1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Satyam. Abv avg to hit aanu

    Sent from my [device_name] using Forum Reelz mobile app
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    praja - flop ennanu pothuve parayunnath enkilum average grosser anu box officil ..thanks to heavy initial
    also 100 days theater run und

    azhagiya ravanan - irangiya timil athra karyamaya chalanam onnum undakkiyiottilla

    pandippada - average to hit level und

    bada dosth - flop

    albudha dweep - average status und ...

    sathyam - ?

    pranchi - average - hit level

    uthaman - flop

    kuberan - hit

    kalyani - average to hit level
     
  3. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Azhakiya ravanan, praja avg. Sathyam, albhudadweep hit
     
  4. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Kalyani clean Hit aanu...no doubt.

    Vere vallavarudeyum aayirunenkil Run okke vechu Mega hit aakiyene.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    tvm 100 adichille?
     
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    rishi kapoor
     
  7. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Athariyilla

    But nammade thalassery libertyil 4th weekilm nalla crowdil padam kandathu orkunnu
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    poyio kaaanam...
    asirvad mikka padangalum tvm 100 poyittund
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Praja - Huge initial+ 50 at all centers
    AzhakiyaRavanan - AVG
    Pandipada - AVG
    Bada Dosth - Flop - AVG
    AlbhuthaDweepu - AVG
    Sathyam - AVG
    Pranchi - Hit
    Uthaman - Flop
    Kuberan - Hit
    Babakalyani - Clean Hit
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    ആമിർ ഖാനും ഹ്രിത്തിക് റോഷനും...
    പിന്തുടരേണ്ട മാത്രികയും തുലച്ചു കൊണ്ടിരിക്കുന്ന അവസരവും..

    ബോളിവൂഡിൽ അരങ്ങേറി 10 വർത്തിനുപ്പുറവും കരിയറിലെ വൻ ഹിറ്റുകളായ 4 സിനിമകളും പൂർണ്ണമായും സ്വന്തം പേരിലാക്കാൻ കഴിയാതിരുന്ന സൂപ്പർ താരത്തിൽ നിന്നും സംവിധായകനോ ബാനറോ ഏതി പേരിലുമായിക്കോട്ടെ സ്വന്തം റോൾ കൂടിയോ കുറഞ്ഞോ ഇരുന്നാലും നായകന്റെ ബ്രാന്റ് നെയിമിൽ മാത്രം അറിയപ്പെടുന്ന തലത്തിലേക്കുള്ള ആമിർ ഖാൻ എന്ന ജീനിയസ് മസ്തിഷ്കത്തിന്റെ ഉടമയുടെ വളർച്ചയും
    ആദ്യത്തെ ഒരൊറ്റ സിനിമ കൊണ്ട് ഇന്ത്യൻ മുഴുവൻ തരംഗമായി എതിരില്ലാത്ത നംബർ വൺ എന്നു വരെ വിശേഷിക്കപ്പെട്ട പദവിയിൽ നിന്നിം കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ടേക്കും മറിഞ്ഞു വീഴാവുന്ന പാകത്തിലേക്കുള്ള ഹ്രിത്തിക്കിന്റെ കരിയറിലെ പതനവും ബോളിവൂഡിലെ 2 സൂപ്പർ താരങ്ങളുടെ വിരുദ്ദ ദിശയിലേക്കുള്ള മാത്രികയാക്കവുന്നതും ആവാൻ പാടില്ലാത്തതുമായ കരിയർ ബിൽഡപ്പിനെ ആണു സൂചിപ്പിക്കണത്

    ആദ്യം ആമിർ ഖാനിലേക്കു വരാം..
    ഒറ്റ നോട്ടത്തിൽ ആദ്യ സിനിമ തന്നെ ട്രെന്റ് സെറ്റിംഗ് സൂപ്പർ ഹിറ്റാക്കി രണ്ടാമത്തെ സിനിമയിൽ നാഷണൽ അവാർഡും നേടിയ ആമിർ ഖാന്റെ ഇന്നത്തെ പൊസിഷൻ പ്രെഡിക്റ്റബിൾ ആണെന്നു തോന്നുമെങ്കിലും ഒരിക്കലും അങ്ങനെയുള്ള ഒരു വളർച്ച ആയിരുന്നില്ല ആമിറിന്റേത്
    ഇന്നു ആമിറിനെ കണക്കാപ്പെടുന്നത് സൽമാനും ഷാരൂഖിനുമൊപ്പം ബോളിവൂഡിലെ ഏറ്റവും സ്റ്റാർ പവറുള്ള ഹീറൊ ആയും ഇന്ത്യയിലെ നായക നടന്മാരിലെ മികച്ച അഭിനേതാക്കളിൽ ഒരാളുമായാണു
    വാസതവത്തിൽ സൽമാൻ രജിനി ഷാരൂഖ് തുടങ്ങുയവരുമായി കംബയർ ചെയ്യുംബോൾ ബോക്സ് ഓഫീസിലും മോഹൻലാൽ കമൽഹാസൻ മമ്മൂട്ടി തുടങ്ങിയവരുമായി കംബയർ ചെയ്യുംബോൾ അഭിനയത്തിലും വളരെ അധികം പരിമിതികളുള്ള ഒരു നടനും സ്റ്റാറ്റ് മെറ്റീരിയലുമാണു ആമിർ
    പക്ഷെ സൽമാനോ ഷാരൂഖിനോ നേടാനാവാത്ത ബോക്സ് ഓഫീസ് റെക്കോഡുകളും മോഹൻലാലിനോ മമ്മൂട്ടിക്കോ കഴിഞ്ഞ ഒരു ദശകത്തിനിടെ കൈ മോശം വന്ന കൺസിസ്റ്റന്റായുള്ള മികച്ച പ്രകടനവും കൊണ്ട് അതി ഭംഗിയായി അയാൾ ഓവർ കം ചെയ്യുന്നു എന്നിടത്താണു ആമിർ എന്ന ഏവരിം മാത്രികയാക്കേണ്ട ജീനിയസ്സിന്റെ വിജയമിരിക്കുന്നത്
    കരിയറിൽ ആദ്യ 10 വർഷത്തിനിടെ ആമിറിനെ തേടിയെത്തിയ വൻ ഹിറ്റുകൾ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകൾ 4 എണ്ണമാണു ..ആദ്യ സിനിമയായ 'ഖയാമത് സെ ഖയാമത് തക്' ,ദിൽ,രംഗീല,രാജാഹിന്ദുസ്താനി
    നിർഭാഗ്യവശാൽ ഈ ഹിറ്റുകളുടെ മേജർ ക്രെഡിറ്റനവകാശി ആമിർ ആയിരുന്നില്ല
    അരങ്ങേറിയ ഖയാമത് സെ ഖയാനത് തക് വൻ ഹിറ്റായപ്പോൾ അതിലെ കൗമാരക്കാരനായ ചോക്ലേറ്റ് ലൂക്കുള്ള ആമിർ എന്ന നായകനും കുസ്രിതി നിറഞ്ഞ കൗമാരക്കാരിയായ ജൂഹി ചൗള എന്ന നായികയും ഒരു പോലെ ശ്രദ്ദിക്കപ്പെട്ടെങ്കിലും അടി ഇടി വെടി പുക ഡ്രാമ ലാബെലിൽ പോയിക്കൊണ്ടിരുന്ന ബോളിവൂഡിൽ ആ സമയത്ത് ലവ് സ്റ്റോറി ഒരു ബിലീഫ് ആയിരുന്നു അതു കൊണ്ട് തന്നെ നായകനേക്കാളുപരി ആഅ ട്രീറ്റ്മെന്റാണു ശ്രദ്ദിക്കപ്പെട്ടത്
    തൊട്ടടുത്ത സിനിമയായ രാഖിലെ പ്രക്ടനത്തിനു നാഷണൽ അവാർഡ് സ്പെഷ്യൽ ജൂറി ലഭിക്കുക വഴി അഭിനേതാവെന്ന നിലയിൽ ശ്രദ്ദ നേടിയെങ്കിലും ഒരു സ്റ്റാർ പരിവേശമുള്ള നായകനാവാൻ 90ലെ ഏറ്റവും വലിയ ഹിറ്റായ ദിൽ വരെ കാത്തിരിക്കേണ്ടി വന്നു
    പക്ഷെ ആ സമയത്തെ നംബർ വൺ നായികയായ മാധുരി ദിക്ഷിത് നായികയായ ആ സിനിമയുടെ ക്രെഡിറ്റ് സ്വാഭാവികമായു മാധുരിക്കു തന്നെയായിരുന്നു കൂടുതൽ പോയത്
    പിന്നീട് ഒരു വൻ ഹിറ്റ് കിട്ടിയത് 90കളിലേ ആമിർ ഖാന്റെ ഏറ്റവും മികച്ച പ്രകടനമായ 'രംഗീല'യിലൂടെയായിരുന്നു പക്ഷെ കേരളത്തിലടക്കം തരംഗമായ ഈ സിനിമ പ്രധാനമായും ബോക്സ് ഓഫീസിൽ വിറ്റഴിഞ്ഞത് ഊർമ്മിളയുടെ ഗ്ലാമറിലും എ.ആർ റഹ്മാന്റെ ചടുല സംഗീതത്തിലും ആയിരുന്നു കരിയർ ബെസ്റ്റ് പ്രകടനം നടത്തിയിട്ട് വരെ ആമിർ ഖാനു സ്റ്റാർ എന്ന നിലയിൽ വൻ ബൂസ്റ്റ് ആ ബ്ലോക്ബസ്റ്റർ സിനിമ വരെ നൽകിയില്ല
    പിന്നീട് 96ൽ 90കളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ രാജാഹിന്ദുസ്താനി ചെയ്തപ്പോഴും നായികയായ കരിഷ്മ കപൂർ ഒന്നാം നംബർ നായികയായി ഉയർത്തപ്പെട്ടപ്പോൾ സണ്ണി ഡിയോൾ,ഷാരൂഖ് ഖാൻ ,സൽമാൻ ഖാൻ ഇവർക്കു പിറകിൽ തന്നെയായിരുന്നു ആമിർ ഖാൻ
    അതിനോടകം തന്നെ രാഖ് രംഗീല അന്താസ് അപ്ന അപ്ന ബാസി തുടങ്ങിയ സിനിമകളിലൂടെ മികച്ച അഭിനേതാവെന്ന നിലയിൽ വളരെയേറെ ശ്രദ്ദിക്കപ്പെട്ടിരുന്ന ആമിറിനു പക്ഷെ ഒരു സ്റ്റാർ ആകാൻ
    ചോക്ലേറ്റ് ലൂക്കും ഫിസിക്കും ഒരു തടസ്സമായിരുന്നു
    ഷാരൂഖിന്റെ സ്ക്രീൻ എനർജിയോ സൽമാന്റെ മാസ്സ് അപ്പീലൊ ഫിസിക്കോ അക്ഷയുടെയൊ അജയുടെയോ ആക്ഷൻ മികവോ ഒന്നുമില്ലാതിരുന്ന ആമിർ ഖാൻ പക്ഷെ പരിമിതികളെ ആയുധമാക്കി തന്നെ മുന്നോട് പോയി
    സെലെക്ഷനിൽ അതീവ ജാഗ്രത പാലിച്ച ആമിർ ഖാന്റെ ഇന്നു ക്ലാസിക്കായി എണ്ണപ്പെടുന്ന സർഫ്രോഷ് ദിൽ ചാഹ്താഹെ തുടങ്ങിയ സിനിമകൾ അന്നു ഒരു വൻ ഹിറ്റായിരുന്നില്ല എന്തിനു ലഗാൻ വരെ വെറും ഹിറ്റിൽ ഒതുങ്ങിയ സിനിമയായൊരുന്നി
    പെഴ്സണൽ പ്രോബ്ലം മൂലം 2 വർഷത്തോളം മാറി നിന്ന ആമിർ ഏറെ പ്രതീക്ഷയോടെ ചെയ്ത 'മംഗൾ പാണ്ഡെ' എന്ന വൻ ബഡ്ജറ്റ് പടം 2005ൽ തകരുംബോൾ ആമിർ ഖാന്റെ അവസ്ത
    ഹിറ്റില്ലാതെ 4 വർഷമായിരുന്നു..
    മംഗൾ പാണ്ഡെ വീണതോടെ ആമിർ ഖാൻ എന്ന സൂപ്പർ താരത്തിന്റെ അസ്തമയം ഏകദേശം മുന്നിൽ കണ്ടപ്പോൾ
    അടുത്തതായി ആമിർ ഖാൻ ചെയ്ത സിനിമ കൊമേഴ്സ്യലി ഏറെ റിക്സ് ഉള്ള 'രംഗ് ദെ ബസന്തി' ആയിരുന്നു
    നിരൂപകരാൽ ഏറെ വാഴ്ത്തപ്പെട്ട രംഗ് ദെ ബസന്തി പതിറ്റാണ്ടിലെ രണ്ടാമത്തെ വലിയ ഗ്രോസ്സറും കൂടി ആയതോടെ അവിടുന്നിങ്ങോട്ട് ആമിർ ഖാൻ പിന്നെ ടോപ് ഗിയറിൽ ആയിരുന്നു
    രംഗ് ദെ ബസന്തി ചെയ്യുന്നതോടൊപ്പം തന്നെ ഫിനാൻഷ്യലി ശുവർ ബെറ്റായ റൊമാന്റിക് - ത്രില്ലർ 'ഫന' കൂടി കയ്യിൽ കരുതിയ ആമിർ ഖാന്റെ നീക്കം പിഴച്ചില്ല മറ്റൊരു വംബൻ ഹിറ്റ് കൂടി ആ വർഷം അതോടു കൂടി നംബർ വൺ താരമാകാനുള്ള റെസിൽ ആമിർ കച്ചമുറുക്കുകയായിരുന്നു
    കൊമേഴ്സ്യലി റിസ്ക് ഉള്ള രംഗ് ദെ ബസന്തി ചെയ്യുന്ന സമയം തന്നെ സാധാരണ ഒരു സമയം ഒരു പടം മാത്രം ചെയ്യാറുള്ള ആമിർ ഫന കൂടി തിടുക്കത്തിൽ ചെയ്തത് ഒരു വൻ വാണിജ്യ വിജയം രംഗ് ദെ പരാജയപ്പെട്ടാൽ കൂടി തനിക്കു വേണമെന്ന കണക്കു കൂട്ടലിലാണു
    ആ കണക്കു കൂട്ടൽ വിജയിച്ചപ്പോൾ ആമിറിന്റെ ഉള്ളിലെ ജീനിയസ്സിന്റെ തനി രൂപം പുറത്തു വരാൻ തുടങ്ങി
    അടുത്തതായി സ്വയം സംവിധാനം ചെയ്തു ബാല താരം ദർശീലിനെ നായകനാക്കി ഒരു ലോ ബഡ്ജറ്റ് ചിത്രം ചെയ്യുംബോൾ ആമിറിന്റെ മനസ്സിൽ ഒരു നിരൂപക പ്രശംസ നേടുന്ന ഗൂഡ് വിൽ കൂട്ടുന്ന ഒരു സിനിമ മാത്രമായിരുന്നിക്കണം പക്ഷെ താരെ സമീൻ പേർ എന്ന കൊച്ചു ചിത്രം നേടിയ വൻ വിജയം ആമിറിനെ ഹരം കൊള്ളിച്ചു എന്നു വേണം കരുതാൻ
    ഇതിനകം പ്രേക്ഷകരുടെ പൾസ് 90% മനസിലാക്കിയ ആമിർ ഖാൻ പൊതുവെ പക്വമതിയാണെങ്കിലും അവസാനമായി വിടുവായിത്തം പറഞ്ഞത് ആ സമയമയാണു
    അന്നത്തെ നംബർ വൺ സ്റ്റാർ ആയിരുന്ന ഷാരൂഖിനെ വെല്ലു വിളിച്ചു ആരാണു നംബർ വൺ എന്നു ഞാൻ പ്രൂവ് ചെയ്യും എന്നു പറഞ്ഞു
    വാസ്തവത്തിൽ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിലെ കോൺഫിഡന്റാവും ആമിർ ഖാനെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് ഒപ്പം ആമിർ ഖാനെ ഒരിക്കൽ ഹാഫ് ഖാൻ എന്നു പരോക്ഷമായി വിളിച്ച ഷാരൂഖിനോട് കുറെ കാലം അടക്കിവെച്ച ഫ്രസ്റ്റ്രേഷൻ തീർക്കാനുള്ള കനകാവസരമായും കണ്ടു കാണും
    സൗത്ത് റീമേക്കുകൾ ട്രെന്റായി തുടങ്ങിയിട്ടില്ലാത്ത് ആ കാലത്ത് ആമിർ ഖാൻ തിരഞ്ഞെടുത്ത 'ഗജിനി' എല്ലാം കൊണ്ടുൻ റിലീസിനു മുംബെ ബ്ലോക്ബസ്റ്റർ ഉറപ്പിച്ച സിനിനയായിരുന്നു ഇതു കൂടാതെ രാജ് കുമാർ ഹിരാനിയുടെ 3ഇഡിയറ്റ്സ് കൂടി കരാറയതോടെ ആമിർ കരിയറിൽ തനിക്കുണ്ടാകുന്ന പുഷ് മുൻ കൂട്ടി തന്നെ കണ്ടു അക്ഷരം പ്രതി അതു നടക്കുകയും ചെയ്തു
    ചരിത്ര വിജയമായ ഈ ഈ 2 സിനിമകൾക്കു ശേഷം ആമിർ ഖാൻ ബോക്സ് ഓഫീസിൽ പൊട്ടൻഷ്യൽ കുറഞ്ഞ 'തലാഷ്' ചെയ്യുംബോൾ തന്നെ
    ബോളിവൂഡിലെ ഏറ്റവും വലിയ ബ്രാന്റായ ധൂം സീരീസിലും ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായ ഹിരാനിയുടെ പീകെയിലും കരാറുപ്പിച്ചിരുന്നു
    പ്രതീക്ഷിച്ച പോലെ തലാഷ് വൻ വിജയമാകാത്തത് ആമിറിന്റെ കരിയറിനെ ഒട്ടും ബാധിച്ചില്ല ധൂം3യും പീകെയും പ്രതീക്ഷ നില നിർത്തിയ വിജയം തന്നെ കൊയ്തു
    ശരിക്കിം ഇതിനു ശേഷം വന്ന 'ദങ്കൽ' ആണു ആമിർ ഖാനു സ്റ്റാർ എന്ന നികയിൽ ഏറ്റവും പരീക്ഷണം നേരിട്ട സിനിമ ശുവർ ഷോട്ട് സിനിമകൾ വിട്ട് ആമിർ ഖാൻ ഒരു കൊമേഴ്സ്യൽ പടം ചെയ്താൽ സൽമാനെയൊ ഷാരൂഖിനെയൊ പോലെ കളക്ഷൻ നേടാനാകുമൊ എന്നു സംശ്യം അവശേഷിച്ചവരിൽ ഒരു പൊടി പോലും ബാക്കിയാകാതെ ആമിർ ഈ ബിസിനസ്സിൽ താൻ തന്നെയാണു ബോസ്സ് എന്നു വീണ്ടും പ്രൂവ് ചെയ്തു
    ആമിറിനേക്കാൾ അനായാസേനെ അഭിനയിക്കണ സൂപ്പർ താരങ്ങൾ ഇന്ത്യയിലുണ്ട് പക്ഷെ അവർക്കാർക്കും ആമിറിനെ പോലെ കൺസിസ്ന്റന്റായി പെർഫോം ചെയ്യാൻ കഴിയുന്നില്ല
    ആമിറിനേക്കാൽ പൊട്ടൻഷ്യൽ ഉള്ള സൂപ്പർ താരങ്ങൾ ബോളിവൂഡിൽ ഉണ്ട് പക്ഷെ അവർക്കാർക്കും ആമിർ സിനിമകൾ നേടണ കളക്ഷൻ നേടാനാവുന്നില്ല ആമിറാകട്ടെ ഇതും രണ്ടും ബാലൻസ് ചെയ്തു കൊണ്ട് പോകുന്നു ലളിതവും എന്നാൽ കടിനാധ്വാനം ചെയ്യേണ്ടതുമായ വഴിയിലാണു ആമിർ ഖാൻ കരിയർ തെളിക്കുന്നത്
    ഫഹദ് ഫാസിലിനെ പോലെ ടാലെന്റഡായ എന്നാൽ ഒരു കൊമേഴ്സ്യൽ പൊട്ടൻഷ്യൽ കുറഞ്ഞ താരങ്ങൾ മാത്രികയാക്കാവുന്ന ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും ഉൽക്രിഷ്ടമായ മാത്രിക ആമിർ ഖാൻ തന്നെയാണു

    ആമിറിന്റെ വിപരീതമാണു ഹ്രിത്തിക്
    ആദ്യത്തെ സിനിമ വൻ ഹിറ്റാക്കണ ആദ്യ താരമൊന്നുമല്ല ഹ്രിത്തിക് റിഷി കപൂറിന്റെ 'ബോബ്ബി' കുമാർ ഗൗരവിന്റെ 'ലവ് സ്റ്റോറി' സൽമാൻ ഖാന്റെ 'മേ നെ പ്യാർ കിയ' എന്തിനു കുഞ്ചാക്കോ ബോബന്റെ അനിയത്തിപ്രാവ് വരെ ആദ്യ സിനിമ വൻ ഹിറ്റായ ഗണത്തിൽ പെടുത്താവുന്നതാണു
    പക്ഷെ ഇവയിൽ വ്യത്യാസം ബോബ്ബി രാജ്കപൂറിന്റെ സിനിമയും അനിയത്തിപ്രാവ് ഫാസിലിന്റെ പടവും മറ്റുള്ളവ ട്രീറ്റ്മെന്റിലും ട്രെന്റ് സെറ്ററായപ്പോൾ 'കഹോ നാ പ്യാർ ഹെ' ആദ്യ ഷോ കഴിഞ്ഞതും ഹ്രിത്തികിന്റെ പടമായി
    2000ജനുവരിയിൽ ഇന്ത്യയിൽ സംഭവിച്ച ഒരു പ്രതിഭാസമാണു ഹ്രിത്തിക് ഇതു പോലൊരു എന്റ്രി അതിനു മുംബോ ശേഷമൊ ഉണ്ടായിട്ടില്ല
    ഹ്രിത്തിക് മാനിയ എന്ന ഉന്മാദാവസ്ത രാജ്യം മുഴുവൻ പടർന്നു പിടിക്കുക യായിരുന്നു ഒരു രാജ്യത്തെ സ്ത്രീ പ്രേക്ഷകരിൽ 50%‌ഫാൻസായുള്ള നടൻ എന്ന വിശേഷണം വരെ നേടിയ താരം
    വിപുൽ ഷാഹ് ഹ്രിത്തിക്കിനെ വിശേഷിപ്പിച്ചത് 'മീഡിയ അല്ലാതെ ജനങ്ങൾ സ്രിഷ്ടിച്ച ആദ്യത്തെ സൂപ്പർ സ്റ്റാർ ' എന്നായിരുന്നു
    സത്യത്തിൽ അതൊട്ടും അതിശയോക്തി അല്ല കാരണം ഒറ്റ സിനിമ കൊണ്ട് ഹ്രിത്തിക്കിനോട് എങ്ങനെ ഖാന്മാർ പിടിച്ചു നിൽക്കും എന്നു വരെ ചർച്ചയായി
    ഷാരൂഖിന്റെ എനർജിയും സൽമാന്റെ മാസ്സ് അപ്പീലും ആമിർ ഖാന്റെ ഇന്റ്ൻസിറ്റിയും ഒക്കെ ചേർന്ന ഒരു കംബ്ലീറ്റ് സൂപ്പർ സ്റ്റാർ മെറ്റീരിയൽ ആയിരുന്നു ഹ്രിത്തിക്
    ഫിസിക്ക് കൊണ്ടും കഴിവും കൊണ്ടും അനുഗഹീതൻ
    ഹ്രിത്തിക്കിന്റെ പോപ്പുലാരിറ്റിയുടെ ഏറ്റവും തെളിവാണു
    ഷാരൂഖ് ഖാനും-അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നു എന്ന ചരിത്ര പ്രാധാന്യത്തോടെ ആ വർഷം റിലീസായ 'മൊഹബ്ബത്തെൻ'നെ ഹ്രിത്തിക്കിന്റെ അതേ ദിവസം റിലീസായ 'മിഷൻ കാശ്മീർ ' ഇനിഷ്യലിൽ വൻ മാർജിനിൽ പിറകിലാക്കിയത് പക്ഷെ ഹ്രിത്തിക് ഒരു വൺ ടൈം വണ്ടറാണെന്നു ശ്രിതി അധികം വൈകാതെ വന്നു
    കഹോ നാ പ്യാർ ഹെ കു മുംബു ഹ്രിത്തിക് കരാറായ സിനിമകൾ പിന്നീട് ഹ്രിത്തിക് മാനിയ കണ്ട് സംവിധായകർ മാറ്റിയെഴുതിയപ്പോൾ കാംബു നഷ്ടപ്പെട്ട സിനിമകൾ പരാജയമായി ഇതിനിടെ പ്രതീക്ഷയോടെ വന്ന യാരിയൻ പ്രേംകി ദീവാനി ഹൂൻ കൂടി പരാജയമായതോടെ ഹ്രിത്തിക് പതനം പ്രതീക്ഷിച്ചവരിൽ 2003ൽ നടനെന്ന നിലയിലും സ്റ്റാർ എന്ന നിലയിലും ഹ്രിത്തിക് 'കൊയി മിൽ ഗയ യിലൂടെ' മറുപടി നൽകിയപ്പോൾ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് പിറന്നു
    ഇതാണു ഹ്രിത്തിക്കിന്റെ പൊട്ടൻഷ്യൽ ഒരു സിനിമ യദാ സമയം യദാ ക്വോളിറ്റിയിൽ കൊടുത്താൽ മറ്റാരും പിറകെ നിൽക്കണ വിജയമായിരിക്കും ഉണ്ടാവുക
    2006ൽ ഹ്രിത്തിക്കിന്റെ വിശ്വരൂപം ബോളിവൂഡ് കണ്ടു
    ആമിർ ഷാരൂഖ് അക്ഷയ് തുടങ്ങിയവരെല്ലാം ഹിറ്റുകൾ നൽകിയ ആ വർഷം ഹ്രിത്തിക്കിന്റേതായി റിലീസായ 2 സിനിമകൾ (ധൂം2&ക്രിഷ്) മറ്റെല്ലാ റിലീസുകളെം പുറകിലാക്കി ഏറ്റബും വലിയ 2 ഹിറ്റുകളായി ഇതോടെ ഷാരൂഖ് എന്ന നംബർ വൺ താരത്തിനു ശരിക്കും ഒരു പ്രതിയോഗി ആയി വീണ്ടും ഹ്രിത്തിക് അവതരിച്ചു
    പക്ഷെ അവിടുന്നിങ്ങോട്ട് ഹ്രിത്തിക് ചെയ്ത സിനിമകൾ ജോധാ അക്ബർ,കൈറ്റ്സ്,ഗുസാരിഷ് ഇവയൊക്കെ ആയിരുന്നു 2 വർഷത്തോളം നീളുന്ന ചിത്രീകരണത്തിനിടയിൽ നല്ല സിനിമകൾ ആണെങ്കിൽ കൂടി കൊമേഴ്സ്യലി റിസ്ക് ഉള്ള ഇത്തരം സിനിമകൾ ഹ്രിത്തിക്കിന്റെ കരിയറിൽ ശരിക്കും ശോഭ കെടുത്തി (ജോധാ അക്ബർ അഭിനേതാവെന്ന നിലയിൽ മുതൽക്കൂട്ടായെങ്കിലും)
    ഇടക്കു സിന്തഗിനാ മിലെഗാ ദിബാര,അഗ്നീപദ് തുടങ്ങിയ സാധാ സിനിമകളിലൂടെ ഹ്രിത്തിക് ബോക്സ് ഓഫീസിൽ തിരിച്ചെത്തിയെങ്കിലും ഒരു യൂണിവെഴ്സൽ അപ്പീൽ ഉള്ള സിനിമയായി അഗ്നീപദ് മാത്രമെ ഉണ്ടായിരുന്നുള്ളു
    പിന്നീട് വന്ന ക്രിഷ് വൻ വിജയമായെങ്കിലും ഹ്രിത്തിക്കിന്റെ സ്റ്റാർഡത്തിനോടൊ ക്രിഷ് ബ്രാന്റിനോടൊ നീതി പുലർത്തിയ വിജയമായിരുന്നില്ല
    ബാംഗ് ബാംഗ് എന്ന മറ്റൊരു പ്രതീക്ഷയോടെ വന്ന സിനിമ വൻ നേട്ടമാവാതെ പോയപ്പോൾ 2 വർഷത്തോളമ്മ് ചിലവിട്ട മോഹൻ ജാദാരൊ ദുരന്തമായി പിന്നീട് കാബിക് എന്ന ലോ‌ബഡ്ജറ്റ് സിനിമയും ഹ്രിത്തിക്കിനെ സംബന്ധിച്ചു നഷ്ടം തന്നെ
    സിനിമയുടെ ക്വോളിറ്റിയിൽ ആവശ്യമില്ലാത്ത പോളിഷിംഗ് നടത്തി വെസ്റ്റേൺ വത്കരിക്കുന്നതും വർഷങ്ങൾ നീണ്ട ഷൂട്ട് നടക്കുന്ന സിനിമകളിൽ വരെ ജനങ്ങളെ ആകർഷിക്കണ എലെനെന്റ് ഇല്ലാത്ത സിനിമകളൊക്കെയായി സ്വയം തന്റെ ടാലെന്റും പൊട്ടൻഷ്യലും വെയിസ്റ്റ് ചെയ്യുന്ന ഹ്രിത്തിക്കിനു ഇപ്പോൾ പ്രായം 44..
    ആമിർ ഖാനും സൽമാനും ഒക്കെ 3ഇഡിയറ്റ്സും ഡബാംഗും ഒക്കെ ചെയ്തു കരിയർ തിരുത്തി കുറിച്ച പ്രായം
    ടാലെന്റ് കൊണ്ടും ആരാധക സംബത്ത് കൊണ്ടും ഇവരേക്കാൾ ഒട്ടും മോശമല്ലാത്ത ഹ്രിത്തിക് ഒരു വീണ്ടു വിചാരം നടത്തി യധാവിധ പ്രോജക്റ്റുകൾ ചെയ്യുകയാണെങ്കിൽ 'ഹ്രിത്തിക് മാനിയ' എന്ന ഉന്മാദാവസ്ത ഒരിക്കൽ കൂടി സംഭവിക്കാവുന്നതേയുള്ളു
     

Share This Page