അവള് ഫോണിന്‍റെ notification സൗണ്ട് കേട്ടാണ് കാറിലെ ചെറിയൊരു മയക്കത്തില്‍ നിന്ന് എണിട്ടത്..."അവള്‍ എത്തിട്ടാ" കസിന്‍ ആണ്.... രണ്ടു ദിവസം മുമ്പാണ് കസിന്റെ ഫോണില്‍ അവള്‍ടെ പിക് കാണുന്നത്.... അന്ന് ചുമ്മാ തമാശക്ക് എന്തൊകെയോ അവരോടു പറഞ്ഞെങ്കിലും കസിന്‍സ് അത് വെച്ച് എന്നെ കളിയാക്കാനും തൊടങ്ങിയിരുന്നു..... പക്ഷെ സത്യത്തില്‍ ...നന്നേ പൊക്കം കൊറഞ്ഞു ക്യൂട്ട് ആയിടുള്ള അവളോടു എന്തോ ഒരു കൌതുകം തോന്നിയിരുന്നു....കസിന്റെ വീടിലെ പെരുന്നാളിന് അവള് വരുന്നുണ്ട് എന്ന നേരത്തെ അറിഞ്ഞിരുന്നതുകൊണ്ട് അവള്‍ എത്തിയ എനിക്ക് ഒന്ന് text ചെയ്യാന്‍ കസിനോട് പറഞ്ഞാണ് പെരുന്നാളിന് പൊട്ടികാനുള്ള കുപ്പി വാങ്ങാന്‍ ഇറങ്ങിയത്... "ഡാ...നീ ഇറങ്ങണില്ലേ".... കസിന്റെ ചേട്ടന്‍ ആണ്... കളഞ്ഞു... ആ ഫ്ലോ അങ്ങ് പോയി.. signaturinte ഒരു ഫുള്ളും ..4..5 ബിയറും എടുത്തിട്ട് counteril നില്‍കുമ്പോള്‍ വീണ്ടും മെസ്സേജ്...കസിന്‍ തന്നെ ആണ്... "എവിടെ ആടാ"... എന്നെ അവളെ കാണിക്കാന്‍ ഉള്ള ധ്രിതി ഒന്നുവല്ലെന്നു അറിയാം... അവളുടെ മുമ്പില്‍ വെച്ച് എന്നെ ഒന്ന് തൂകാന്‍ ആണ്... പക്ഷെ ആള് മ്മടെ ചങ്ക് ആയോണ്ട് ധാ വരുന്നുന്നും പറഞ്ഞ് ഫോണ്‍ പോക്കടിലെക് ഇട്ടു... വീടിലെക് അടുക്കും തോറും ചെറിയൊരു ടെന്‍ഷന്‍ ഇണ്ട്.... കസിന്റെ ചേച്ചിടെ ഫ്രണ്ട് ആണ് കക്ഷി... ചേച്ചിക് എന്റെ പ്രായം ആണ്.. അവള് എന്നെ എന്തും പറഞ്ഞു പരിച്ചയപെടുത്തും എന്നുള്ളത് ആര്ന്നു മറ്റൊരു ടെന്‍ഷന്‍... വീടെത്തി... ഉള്ളിലോട്ടു കേറാന്‍ ഒരു മടി... കയ്യില്‍ കുപ്പി ഉള്ളോണ്ട് അകതോട്ട് പോയേ പറ്റു.... ഉമ്മറത്ത് നിന്ന് തന്നെ ഉള്ളില്‍ സോഫയില്‍ ഇരുക്കുന്ന അവളെ ഒരു നോക്ക് കണ്ടു... മുറിയിലേക്ക് ആരോ കേറി വരുന്നത് കണ്ടപ്പോ അവള് തിരിഞ്ഞു എന്നെ ഒന്ന് നോക്കി... നൈസ് ആയിട്ട് ഒന്ന് ചമ്മി എങ്കിലും ഞാന്‍ തിരിഞ്ഞു ഉള്ളിലേക്ക് നടന്നു... കസിന് എന്നെ പരിച്ചയപെടുതുന്നു വിചാരിച് വെയിറ്റ് ചെയ്തെങ്കിലും ഒന്നും നടന്നില്ല :ലോള്‍: മനസില് അവളെ വിളികാത്ത തെറി ഇല്ല... പക്ഷെ ചുമ്മാ impress ചെയ്യാനുള്ള പരുപാടികള്‍ ഒന്നും ചെയ്യാന്‍ തോന്നിയില്ല... എന്നാലും ഒരു സാഹചര്യം കിട്ടിയ ചുമ്മാ ഒന്ന് നോക്കും... കസിന്റെ അമ്മയുടെ വിളി കേട്ടാണ് അവര്‍ ഇരിക്കുന്ന മുറിയിലേക്ക് വന്നത്...... "നീ ഇവരേം കൊണ്ടൊന്ന് പള്ളിലോട്ടു പോയിട്ട് വാ... ഇത്രേം സമയവയില്ലേ...ഒറ്റക് വിടണ്ട.." ... പെട്ടെന്ന് ഒരു ചിരി വന്നെങ്ങിലും അതൊന്നു മറച് അവരോടൊപ്പം പുറത്തേക് കടന്നു.. കാര്‍ പോര്‍ച്ചില്‍ വെച്ചാണ് അവസനം അവളെ ഒന്ന് പരിചയപെടുത്തിയത്.... വേറൊരു ഫ്രണ്ട് കൂടെ ഉണ്ടാര്‍ന്നു... എന്നെ തിരിച്ചും പരിചയപെടുത്തി... പേടി ഇല്ലാതെ മുഖത്തോട്ടു നോക്കാന്‍ പറ്റുന്ന ഒരേ സമയം അതാണല്ലോ.. അവള് പരിച്ചയപെട്ടതില്‍ സന്തോഷം എന്ന രീതിയില്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു... അവരോടൊപ്പം പള്ളിയിലോട്ട് നടന്നു... എന്തേലും പറയണം എന്ന് ഉണ്ടാര്‍ന്നു... പറ്റിയില്ല.... അവരെ പള്ളിടെ അകത്തേക് വിട്ടു... പുറത്ത് നിന്ന്.. പിന്നെ എന്തോ തോന്നി അകതോട്ടു കേറി.... നേരത്തെ പറഞ്ഞ പോലെ impress ചെയാന്‍ പരുപാടികള്‍ ചെയില്ലെന്ന് വിചാരിച്ചതോകെ കാറ്റില് പറന്നു... ലോള്‍: കസിന്‍ ആണേല്‍ പതിനാറു കോടിടെ പള്ളിയെ പറ്റി വെച്ച് കാച്ചുന്നുണ്ട്. മ്മടെ ചങ്ക് കസിനും ഞാനും ഉള്ളിലെ വാതിലിന്റെ ഭാഗത്തായി ചുമരിനോട് ചേര്‍ന്ന് നിന്നു അവരെ (ഞാന്‍ അവളെ) നോക്കി അങ്ങനെ നിക്കുവാണ്.... " ഇതൊന്നും ശരി അല്ലാട്ടാ"..പെട്ടെന്ന് ഒന്ന് വല്ലാതായി.. ഏതോ പൗരബോധം ഉള്ള ചേട്ടന്‍ ആണ്... ഞാനും കസിനും ഒരുമിച്ച് പള്ളില്‍ നിക്കണത് ആള്‍ക് പിടിച്ചിട്ടില്ല.... മ്മടെ നാട് ഈ അടുത്ത് ഒന്നും നന്നാവുല്ല... ചുമ്മാ എന്തോ ഞാനും തിരിച്ചു പറഞ്ഞെങ്കിലും സീരിയസ് ആകി എടുത്തില്ല... അപ്പോഴേക്കും അവര്‍ പൊറത്തോട്ട് ഇറങ്ങി.. നാട്ടില്‍ ലീവിന് ഒറ്റക്ക് പോയതുകൊണ്ട് കയ്യില്‍ കാശ് ഉണ്ട്.... " വല്ലോം കഴികുന്നോ " ... കസിനെ നോക്കി ആണ് ചോയ്ച്ചത്... കസിന്‍ അവളോടും മറ്റേ ഫ്രണ്ടിനേം ഒന്ന് നോക്കി... രണ്ടു പേരും ചിരിച് കൊണ്ട് ഒകെ ന്നു പറഞ്ഞു.. നേരെ അടുത്തുള്ള പെരുന്നാളിന് വരുന്ന ഐസ്ക്രീം വണ്ടിടെ അടുതൊട്ടു പോയി..." ..ഏതാ വേണ്ടേ"...കസിന്‍ ചോയ്കുന്നെനു മുന്നേ അവളെ നോക്കി ചാടി കേറി അങ്ങ് ചോദിച്ചു... അവള് ചിരിച് കൊണ്ട് ചോകൊബാര്‍ എന്ന് പറഞ്ഞു... best...എണിക്കാണേല്‍ അത് ഇഷ്ടവേ അല്ല.... ലോള്‍: ഏതായാലും അവള്‍ക് ഇഷ്ടവുള്ളത് തന്നെ വാങ്ങി ബോര്‍ ആക്കാന്‍ തോന്നിയില്ല.. കഴികുന്നെനു ഇടക് അവളെ ഒന്ന് നോക്കും...അലിഞ്ഞത്താഴെ പോവതിരികാന്‍ മുഖത്തിന് താഴെ അതിന്റെ പെട്ടി പിടിച്ചിട്ടുണ്ട്.. കഴികുന്നെന്റെ ഇടക് കസിനോട് ചിരിച് കൊണ്ട് എന്തൊകെയോ സംസരിക്കുന്നുണ്ട്.. എന്തോ... ഒരു കൗതുകം അപ്പൊ തോന്നി...പറയാന്‍ അറിയില്ല... പക്ഷെ ഒന്നറിയാം... നമ്മടെ നോട്ടം കൂടും തോറും കസിന്‍ ഇവള്‍ ഒന്ന് പോട്ടെ..നിനക്ക് ഉള്ളത് വെച്ചിട്ടുണ്ട്.. എന്ന രീതില്‍ തിരിച്ച നോക്കുന്നുണ്ട്.. വീടില് കുപ്പി പൊട്ടിക്കാന്‍ ടൈം ആയി... ഇവര്‍ ആണേല്‍ ഇപ്പോഴൊന്നും വീടിലെക് പോവാനുള്ള ലക്ഷണം ഇല്ല.. അവള്‍ ഉള്ലോണ്ട് പറയാനും വയ്യ... നേരെ ചങ്കിനോട് ചോയ്ച്... കാര്യം പറയണോ.. അതോ ചുമ്മാ എന്തേലും കാരണം പറഞ്ഞു വീടിലെക് പോയാലോ... "നീ കാര്യം പറയടാ ഓവര്‍ ആകാതെ.... " അവള്‍ പണി തന്നതാണോന്നു അറിയില്ല..... നേരെ പറഞ്ഞു " വീടിലെക് പോവണ്ടേ.. അവടെ കുപ്പി പൊട്ടിക്കാന്‍ ടൈം ആയി... " അവള്‍ ഒന്നും മിണ്ടിയില്ല... ചുമ്മാ ചിരിച്ചു.... തിരിച് വീടിലെക് നടന്നു... വീട്ടില്‍ എത്തിയ പാടെ ചേട്ടന്‍ വന്നു പൊക്കി കൊണ്ട് പോയി... ഞാന്‍ വരാന്‍ വെയിറ്റ് ചെയുവര്‍ന്നു കുപ്പി പൊട്ടിക്കാന്‍... എന്നാലും ഇടക് ചുമ്മാ എന്തേലും പറഞ്ഞ് താഴോട്ടു വരും... താഴെ അവരോകെ കൂടി അന്താക്ഷരി കളി ആണ്... പാട്ട് പാടല്‍ ഒകെ നമുക്ക് സിമ്പിള്‍ ആയിരുന്നോണ്ട് കളിയ്ക്കാന്‍ നിന്നില്ല... കുറച്ച് നേരം കൂടി അവിടെ ചുറ്റിപറ്റി നിന്ന് മുകളിലെക് പോയി... പിന്നെ താഴേക് വന്നത് ഒരുപാട് വൈകി ആണ്... അവള്‍ മാത്രേ അപ്പൊ അവടെ ഉള്ളു... കസിന്‍ kitchenil ആണ്... ചുമ്മാ എതോക്യോ സംസാരിച്... ലേശം ഫിറ്റ് ആയിരുന്നോണ്ട് എന്താ പറഞ്ഞെന്നു ഒരു ഓര്മ ഇല്ല... പക്ഷെ അവസാനം നാളെ എന്നെ നേരത്തെ വിളിക്കാന്‍ കസിന്റെ അമ്മയോട് പറയാന്‍ പറഞ്ഞു ബെഡ്രൂമിലേക്ക് പോയി... lailakame പാട്ട് ഒക്കെ കേട്ട് അവളേം ആലോയ്ച് കൊറേ നേരം കിടക്കണം എന്നോകെ ആഗ്രഹിച്ചെങ്കിലും നല്ല ഫിറ്റ് ആയിരുന്നോണ്ട് കെടന്ന അപോ തന്നെ ഒറങ്ങി പോയി... :ലോള്‍: പിറ്റേന്ന് എണിക്കാന്‍ വൈകി.. ഫ്രഷ് ആയി മുറിക് പോരതോട്ടു ഇറങ്ങി.... അവള് സോഫയില്‍ ഇരുകുന്നുണ്ട്..തോട്ടപുറത് കസിനും.. "എന്തെ നേരത്തെ വിളികഞ്ഞത്...നീ പറഞ്ഞില്ലേ" അവളോട് തന്നെ ചോയ്ച്ചു.... ഒന്ന് ചിരിച്ചോണ്ട് "എത്ര നേരവായി വിളിക്കുന്നു.. എണികണ്ടേ " ... നൈസ് ആയി വീണ്ടും ചമ്മി..ഇന്നലത്തെ അടി ലേശം ഓവര്‍ ആയിരുന്നു... വിളിച്ചതോന്നും ഞാന്‍ കേട്ടില്ല... ഇത്ര നേരവയിടും അവളായിട്ടു ഒന്ന് മര്യാദക് സംസാരിക്കാന്‍ പറ്റിയിട്ടില്ല... "ചായ കുടിക്കാന്‍ വാടാ " കസിന്റെ അമ്മ ആണ്... ഞാനും അവളും കസിനും മാത്രേ ഉള്ളു... ബാകി ഉള്ളോര്‍ ഒകെ നല്ല ഒറക്കത്തില്‍ ആണ്... ചായ കുടിക്കാന്‍ ഇരുന്നപ്പോ കസിന്‍ എന്നോട് എന്തോ ചോയ്ച്ചു.. ഇന്നലെ അടിച്ചതിന്റെ ഹാങ്ങ് ഓവറില്‍ ചില കാര്യങ്ങള്‍ ഒന്നും ഓര്കുന്നില്ല.... പക്ഷെ അത് ചത്താലും സംമ്മതിച്ചുകൊടുകുല്ല... :ലോള്‍: അവള്‍ അത് കേട്ട് ചിരിച്ച്കൊണ്ട് " ഓര്‍മ ഇല്ല... അതങ്ങ് സംമ്മതിചൂടെ ".. ചമ്മി എന്ന് ചുമ്മാ ബോധിപികാന്‍ ഒന്ന് ചിരിച്... കൊറച് നേരം ഇരുന്ന് സംസാരിച്ചു...കസിന്‍ ഇടക് എന്നെ നോക്കുന്നുണ്ട്... " കഴിച്ചു കഴിഞ്ഞില്ലേ.. നീ അല്ലെ ഇന്നലെ എങ്ങോട്ടോ പോണവെന്നു പറഞ്ഞെ... " വിചാരിച്ച പോലെ തന്നെ കസിന്‍ പണി തന്നു... പിന്നേം ഇരുന്നു ബോര്‍ ആകാന്‍ തോന്നിയില്ല... എഴുന്നേറ്റു...പക്ഷെ ആ ടൈമില്‍ അവള്‍ടെ മുഖത്തെ ചിരി ഒന്ന് മാഞ്ഞത് ഞാന്‍ കണ്ടു... നേരെ പോയി ഡ്രസ്സ് മാറി... പുറത്തോട്ടു ഇറങ്ങി അവരും പുറത്തോട്ടിറങ്ങി.... "അപോ ഇറങ്ങുവാ" ....കസിനോടു ചുമ്മാ ഒന്ന് യാത്ര പറഞ്ഞു... നേരെ തിരിഞ്ഞ അവളെ നോക്കി ഒന്ന് ചിരിച്....പോവാണ് എന്നാ പോലെ... തിരിച്ചു നോക്കി ഒന്ന് ചിരിച്ചു കൈ വീശി... പിന്നെ ഒന്നും മിണ്ടിയില്ല...തിരിഞ്ഞു നടന്നു... പിന്നിടോരികലും അവളെ കണ്ടട്ടില്ല... ബോര്‍ അടിച്ചു ചാവുന്ന ഇവിടുത്തെ ലൈഫില്‍ ചുമ്മാ നമ്മളെ സ്വയം ഒന്ന് സന്തോഷിപിക്കാന്‍ കണ്ടെത്തിയ വഴി ആണോ ആ ഇഷ്ടം.. അതോ സീരിയസ് ആയിരുന്നോ അറിയില്ല.....