1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review സുഡാനി ഫ്രം നൈജീരിയ @ കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Mar 25, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പടം കണ്ടിരുന്നു . ഒരു സാധരണ ചിത്രം എന്നാണ് ആദ്യം കരുതിയിരുന്നത് . മികച്ച അഭിപ്രായങ്ങൾ ആണ് ആദ്യ ദിവസം കേൾക്കാൻ ഇടയായതും .


    എടപ്പാൾ ഗോവിന്ദയിൽ ഇന്ന് മാറ്റിനി കാണാൻ പോയി ഹൌസ് ഫുൾ എന്ന പതിവില്ലാത്ത കാഴ്ച കണ്ടു നേരെ അപ്പോൾ തന്നെ പൊന്നാനിക്ക് വെച്ചു പിടിച്ചു .

    പൊന്നാനി അലങ്കാർ ഉം മാറ്റിനി ഏതാണ്ട് ഫുൾ ആണ് .


    സുഡാനി ഒറ്റ വാക്കിൽ പറഞ്ഞാൽ നന്നായിട്ടുണ്ട് . മലപ്പുറം +ഫുട്ബോൾ അധികം പറഞ്ഞു കണ്ടിട്ടില്ലാത്ത കഥ ആണ് .

    മലപ്പുറത്തെ സെവൻസ് ഫുട്ബോൾ ടീമിന്റെ മാനേജരുടെ കഥ ആണ് സുഡാനി പറയുന്നത് .

    ആഫ്രിക്കൻ വംശജർ മലബാറിൽ സെവൻസ് കളിക്കാൻ എത്തുന്നത് അത്ര അതിശയം ഉള്ള കാര്യമല്ല .
    ഇത്തരത്തിൽ ഉള്ള കളിക്കാരെ പൊതുവെ "സുടു " എന്നാണ് വിശേഷിപ്പിക്കുന്നത് .

    ഇത്തരത്തിൽ ഒരു സുഡാനി കളിക്കാരന്റെ സ്പോൺസർ ആയ നായക കഥാപാത്രംനേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത് ...കളിയോടൊപ്പം സ്നേഹബന്ധങ്ങൾക് കുടുംബ പശ്ചാത്തലത്തിൽ കൂടുതൽ പ്രാധാന്യം നൽകാൻ സംവിധായകന് സാധിച്ചു എന്നത് എടുത്തു പറയണം .

    മലപ്പുറത്തെ സംസാര ശൈലി മനോഹരമായി അവതരിപ്പിച്ചു .കഥാപാത്രങ്ങളുടെ സ്വാഭാവികത ആണ് വേറിട്ടു നിൽക്കുന്ന ഒരു ഘടകം .


    സൗബിൻ - സുഡാനി ആയി അഭിനയിച്ച നടനും നന്നായി പക്ഷെ ഈ ചിത്രത്തിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചു എന്ന് നിസംശയം പറയാൻ കഴിയുന്നത് സൗബിന്റെ അമ്മയായും അയൽവാസി ആയും അഭിനയിച്ച നാടക കലാകാരികൾ ആണ് !ഇവർക്ക് ഭാവിയിൽ അവസരങ്ങൾ ഏറെ ലഭിക്കാൻ സാധ്യത കാണുന്നു !

    സംസാരത്തിലും പെരുമാറ്റത്തിലും ഈ നടിമാർ അത്ര കണ്ടു സ്വാഭാവികത കൊണ്ട് വരുന്നതിൽ വിജയിച്ചു .

    മലപ്പുറത്തെ കളി കമ്പവും ഭക്ഷണ പ്രിയവും സൽക്കാരവും സ്നേഹവും മമ്പുറം തങ്ങളുടെ അനുഗ്രഹം ലഭിച്ചാൽ സകല കേടുപാടുകളും മാറും എന്ന വിശ്വാസം പോലും സിനിമയിൽ കടന്നു വരുന്ന കാര്യങ്ങൾ ഒരു മലപ്പുറത്തുകാരന് സുപരിചിതമായ കാഴ്ചകൾ ആണ് .

    ചെറിയ തമാശകളും ചില്ലറ സെന്റിയും ഒക്കെ ആയി വലിയ ബോറടി ഒന്നുമില്ലാതെ ആർക്കും കണ്ടിരിക്കാം സുഡാനിയെ എന്നാണ് എന്റെ വിശ്വാസം !

    മൈ റേറ്റിംഗ് - 3.5
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    thanks :Band:
     
    THAMPURAN likes this.
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    thanx thampran :Yahoo:
     
    THAMPURAN likes this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    thanks thampuran
     
    THAMPURAN likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Thanks thambu
     
    THAMPURAN likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    THAMPURAN likes this.
  7. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Thanks
     
    THAMPURAN likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :Thnku::Thnku::Thnku::Thnku::Thnku::Thnku:
     
  9. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Thanks Thamburan ...
     
    THAMPURAN likes this.

Share This Page