Ramaleela kandu....padam kollam...climax kidukki... Sent from my HUAWEI P7-L10 using Forum Reelz mobile app
തൊണ്ടിമുതലും ദൃക്സാക്ഷിയും തീയേറ്ററിൽ പോയി കാണാൻ പറ്റാത്തത് കൊണ്ട് ഇന്നേ കാണാൻ പറ്റിയുള്ളൂ. ദിലീഷ് പോത്തൻ, നിങ്ങൾ ഒരു പ്രതിഭയാണ്....പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ മുമ്പിൽ ചങ്കുറപ്പോടെ ഓരോ മലയാളിക്കും പറയാം ദിലീഷ് പോത്തൻ നമ്മുടെ മലയാളം സിനിമയുടെ സ്വത്താണെന്നു. എന്തൊരു അപാര മേക്കിങ് ആണെടോ? സത്യം....മഹേഷിന്റെ പ്രതികാരം കഴിഞ്ഞു എങ്ങനെ ആ ലെവലിൽ ഇനിയും ഒരു സിനിമ എടുക്കും എന്ന് കരുതി ഇരിക്കുമ്പോൾ...ദേ വരുന്നു മറ്റൊരു cult ക്ലാസിക്കും കൊണ്ട്. ആക്ഷൻ ഹീറോ ബിജുവിലെ പോലെ തന്നെ പച്ച മനുഷ്യരെ വെച്ചാണ് കാസ്റ്റിംഗ് മുഴുവൻ.....താരങ്ങൾ കുറവാണു...കണ്ടു മടുത്ത അഭിയ ഭാവങ്ങൾ അല്ല....പച്ചയായ മനുഷ്യ ഭാവങ്ങൾ ആണ്. SI ആയി അഭിനയിച്ച നടൻ ഒക്കെ SI ആയി ജീവിക്കുകയായിരുന്നു. എല്ലാവരും....ഓരോ നടിയും നടനും അത്രമേൽ നാച്ചുറൽ ആയിരുന്നു. ഒരു സിനിമയുടെ പെര്ഫെക്ഷന് വേണ്ടി സംവിധായകൻ എന്തൊക്കെ ചെയ്യണം എന്നതിൽ ഒരു പുസ്തകം എഴുതണം ദിലീഷ് പോത്തൻ. അലെൻസിയർ....തിലകൻ ചേട്ടൻ ഇട്ടിട്ടു പോയ സ്ഥാനം ഇങ്ങനെ പോയാൽ താങ്കൾ എടുക്കും. സുരാജ്....മിമിക്രി ചളിയെൻ എന്ന് പറഞ്ഞു കളിയാക്കിവർക്കു മറുപടി കൊടുത്തു കോട്നിരിക്കുന്നു ഈ നടൻ..ഈ പറഞ്ഞത് പോലെ സുരാജിന്റെ അഭിനയം മലയാളികൾ കാണാൻ കിടക്കുന്നതെ ഉള്ളു. ഫഹദ് ഫാസിൽ. ഈ സിനിമയിൽ ഒരു രംഗമുണ്ട്....ഒരു പയ്യൻ പുട്ടും പഴവും കഴിക്കുമ്പോൾ ഒരു പോലീസുകാരൻ അവനെ കളിയാക്കും...അപ്പൊ ഫഹദിന്റെ കഥാപാത്രം പറയും "കളിയാക്കല്ലേ സാറേ...ഈ പ്രായത്തിൽ ഒക്കെ നല്ല വിശപ്പാണ്"...എന്നിട്ടു ഒരു 2 സെക്കന്റ് ഭാവം മാറും...ആ രണ്ടു സെക്കൻഡിൽ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തു അനുഭവിച്ച വിശപ്പ് കാണാം. പകർന്നാട്ടം. അതാണ്. അഭിനയപുസ്തകം.അതാണ്. ടേക്ക് ഓഫിൽ ifs ആയ മനുഷ്യൻ ആണ് ഇതിൽ പെരുംകള്ളൻ ആയി വരുന്നത്. ഇന്ന്, ഇന്ത്യൻ സിനിമയിൽ ഉള്ള നടന്മാരിൽ ഫഹദിന് ഒപ്പം നിൽക്കാൻ അധികം ആരുമില്ല.ലാലേട്ടനെയും മമ്മുക്കയെയും ഒന്നും challenge ചെയ്യുന്ന കഥാപാത്രങ്ങൾ വരുന്നില്ല..ഫഹദ് ഇവിടെ പൊളിച്ചടുക്കുന്നു. ഇങ്ങേരു അഭിനയത്തിന്റെ വേറെ തന്നെ ഒരു തലത്തിൽ ആണ്. ഓരോ സിനിമ കഴിയുമ്പോളും അത് മുകളിലേക്ക് പോകുന്നു. ഫഹദിനെ കുറിച്ച് ലോക സിനിമയിൽ അറിയപ്പെടണം. ഇതിനൊക്കെ നാഷണൽ അവാർഡ് കിട്ടിയില്ലെങ്കിൽ പിന്നെന്നതിനാ അതൊക്കെ. ഈ 'layered' സിനിമ layered സിനിമ എന്നൊക്കെ ഇപ്പൊ കൊറേ പറഞ്ഞു കേട്ടു....ഇതാണ് ആ സംഭവം. സംഭാഷണം ആയി പറയാതെ തന്നെ സിനിമ കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ വികാരം ഉളവാക്കാൻ പറ്റുന്നത്. ഫഹദിന്റെ പേരില്ലാത്ത കഥാപാത്രം ഒരു നൊമ്പരം ആയി നിലനിൽക്കും ഇത് കണ്ടു കഴിയുമ്പോളും. പുള്ളിക്കാരൻ സ്റ്റാറാ'യും ഇതും അടുത്തടുത്താണ് കണ്ടത്...ഒരു സിനിമ മലയാള സിനിമയെ നാണം കെടുത്താൻ ഉണ്ടായത്...മറ്റേതു മലയാള സിനിമയുടെ അഭിമാനം എന്ന് പറയാൻ പറ്റുന്ന സിനിമ.
Sunday holiday,thondimuthalum Dri...um kandu....sunday holiday valare nalla cinema aanu ....padam kazhiyumbo manasil thangi nilkkunna kure scenes unde ...aparna Nalla abinayam aayirunnu....manju warriernulla janapreethi baaviyil aparnakku kittan sadhyatha kaanunnu....thondimuthal oru thavana kandirikkam randamathu kaanan mathram mikacha cinema aayittu thonniyilla fahad kallan aayittu jeevichu oru scene il polum abinayichathayi thonniyilla...
തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം ടീമിൽ നിന്നൊരു ചിത്രം എന്ന് പറയുമ്പോൾ തന്നെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ചിത്രത്തിന് ലഭിച്ച ഗംഭീര നിരൂപണങ്ങളും പ്രതീക്ഷ വർദ്ധിപ്പിച്ചു, പക്ഷെ ചിത്രം അത്രത്തോളം ഉണ്ട് എന്ന് തോന്നിയില്ല ചിത്രത്തിന്റെ ആലപ്പുഴ എപ്പിസോഡ് ടിപ്പിക്കൽ ദിലീഷ് പോത്തൻ സ്റ്റൈലിൽ തന്നെ കിടിലൻ ആയിരുന്നു, എത്ര തവണ കണ്ടാലും മടുക്കാത്ത തരത്തിൽ നല്ല സംഭാഷണങ്ങൾ ഒക്കെയായി പക്ഷെ കാസർഗോഡ് എപ്പിസോഡ് മുതൽ ചിത്രം എടുത്ത റിയലിസ്റ്റിക് രീതിയും മേക്കിങ്ങും സംഭാഷണങ്ങളും അഭിനേതാക്കളും ടെക്നിക്കൽ സൈഡും ഒക്കെ നന്നായി എങ്കിലും ചിത്രം കണ്ടു കഴിയുമ്പോൾ രണ്ടാമത് കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പൂർണമായും മിസ്സിംഗ് ആയി തോന്നി, ഒരു interesting ആയ ക്ലൈമാക്സിന്റെ അഭാവം ആകാം. മഹേഷിന്റെ പ്രതികാരം പോലെ സിനിമാറ്റിക് അല്ല പടം ചിത്രത്തിൽ ഏറ്റവും കിടിലം തപസ് നായകിന്റെ ശബ്ദമിശ്രണം ആണ്. കിണറ്റിൽ നിന്ന് പ്രതിയെ കൊണ്ട് വെള്ളം കോരിച്ചു സ്റ്റേഷൻ വരെ നടന്ന് വരുന്ന പ്രതിയും പോലീസുകാരനും ചുറ്റുവട്ടവും സ്റ്റേഷനോട് അടുക്കുമ്പോഴും ഉള്ളിലും അടുത്ത പറമ്പിലെ ഉത്സവ കാഴ്ചകളെ അടുപ്പിച്ചു നിർത്തുന്ന വർക്ക് 5.1 സ്പീക്കർ ഉള്ളവർ 5.1 ഓഡിയോ ഉള്ള ഡിവിഡി റിപ് അല്ലേൽ ഒറിജിനൽ ബ്ലൂറേ/ഡിവിഡി കാണാൻ ശ്രമിക്കുക. ആ സീനിലേക്ക് പറിച്ചു നടുക എന്ന ലെവൽ സൗണ്ട് വർക്ക് അവാർഡ് പുള്ളിക്ക് ഇപ്പോഴേ കൊടുക്കാം, തെറ്റില്ല