വിഖ്യാത ചലച്ചിത്ര സൃഷ്ടിയായ ചെമ്മീൻ ' നമുക്ക് സമ്മാനിച്ച കലാകാരൻ ശ്രീ .രാമുകാര്യാട്ട് ന്റെ അനന്തരവനും ,മകളുടെ ഭർത്താവുമാണ് ശ്രീ.ദേവൻ ദേവന്റെ അനന്തരവനാണ് music director ഗോപി സുന്ദര്‍.
ചിത്രം എന്ന മോഹൻലാൽ -പ്രിയദര്ശന് സിനിമയിൽ നായികാ ആയി ആദ്യം നിശ്ചയിച്ചിരുന്നത് രേവതിയെ ആണ്..പക്ഷെ തിരക്ക് മൂലം രേവതി പിന്മാറുകയും രഞ്ജിനി നായികാ ആകുകയും ആയിരുന്നു . കിലുക്കം എന്ന സിനിമയിൽ അമല ആയിരുന്നു ആദ്യ ചോയ്സ് ..പിന്നീട് രേവതി എത്തുകയായിരുന്നു .
പറവൂർ ഭരതൻ മലയാള സിനിമയിലെ ഏറ്റവും വലിയ വൃത്തിക്കാരൻ ആയിരുന്നു. ഡെറ്റോൾ എല്ലായ്പോഴും കയ്യിൽ കരുത്തുമായിരുന്നു ഇദ്ദേഹം .
1978ല്‍ മഞ്ഞിലാസ് നിര്‍മ്മിച്ച ഐ വി ശശി ചിത്രമായ ""ഞാന്‍ ഞാന്‍ മാത്രം"" എന്ന ചിത്രത്തിലായിരുന്നു.. ഊട്ടി മലയാള സിനിമാക്കാരുടെ പ്രധാന ലോകേഷനാകുന്നത് എണ്‍പതുകളിലാണ്. ബാലുമഹേന്ദ്രയുടെ മിക്ക സിനിമകളുടെ പാശ്ചാത്തലം ഊട്ടിയായിരുന്നു എന്നത് ശ്രദ്ധേയം. എങ്കിലും പ്രിയദര്ശന് സിനിമകളിലാണ് ഊട്ടിയെ കൂടുതല്‍ സുന്ദരിയാക്കിയത്.
"പത്മരാജനും കുട്ടിച്ചാത്തനും" കുട്ടികൾക്ക് വേണ്ടി ഒരു ത്രിമാന സിനിമ ഒരുക്കണമെന്നാവശ്യപ്പെട്ട് നവോദയ അപ്പച്ചൻ ആദ്യമായി സമീപിച്ചത് പത്മരാജനെയായിരുന്നു. പത്മരാജൻ ഈ പ്രോജക്ട് ഏറ്റെടുത്തില്ലെങ്കിലും സ്പിൽബെർഗിന്റെ "ഇ.റ്റി" മാതൃകയിലൊരു കുട്ടിച്ചാത്തൻ സിനിമ എന്ന ആശയം നൽകിയത് അദ്ദേഹമായിരുന്നത്രെ ! ( "സഫാരി"ചാനലിലെ "സ്മൃതി" എന്ന പരിപാടിയിൽ ജോൺ പോൾ പറഞ്ഞത് )
meera enna peril aanu vannath..shootinidayil shobana udakki thetti pokukayum last 1-2 shots veroru artistine vech back shot ulpeduthi aanu shoot cheithath ennoke kettittund
ലോഹിതദാസ് കണ്ട ഒരു സ്വപ്നം ആണ് കമലദളം ആയി ജനിക്കുന്നത് . ജുബ്ബയും പാന്റും ധരിച്ചു താടിവളർത്തിയ ഒരു മനുഷ്യൻ കലാമണ്ഡലത്തിനു മുന്നിൽ നിന്ന് മദ്യപിച്ചു തെറിവിളിക്കുന്നു എന്നതായിരുന്നു ആ സ്വപ്നം . ആ വ്യക്തിക്ക് മോഹൻലാലുമായി മുഖ സാമ്യം ഉണ്ടായിരുന്നു എന്ന് ലോഹിതദാസ് സിബി മലയിലിനോട് പറയുകയും ഉണ്ടായി . തുടർന്നാണ് ലോഹി ആ നിസാരമെന്നു തോന്നുന്ന ഇൻസിഡന്റ് ലു നിന്നും കമലദളം എഴുതി തീർത്തത് .