നിത്യഹരിതം മനോഹരം മലയാളത്തിന്റെ നിത്യ ഹരിതനായകൻ പ്രേം നസീറിന്റെ ഓർമ്മകൾക്ക് ഇന്ന് 27 വയസ്. വിടവാങ്ങി കാൽനൂറ്റാണ്ടു കഴിയുമ്പോഴും പ്രിയതാരം ഒളിമങ്ങാതെ മലയാളിയുടെ മനസിലുണ്ട്. 1989 ജനുവരി 16 നാണ് നസീർ ജീവിതത്തിന്റെ കൊട്ടകയിൽ നിന്ന് വിട പറഞ്ഞത്. ചിറയികീഴുകാരനായ അബ്ദുൾഖാറിന് പ്രേം നസീർ എന്ന് വിളിച്ചത് തിക്കുറിശ്ശിയാണ്. നാടക രംഗത്തെ കലാപ്രവർത്തനത്തിലൂടെ 1952 ൽ ത്യാഗസീമ , മരുമകൾ എന്ന ചീത്രങ്ങളിലൂടെ തുടക്കം .അടുത്തചിത്രമായ വിശപ്പിന്റെ വിളിയിലൂടെ വിജയത്തിന്റെ പടവുകൾ ചവുട്ടിക്കയറി നസീർ. എഴുന്നൂറിനടുത്ത് മലയാളചലച്ചിത്രങ്ങൾ അതിൽ 600 എണ്ണത്തിൽ നായക വേഷം.പ്രണയാതുരനായ കാമുകനും , ഊർജ്വ സ്വലനായ യുവാവും വീരയോദ്ധാവും പുരാണകഥാപാത്രവും സ്വഭാവ നടനും ഭ്രാന്തനും കള്ളനും പൊലീസുകാരും പട്ടാളക്കാരനുമൊക്കെയായി നസീർ അഭിനയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ഏറ്റവും അധികം സിനിമകളിൽ നായകനായി ഗിന്നസിൽ തിളങ്ങുന്നുണ്ട് ആ പേര് .മലയാള ചലച്ചിത്ര ചരിത്രം പരിശോധിക്കുമ്പോൾ 1979 നസീറിന്റെ വർഷ മാണ് . 39 ചിത്രങ്ങൾ ആ ഒറ്റവർഷത്തിൽ അദ്ദേഹത്തെ നായകനാക്കിക്കൊണ്ട് പിറന്നു . 85 ൽ പരം നടികളുടെ നായകനായി നസീർ അഭിനയിച്ചു. അതിൽ ഷീലയോടൊപ്പമുള്ള പ്രണയ ജോഡി സിനിമകൾ സർവകാല റെക്കോർഡും നേടി . മലയാള യുവത്വത്തിന്റെ കാമുക സങ്കൽപത്തിന് നസീറിന്റെ സൗന്ദര്യമായിരുന്നു . രൂപത്തിൽ മാത്രമായിരുന്നില്ല ആ സൗന്ദര്യം.. സ്വഭാവത്തിലും സമയനിഷ്ഠയിലും മനുഷ്യത്വത്തിലും ഒക്കെ നസീറിന് പകരമാവില്ല ആരും. സിനിമ എന്ന വ്യവസായത്തോട് സിനിമ എന്ന കലയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയ പ്രേം നസീറിന്റെ ഒളി മങ്ങാത്തതും അതുകൊണ്ട് തന്നെ