സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറില്ലെന്നും പലപ്പോഴും അവരുടെ ഫോണുകള്‍ അറ്റന്‍ഡ് ചെയ്യാറില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ പുതിയ വഴിത്തിരിവില്‍. സംവിധായകന് ലാല്‍ ജോസിന് നിവിന്‍ പോളി ഡേറ്റ് കൊടുത്തിരുന്നതാണ്. അതിന്റെ ഭാഗമായാണ് വിക്രമാദിത്യനില്‍ നിവിന്‍ ഗസ്റ്റ് വേഷം ചെയ്തത്. എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി ലാല്‍ ജോസ് പറഞ്ഞ സമയത്ത് ഡേറ്റ് നല്കാന് നിവിന്‍ തയ്യാറായില്ല. എന്തൊക്കെയോ ഒഴിവ്കഴിവുകള്‍ പറഞ്ഞു. അതോടെ ലാല്‍ജോസ് നിവിനെ ഒഴിവാക്കി. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ ലാല്‍ജോസിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അതിന് മുമ്പാണ് നിവിന്‍ പോളി ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ നിവിന്റെ സമീപനത്തെ തുടര്‍ന്ന് ലാല്‍ജോസ് ടൊവീനോയെ നായകനാക്കി. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടൊവീനോ. അതിനാല്‍ സ്റ്റൈലിന് ശേഷം ഒരു സിനിമയിലും താരം അഭിനയിക്കുന്നില്ല. ജി.എസ് വിജയന്, സിബി മലയില്‍ എന്നിവര്‍ കഥ പറയാന്‍ ഫോണ്‍ വിളിച്ചിട്ടും നിവിന്‍ എടുത്തിരുന്നില്ല. അത് വിവാദമായിരുന്നു. ഹോളിവുഡിലൊക്കെ മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ഇവിടെ പഴയ സംവിധായകര്‍ക്ക് അവഗണനയാണെന്ന് സംവിധായകനും നടനുമായ പ്രതാപ് പോതാപ് പോത്തന് അടുത്തിടെ പറഞ്ഞിരുന്നു. ജയറാമിന്റെ മകന് കാളിദാസനെ നായകനാക്കി അദ്ദേഹം സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് കാളിദാസന് പറഞ്ഞതും വിവാദമായിരുന്നു.