തിയേറ്റർ - ശാരദ കോംപ്ലക്സ് എടപ്പാൾ സമയം -6.30pm പടം കണ്ടു . എങ്ങനെ അവസാനിച്ചു എന്നത് സിനിമ ആസ്വാദനത്തിൽ നിർണായകം ആണ് ..ആ രീതിയിൽ കാർബൺ പലർക്കും സ്വീകാര്യത മാറിമറിഞ്ഞു ഇരിക്കും . റിയാലിറ്റിയും ഫാന്റസി യും കൂടി ചേരുന്നിടത് എന്താണ് സംഭവിക്കുന്നത് എന്ന അങ്കലാപ്പ് കാണുന്നവരിൽ ഉണ്ട് എന്നത് തീയേറ്ററിലെ റെസ്പോൺസ് വ്യക്തമാക്കുന്നു . ഇനി സിനിമയിലേക്ക് ..ഫഹദ് ഫാസിൽ അഭിനയം കൊണ്ട് പലപ്പോഴും അതിശയിപ്പിക്കുന്നു . ഓരോ മിത്ത് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളുടെ പിറകെ ലാഭം പ്രതീക്ഷിച്ചു ഓടുന്ന കഥാപാത്രം ആയി ഫഹദ് നന്നായി എന്നല്ല വളരെ നന്നായി . കൊച്ചു പ്രേമൻ -മമ്ത -മണികണ്ഠൻ -സ്പടികം ജോർജ് -നെടുമുടി -വിജയരാഘവൻ ഒക്കെ തങ്ങളുടെ വേഷം ഭംഗി ആക്കി . ക്യാമറ വർക്ക് ആണ് വിസ്മയിപ്പിച്ച ഒന്ന് ...പാട്ടുകൾ ഇഷ്ടമായില്ല ..ശരാശരി ! ആദ്യ പകുതി കിടിലൻ ആയിരുന്നു ..നർമ സന്ദർഭങ്ങൾ എല്ലാം തന്നെ ക്ലിക്ക് ആയിരുന്നു ..ഇടക്ക് ആളെ ഞെട്ടിക്കുന്ന ഒന്ന് രണ്ടു ഷോട്ട് ! കാടിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന നിധി തേടി ഇറങ്ങുന്ന നായകനും സംഘവും ..തുടർന്നുള്ള കഥാഗതിയും ആണ് രണ്ടാമത്തെ പകുതി . പ്രവീണ -സൗബിൻ ഒരു ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങൾ.ഒന്നും മനസിലായില്ല . തിയേറ്ററിൽ വിജയം ആകുമോ എന്ന് കണ്ടറിയാം .. മൈ റേറ്റിംഗ് -2.8