അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രം നവംബർ ഒന്നിന് ആരംഭിക്കും ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്നിന് ആരംഭിക്കും. ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതു വരെയും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പാർവതിയും നസ്രിയയുമാണ് നായികമാർ. വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണ് ഇത്. അഞ്ജലി മേനോന്റെ ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയായാണ് നസ്രിയ അഭിനയിക്കുന്നത്. അഞ്ജലിമേനോൻ അടങ്ങുന്ന ചിത്രീകരണ സംഘത്തിനൊപ്പം കഴിഞ്ഞ ദിവസം നസ്രിയ ഊട്ടിയിലെത്തി. മൈസൂരിൽ രോഷ്നി ദിനകറിന്റെ മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിലഭിനയിച്ച് വരുന്ന പൃഥ്വിരാജ് തുടർന്ന് വിമാനത്തിന്റെ മൂന്ന് ദിവസത്തെ വർക്ക് പൂർത്തിയാക്കിയശേഷം നവംബർ അഞ്ചിന് അഞ്ജലി മേനോൻ ചിത്രത്തിൽ ജോയിൻ ചെയ്യും. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത് നിർമ്മിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിന് പറവയിലൂടെ പ്രശസ്തനായ ലിറ്റിൽ സ്വയമ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.