാണ് ആദം. ബൈബിളുമായി ബന്ധപ്പെടുത്തിയാൽ ആദ്യത്തെ മനുഷ്യൻ ആദമാണ്. ആദ്യത്തെ പ്ലാന്‍ററും ആദമാണ്. ഏദൻ എന്ന തോട്ടം ദൈവം സംരക്ഷിക്കാൻ ഏൽപ്പിച്ചതും ആദത്തെയാണ്. ബൈബിളിലെ ആദം ഒരിക്കൽ വലിയ ഒരു പാപം ചെയ്യുന്നുണ്ട്. അതുപോലെ ഈ സിനിമയിലെ ആദവും ഒരു തെറ്റു ചെയ്യുന്നുണ്ട്. അതിന്‍റെ പ്രായശ്ചിത്തമാണ് ഈ സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരം. അതാണ് ഈ കഥാപാത്രത്തിന്‍റെ പേരിനു ബൈബിളിലെ ആദവുമായുള്ള ബന്ധം.



    മിഷ്ടിയാണോ, ഭാവനയാണോ ഈ ചിത്രത്തിലെ നായിക...?

    രണ്ടുപേരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായകന്‍റെ പെയറാണ് നായികയെങ്കിൽ മിഷ്ടിയാണ് ഈ സിനിമയിലെ നായിക. എമി എന്നാണു കഥാപാത്രത്തിന്‍റെ പേര്. ഫോർട്ട് കൊച്ചിയിൽ വേരുകളുള്ള പെണ്‍കുട്ടിയാണ് എമി. എമിയും ആദവും തമ്മിലുള്ള പ്രണയവും ഈ ചിത്രത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. "ഈ കാറ്റുവന്നെൻ കാതിൽ പറഞ്ഞു' എന്ന കാർത്തിക് പാടിയ പാട്ട് അവർ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ്. ശ്വേത എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് ഭാവന ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.




    ബംഗാളിയായ മിഷ്ടിയെ പരിഗണിച്ചതിനു പിന്നിൽ...‍?

    എമി എന്ന ആ കാരക്ടർ ചെയ്യാൻ ഫ്രഷ്നസ് ഉള്ള ഒരു മുഖം വേണമായിരുന്നു. ആളുകൾക്ക് ഇഷ്ടം തോന്നുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം എന്നുമുണ്ടായിരുന്നു. അങ്ങനെയാണ് അന്വേഷണം മിഷ്ടിയിൽ എത്തിയത്.



    നരേൻ-പൃഥ്വിരാജ് കോംബിനേഷൻ വീണ്ടും...‍‍?

    അവർ രണ്ടുപേരും സുഹൃത്തുക്കളായിട്ടാണ് ഈ സിനിമയിൽ. സിറിയക് എന്നാണ് നരേന്‍റെ കഥാപാത്രത്തിന്‍റെ പേര്. അവർ തമ്മിൽ പണ്ടേ നല്ല സുഹൃത്തുക്കളായതിനാൽ അഭിനയത്തിലും അവരുടെ സൗഹൃദത്തിന്‍റെ ആഴം നമുക്ക് ഫീൽ ചെയ്യും. പ്രേക്ഷകർക്കും ഇഷ്ടമുള്ള ഒരു കോംബിനേഷനാണത്. ആ ഇഷ്ടപ്പെടൽ തുടർന്നും നിലനിർത്താൻ നമ്മുടെ സിനിമയ്ക്കു കഴിയട്ടെ.

    ആദം ജോണ്‍ എന്ന സിനിമുടെ ആകർഷണങ്ങൾ...?

    പൃഥ്വിരാജും നരേനുമൊക്കെയുണ്ട്. സ്കോട്ട് ലൻഡിൽ ഷൂട്ട് ചെയ്തു. നല്ല പാട്ടുകളുണ്ട്. ഇതിനെല്ലാം ഇടം നല്കുന്ന ശക്തമായ തിരക്കഥയുടെ പിൻബലമുണ്ടായിരുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നട്ടെല്ല്.



    പൃഥ്വിരാജിനെക്കൊണ്ട് പാടിച്ചത്...‍?

    വാസ്തവത്തിൽ അതു മ്യൂസിക് ഡയറക്ടർ ദീപക് ദേവിന്‍റെ തീരുമാനമായിരുന്നു. ലീഡ് സീനും അതായതു പാട്ടിലേക്കു നയിക്കുന്ന സീനും ഷൂട്ട് ചെയ്ത വിഷ്വലുകളും കാണിച്ചശേഷം അതിന് അനുയോജ്യമായ ഒരു ട്യൂണ്‍ വേണമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ട്യൂണുണ്ടാക്കിയശേഷം വരികളെഴുതാൻ സന്തോഷ് വർമയെ ഏൽപ്പിച്ചു. ലീഡ് സീനും പാട്ടിന്‍റെ വിഷ്വലുകളും ഞാൻ സന്തോഷ് വർമയെയും കാണിച്ചു. പാട്ടിന്‍റെ വിഷ്വലുകളുമായി പൊരുത്തപ്പെടുന്ന വരികളായിരിക്കണം എന്നു പറഞ്ഞു.




    പാട്ടിലേക്കു നയിക്കുന്ന സീനിൽ പൃഥ്വിരാജിന്‍റെ കഥാപാത്രം വളരെ ഇമോഷണൽ ആയി സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ, ആ സിനിമയിലെ ഏറ്റവും ഇമോഷണലായ സീനാവാം അത്. ഏറ്റവും പ്രാധാന്യമുള്ള സീനുകളിലൊന്നും. അതിനുശേഷമാണു പാട്ടിലേക്കു വരുന്നത്. ആദമിന്‍റെ മനസാണ് ഈ പാട്ടിനുള്ളത്. ആദമിനെ അവതരിപ്പിക്കുന്ന പൃഥ്വിയുടെ ശബ്ദം തന്നെ വന്നാൽ ഈ പാട്ടിനു ലഭിക്കുന്ന ഫീൽ മറ്റൊന്നാവും എന്ന ആശയം മുന്നോട്ടു വച്ചത് ദീപക് ദേവാണ്. ആലോചിച്ചപ്പോൾ എനിക്കും അതു നന്നെന്നു തോന്നി. അപ്പോൾത്തന്നെ ഞാൻ പൃഥ്വിയെ വിളിച്ചു. ദീപക്ദേവ് സൂചിപ്പിച്ച കാര്യം പറഞ്ഞു. ആദ്യം പൃഥ്വി ഒഴിഞ്ഞുമാറാനാണു ശ്രമിച്ചത്. പക്ഷേ, എന്തുകൊണ്ടാണ് പൃഥ്വി തന്നെ പാടണമെന്നു മ്യൂസിക് ഡയറക്ടർ പറഞ്ഞതെന്നുകൂടി കേട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് മെഴുകുതിരികൾ ഉരുകിയുരുകി എന്ന പാട്ട് പൃഥ്വിയുടെ ശബ്ദത്തിൽ വന്നത്.




    സ്കോട്ട്‌ലൻഡിലെ ഷൂട്ട് വെല്ലുവിളിയായിരുന്നോ...‍?

    വിദേശത്തു പോയി ഷൂട്ട് ചെയ്യാം എന്നു പ്ലാനിട്ട് എഴുതിയ ഒരു കഥയോ വിദേശ ലൊക്കേഷനുകളുടെ ഭംഗി കാണിക്കുന്ന സിനിമയോ അല്ല ഇത്. ഇതിന്‍റെ സ്ക്രിപ്റ്റ് ആവശ്യപ്പെട്ട ലൊക്കേഷനുകൾ കണ്ടെത്തി ഉപയോഗിക്കുകയായിരുന്നു. ആ ലൊക്കേഷനിൽ നിന്ന് അനുവാദം കിട്ടുക തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും തയാറാകാതെയാണ് കാത്തിരുന്നത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായ ബജറ്റിൽ അവിടെ ചെന്നു ഷൂട്ട് ചെയ്യുക എന്നതു വലിയ റിസ്ക് തന്നെയാണ്.

    ഷൂട്ടിംഗിനു വളരെ സൗഹൃദ അന്തരീക്ഷമുള്ള ഒരു നാടുമല്ല സ്കോട്ട്‌ലൻഡ്. അവരുടെ ചിട്ടവട്ടങ്ങൾ... അതു വിട്ട് ഒരു കളിയുമില്ല! അതു തന്നെയായിരുന്നു വലിയ ചലഞ്ച്. ഈ സിനിമ ആവശ്യപ്പെടുന്ന രീതിയിൽ അവിടെ ഷൂട്ടിംഗ് സാധ്യമാവുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അവിടെ 50 ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു.



    പൃഥ്വിരാജിനൊപ്പം സംവിധായകനെന്ന നിലയിൽ...?

    എന്നെ സംബന്ധിച്ചിടത്തോളം അടുത്ത സുഹൃത്താണു പൃഥ്വി. വലിയ ആക്ടർ എന്ന രീതിയിലുള്ള ഒരു ബന്ധമല്ല പൃഥ്വിയുമായിട്ടുള്ളത്. നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണു ഞങ്ങൾ. എന്തുകാര്യവും പരസ്പരം ഷെയർ ചെയ്യാൻ പറ്റുന്നവരാണ്. അങ്ങോട്ടുമിങ്ങോട്ടും ഒരുകാര്യത്തിലും യാതൊരുവിധത്തിലുമുള്ള ഈഗോയും ഇല്ലാത്തവരാണു ഞങ്ങൾ. അതുകൊണ്ടു തന്നെ നല്ല അനുഭവം തന്നെയായിരുന്നു രാജുവിന്‍റെ കൂടെ. ഈ സിനിമയിൽ മാത്രമല്ല ഇതിനു മുന്പുള്ള രണ്ടു സിനിമകളിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദം അങ്ങനെതന്നെയായിരുന്നു.



    പൃഥ്വിരാജിന്‍റെ നിർദേശപ്രകാരം ഷൂട്ടിംഗിനിടെ തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ടോ... ?

    അദ്ദേഹവുമൊത്ത് എന്‍റെ മൂന്നാമത്തെ സിനിമയാണിത്. ഇതുവരെ എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ ആർട്ടിസ്റ്റുകളോടു സാധാരണ കഥ പറയാറില്ല; ഫുൾ സ്ക്രിപ്റ്റുമായിട്ടാണു കാണാൻ പോകുന്നത്. സംശയങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോൾത്തന്നെ പറഞ്ഞ് അതു ക്ലിയർ ചെയ്യും. ആദ്യം സ്ക്രിപ്റ്റ് വായിച്ചപ്പോൾ പൃഥ്വി ചോദിച്ച സംശയങ്ങൾക്കെല്ലാം ഞാൻ കൃത്യമായ വിശദീകരണം സ്ക്രിപ്റ്റിൽ കൊടുത്തിരുന്നതിനാൽ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സീനുകൾ, ലൊക്കേഷനുകൾ എന്നിവയൊന്നും അതിൽനിന്നും മാറ്റേണ്ടിവന്നിട്ടില്ല.



    വളരെ സൂക്ഷ്മതലത്തിൽ വ്യക്തമായി, വിശദമായി എഴുതി തയാറാക്കിയ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ആ സ്ക്രിപ്റ്റ് എന്നെപ്പോലെതന്നെ കാണാപ്പാഠമാണു പൃഥ്വിരാജിനും. മറ്റ് ആർട്ടിസ്റ്റുകൾ എന്തെങ്കിലും സംശയം ചോദിക്കുന്പോൾ പൃഥ്വി ഇടപെട്ട് അതു നിവർത്തിക്കുന്നതു പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അവരോടു പറയേണ്ട കാര്യങ്ങൾ പൃഥ്വി എനിക്കുവേണ്ടി സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. സ്ക്രിപ്റ്റിലെ ഓരോ ചെറിയ അംശത്തെക്കുറിച്ചുപോലും അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. ഒന്നര വർഷം മുന്പ് ഞാൻ വായിച്ചുകൊടുത്ത സ്ക്രിപ്റ്റാണത്. അദ്ദേഹത്തിന് അത് അത്രയ്ക്കു ഹൃദിസ്ഥമായിരുന്നു.



    ആദം ജോണിൽ സിദ്ധാർഥ് ശിവ...‍?

    ആദം ജോണിന്‍റെ സുഹൃത്ത് ശിവൻകുട്ടി എന്ന കഥാപാത്രമായാണ് സംവിധായകനും നടനുമായ സിദ്ധാർഥ്ശിവ വരുന്നത്.

    എത്രത്തോളമാണ് ഈ സിനിമയുടെ സാങ്കേതികത്തികവ് ?

    ഈ സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള ടെക്നിക്കൽ പെർഫക്‌ഷനിൽ വരണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. പ്രീ പ്രൊഡക്‌ഷൻ ജോലികൾ ഒന്നര വർഷം മുന്പു തുടങ്ങിയതാണ്. 2016 മേയിലാണ് ഞാനും ഇതിന്‍റെ പ്രൊഡ്യൂസേഴ്സും ലൊക്കേഷൻ തേടിപ്പോകുന്നത്. ആ സമയം തൊട്ടുതന്നെ ഇതിന്‍റെ പിന്നാലെയായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിച്ചിരുന്നു. ആർട്ട് പ്രോപ്പേർട്ടീസിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായിരുന്നു. കാമറാമാൻ ജിത്തു ദാമോദർ ഉൾപ്പെടെയുള്ളവർ സൗഹൃദമുള്ള ആളുകളാണ്. എഡിറ്റിംഗ് നിർവഹിച്ചതു മനോജ്. പ്രേക്ഷകർക്ക് ആ പെർഫക്‌ഷൻ ഫീൽ ചെയ്താൽ നമ്മുടെ ശ്രമം വിജയിച്ചുവെന്നുപറയാം.
     
  7. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Balussery sandhya cine house, screen 2. 10.00 am, 10.30 pm

    Sent from my Lenovo A6000 using Tapatalk
     
  8. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Sandhya[​IMG]

    Sent from my Lenovo A6000 using Tapatalk
     
  9. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Aara paranjath?
     
  10. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Screen 1 VP
    Screen 2 Adam (2show)[​IMG]

    Sent from my Lenovo A6000 using Tapatalk
     

Share This Page