Theatre : Ashoka Cinemas Status : HouseFull Time : 12pm മൂന്ന് തുടർച്ചയായ വിജയങ്ങൾക്ക് ശേഷം പ്രിത്വിരാജ്.. അച്ഛാ ദിൻ പോലൊരു വൻ പരാജയത്തിനു ശേഷം മാർത്താണ്ടൻ.. ബെസ്റ്റ് ആക്ടറും 1983 ഉം അടക്കം ഒരുപിടി നല്ല ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ബിബിൻ ചന്ദ്രൻ.. ഇവരോന്നിക്കുന്ന ഒരു ചിത്രം, സത്യത്തിൽ വൻ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് ചിത്രം കണ്ടത്.. നമ്മൾ ട്രൈലറിൽ കണ്ടതോ പൊസ്റ്ററുകളിൽ കണ്ടതോ പാട്ടിൽ കണ്ടതോ ഒന്നുമല്ല ശെരിക്കും പാവാട, വളരെ സെന്റിമെന്റൽ ആയ വളരെ ഗൗരവമുള്ള ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.. അത് ഒരു കള്ളുപടത്തിന്റെ മേമ്പോടിയുടെ മറവിൽ ഒളിച്ചു വച്ചിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.. ഫുൾ ടൈം തണ്ണികളായ പ്രൊഫ. ബാബു ജോസെഫും (അനൂപ്* മേനോൻ) പാമ്പ് ജോയും (പ്രിത്വി) ഡി - അടിക്ഷൻ സെന്റെറിൽ വെച്ച് കണ്ടുമുട്ടുകയും അതിനു ശേഷം ബാബു ജോസഫിനൊപ്പം കൂടുന്ന ജോയ്, ഒരു പ്രത്യേക സാഹചര്യത്തിൽ ബാബു ജോസെഫിന്റെ വീട്ടിൽ വെച്ച്, തന്റെ ജീവിതത്തെ തന്നെ ബാധിച്ച ഒരു സംഭവം വീണ്ടും കാണുന്നു.. അത് മറ്റൊരു രീതിയിൽ വീണ്ടും അവരുടെ ജീവിതത്തെ ബാധിക്കനോരുങ്ങുമ്പോൾ അതിനെതിരെ അവർ ഒറ്റക്കെട്ടായി ഇറങ്ങുന്നു.. (ചിത്രം കാണാത്ത ഒരുപാടുപേർ ഉള്ളതുകൊണ്ട്, ഇതിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല) നർമത്തിൽ ചാലിച്ച ഒരു ഒന്നാം പകുതിയാണ് ചിത്രതിന്റെത്.. എനിക്ക് സത്യം പറഞ്ഞാൽ ആദ്യ മുപ്പതു മിനിട്ടോളം വലിയ തമാശകളോ ഒന്നും തോന്നിയില്ല, എന്നാൽ പിന്നീട് ചിത്രം ആസ്വദ്യകരമാകുന്നു, കുറച്ചു തമാശകളുമോക്കെയായി മുന്നോട്ടു പോയി ഒരു നല്ല ട്വിസ്റ്റിൽ അവസാനിക്കുന്നു ഒന്നാം പകുതി.. രണ്ടാം പകുതി തികച്ചും സെന്റിമെന്റലും സീരിയസുമാണ്, ഇമോഷനൽ ഭാഗങ്ങൾ വളരെ നന്നായി വർക്ക്* ഔട്ടായിട്ടുണ്ട്.. അതുപോലെ രണ്ടാം പകുതിയിലെ തിരക്കഥയാണ് മികച്ചു നിന്നതായി തോന്നിയത്.. ഒരു നല്ല ക്ലൈമാക്സ്* ഒരുക്കാനും തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്..!! പ്രകടനങ്ങൾ വിലയിരുത്തിയാൽ പ്രിത്വിരാജ് വീണ്ടും തിളങ്ങിയ കാഴ്ചയാണ് കാണാൻ കഴിയുക.. കോമഡി രംഗങ്ങളിൽ വല്യ സംഭവം ആയില്ലെങ്കിലും സെന്റിമെന്റൽ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു പ്രിത്വി, പ്രത്യേകിച്ചും ക്ലൈമാക്സിൽ നല്ല കൈയ്യടി നേടുന്നുണ്ട് താരം.. അനൂപ്* മേനോൻ തുടക്കത്തിൽ ഇത്തിരി ഓവർ ആണോ എന്നൊരു തോന്നൽ ഉണ്ടായെങ്കിലും ആ കഥാപാത്രത്തിന് വേണ്ട രീതിയിലുള്ള പ്രകടനം തന്നെയായിരുന്നു അനൂപ്* മേനോൻ, എനിക്ക് തോന്നുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്ന ബിജു മേനോനെക്കാൾ ഈ റോൾ അനൂപ്* മേനോനാണ് തന്നെയാണ് ചേരുന്നത്..!! ആശ ശരത്തിന് കരിയറിലെ തന്നെ ഒരു മികച്ച വേഷമാണ് ഇതിലേതു എന്നു പറയാതിരിക്കാൻ കഴിയില്ല.. മികച്ച രീതിയിൽ അവരതു ആതരിപ്പിചിട്ടും ഉണ്ട്.. മണിയൻപിള്ള രാജു, നെടുമുടി വേണു, മിയ, സുധീര് കരമന, ഗിരിരാജൻ കോഴി(പേരറിയില്ല), ചെമ്പൻ തുടങ്ങി ആരും മോശമായില്ല.. ഗാനങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും, കേള്ക്കാൻ രസമുള്ള ഗാനങ്ങൾ തന്നെയാണ് ഉള്ളത്. പശ്ചാത്തലസംഗീതം ചിത്രത്തോട് ചേർന്ന് നില്ക്കുന്നു.. എഡിറ്ററെ ഇത്തവണ കുറ്റം പറയാൻ ഒന്നുമില്ല.. അച്ഛാ ദിനിൽ നിന്ന് പാവാടയിലേക്ക് എത്തുമ്പോൾ മാര്താണ്ടൻ കൂടുതൽ മെച്ചപ്പെടുന്നു എന്നുതന്നെ പറയണം, ആദ്യ പകുതിയിൽ ചില ഇഴചിലുകൽ ഉണ്ടായെങ്കിലും ആ ക്ഷീണം രണ്ടാം പകുതി മാറ്റിയിട്ടുണ്ട്.. എന്നിരുന്നാലും ഈ ചിത്രത്തിന്റെ വിജയം,അതേതു ലെവൽ വന്നാലും അതിന്റെ വലിയൊരു പങ്ക് പ്രിത്വിക്കും ബിബിൻ ചന്ദ്രന് അവകാശപ്പെട്ടതാണ്..!! ഈ ചിത്രം എങ്ങനെ സ്വീകരിക്കപ്പെടും എന്നറിയില്ല, പക്ഷെ മികച്ച ഒരു സെന്റിമെന്റൽ ബാക്ക് അപ്പ്* ഈ ചിത്രത്തെ ബോക്സ്* ഓഫീസിൽ ഒരു വിജയചിത്രം ആക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.. പ്രിത്വിരാജ് എന്ന നടന്റെ മികച്ച വൈകാരിക രംഗങ്ങളുടെ ലിസ്റ്റിൽ ഇനി പാവാടയിലെ ജോയും ഉണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല.. 3.5/5
anoop menon De role kandapol okke onnu agrahichu... lalettan aa role chaiythirunu engil.... lalettan - prithvi ku thakkarkan pattiya script arnu