ഇന്ന് January 31. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഒന്ന്. ജീവിതത്തിലെ കടന്നു പോയ 30 വർഷങ്ങൾക്കപ്പുറം വേദനയും മുറിപ്പെടുത്തുന്ന ഓർമ്മകളും, ഒറ്റപ്പെടലുകളും പിന്നിട്ട് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാൻ വന്നു കയറിയ ദിവസം - ജനുവരി 31 2015. സംഗീത സംവിധായകൻ എന്ന സാദ്ധ്യമാകുന്നത് കോക്ക്ടയിൽ എന്ന എന്റെ ആദ്യ ചിത്രത്തിലൂടെയാണ്. പിന്നീട്, എന്റെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് നല്ല പാട്ടുകൾ ഉണ്ടാക്കാൻ ഉള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതിൽ ചിലതെങ്കിലും നിങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് kambili puthappu എന്ന ഒരു ആശയം മനസ്സിൽ വന്നപ്പോൾ അതുവരെ ഉണ്ടാക്കിയ സംഗീത സംവിധായകൻ എന്ന എന്റെ ജീവിതം മാറ്റിവച്ച് ആ ഒരു സംരംഭത്തിന്റെ ഭാഗമാകാൻ ഞാൻ ശ്രമിച്ചു. ആരെയും ഒന്നും പറഞ്ഞ് കുറ്റപ്പെടുത്താനോ എന്റെ ഭാഗം ന്യായീകരിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. ഒരുപാട് വലിയ ബന്ധങ്ങളൊന്നും സിനിമ മേഖലയിൽ ഞാനിതുവരെ സമ്പാദിച്ചിട്ടില്ല. എങ്കിലും മരണത്തിന്റെ മുഖത്തിനു എന്നെ വിട്ടുകൊടുക്കാതെ എന്നെ താങ്ങി നിർത്തിയവരിൽ കുറച്ച് പേരുകൾ ഇവിടെ കുറിക്കുന്നു. Suresh Gopi, Prithviraj, Anoop Menon, Dir VKP, Dir B. Unnikrishnan, Dir M. Padmakumar, Dir Rajesh Nair, Babu Janaarddanan, Dir Jose Thomas, Vijay Babu, Kavya Madhavan, P. Jayachandran, Vijay Yesudas, Biju Narayanan, Producer Job G Oomen, Producer Ashok Chettikkulangara, Bency Adoor, M. S Jaya IAS, Nikesh Kumar (Reporter), Prasad Kannan (Manorama News), Divish Mani (Mathrubhoomi News), Prajula (Asianet News), Tinto (Reporter), പിന്നെ എന്റെ ആത്മ സുഹൃത്തുക്കളും. kambili puthappu എന്ന ആശയം ലാൽ സർ എന്ന മഹാനടനോടുള്ള എന്റെ അടങ്ങാത്ത ആരാധന ആയിരുന്നു. നടനവിസ്മയം പിന്നിട്ട നാളുകൾ കോർത്തിണക്കി ഒരു യാത്രയായിരുന്നു ലക്ഷ്യം. യാത്ര തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. ലാൽ സർ എന്ന വലിയ മനുഷ്യൻ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ പോയത് എന്റെ പരാജയം തന്നെയാണ്. ആ നിമിഷങ്ങളിൽ പ്രതീക്ഷയറ്റ് പോയത് എന്റെ ജീവിതത്തിന്റെയാണ്. ഇന്ന് ഒരു വർഷം തികയുന്നു. കാലം എന്നെ ഞാൻ പോലും അറിയാതെ ഇന്ന് വീണ്ടും ഒരു വേദിയിൽ എത്തിക്കുന്നു. Manorama News KERALA CAN. Please watch Manorama News at 10 am to 1 pm
കൊച്ചി: ലോകപ്രശസ്ത സിനിമാ പരമ്ബരയായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ഏറ്റവും പുതിയ ചിത്രം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 ല്‍ മലയാള സിനിമയിലെ യുവ താരം ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്നു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ന്റെ ചിത്രീകരണ സമയത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞ് പ്രശസ്ത ഹോളിവുഡ് താരം പോള്‍ വാക്കറിനു പകരക്കാരാനായാണ് ദുല്‍ഖര്‍ സല്മാന് എത്തുക എന്നാണ് ഹോളിവുഡ് പിന്നാമ്ബുറങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. വിന് ഡീസല്‍ തുടങ്ങി ഹോളിവുഡിലെ പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്‍ഡ്യാക്കാരനാണ് ദുല്‍ഖര്‍ സല്മാന്. പോള്‍ വാക്കറിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം പുതിയ സിനിമയ്ക്കായി പകരക്കാരനെ തേടുകയായിരുന്ന സംവിധായകന് ജെയിംസ് വാന്‍ അവിചാരിതമായി ദുല്‍ഖര്‍ അഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രം കാണുവാനിടയായതോടെയാണ് ദുല്‍ഖറിനെ തേടി ഹോളിവുഡില്‍ നിന്നും വിളി എത്തിയത്. ബാംഗ്ലൂര്‍ ഡെയ്സിലെ ബൈക്ക് റെയ്സിങ്ങ് രംഗങ്ങളില്‍ അതി സാഹസികമായി അഭിനയിച്ച ദുല്ഖറില് സംവിധായകന് പോള്വാക്കറിന്റെ പകരക്കാരനെ കണ്ടെത്തുകയായിരുന്നു. ദുല്‍ഖറുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരം ഉടന്‍ അമേരിക്കയിലേക്കു പോകുമെന്നും നടനോടടുത്ത വൃത്തങ്ങള്‍ ഇല്ലാ ന്യൂസിനോട് പറഞ്ഞു.