മാസ്റ്റർപീസ് ഒരുപാട് നന്നാക്കാമായിരുന്ന.... ഒരു മികച്ച മാസ്സ് മസാല എന്റർടൈനർ ആക്കാമായിരുന്ന ഒരു സബ്ജെക്ടിനെ ഏറ്റവും മോശം രീതിയിൽ ചിത്രീകരിച്ചു വെച്ചിരിക്കുന്ന ഒരു സിനിമ. ഉദയകൃഷ്ണയുടെ അമ്പേ പാളിയ തിരക്കഥ.... സംഭാഷണങ്ങളിൽ പലതും നാടകത്തിലൊക്കെ പറയുന്നത് പോലെ തോന്നി. അജയ് വാസുദേവിന്റെ മോശം സംവിധാനം.... ഇതിലും നന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ രാജാധിരാജ. അദ്ദേഹം ഒരു മമ്മൂട്ടി ഭക്തനാണ് അതൊക്കെ ശരിയാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഒരുപക്ഷേ ഇങ്ങനെയായിരിക്കണം തന്റെ ആരാധ്യ പുരുഷന്റെ കഥാപാത്രങ്ങൾ എന്നുള്ള ചിന്ത കാണണം. മമ്മൂക്കയുടെ അഭിനയ സാധ്യതയുള്ള സിനിമകൾ മാത്രമല്ല അദ്ദേഹത്തിന്റെ മാസ്സ് സിനിമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നു വെച്ച് മാസ്സ് എന്ന പേരിൽ ഇതുപോലുള്ള ഒരു നിലവാരവുമില്ലാത്ത സിനിമകൾ എടുത്ത് വെക്കുന്നതിനോട് യോജിപ്പില്ല. ആ മഹാനടനെ ഉപയോഗിച്ച് ഇത്തരം കോപ്രായങ്ങൾ കാണിച്ച സംവിധായകനോട് ഒരുപാട് ദേഷ്യം തോന്നുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും ഈ സിനിമ ദഹിച്ചു കാണില്ല മറ്റുള്ളവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ വേണ്ടി മാത്രം അവര് ആ സിനിമയ്ക്കൊപ്പം നിൽക്കുന്നതായിരിക്കണം. അജയ് വാസുദേവ് എന്ന മമ്മൂക്ക ആരാധകന്റെ മനസ്സിൽ ഇങ്ങനെയാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നറിഞ്ഞില്ല. ദീപക് ദേവിന്റെ വളരെ മോശം സംഗീതം. പല ഗാനങ്ങളും അരോചകം. പശ്ചാത്തല സംഗീതമൊക്കെ കേട്ടാൽ ചെവി തന്തക്ക് വിളിക്കും. വേണ്ടതിനും വേണ്ടാത്തതിനും ഒരേ അലർച്ച. കാസ്റ്റിംഗ് ഒക്കെ എന്തൊരു അബദ്ധം..... പാഷാണം ഷാജിയും ബിജുക്കുട്ടനും ഒരു വശത്തൂടെ മാരക വെറുപ്പിക്കൽ..... കോമഡിയെന്ന പേരിൽ ഉദയകൃഷ്ണ എഴുതി വെച്ചത് എന്താണെന്ന് അങ്ങേർക്ക് മാത്രമറിയാം. ഷോക്ക് അടിച്ചാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്ത ഒരു ഡസൻ അഭിനേതാക്കൾ. ഗോകുൽ സുരേഷ്, മക്ബൂൽ സൽമാൻ ഇവരുടെയൊക്കെ നിൽപ്പ് കണ്ടാൽ സഹിക്കില്ല എന്തോ മരം വിഴുങ്ങിയത് പോലെ. ഷാജോണ് ഇപ്പോഴും ആ ക്രൂരൻ പോലീസ് വേഷത്തിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. വരലക്ഷ്മി ശരത് കുമാറൊക്കെ എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയപ്പോൾ പൂനം ബജ്‌വ ശരീരം പ്രദർശ്ശിപ്പിക്കാൻ മത്സരിച്ചു. ഉണ്ണിമുകുന്ദൻ നന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷൻ സീൻസ് ഒക്കെ കൊള്ളാമായിരുന്നു ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. അദ്ദേഹം ഉള്ള സീനുകളാണ് നന്നായി വന്നത്. മുകേഷേട്ടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം നന്നാക്കിയിട്ടുണ്ട്. മമ്മൂക്ക ആരേയും കൊതിപ്പിക്കുന്ന ഭംഗിയിലാണ് ഈ ചിത്രത്തിലും എത്തിയത് ആ സ്റ്റൈൽ വെച്ച് ആ മനുഷ്യനെ അരോചകമായ പശ്ചാത്തല സംഗീതവും നൽകി അങ്ങോട്ടും ഇങ്ങോട്ടും ഫാഷൻ പരേഡ് പോലെ ഒരുപാട് നടത്തിച്ചു. മാസ്സ് മസാല സിനിമകളിലെ ആക്ഷൻ രംഗങ്ങളിൽ പലതിലും യാതൊരു ലോജിക്കും ഉണ്ടാവില്ലെന്നറിയാം എന്നാലും ചെയ്യുന്നത് വൃത്തിയായിട്ട് ചെയ്തൂടെ.... അഞ്ചാറ് സ്റ്റണ്ട് മാസ്റ്റർമാരൊക്കെ വന്നിട്ട് ചെയ്ത് വെച്ചേക്കുന്നത് തെലുങ്കിൽ ബാലയ്യ ചെയ്യുന്നതിലും കഷ്ടമായിട്ടുള്ള ആക്ഷൻ രംഗങ്ങൾ. ഈ പറയുന്ന പുലിമുരുകനായാലും പോക്കിരിരാജയായാലും അണ്ണൻതമ്പിയായാലും അതിലും ഉണ്ട് ഇതുപോലുള്ള യുക്തിക്ക് നിരക്കാത്ത അടിപിടി രംഗങ്ങൾ.... പക്ഷേ അതൊക്കെ കാണാൻ ഒരു വൃത്തിയുണ്ട് ഏതൊരു പ്രേക്ഷകനും കൈയ്യടിച്ചു പോകും. അജയ് വാസുദേവിന്റെ ആദ്യ സിനിമയിലും ഉണ്ടായിരുന്നു ഇതുപോലുള്ള ചിരിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ. അജയ് വാസുദേവാ നിങ്ങളുടെ മനസ്സിൽ മമ്മൂട്ടി ഒരുപക്ഷേ വല്ല സൂപ്പർമാനോ മറ്റോ ആയിരിക്കും.... എങ്ങനെ ആയാലും അത് ഒരു വൃത്തിക്കൊക്കെ ചെയ്ത് വെച്ചൂടെ..... ഇത് മനുഷ്യന്മാർക്ക് കാണാൻ ഉണ്ടാക്കിയതല്ലേ... അല്ലാതെ ചേട്ടന് ബോറടിക്കുമ്പോൾ വീട്ടിൽ ഇരുന്ന് ഒറ്റക്ക് കാണാൻ എടുത്ത പടം അല്ലല്ലോ അല്ലേ.... ഇതേ മമ്മൂക്കയെ വെച്ച് വൈശാഖ് ഒരുക്കുന്ന രാജ 2 വരുന്നില്ലേ..... അതും എഴുതുന്നത് ഇതേ ഉദയകൃഷ്ണയല്ലേ.... ആ സ്ക്രിപ്റ്റ് എത്ര തല്ലിപ്പൊളിയായാലും ആ സിനിമ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ വൈശാഖ് ഒരുക്കും. അതും മാസ്സ് മസാലയാണല്ലോ അതിലും ആക്ഷൻ രംഗങ്ങൾ ഒരുപാട് കാണുമല്ലോ.... അതിലും ഈ മമ്മൂക്ക തന്നെയല്ലേ നായകൻ.... ആ സിനിമ കണ്ടോളൂ അജയ് വാസുദേവാ എങ്ങനെയാകണം ഒരു മാസ്സ് മസാല സിനിമ എന്നത് വൈശാഖ് കാണിച്ചു തരും. മമ്മൂട്ടിയും മോഹൻലാലും ഒക്കെ മഹാനടന്മാരൊക്കെത്തന്നെയാണ് അവർക്ക് എല്ലായ്പ്പോഴും അമരവും സദയവുമൊന്നും ചെയ്യാൻ പറ്റില്ല എന്നറിയാം ഇടയ്ക്ക് ഇതുപോലുള്ള തട്ടുപൊളിപ്പൻ സിനിമകളും ചെയ്യേണ്ടി വരും. ഫെസ്റ്റിവൽ സീസണുകളിൽ മാസ്സ് മസാല പടങ്ങളൊക്കെ കാണാൻ ആളുകൾക്ക് ഒരുപാട് ഇഷ്ട്മാണ് അത് തങ്ങളുടെ ഇഷ്ടതാരങ്ങളുടെതാണേൽ ആ ഇഷ്ടം ഒന്നൂടെ കൂടുതലാവും. അങ്ങനെയുള്ള സമയങ്ങളിൽ ഇതുപോലുള്ള സിനിമകൾ ഒക്കെ വരുമ്പോൾ ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് ആളുകൾ വരുന്നത് നല്ലതുപോലെ ആസ്വദിക്കാൻ..... അപ്പോൾ പ്രേക്ഷകന്റെ മുഖത്ത് നോക്കി പല്ലിളിക്കുന്ന തരത്തിലുള്ള ഇത്തരം കോപ്രായങ്ങൾ ഒക്കെ ഒഴിവാക്കിക്കൂടെ..... ഒരു തരിപോലും ആസ്വദിക്കാൻ പറ്റാത്തൊരു സിനിമയായിപ്പോയി.... സിനിമ കഴിഞ്ഞപ്പോൾ കിലുക്കത്തിൽ ജഗതി ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വന്നത് "കിളവന് നല്ല ഉന്നം ഇല്ലാത്തോണ്ട് ചത്തില്ല" അജയ് വാസുദേവിന് നല്ല ഉന്നം ഇല്ലാത്തോണ്ടും ഇക്കയും ഉണ്ണിയും ഉണ്ടായിരുന്നത് കൊണ്ടും ചത്തില്ല. (അഭിപ്രായം തികച്ചും വ്യക്തിപരം)
yes.....basic difference between PULIMURUGAN and all so called post 2010 MASS masalaaz..is EFFORT by HERO..........directors like joshy....,ajay vasudev.,shaji and upto an extent AMAL neerad.......atleast make there HERO'S flexible with some quick moves......CAMERA KULUKKIYAALONNUM.....innathe neutrals claps tharoola.......