MoviesMatinee Review ഈടെ പ്രണയവും വിപ്ലവം എല്ലാമുണ്ട്…. ഈട റീവ്യൂ വായിക്കാം…. http://moviesmatinee.in/eeda-malayalam-movie-review/ Sent from my SM-J710F using Tapatalk
ഈട സിനിമയുടെ പ്രിവ്യൂ പ്രദർശനത്തിന് ശേഷം സിനിമയുടെ സാങ്കേതിക പ്രവർത്തകരോടൊപ്പം നായിക നിമിഷ സജയന്‍റെ പിറന്നാൾ ആഘോഷിച്ചപ്പോൾ... എഴുത്തുകാരായ എൻ എസ് മാധവൻ, സേതു, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരും സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി, സുരഭി ലക്ഷ്മി, ഗീതു മോഹൻദാസ് തുടങ്ങിയവരും പ്രിവ്യു പ്രദർശനത്തിന് ലുലു മാളിലെ പിവിആർ തീയറ്ററിൽ എത്തി.
FB യിൽ വായിച്ച ആദ്യ റിവ്യൂ ഇവിടെ ഷെയർ ചെയ്യുന്നു... Ajith Neelanjanam Nair മാധ്യമങ്ങൾ പറയാതെ പോയതും മനുഷ്യൻ കാണാതെ പോയതുമായ പലതും ആർജവത്തോടെ ഈട എന്ന സിനിമ പറയുന്നുണ്ട് . പ്രത്യയ ശാസ്ത്രങ്ങളെയും വ്യക്തികളെയും വിമര്ശിക്കാതെ ഈ സിനിമ പറയുന്ന രാഷ്ട്രീയത്തിൽ മനുഷ്യത്തമുണ്ട് . മതത്തേക്കാൾ ഭീകരമാണ് രാഷ്ട്രീയം എന്ന സത്യം വെളിവാക്കുന്നുണ്ട് . ചെയ്യാത്ത കുറ്റത്തിന് അർപ്പിതവിശ്വാസികൾ രക്തസാക്ഷിത്വവും ബലിദാനവും വരിക്കുമ്പോൾ തലപ്പത്തുള്ള ഒരാളുടെ മകനും ഒരു ചെറുവിരല് പോലും മുറിയുന്നില്ലെന്ന വാസ്തവം പറയാതെ പറയുന്നുണ്ട് . ഒരു രാഷ്ട്രീയ ഗ്രാമത്തിന്റെ യഥാർത്ഥ രൂപം കാണികൾക്കു നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അർബുദം ബാധിച്ച ശരീര ഭാഗം പോലെ നമുക്കൊരു ജില്ലയുണ്ടെന്നും അത് ചികിൽസിച്ചു ഭേദമാക്കിയില്ലെങ്കിൽ നാട് മുഴുവൻ വൈകാതെ അത് പടരുമെന്നും ഓർമ്മപ്പെടുത്തുന്നുണ്ട് . നിമിഷ സജയൻ അടക്കമുള്ള നടീ നടന്മാർ ജീവിക്കുകയാണ് . അഭിനയ മുഹൂർത്തങ്ങൾ എന്ന് പറഞ്ഞാൽ മോശമാകും . കാസ്റ്റിംഗിലെ മികവ് , സംഗീതം അങ്ങനെ എടുത്ത് പറയേണ്ട വശങ്ങൾ ഏറെയാണ്.
CPC അക്രമരാഷ്ട്രീയം കൊടികുത്തി വാഴുന്ന കണ്ണൂരിന്റെ ഭൂമിശാസ്ത്രത്തെ നേരായി പകുത്ത് അപ്പുറവുമിപ്പുറവുമായി ചന്കുപറിച്ചു സ്നേഹിക്കുന്ന ഐശ്വര്യ യെയും അർജുനെയും നിർത്തി, ഇടയ്ക്കൊരു മതിലു പണിഞ്ഞ് ചത്താലും പ്രണയിക്കല്ലേ മക്കളേന്ന് പറഞ്ഞാ എങ്ങനിരിക്കും!? മായാനദി യുടെ മായാലോകത്ത് നിന്നും ഇതുവരെ ഇറങ്ങാത്ത എല്ലാ പ്രണയരോഗികൾക്കും ഇനി അത് കണ്ട് പ്രണയം വരാത്ത കഠിനഹൃദയർക്കും ഈ വർഷം 'ഈട' യേക്കാൾ നന്നായി സിനിമ കണ്ട് തുടങ്ങാനാവില്ല. അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ രാജീവ് രവിചിത്രങ്ങളും, അടൂരിന്റെ ഒട്ടുമിക്ക പടങ്ങളും എഡിററ് ചെയ്ത, ദേശീയപുരസ്കാരജേതാവായ ബി. അജിത്കുമാർ സംവിധാനരംഗത്തേക്ക് ചുവടുവെക്കുമ്പോൾ അദ്ദേഹവും, അബിയുടെ മകനും , പോത്തേട്ടന്റെ 'മകളും' മലയാളസിനിമക്ക് ചെറുതല്ലാത്ത പ്രതീക്ഷ തന്നെയാണ് തരുന്നത്. ഈട Sent from my SM-J710F using Tapatalk
CPC കൊടിയുടെ നിറം നോക്കാതെ മനുഷ്യനെ മനുഷ്യനായി കണ്ട്, അക്രമം എവിടെനിന്നു തുടങ്ങി എവിടെ അവസാനിക്കും എന്നൊന്നും വിധിക്കാതെ, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും 'പക്ഷം ചേരാതെ', അക്രമത്തെയാണ് ഇല്ലായ്മ ചെയ്യേണ്ടത് എന്നു പറഞ്ഞുവെക്കുന്നു... ഒരുപക്ഷേ അതിനെ ചെറുക്കാൻ പ്രണയത്തിനു മാത്രമേ അത്രമേൽ കെൽപ്പുണ്ടാകുകയുള്ളൂ..... 'ഈട' രാഷ്ട്രീയം 'പറയാത്ത' രാഷ്ട്രീയ സിനിമയാണ്... കാലത്തിനു 'അത്യാവശ്യ'മായതും....! <3 #BAjithKumar #Pappu #ShaneNigam #NimishaSajayan Sent from my SM-J710F using Tapatalk
Sensation Entertainments review പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റ് സ്വന്തമാക്കി ഈട Sent from my SM-J710F using Tapatalk