1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Normal Screen 3L , Silver Screen 5L eanan ariyan kazhinjath
     
    Mayavi 369 likes this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ok

    Ini vere enthan expense ullath
     
  3. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    AC, Seats, Sound System, Interior...
     
    Mayavi 369 likes this.
  4. chunakuttan

    chunakuttan Fresh Face

    Joined:
    Dec 3, 2016
    Messages:
    314
    Likes Received:
    113
    Liked:
    12
    Trophy Points:
    8
    upload_2017-11-12_17-2-35.png




    KANNUR[​IMG]
     
    Shabeer and Mayavi 369 like this.
  5. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Hilite Mall Heard some legal issues and they will resume by January...now they targeting 2020...
     
  6. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    PVR or INOX aavum varuka
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Kozhikode aano
     
  8. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Athe
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pvr varatte :clap:
     
    Shabeer likes this.
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    CHERAMAN TALKIES, ERIYAD (Kodungallur)
    ചേരമാൻ ടാക്കീസ്‌ എറിയാട്‌
    എറിയാട്ത്തെ എന്നല്ല ഒരു പ്രദേശത്തെ തന്നെ ജനാവലി സിനിമയെന്ന കലാരൂപം അസ്വദിച്ചിരുന്ന തിയ്യറ്റർ ആയിരുന്നു ഈയിടെ കാലയവനികക്കുള്ളിൽ മറഞ്ഞ ചേരമാൻ ടാക്കീസ്‌. കുറച്ച്‌ ഭാഗം ഇഷ്ടികയിൽ പണിത അര മതിലും projector roomഉം ഒഴികെ ബാക്കി മുഴുവൻ പനമ്പിലും [byproduct of bamboo] ഓലയിലും തീർത്തതായിരുന്നു ചേരമാൻ ടാക്കീസ്‌. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ 3pmന്‌ മാറ്റിനിയും, 6.30നും, 9.30നും യഥാക്രമം 1st & 2nd ഷോയും എന്നതായിരുന്നു ഇവ്ടത്തെ രീതി. സിനിമ ആരംഭിക്കുന്നതിന്റെ അര മണിക്കൂർ മുമ്പായി പാടുകൾ കേൾക്കുവാൻ തുടങ്ങും. ചേരമാന്റെ വടക്കെ അതിർത്തിയിൽ ഉണ്ടായിരുന്ന ഒരു മരത്തിന്റെ ഉച്ചിയിൽ കെട്ടിയ ഉച്ച ഭാഷിണി വഴിയാണ്‌ പാട്ടുകൾ ദൂരേക്ക്‌ കേൾക്കുക. “തമ്പ്രാൻ പിടിച്ചത്‌ മലരമ്പ്‌, തമ്പ്രാട്ടി പിടിച്ചത്‌ പൂങ്കൊമ്പ്‌......, സുപ്രഭാതം, സുപ്രഭാതം, നീല മിഴിയുടെ......, രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരീ......” എന്നൊക്കെയുള്ള എന്നത്തെയും ഹ്യദയ സ്പ്യക്കായ ഗ്രാമഫോൺ വഴി ഉച്ച ഭാഷിണിയിലൂടെ ഒഴുകിയെത്തിയിരുന്നത്‌. നാലു ചുറ്റും പനമ്പിൽ തീർത്ത ഭിത്തിയും [ചെറ്റ എന്നാണിതിന്‌ പേര്‌ പറയുക], മുകളിൽ നിറയെ ഈറ്റ, മുള, മറ്റ്റ്റ്‌ ചില മരങ്ങൾ ഉപയോഗിച്ചുണ്ടാകിയ കഴുക്കോലിൽ ഓല നിരത്തി പണിതതുമായിരുന്നു അതിന്റെ roof. എല്ലാ വർഷവും പുതിയ ഓല മേയുമായിരുന്നു.
    മൂന്ന്‌ കാറ്റഗറിയിലുള്ള ഇരിപ്പിടങ്ങളാണതിനകത്തുണ്ടായിരുന്നത്‌.
    1. തറ:- വെറും പൂഴി മണലിൽ ചമ്രം പടിഞ്ഞിരിക്കൽ
    2. ബെഞ്ച്:- മരത്തിൽ നിർമ്മിച്ച 4-5 പേർക്കിരിക്കവുന്നത് [ഇവിടം മുതൽ സിമന്റിട്ട തറയായിരിക്കും]
    3. കസേര:- ഇരുമ്പ് കൊണ്ട് നിർമ്മിച്ച് പെയിന്റടിച്ച് മടക്കി വെക്കാവുന്ന കസേരകൾ. -
    `ഷോ ആരംഭിക്കുന്നതിന്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ബെൽ മുഴക്കുകയും ടിക്കറ്റ് വിതരണം തുടങ്ങുകയും ചെയ്യും. ടാക്കീസിന്റെ കിഴക്കും, പടിഞ്ഞാറും സൈഡിലുള്ള ഗൈറ്റ്റ്റിനു സമീപമുള്ള കൌണ്ടറിലൂടെയാണ്‌ ടിക്കറ്റ് വിതരണം നടത്തുക. ഒരു കൈ മാത്രം കടക്കാവും വിധമുള്ള തുളയിലൂടെ കയ്യിട്ട് വേണം ടിക്കറ്റെടുക്കുവാൻ. വിതരണ നേരമാവുംബോഴേക്കും ഒന്നിലധികം കൈകൾ തിക്കിതിരക്കി ഉന്തും തള്ളുമായാണ്‌ ടിക്കറ്റെടുക്കൽ അഭ്യാസം അരങ്ങേറുക. റ്റിക്കറ്റെടുത്ത ശേഷം കൈ തിരികെ ലഭിക്കാനായി കാൽ ചുവരിൽ സപ്പോർട്ട് ചെയ്ത് വലിച്ചെടുക്കുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചവർ വിജയശ്രീലാളിതരെപ്പോലെ തിയ്യറ്ററിനകത്തേക്ക് വേഗതയിൽ പ്രവേശിക്കുന്നത് കാണാം. മുൻഖണ്ഡികയിൽ സൂചിപ്പിച്ചതു പോലെ വ്യത്യസ്ത സീറ്റിംഗ് കമ്പാർട്ടുമെന്റുകളെ വേർതിരിക്കുന്നത് കുഴിച്ചിട്ട മുളംകുറ്റ്റ്റികളും ക്രോസ്സ് കെട്ടിയ വാരിയും ഉപയോഗിച്ചാണ്‌. സിനിമാക്കിടയിലെ ഇടനേരം ആകുമ്പോൾ മൂത്രമൊഴിക്കലും, ചായ കുടിക്കലും കഴിഞ്ഞു വരുന്ന തറ റ്റിക്കറ്റുകാരായ ചില വിരുതന്മാർ ബെഞ്ചിലേക്കും, കസേരയിലേക്കും ചടിക്കടന്നിട്ടുണ്ടാകും. ചിലരെ ജീവനക്കാർ കയ്യോടെ പിടിച്ച് തറയിലേക്ക് തന്നെ അയച്ചിട്ടുണ്ടാകും.
    പ്രദർശനം ആരംഭിക്കുമ്പോൾ കതകിന്റെ കറുത്ത കർടൻ വലിച്ചിട്ടാലും പനമ്പുകൾക്കിടയിലൂടെ സായാഹ്ന സൂര്യന്റെ ചില രശ്മികൾ ചെറിയ വ്യത്തങ്ങളായി പനമ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നത് കാണുന്നത് രസകരമാണ്‌. തറയിലിരിക്കുന്ന വിരുതന്മാർ മണ്ണിൽ കുഴിയുണ്ടാക്കി അതിൽ തുപ്പുകയും, ബീഡി, സിഗരറ്റ് കുറ്റികൾ അതിലിടുകയും ചെയ്യും. അപൂർവമായി കാഷ്ഠിക്കുക പോലുമുണ്ടായിട്ടുണ്ടെന്ന് അക്കാലത്ത് പറഞ്ഞു കേടിട്ടുണ്ട്.
    രാത്രികാല ഷോകളാണെങ്കിൽ പ്രൊജക്റ്ററിൽ ന്ന്നും വരുന്ന ‘light beam ലൂടെ പൊടി പടലങ്ങളും ചെറു ജീവികളും പാറി നടക്കുന്നത് കാണാനാകും. സിനിമയുടെ അവസാനമാകുമ്പോൾ light beamൽ കൈ പൊക്കിക്കാണിച്ച് സ്ക്രീനിൽ നിഴൽ പതിപ്പിക്കുന്നത് കുട്ടികളുടെ വിനോദമാണ്‌. അക്കാലത്ത് വരുന്ന മിക്ക സിനിമകളുടേയും ഫിലിം നിരന്തരം പൊട്ടുമായിരുന്നു. പൊട്ടുമ്പോഴേക്കും ഓഡിയൻസ് ഗംഭീരമായി കൂകാനും, സ്ക്രീനിലേക്ക് മണ്ണ്‌ വാരിയെറിയുവാനും, ടോർച്ച് തെളിക്കലും നടക്കും.
    അക്കാലത്ത് ഫിലിം പെട്ടികൾ വന്നിരുന്നത് വലിയൊരു ഇരുമ്പ് പെട്ടിയിലായിരുന്നു. പ്രധാന ഇന്റർമിഷനിൽ രണ്ട് പാട്ടുകളുണ്ടാകും. ഒരു പാട്ട് കഴിയുമ്പോൾ ലൈറ്റ് ഡിം ആകുകയും, പരസ്യ സ്ളൈഡുകൾ പ്രദർശ്പ്പിക്കുകയും ചെയ്യും. ഓരോ സ്ളൈഡുകളിട്ട് അങ്ങോട്ടുമിങ്ങോട്ടും നീക്കിയാണ്‌ സ്ളൈഡുകൾ പ്രദശിപ്പിക്കുക.
    അക്കാലത്ത് സിനിമയുടെ അന്ത്യത്തിൽ ശുഭം എന്ന വാക്കായിരുന്നു അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്, പിന്നീട് “The End" എന്ന വാക്കിലേക്ക് കൂടു മാറി.
    ഈയുള്ളവന്റെ വീട്ടിൽ നിന്നും അര കിലോമീറ്ററാണ്‌ ചേരമാനിലേക്കുള്ള ദൂരം. സിനിമക്ക് പോകുവാൻ ഗ്യഹനാഥന്റെ അനുവാദം ലഭിക്കാത്തതിനാൽ ”കയ്യു അമ്മായിയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ് ചേരമാനിൽ പോയിരുന്ന ചിലരെ ഇത്തരുണത്തിൽ സ്മരിക്കുന്നത് കൌതുകമായി തോന്നുന്നു. ആളെ പറയില്ല, വേണമെങ്കിൽ clue തരാം.
    വെളിയാഴ്ചകളിലാണ്‌ സിനിമ exchange ആകുക. അന്നേദിവസം രവിലെ സിനിമാ പോസ്റ്ററുകൾ കാലുള്ള പോസ്റ്റിന്റെ ഇരുവശവും ഒട്ടിച്ച്, ഒന്നുരണ്ട് പേർ ആ ബോർഡും താങ്ങി, 2-3പേർ ചെണ്ട കൊട്ടി ഒരാൾ നോട്ടീസും പിടിച്ച് സിനിമാ അറിയിപ്പ് സംഘം എറിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുന്നത് നൊസ്റ്റാൾജിയ പരത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു. വെള്ളിയാഴ്ച്ചകളിൽ ചെണ്ട കൊറ്റ്റ്റ് കേല്ക്കുമ്പോൽ നോട്ടീസ് കരസ്ഥമാകുവാനായി വീട്ടിൽ നിന്നും ഇറങ്ങി ഓടുമായിരുന്നു. വിതരണക്കാരന്റെ ഉയർത്തിപ്പിടിച്ച കൈകളിൽ നിന്നും നോട്ടീസ് കരസ്ഥമാക്കുക എന്നത് വലിയൊരു കാര്യമായാണ്‌ കരുതിയിരുന്നത്. ഈ ടീമിന്റെ പിറകെ കുറച്ചു ദൂരം കൂടെ നടക്കുക എന്നതും ഒരു വിനോദമായിരുന്നു, വർണ്ണക്കടലാസ്സിൽ നടീനടന്മാരുടെ ചിത്രം ഉല്ലേഖനം ചെയ്ത് സിനിമാക്കഥയുടെ പകുതി ഭാഗം പ്രിന്റ് ചെയ്തതാണ്‌ നോട്ടീസ്. അവസാനം ബ്രാക്കറ്റിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടാകും “ശേഷം ഭാഗം വെള്ളിത്തിരയിൽ കാണുക.”
    കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയ്യറ്ററിൽ “ഉണ്ണിയാർച്ച” സിനിമ കളിക്കുന്ന കാലം, കരിക്കുളത്തെ കുടുമ്പാംഗങ്ങൾക്ക് ടിക്കറ്റ് എന്നും എടുത്തു വെക്കുന്നത് പോലെ, അന്ന് സ്ത്രീകൾക്ക് മാത്രമായി സിനിമ നടക്കുന്നതിനാൽ ഇവർക്ക് എടുത്ത് വെക്കുവാൻ കഴിഞില്ല, തദ്ഫലമായി അന്ന് അവർക്ക് ആ സിനിമ കാണുവാനും കഴിഞ്ഞില്ല. അങ്ങനെ ഇവർക്ക് മാത്രമായി സിനിമ എങ്ങനെ കാണണമെന്ന ചിന്തയിൽ നിന്നുമാണ്‌ ചേരമാൻ എന്ന പേരിൽ ഒരു തിയ്യറ്റർ തുടങ്ങണമെന്ന ആശയം നാമ്പിടുന്നത്. ആയതിനായി ഡോക്ടർ A.B. സഗീർ, ഡോ: സിദ്ദീഖ്, A.B. മുഹമ്മദലി[അയ്യാരിൽ], ഡോ:A.B.അബ്ദുൽ കരീം, മുഹമ്മദലി[ജഡ്ജി-നമ്പൂരി മഠം], അബ്ദുൽ റഹിമാൻ ഹാജി, P.K. അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് 1961ഡിസമ്പറിൽ ചേരമാൻ ടാക്കീസിന്‌ തുടക്കമിട്ടു.
    ആദ്യ ചിത്രം “വാസന്ത്” എന്ന ഹിന്ദി സിനിമ ആയിരുന്നു. ആദ്യ മാനേജർ പദവി അലങ്കരിച്ചത് അബ്ദുല്ല എന്ന വ്യക്തിയും, ർണ്ടാമത് പ്രസ്തുത പദവി അലങ്കരിച്ചത് തണ്ടാനപറമ്പിൽ മുഹമ്മദ് അലിയും ആയിരുന്നു. കുറെ വർഷങ്ങൾ ചേരമാൻ നല നിലയിൽ മുമ്പോട്ട് പോയെങ്കിലും കുറെ നാളുകൾക്ക് ശേഷം അതിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾക്ക് വാടകക്ക് നടത്തുവാൻ നല്കുകയായിരുന്നു. 1971ആമാണ്ടിൽ അരു ദിനം 2nd ഷോ നടന്നു കൊണ്ടിരിക്കെ ശക്തമായ കാറ്റ് അടിച്ച് വ്Iശിയപ്പോൾ മേല്ക്കൂര തകർന്ന് വീഴുകയും കുറെ പേർക്ക് പരിക്കേല്ക്കുകയുമുണ്ടായി. പിന്നീട് തേക്കിൻ തടിയിൽ തീർത്ത് ബലിഷ്ഠമായ ട്രസ്സുപയോഗിച്ച് പുനർ നിർമ്മിക്കുകയും സിനിമാ പ്രദർശനത്തിൻ സജ്ജമാക്കുകയും ചെയ്തു. കാറ്റിന്‌ നിലം പരിശായ അന്ന് ‘ആനച്ചന്ദം എന്ന സിനിമയും, പുനർനിർമ്മാണ ശേഷം “പനത്തോട്ടം” എന്ന സിനിമയുമാൺ ഓടിയിരുന്നത്.
    കുറെ നാളുകൾ കഴിഞ്ഞപ്പോൾ തൊഴിലാളികളും കയ്യൊഴിയുകയും ശ്രീ കുഞ്ഞലൻ, എന്ന വ്യക്തി കരിക്കുളത്തുകാരിൽ നിന്നും വാങ്ങി നടത്തുകയുണ്ടായി.
    ഇതിനിടെ വ്Iണ്ടും ചെറുതായൊരു റിനോവേഷൻ നടത്തുകയും “തറ” portion സിമന്റ് തറയാക്കുകയും 2ndക്ളാസ് ഫുൾ ബെഞ്ച് ആക്കുകയും ചെയ്തു.
    തുട്ക്കത്തിൽ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയായിറുന്നു-10പൈസ, 15പൈസ, 25പൈസ.
    റിനോവേഷൻ വർക്കിന്‌ ശേഷം വന്ന സിനിമ “സാമ്രാജ്യം” ആയിരുന്നു. റിനോവേഷൻ വർക്കിന്‌ ശേഷം ടിക്കറ്റ് നിരക്കുകൾ 5.00രൂപ്, 7.50രൂപ, 12.00രൂപ എന്നിങ്ങനെ ആയിരുന്നു.
    കുഞ്ഞാലൻ സാഹിബിൽ നിന്നും അദ്ദേഹത്തിന്റെ അളിയൻ ഉമ്മർ(ചന്ദനപറമ്പിൽ, വലപ്പാട്) എന്ന വ്യക്തി വാങ്ങി നടത്തി കുറെ നാളുകൾ.
    ബാക്കി പിന്നീട്...
     
    Kozhikodens, Sadasivan and Mayavi 369 like this.

Share This Page