Njandukalude Naatil Oridavela Q Cinemas,9;40am 70% A theme which could have gone histrionic and cheesy is neatly presented with requisite amount of comedy and drama,Njandukalude Naatil Oridavela is a honest and delightful cinema. 8/10
Dreams do come true if you keep believing in yourself. And here is ours! Althaf Salim , congrats! You're a true champion! # NjandukaludeNaatilOridavela #OurDirector
പടം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ആദ്യം പോയത് വല്ലപ്പോഴും മാത്രം സന്ദർശിക്കുന്ന വല്ല്യമ്മച്ചിയുടെ മുറിയിലേക്കാണ്... പ്രായം എൺപത് കഴിഞ്ഞ വല്ല്യമ്മച്ചി പതിവുപോലെ കിടപ്പ് തന്നെയാണ് .. ഞാന്‍ അല്പനേരം വല്ല്യമ്മച്ചിയെ നോക്കി ആ കട്ടിലിനരികെ തന്നെ നിന്നു... ആരോ മുറിയില്‍ വന്നുവെന്ന് മനസ്സിലാക്കിയ വല്ല്യമ്മച്ചി പതിയെ എഴുന്നേറ്റിരുന്നു... ഞാനാണെന്ന് മനസ്സിലായപ്പോൾ എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു, ആ ചിരിയിൽ കണ്ട ലാളിത്യവും, നിഷ്ക്കളങ്കതയും ഞാന്‍ വേറെ കണ്ടിട്ടുള്ളത് കൊച്ചു കുട്ടികളുടെ മുഖത്താണ്... വല്ല്യമ്മച്ചി എന്നെ പിടിച്ച് അടുത്തിരുത്തി.. എന്നിട്ട് പതിവുപോലെ പഴംകഥകളുടെ ചുരുളഴിച്ചു... പറമ്പിലൂടെ എന്നെ ഒാടിച്ചിട്ട് തല്ലി നിർബന്ധിച്ച് നഴ്സറിയിൽ കൊണ്ടുവിട്ടതും, പണിയെടുക്കാൻ പോയിടത്തുനിന്നും കഴിക്കാന്‍ കൊടുക്കുന്ന പലഹാരങ്ങൾ , മടിക്കുത്തിന്റെ ഒരോരത്ത് സൂക്ഷിച്ച് വച്ച് എനിക്ക് കൊണ്ടു തന്നതും, മടിയിലിരുത്തി പഴംപാട്ടുകൾ പാടിത്തന്നതുമെല്ലാം പറഞ്ഞ് അവസാനം കരയാൻ തുടങ്ങി ... കരച്ചിലിന്റെ അവസാനം, ഞാനൊക്കെ ജനിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ മരിച്ചുപോയ വല്ല്യമ്മച്ചീടെ ചേടത്തിയും, ആങ്ങളയുമെല്ലാം അല്പനേരം മുൻപേ ആ മുറിയില്‍ വന്ന് പോയി എന്നും പറഞ്ഞു ... ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചിട്ട്, മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി... എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.. ഈ ചിത്രത്തോട് വളരെ അധികമായ രീതിയില്‍ ഒരു വിരക്തി അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു അത് .. കാരണം, ചിത്രത്തിലെ നായകനായ കുര്യന്റെ വീട്ടില്‍ ഒരു അപ്പച്ചനുണ്ട്, പ്രായമായ മനുഷ്യനാണ്.. എന്നാല്‍ അതുകൊണ്ട് അദ്ദേഹം സ്വന്തം മകനും പേരക്കുട്ടികൾക്കും ഒരു കോമാളിയായി പോകുവോ ??? ആ കഥാപാത്രത്തോടുള്ള സമീപന രീതി വളരെ ക്രൂരമായി പോയി എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ്, പെട്ടെന്നൊരു കാര്യം എനിക്ക് സ്വയം ബോദ്ധ്യപ്പെട്ടത്.. എല്ലാം ശരിയാണ് , പക്ഷേ ... ഈ ചിന്തിക്കുന്ന ഞാന്‍ തന്നെ നാളുകള്‍ക്ക് ശേഷം എന്റെ വീട്ടില്‍ തന്നെയുള്ള വല്ല്യമ്മച്ചിക്കടുത്ത് അല്പനേരം പോയിരിക്കുവാനുണ്ടായ കാരണം എന്തായിരുന്നു ???? അതിനുള്ള ഉത്തരമാണ്.., " ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള " ചിലപ്പോഴെല്ലാം ചില സിനിമകളും, പുസ്തകങ്ങളുമൊക്കെ നമ്മെ സ്വാധീനിക്കുമ്പോഴാണ്, നമുക്ക് ചുറ്റുമുള്ള ബന്ധങ്ങളെ നാം തന്നെ തിരിച്ചറിയുന്നത്.. അങ്ങനെയുള്ള ചില തിരിച്ചറിവുകളാണ് ഈ ചിത്രം.. കാൻസർ, ഇന്നത്തെ കാലത്ത് ഒരു പനി വരുന്നത് പോലെയായി എന്ന് ലാഘവത്തോടെ നമ്മള് പറയുമെങ്കിലും, സ്വന്തം കുടുംബത്തിൽ അത് വിളിക്കാതെയെത്തുന്ന വിരുന്നുകാരനാവുമ്പോൾ ഈ ലാഘവം നമ്മളിലാരിലും കാണാറില്ല.. മാത്രമല്ല നമ്മെ പരിചയമുള്ളവരിലും ഒരു സഹതാപ മനോഭാവം പതിയെ ഉടലെടുക്കാൻ തുടങ്ങും.. ഇതൊരു ദുരന്തമായി മാറുന്ന അവസ്ഥയാണ് പിന്നീടുണ്ടാവുന്നത്... എന്നാല്‍ കാൻസറെന്നല്ല ജീവിതത്തിലുണ്ടാവുന്ന ഏത് പ്രശ്നത്തെയും വളരെ നിസ്സാരമായി കാണുന്നിടത്താണ് എന്നും സന്തോഷം നിലനില്ക്കുള്ളൂ എന്ന ഒരു വലിയ സമാധാനമാണ് ഈ ചിത്രത്തിലെ ചാക്കോയും കുടുംബവും നല്‍കുന്നത് ... ജീവിതത്തെയാണ് മനുഷ്യന് ഗൗരവമായി കാണേണ്ടത്, അല്ലാതെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയല്ല... പലപ്പോഴും ബന്ധങ്ങളെ ഒരുമിപ്പിക്കുന് നതും, പരസ്പരമുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുന്നതും ഇതുപോലുള്ള വ്യാധികൾ കുടുംബത്തിലാർക്കെങ്കിലും സംഭവിക്കുമ്പോഴാണ്.. വളരെ വൈകാരികമായി ഇതേ അവസ്ഥയെ 'ആകാശദൂത്' പോലുള്ള ചിത്രങ്ങള്‍ അവതരിപ്പിച്ചപ്പോൾ ചെറിയ ചെറിയ നുറുങ്ങ് ഹാസ്യത്തിന്റെ അകമ്പടിയോടെ ഒരു കുടുംബത്തിന്റെ അവസ്ഥയെ നിസ്സാര മനോഭാവത്തോടെ നമ്മളിലേക്കെത്ത ിക്കുകയാണ്, ഞണ്ടുകൾ ചെയ്തത് ... Stereotype ആയിപ്പോകാതെ ഒാരോ സന്ദർഭത്തെയും, തന്റേതായ ശൈലിയില്‍ വ്യത്യസ്തമായി സമീപിക്കുകയായിരുന്നു സംവിധായകന് അൽത്താഫ് .. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ, സ്ഥിരം അവസ്ഥയില്‍ നിന്നും മോചനം നേടി നിലവിളിച്ച് കരയാൻ നില്‍ക്കാതെ, ചില സന്ദര്‍ഭങ്ങളില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയും, പെരുമാറുകയും ഒരു സപ്പോര്‍ട്ട് ആവുകയും ചെയ്യുന്നു.. ഏതാണ്ട്, നായകനായ കുര്യന്റെ അതേ അവസ്ഥയിലൂടെ തന്നെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും, ഉള്ള് തുറന്ന് ചിരിക്കാൻ കഴിയുന്ന റേച്ചൽ എന്ന നായികയുടെ കുസൃതിയും, കുറുമ്പും, പോസിറ്റീവ് മനോഭാവവുമാണ് നായകനായ കുര്യനെ അവളിലേക്ക് ആകർഷിക്കുന്നതും... എപ്പോഴും സൈബര്‍ ലോകത്താണെങ്കിലും സാറ തന്റെ കുടുംബത്തെ നിശബ്ദമായി മനസ്സിലാക്കുകയും, സ്നേഹിക്കുന്നുമ ുണ്ടായിരുന്നു, മേരിയും അതുപോലെ തന്നെ... ഒരു പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കാം, ദൗർബല്ല്യങ്ങളെ എങ്ങനെ മറികടക്കാം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും മാതൃകയുമായി മാറുകയാണ് ചാക്കോയുടെ കുടുംബം.. ഒാരോ കഥാപാത്രങ്ങൾക്കുള്ള വ്യക്തതയും പ്രാധാന്യവും, ഇവരെ Connect ചെയ്യിക്കുന്ന രീതിയും കൗതുകകരമാണ്. ചിലപ്പോഴൊക്കെ ജീവിതം വലിയ തമാശകൾ ദുരന്തങ്ങളുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കും, രണ്ട് കൈകളും നീട്
#NjandukaludeNaattilOridavela | Very Good Advance Booking For Evening & Night Shows In #Cochin Plexes