#maruthi_suzuki #nexa #gearbox_complaint *മാരുതി scross എടുക്കാൻ ഉദ്ദേിക്കുന്നുവെങ്കിൽ തീർച്ചയായും ഇത് വായിക്കണം*. ഞാൻ 2018 feb യിൽ ആണ് കൊല്ലം പള്ളിമുക്കിലെ nexa യിൽ നിന്നും scross എടുക്കുന്നത്. വണ്ടി വീട്ടിൽ എത്തി റിവേഴ്സ് ഗിയർ ഇടുമ്പോൾ , gear വീഴുന്നില്ല. കമ്പനിയിൽ വിളിച്ചപ്പോൾ കൊണ്ട് വന്നാൽ മതി check ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഒരു മാസം പോലും തികക്കാത്ത എന്റെ വണ്ടി അവർ gear ബോക്സ് അഴിച്ചു . ചെറിയ complaint മാത്രം ആണെന്ന് പറഞ്ഞു 2 ആഴ്ച വണ്ടി അവിടെ കിടന്നു. ഒരു മാസത്തിനിടയിൽ 2 ആഴ്ച workshop -ല്‍. പിന്നെ അവർ repair ചെയ്ത വണ്ടി ഞാൻ ഓടിച്ചു നോക്കിയപ്പോൾ റിവേഴ്സ് വീണ്ടും complaint ഉണ്ട് കൂടാതെ third gear ഇടുമ്പോൾ ടൈറ്റ് . ഞാൻ അത് പറഞ്ഞപ്പോൾ എനിക്ക് gear ഇടാൻ അറിയാത്തത് കൊണ്ട് ആണെന്ന്. പിന്നെ അവരുടെ എൻജിനീയർ വണ്ടി ഓടിച്ച് കംപ്ലൈന്റ് കണ്ടപ്പോൾ, വല്ലപ്പോഴും അല്ലേ സാരമില്ലെന്ന്. gear box മാറ്റി തരാൻ പറഞ്ഞപ്പോൾ അത് പറ്റില്ല complaint ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ ഉപദേശവും. ഇതാണ് ഇവരുടെ സമീപനം. ഇനി ഒരാൾക്കും ഈ അബദ്ധം ഉണ്ടാകരുത്. ഇതിനെതിരെ Socilamedia വഴി ശക്തമായി പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട് ദയവു ചെയ്തു എല്ലാവരുടെയും പിന്തുണ വേണം. നൗഫൽ, നിലമേൽ