1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    dileep kidu look aayallo... ingane aanenkil soundaryam koottan ellarum jailil poyi kidakkan sadhyatha unde :Yes:
     
    agnel likes this.
  2. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    sathyam ADAARU luk..........ithuvare DILEEP itta makeupinekkal okkey PORIYAANU innu kanda luk.........jailil ninnu return varikayaanengil UKRI chilappo valla TELUNGU padavum churandi.....nalla katta kalippu role undaaki vechittundakaum...........
     
    Laluchettan likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  4. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    appo bail urapicho...........njan PULIMURUGAN 10 D expectiyirikkuvaarnnu
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Dilepettanu support cheyyunnavar aarum pulsarettane support cheythu kandilla.

    Sent from my Redmi Note 3 using Tapatalk
     
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Dileepinte aagraham athaayirinnu. Ini ippo Bail kittiyalum illelum padam irakaan ayirikum udesham.....
     
  8. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    i shapport PULSAR..........shave dp.........e10 paavada.........
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പുറത്താക്കിയ സിനിമാ സംഘടനകള്‍ നിലപാട് മാറ്റുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്കാണ് താരസംഘടനയായ അമ്മയും, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നീങ്ങുന്നത്. മറ്റ് ചലച്ചിത്ര സംഘടനകളും സമാന നിലപാടിലേക്കാണ് നീങ്ങുന്നതെന്ന് ഈ സംഘടനകളിലെ ചിലര്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം ദിലീപിനെ തള്ളിപ്പറഞ്ഞതും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ പുറത്താക്കിയതും തുടര്‍ച്ചയായ മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണെന്നാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാദം.

    ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കി താരത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയിലെ വലിയൊരു വിഭാഗത്തിന് തിടുക്കപ്പെട്ട് എടുത്ത ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ഇവര്‍ അമ്മ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് താരസംഘടനയുടെ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്. ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും ഗണേഷ് അറിയിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണും താരത്തെ സന്ദര്‍ശിച്ചിരുന്നു. നടന്‍ സിദ്ദീഖ് ആണ് ദിലീപിനെ പുറത്താക്കിയതില്‍ രൂക്ഷമായി എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ച മറ്റൊരു താരം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സിദ്ദീഖ് തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു

    ദിലീപിനെ പുറത്താക്കിയെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ദിലീപിനെ കൈവിടില്ലെന്ന നിലപാടിലാണ്. നിയമനടപടികളില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്നും താരത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആവര്‍ത്തിച്ചിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി രജപുത്രാ രഞ്ജിത് നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഓണനാളുകളില്‍ ഇദ്ദേഹം ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ആല്‍വിന്‍ ആന്റണി, ബിജോയ് ചന്ദ്രന്‍, അരുണ്‍ ഘോഷ്, ഫിലിം ചേംബര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബര്‍ എം ഹംസ തുടങ്ങിയവര്‍ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു. ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ കൈവിടില്ലെന്നും അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപ് നിരപരാധിയെന്നാണ് വിശ്വസിക്കുന്നതെന്നും സന്ദര്‍ശിച്ചവര്‍ താരത്തെ അറിയിച്ചെന്നാണ് അറിയുന്നത്.
    ക്രിമിനല്‍ പശ്ചാത്തലമുള്ള പള്‍സര്‍ സുനിയുടെ വാക്കുകള്‍ അതേ പടി വിശ്വസിച്ച് പോലീസ് ദിലീപിനെ കുടുക്കിയെന്നാണ് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിലുള്ളവരുടെ ആരോപണം. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയാല്‍ എല്ലാ സംഘടനകളും ക്ഷമാപണം നടത്തി ഭാരവാഹിത്വത്തിലേക്ക് തിരിച്ചെടുക്കുമെന്നാണ് താരസംഘടനയിലെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഭാരവാഹി സൗത്ത് ലൈവിനോട് പറഞ്ഞത്. തുടര്‍ദിവസങ്ങളില്‍ ചലച്ചിത്ര സംഘടനകളിലും നിന്നും സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ ദിലിപിനെ അനുകൂലിച്ച് രംഗത്തെത്തുമെന്നും ഇദ്ദേഹം പറയുന്നു. മാതൃസംഘടനയായ അമ്മ പൂര്‍ണമായും കയ്യൊഴിഞ്ഞെങ്കിലും ദിലീപ് മുന്‍കയ്യെടുത്ത് രൂപീകരിച്ച തിയറ്ററുടമകളുടെ സംഘടന ദിലീപിനെ തള്ളിപ്പറഞ്ഞിരുന്നില്ല. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ദിലീപിനെ പുറത്താക്കിയിരുന്നുവെങ്കിലും ദിലീപ് മുന്‍കയ്യെടുത്ത് രൂപീകരിച്ച തിയറ്റര്‍ സംഘടന ഫിയ്യൂക്, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക എന്നിവ ദിലീപിനെ പൂര്‍ണമായും കയ്യൊഴിഞ്ഞിരുന്നില്ല. ഇരുവരും താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ നിലവിലെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. ദിലീപിനോടും ഇക്കാര്യം അറിയിച്ചെന്നാണ് സൂചന.

    അമ്മയുടെ ധൃതിപ്പെട്ടുള്ള തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും തിയറ്ററുടമകളുടെ സംഘടനയെയും ദിലീപിനെ പുറത്താക്കാന്‍ പ്രേരിപ്പിച്ചതെന്നും അമ്മയിലെ വലിയൊരു വിഭാഗത്തിന് പരാതിയുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗത്തില്‍ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും നിര്‍ണായകമായിരുന്നു. കടുത്ത നിലപാട് ഇല്ലെങ്കില്‍ പ്രതിഷേധം പരസ്യമാക്കുമെന്ന് പൃഥ്വിരാജ് യോഗത്തില്‍ അറിയിച്ചിരുന്നു. സിദ്ദീഖ്, ഗണേഷ് കുമാര്‍, മണിയന്‍ പിള്ള രാജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും ദിലീപിനെ പുറത്താക്കിയതില്‍ എതിര്‍പ്പ് അടുത്ത യോഗത്തില്‍ പരസ്യപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ദിലീപ് അനുകൂലികള്‍ എതിര്‍പ്പ് പരസ്യപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയതിനാലാണ് ദിലീപിനെ പുറത്താക്കിയ യോഗത്തിന് ശേഷം എക്സിക്യുട്ടീവ് ചേരേണ്ടതില്ലെന്ന് താരസംഘടന തീരുമാനിച്ചത്. ഇടത് സര്‍ക്കാരിന് കീഴിലുള്ള പോലീസിന്റെ നടപടിയായതിനാല്‍ ഇടത് ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ് എന്നിവര്‍ക്ക് അറസ്റ്റില്‍ പോലീസിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ദിലീപ് അനുകൂലികള്‍ ആരോപിക്കുന്നു. കോടതി ശിക്ഷിക്കുവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്.

    അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നിലപാടിനെതിരെയാണ് ഒരു വിഭാഗം തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ട്. അമ്മയില്‍ നേതൃമാറ്റം വേണമെന്നും ഇടത് അനുഭാവമുള്ള ഇന്നസെന്റ്, മമ്മൂട്ടി, മുകേഷ് എന്നിവര്‍ തലപ്പത്ത് തുടരുന്നതിനാല്‍ സംഘടനയ്ക്ക് നിക്ഷ്പക്ഷമായി മുന്നോട്ട് പോകാനാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

    കേസില്‍ കോടതി വിധി വരുന്നത് വരെ സസ്പെന്‍ഷനോ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയോ ചെയ്യുകയായിരുന്നു വേണ്ടതെന്നും തിടുക്കപ്പെട്ട് പുറത്താക്കിയതിലൂടെ ദിലീപ് കുറ്റവാളിയാണെന്ന് ചലച്ചിത്രലോകം വിധിയെഴുതിയതായി പൊതുസമൂഹത്തിന് തോന്നലുണ്ടായെന്ന് ഇവര്‍ ആരോപിക്കുന്നു. ദിലീപിനെ താരസംഘടന കൈവിട്ടതോടെ ദിലീപിനെതിരെ തിരിയാനും കുറ്റവാളിയായി സമാന്തര വിചാരണ നടത്താനും മാധ്യമങ്ങള്‍ക്കും അവസരമൊരുക്കിയെന്നാണ് സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.അമ്മ എക്‌സിക്യൂട്ടിവ് ചേര്‍ന്ന ജൂണ്‍ 28ന് ആലുവാ പോലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രി സിദ്ദീഖ് ഇവിടേക്കെത്തിയത് വിവാദമായിരുന്നു. സംഘടനാ തീരുമാന പ്രകാരമായിരുന്നില്ല സിദ്ദീഖിന്റെ വരവ്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ ഇക്കഴിഞ്ഞ അടിയന്തര എക്‌സിക്യുട്ടീവിലും സിദ്ദീഖിന്റേത് അനുകൂല തീരുമാനമായിരുന്നില്ല. ഇന്നസെന്റ് മമ്മൂട്ടി മോഹന്‍ലാല്‍ കെ ബി ഗണേഷ് കുമാര്‍, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്‌സിക്യുട്ടീവ്.
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് പിന്തുണയുമായി മുന്‍നിര താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ജയിലിലെത്തുമ്പോള്‍ ആക്രമണത്തിന് ഇരയായ നടിക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപക പ്രചരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന തലശേരിയില്‍ കാമ്പയിന് തുടക്കമായി.

    മുതിര്‍ന്ന നാടക-ചലച്ചിത്ര താരം നിലമ്പൂര്‍ ആയിഷ പ്രചരണം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അവള്‍ക്കൊപ്പം എന്ന മുദ്രാവാക്യങ്ങളിലൂന്നിയാണ് കാമ്പയിന്‍. ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയിലില്‍ ആയ താരത്തെ പിന്തുണച്ച് സിനിമയിലെ ഒരു വിഭാഗം മുന്നോട്ട് വരുമ്പോള്‍ വിമന്‍ ഇന്‍ കളക്ടീവ് കുറേക്കൂടി ശക്തമായി നിലപാടുമായി നീങ്ങേണ്ടതുണ്ട് എന്ന് മനസിലാകുന്നതായി സംഘടനാ പ്രതിനിധി സജിതാ മഠത്തില്‍ പറഞ്ഞു. തലശേരിയിലെ പുരസ്‌കാര വേദിയില്‍ നടിക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനുള്ള പ്രചരണത്തിനും തുടക്കമായി.സംഭവിക്കാന്‍ പാടില്ലാത്തതാണ് സ്വതന്ത്രയായി യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ ഉണ്ടായത്. ഇതിന് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചാലും മാതൃകാപരമായി ശിക്ഷിപ്പെടണമെന്നാണ് അഭിപ്രായമെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. മാരകമായി പീഢിപ്പിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ വ്യക്തമാക്കി.
     

Share This Page