PANCHAVARNA THATHTHA First half ഒരു സുഖമില്ലാത്ത പടം ഫ്ലോപ്പ് ഉറപ്പിക്കാം ഫസ്റ്റ് ഹാഫ് വെച്ച്. സംവിധാനം സ്റ്റേജ് ഷോ അല്ല രമേഷ് പിഷാരടി ആദ്യ പകുതിയിൽ ആകെ കൊള്ളാവുന്നത് ചാക്കോച്ചൻ മാത്രം മണിയൻപിള്ള രാജുവിന് തെറ്റ് പറ്റി
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ രമേഷ് പിഷാരടിയുടെ ആദ്യ സംവിധാനസംരംഭം എന്ന നിലയ്ക്കും,നിർമ്മിച്ചതിൽ സിംഹഭാഗവും വൻ ഹിറ്റുകളാക്കിയ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവിലുള്ള വിശ്വാസത്തിലും വ്യക്തിപരമായി വ്യത്യസ്ഥതയാർന്ന ട്രൈലർ സമ്മാനിച്ച നിർവ്വൃതിയുടെ പുറത്തും പഞ്ചവർണ്ണതത്ത ആദ്യ ഷോ തന്നെ ഉറപ്പിച്ചിരുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് നായരാണ്.എടുത്ത് പറയത്തക്കതായി ഒന്നുമില്ല.സംഗീതസംവിധാനം ജയചന്ദ്രനും നാദിർഷയും ചേർന്നാണ്.ചിരി ചിരി എന്ന് തുടങ്ങുന്ന ഗാനരംഗം അത്യന്തം രസകരമായിരുന്നു.നാളുകൾക്ക് ശേഷം ഔസേപ്പച്ചൻ പശ്ചാത്തലസംഗീതം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പഞ്ചവർണ്ണതത്തയ്ക്കുണ്ട്.സംഗീതവിഭാഗം തൃപ്തികരം മാത്രമായി ഒതുങ്ങിയ വേളയിൽ പശ്ചാത്തലസംഗീതം പലയിടത്തും മികച്ചു നിന്നു.പക്ഷിമൃഗാതികളുടെ തന്നെ ശബ്ദവിന്യാസങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പശ്ചാത്തലസംഗീതം രസകരമായിരുന്നു. ഇപ്പൊ വീട്ടിലെ ടി.വിയിൽ മാത്രം കാണുന്ന പഴയ പല താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള തുടക്കം.തുടക്കം തന്നെ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവരീതികളും ജോലികളും വ്യക്തമാക്കിത്തരുന്നുണ്ട്.ജയറാം അവതരിപ്പിക്കുന്ന മൃഗസ്നേഹിയും പരിപാലകനുമായ കഥാപാത്രത്തിന്റെ ട്രാക്കിലേക്ക് പ്രേക്ഷകൻ ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തന്നെ എത്തുന്നുണ്ട്.അഛന്റെ പേരിൽ രാഷ്ട്രീയത്തിലെത്തിയ കലേഷ് എം.എൽ.എ ആയി ചാക്കോച്ചനുമെത്തുന്നു.മണിയൻ പിള്ള രാജു,അനുശ്രീ,മല്ലിക സുകുമാരൻ,ധർമ്മജൻ,അശോകൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തുടക്കം ഇനിയങ്ങോട്ട് രമേഷ് പിഷാരടി ചതിക്കുമോ എന്ന ആശങ്ക സമ്മാനിച്ചെങ്കിലും പയ്യെ പയ്യെ ചിത്രം ട്രാക്കിലേക്ക് കയറിത്തുടങ്ങി.ആദ്യപകുതിയുടെ ബഹുഭൂരിപക്ഷവും ചെറിയ ചെറിയ നർമ്മങ്ങളാലും ഇടയ്ക്കിത്തിരി നൊമ്പരങ്ങളുമാൽ നിർമ്മിതമാണ്. ഇന്റർവ്വെലിനു തൊട്ട് മുൻപാണ് പ്രധാന കഥാസാരത്തിലേക്ക് ചിത്രം കടക്കുന്നത്.ഇന്റർവ്വെൽ ബ്ലോക്കും കൃത്യസമയത്തായിരുന്നു !! രണ്ടാം പകുതിക്ക് കുറച്ച് നീളക്കൂടുതലുണ്ടോ എന്ന സംശയവും രണ്ടാം പകുതിയുടെ ചില രംഗങ്ങളിൽ നിഴലിച്ചു നിന്നു.സന്ദർഭോചിതമായ തമാശകൾ നിരവധി ഉണ്ടായിരുന്നിട്ട് കൂടി കുറച്ച് അനാവശ്യ രംഗങ്ങളും തിരുകിക്കേറ്റി എന്ന് പറയാതെ വയ്യ. ആഗ്രഹം !! മനുഷ്യന്റെ ആഗ്രഹം.അത് സഫുലീകരിക്കാൻ അവൻ പല വഴികളും തേടും.അത്തരത്തിൽ തേടിയിട്ട് വഴികളൊന്നും കിട്ടാത്തവരും നിരവധിയുണ്ടാവും.അത്തരത്തിലുള്ള ആഗ്രഹങ്ങളും,അവയുടെ സഫുലീകരണവും നൊമ്പരങ്ങളും സന്തോഷങ്ങളും ഒക്കെയാണ് ആകെത്തുകയിൽ പഞ്ചവർണ്ണതത്ത !! അത്യന്തം ലളിതമായ ഒരു കഥയെ ഇത്രമേൽ ഹൃദയഹാരി ആക്കിയ സംവിധായകനെയും എഴുത്തുകാരനെയും പ്രശംസിക്കാതെ വയ്യ.! പൂർണ്ണമായും ഒരു രമേഷ് പിഷാരഡി ലൈൻ കോമഡി എന്റർട്ടൈനർ പ്രതീക്ഷിച്ച് പോകാതിരിക്കുക.ഇവിടെ എല്ലാമുണ്ട് !! എടുത്ത് പറയേണ്ടത് അവസാന 20 മിനിറ്റാണ്.ഈയൊരു ചുരുങ്ങിയ സമയത്ത് സംവിധായകൻ സിനിമയുടെ മൊത്തത്തിലുള്ള മൂഡ് മാറ്റിയെഴുതി ! ഈ അവസാന 20 മിനിറ്റിലെ ഗാനവും അതിനോടനുബന്ധിച്ച രംഗങ്ങളും തിയേറ്ററിൽ നിന്ന് തന്നെ കാണുക.സസ്പൻസ് എലമന്റ്സ് ഒന്നും റിവീൽ ചെയ്യുന്നില്ല !! ജയറാമിന്റെ പ്രകടനത്തെക്കുറിച്ച് കുറച്ചെങ്കിലും പറയാതിരിക്കാനാവില്ല.ഇനി ഇതിൽക്കൂടുതൽ ഒരു തിരിച്ചുവരവൊന്നും തരാൻ മാസ് കൂളിനു പറ്റില്ല !! ഇതാണ് മാക്സിമം.കഴിഞ്ഞ കുറേ വർഷങ്ങളിൽ കണ്ട ഏറ്റവും മികച്ച പ്രകടനം.സംസാരശൈലിയിലായാലും ബോഡി Language-ൽ ആയാലും ജയറാം എന്നയാളെ എവിടെയും കണ്ടില്ല !! മൃഗസ്നേഹിയായ ഒരു മനുഷ്യനെ മാത്രം...!! അനുഭവഞ്ജാനം എന്നത് എത്രത്തോളം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് രമേഷ് പിഷാരഡി ഇതിനോടകം തെളിയിച്ചിരിക്കുന്നു !! തുടക്കം മോശമായില്ല.ഗംഭീരം !! Rating : 3/5 For More Posts,Click Here :- #PraveenHBK !
പഞ്ചവർണതത്ത മണിയൻപിള്ള രാജു നിർമിച്ച് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സ്ക്രിപ്റ്റ് രമേഷ് & ഹരി പി നായർ കൂടുതൽ പറഞ്ഞു വൃത്തികേടാക്കുന്നില്ല ചിത്രം നല്ല അസ്സൽ ബോർ ആണ്, 90കളിലെ ഓണം വിഷു ക്രിസ്മസ് ടൈമിൽ വരുന്ന ദൂരദർശനിലെ നന്മ വാരി വിതറിയ ടെലിഫിലിം രണ്ടര മണിക്കൂർ നീളത്തിൽ എടുത്ത് വെച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരുപാട് നടീനടന്മാർ വന്നു പോകുന്നുണ്ട്. ജനാർദ്ദനൻ, ധർമജൻ, രാജു, സോഹൻ, ടിനി ടോം, സലിംകുമാർ, ജോജു, സുനിൽ സുഖദ തുടങ്ങി പേര് പോലും അറിയാത്ത അഭിനയം അത്ര കണ്ടു വശമില്ലാത്ത നടീനടന്മാരെ കൊണ്ട് കുറെ ഏൽക്കാത്ത സ്കിറ്റ് മോഡൽ കോമഡി പറയിച്ച് പ്രേക്ഷകരെ കരയിക്കുന്നുണ്ട് ജയറാമിന് ലുക്കിൽ ഉള്ള വ്യത്യസ്തത കഥാപാത്ര നിർമിതിയിൽ ഇല്ല. ചിത്രം കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടേൽ അത് കുഞ്ചാക്കോ ബോബനും അശോകനും ആണ്. രണ്ടു പേരും കിട്ടിയ റോൾ ചിത്രത്തിന്റെ നിലവാരത്തിലേയ്ക്ക് ഇറങ്ങി ചെല്ലാതെ നന്നായി ചെയ്തിട്ടുണ്ട്. ഔസേപ്പച്ചന്റെ ബി ജി എം കൊള്ളാം, ക്ലൈമാക്സിൽ വരുന്ന പാട്ടും. ബാക്കി പാട്ടുകൾ യൂട്യൂബിൽ ഉണ്ട്, കണ്ടിട്ട് എന്നെ ചീത്ത വിളിക്കരുത്, ഇതാണോ 2018ൽ ഇറങ്ങിയ സിനിമയുടെ സോങ്ങ് വീഡിയോ എന്ന്. ഈ അവിഞ്ഞ സ്‌ക്രിപ്റ്റിൽ രാഷ്ട്രീയക്കാരുടെ മത മുതലെടുപ്പ്, ബീവറേജ് പ്രശ്നം, ഹർത്താൽ തുടങ്ങിയവ പരാമർശിച്ച് സലിംകുമാറിന്റെ ശിഷ്യൻ തന്നെയാണ് താൻ എന്ന് പിഷാരടി അടിവരയിടുന്നു. 100~150 രൂപ മുടക്കി ഈ ടെലിഫിലിം കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം മണിയൻപിള്ള രാജു എന്ന നിർമ്മാതാവ് പിഷാരടിയോട് പറഞ്ഞ വാക്ക് പാലിച്ചപ്പോൾ ഒരു പക്ഷെ അനശ്വരം & ഒരു നാൾ വരും ഒഴികെ അത്ര ചീത്തപ്പേര് കേൾപ്പിക്കാത്ത നിർമാതാവ് പ്രേക്ഷനെ വഞ്ചിച്ചു BoX Office DISASTER