1.The Fish And I ( Mahi Va Man) വളരെ അവിചാരിതമായാണ് എന്റെ സുഹൃത്ത് instagramൽ പങ്കുവച്ച ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഞാൻ കാണാൻ ഇടയായത്. അതെന്നെ ഈ ചിത്രം മുഴുവനായ് കാണാൻ പ്രേരിപ്പിച്ചു. Babak Habibifar എന്ന മാന്ത്രികന്റെ മായാജാലമാണ് ഞാൻ കണ്ടത്. കേവലം 7 മിനിറ്റിൽ താഴെയുള്ള ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം, തിരക്കഥ, നിർമ്മാണം, പശ്ചാത്തലസംഗീതം എന്നിവക്ക് പിന്നിൽ അദ്ദേഹത്തിന്റെ മാന്ത്രികദണ്ഡാണ്. ഒരു സംഭാഷണശകലം പോലുമില്ലാത്ത ഈ ചിത്രത്തിന്റെ അവസാന ഭാഗം കണ്ടുതീർത്തപ്പോൾ എന്റെ മനസ്സിൽ ഒരു ചെറുപുഞ്ചിരി വിടർത്താൻ അഭിനയതാവായ മാന്ത്രികന്(സംവിധായകന്) സാധിച്ചു. അതുകൊണ്ടുതന്നെയാവാം Best Iranian Short Film പുരസ്കാരം ഈ ഹ്രസ്വചിത്രത്തെ തേടി വന്നത്(ഏതു വർഷമാണെന്നറിയില്ല). ചിത്രത്തിന്റെ കഥയും പശ്ചാത്തലവും പറയാൻ വിട്ടുപോയതല്ല, പക്ഷെ പറഞ്ഞാൽ പിന്നെ കാണുമ്പോൾ കിട്ടുന്ന ആ ഒരു " ഇത് " നഷ്ടപ്പെടും എന്നതുകൊണ്ടാണ്. ചിത്രത്തിന്റെ youtube link താഴെ.
Ithanu Lijoyude short film. oru sadharanakkaran edukkunna qualitiye short filminu ullu. pakshe lijoyude music sens anne prakadamanu
Ee member "NHAAN" Aalu kolllllaaalloo!!! Teenage-il thanne passionate & serous approach to The Global Cinema!!! Feeling great to see ur posts & watch ur links.. All the best very best for all ur efforts & endeavours..!