1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ith kanditt pee cee owner kidu aayllo ente theatre enn :Lol:
     
  2. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    owner ayach koduthu... Interior works thudangite ullu eann paranju
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ithu USA ile Texas ulla Santikos groupinte IMAX screen aanu.
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    29066537_781654438700969_2609697181155179818_n.jpg
    (Courtesy- Wayanadan)

    വയനാട്ടിലെ ആദ്യത്തെ 4K DOLBY ATMOS തിയെറ്റർ.

    മാനന്തവാടി ജോസ്* സിനിമാസ്* (duplex theatre)


    ചില കാര്യങ്ങളിൽ മറ്റ്* ജില്ലകളെ അപേക്ഷിച്ച്* വയനാട്* ഇപ്പോഴും പിന്നിൽത്തന്നെയാണ്*. അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികൾ, ഷോപ്പിംഗ്* മാളുകൾ, ബ്രാൻഡഡ്* ഔട്ട്*ലെറ്റുകൾ ആധുനികസൗകര്യങ്ങളുള്ള സിനിമാശാലകൾ എന്നിവയുടെ അഭാവം വയനാട്ടുകാർ നാളുകളായി നേരിടുകയാണ്*. (എന്നാൽ ഇതിനുമപ്പുറമുള്ള വാസയോഗ്യമായ അന്തരീക്ഷം വയനാട്ടുകാർ ആസ്വദിക്കുന്നുണ്ടെന്നത്* മറ്റൊരുവശം.)

    കാലങ്ങളായി വയനാട്ടുകാർക്ക്* പൂർണ്ണതയുള്ള സിനിമാസ്വാദനം ലഭ്യമായിരുന്നില്ല. 2011-ൽ പ്ലാറ്റിനം റേറ്റിംഗ്* സംവിധാനം ഏർപ്പെടുത്തിയപ്പോൾ സുൽത്താൻ ബത്തേരി ഐശ്വര്യ, അതുല്യ എന്നീ തിയേറ്ററുകൾ മാത്രമേ റേറ്റിംഗ്* കരസ്ഥമാക്കിയിരുന്നുള്ളൂ. എങ്കിൽത്തന്നെയും ഈ രണ്ട്* തിയേറ്ററുകളും എയർ കണ്ടീഷൻഡ്* ആണെന്നതൊഴിച്ചാൽ പ്രത്യേകിച്ച്* മേന്മകളൊന്നും തന്നെയില്ല. (ഈ രണ്ട്* തിയേറ്ററുകൾ മാത്രമേ വയനാട്ടിൽ എയർ കണ്ടീഷൻഡ്* ആയി ഉണ്ടായിരുന്നുള്ളൂ.)

    കേരളത്തിൽ അങ്ങോളമിങ്ങോളം മൾട്ടിപ്ലക്സുകൾ വന്നപ്പോഴും നിർവികാരതയോടെ നോക്കിയിരിക്കുവാൻ മാത്രമേ വയനാട്ടുകാർക്ക്* കഴിഞ്ഞുള്ളൂ. വൃത്തിയുള്ള തിയേറ്ററുകൾ വയനാട്ടിൽ കുറവാണ്*. പ്ലാസ്റ്റിക്* അല്ലെങ്കിൽ മരത്തിന്റെ കസേരകളാണ്* കൂടുതലും. ഇന്റീരിയർ, ബാത്ത്* റൂം സൗകര്യങ്ങൾ, കോഫി ഷോപ്പ്*, പാർക്കിംഗ്* സൗകര്യങ്ങൾ, ഇത്യാദി കാര്യങ്ങളിലെല്ലാം പിന്നോട്ടാണ്* വയനാട്ടിലെ തിയെറ്ററുകൾ..

    വയനാട്ടിലെ റിലീസിംഗ്* സെന്ററുകളുടെ കാര്യം പരിശോധിച്ചാൽ കുറച്ചുനാൾ മുൻപ്* വരെ മാനന്തവാടിയിലെ 4 തിയേറ്ററുകൾ, സുൽത്താൻ ബത്തേരിയിലെ 4 തിയേറ്ററുകൾ എന്നിവ മാത്രമായിരുന്നു ആകെ ആശ്രയം. കൽപ്പറ്റയിൽ കുറച്ചു വർഷങ്ങളായി റിലീസിംഗ്* ഉണ്ട്*.

    വയനാട്ടിലെ സിനിമാപ്രേമികൾക്ക്* ഒരു മൾട്ടിപ്ലക്സ്* ആസ്വാദനം ലഭിക്കുവാൻ ഏറ്റവും അടുത്തുള്ള സ്ഥലം മൈസൂർ നഗരത്തിലെ മാൾ ഓഫ്* മൈസൂർ ഷോപ്പിംഗ്* മാളിലുള്ള ഐനോക്സ്* സിക്രീനുകളാണ്*. കേരളത്തിലെ ഏറ്റവും മോശം മൾട്ടിപ്ലക്സ്* ശൃംഖലയായ ഫിലിം സിറ്റിയുടെ ബത്തേരിയിലുള്ള രണ്ട്* സ്ക്രീനുകളും, പുൽപ്പള്ളിയിലെ പെന്റാ സിനിമയുടെ രണ്ട്* സ്ക്രീനുകളും മൾട്ടിപ്ലക്സ്* എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും, ഇവ രണ്ടും മൾട്ടിപ്ലക്സ്* സ്ക്രീനുകളുടെ പൂർണ്ണതയില്ലാത്തവയാണ്*. അതുകൊണ്ട്* തന്നെ അവ ആധുനിക സിനിമാനുഭവം ലഭ്യമാക്കുന്നില്ല. 4K, DOLBY ATMOS എന്നീ ശബ്ദ കാഴ്ചാ സംവിധാനങ്ങൾ വയനാട്ടിൽ എങ്ങുമില്ല.

    മാനന്തവാടി ജോസ്* തിയേറ്റർ ഇപ്പോഴിതാ പുതിയ ഭാവങ്ങളിൽ തുറക്കുകയാണ്*.

    800- ഓളം സീറ്റുകളുണ്ടായിരുന്ന ജോസ്* തിയേറ്റർ, ബാൽക്കണി ഒഴിവാക്കി 5.1 ചാനൽ ശബ്ദമികവോടുകൂടി പുനരാരംഭിച്ചത്* 'അശോക' എന്ന ചിത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ 2001-ൽ ആയിരുന്നു. 'പാഷൻ ഓഫ്* ദ്* ക്രൈസ്റ്റ്*' എന്ന ചിത്രം റിലീസ്* ചെയ്യപ്പെട്ട കേരളത്തിലെ വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ ഒന്നായിരുന്നു ജോസ്*. മാരുതി, വീണ, വർണ്ണ, ശ്രീലക്ഷ്മി, സരിഗ എന്നീ തിയേറ്ററുകൾ മാനന്തവാടിയിൽ ഉണ്ടായിരുന്നെങ്കിലും ക്രമേണ ചില തിയെറ്ററുകൾ B Grade ചിത്രങ്ങൾക്ക്* വഴിമാറുകയും, ഒടുവിൽ ആ ട്രെൻഡും അവസാനിച്ചപ്പോൾ മണ്ണടിയുകയും ചെയ്തിരുന്നു. മാരുതി, വീണ, വർണ്ണ എന്നീ തിയെറ്ററുകൾ പ്രധാന റിലീസിംഗ്* സെന്ററുകളാണെങ്കിൽക്കൂടി മാരുതി 2K ആണെന്നതൊഴിച്ചാൽ ഇവയെല്ലാം പഴയതും, ആധുനിക സംവിധാനങ്ങൾ ഇല്ലാത്തവയുമാണ്*.

    മാനന്തവാടി കല്ലാട്ട്* മാളിൽ ഐനോക്സിന്റെ 3 സ്ക്രീനുകൾ ഉടൻ വരുന്നുണ്ട്*. അതിനും മുൻപേയാണ്* ജോസ്* തിയേറ്റർ നവീകരണം. നിലവിൽ ഉണ്ടായിരുന്ന തിയെറ്റർ പകുത്ത്* രണ്ട്* സ്ക്രീനുകളാക്കുകയാണ്* ചെയ്യുന്നത്*. 300, 200 എന്നിങ്ങനെയാണ്* ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്*.

    ആദ്യമായി വയനാട്ടിൽ 4K DOLBY ATMOS സ്ക്രീൻ വരുന്നത്* ഉറങ്ങിക്കിടക്കുന്ന തിയേറ്റർവുടമകളെ സംബന്ധിച്ചിടത്തോളം ഒരുണർവ്വായിരിക്കുമെന്ന് കരുതുന്നു. കാത്തിരിക്കാം, മാർച്ച്* അവസാന വാരത്തിലെ ഉദ്ഘാടനത്തിനായി.
     
    Mayavi 369 likes this.
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Screenshot (394).png
    Screenshot (393).png
     
    Mayavi 369 likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ith kidukki
     
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Apsara vellom nadakuo ?
     
  8. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    അവർ നോമ്പ് ആകുമ്പോഴേക്കും ഉള്ളു വർക്ക് തുടങ്ങുക
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    June aakumbozhekum wrk theerum
     
  10. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Ticket rate enthavum ennullathu thampuranariyam......
     

Share This Page