1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    അർജന്റീനയുടെ തോൽവി: കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി
    http://newsalerts.manoramaonline.com/newsalert-46397.html

    Shared via Malayala Manorama News App
    Download @ mobile.manoramaonline.com
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    nthoru pranthanu ivanokke...argentina athinu ippozhum tournamentil ninnu purathayittilla..ini out aayal thanne nthinu vendi :(
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    GER BRA vannal kidu ayirikkum...kanakku theerkkan brasilnu ithilum nalla avasaram kittilla.
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ARGENTINA’S World Cup squad is in revolt after a failed coup attempt against coach Jorge Sampaoli.

    Lionel Messi and Co are understood to have demanded the head of the former Chile boss in the wake of the humiliating defeat by Croatia.

    The 2014 finalists were given a lifeline by Nigeria’s win over Iceland and would be odds on to reach the last 16 if they can beat the Africans in St Petersburg in Tuesday.

    But that was the prompt for senior players to tell Argentine FA chiefs in crisis talks they had lost any trust in the coach.
    The crunch meeting on Friday night saw the 23 squad members demand a meeting at the team hotel with Sampaoli, his coaching staff and Argentine FA President Claudio Tapia.

    Javier Mascherano was said to have been the leader of the attempt to force out Sampaoli, with the midfielder demanding change at the helm as part of a “pact for life” before the Nigeria game.

    The players wanted 1986 World Cup winning midfielder Jorge Barruchaga, currently the general manager of the national side, to replace Sampaoli.

    One of Burrachaga’s 1986 team-mates, Ricardo Giusti, a close friend of the general manager, the mood was brutal.

    Giusti said: “The players want to build the team.
    It was also claimed that Mascherano and striker Cristian Pavon came to blows in the dressing room after the Croatia match when the former Liverpool midfielder lashed out verbally at blunder keeper Willy Caballero.

    Despite the demands of the players, Sampaoli was given a stay of execution by Tapia after being summoned to the President’s room at Argentina’s base in Bronnitsy, 60 miles outside Moscow.

    Sampaoli, though, was told that while he will stay on as coach for the rest of the World Cup, he WILL be sacked at the end of the tournament.

    It was suggested that the FA wants Sampaoli to quit but that would mean him giving up claims for a pay-off.

    Yet the uneasy peace is fragile and may not hold until Tuesday, with the certainly that an Argentine exit will bring further finger pointing and a renewed blame-game.


    “They told Sampaoli and Tapia that they are going to pick the side. Sampaoli can sit on the bench if he wants, but it won’t matter. It will be nothing to do with him.”

    Sampaoli switched from a defensive quartet against Iceland to three at the back for the disastrous Croatia defeat, leaving his squad unconvinced the coach had any strategic planning.
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    നമ്മൾ അര്ജെന്റിൻ ആരാധകരാണ് , അർജന്റീനയെ ഒരുപാട് സ്നേഹിക്കുന്നവരുമാണ്.
    പക്ഷെ ആ സ്നേഹം നമ്മുടെ ജീവനേക്കാൾ വലുതല്ല.
    അർജന്റീനയെ ജീവന് തുല്യം സ്നേഹിച്ച ഡിനു അലക്‌സ് എന്ന സഹോദരൻ തോൽവിയിൽ മനംനൊന്ത് സ്വന്തം ജീവൻ വെടിഞ്ഞിരിക്കുന്നു.
    വെള്ളിയാഴ്ച്ച പുലർച്ചെ മുതൽ ഡിനു അലെക്സിനെ കാണാതായെന്ന വാർത്തകൾ വന്നിരുന്നു.
    ഇന്ന് രാവിലെ കോട്ടയം ഇല്ലിക്കൽ പാലത്തോട് ചേർന്നാണ് മൃതദേഹം കണ്ടുകിട്ടിയത്,
    ഇത്തരം സംഭവങ്ങൾ അതാവർത്തിക്കാതിരിക്കട്ടെ.

    ഡിനു അലെക്സിന് ആദരാഞ്ജലികൾ
    [​IMG]
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Leo Messi || 31

    തീയതി ജൂൺ ഇരുപത്തി നാല് . വർഷം ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴ്.
    സമയം പുലർച്ചെ അഞ്ചു മണി കഴിഞ്ഞു അൻപത്തിയഞ്ചു മിനുട്ട്.

    കൃത്യമായി പറഞ്ഞാൽ " മലയാളമാണ്ട് ' 1162' ' മിഥുനം' മാസം ' 9-ആം' തീയതി, സമയം അസ്തമയാൽ പരം 31 നാഴിക 32 വിനാഴിക ചെന്നപ്പോൾ,.. ഭൂമിയുടെ ഉധരം കീറി സൂര്യനൊരിക്ക്യൽ കൂടി പ്രകാശ രശ്മികളെ റൊസാരിയോ തെരുവുകളിലേക്ക് എയ്തു വിടാനൊരുങ്ങവേ, ഗാരിബാൾട്ടി ആശുപത്രിയിലെ ദൈവാംശം തിങ്ങിക്കൂടിയൊരു കൊച്ചു മുറിയിൽ 'രോഹിണീ ' നക്ഷത്രത്തിലൊരു നവജാത ശിശു പിറന്നുവീണു. 3 കിലോ ഭാരവും, 47 സെന്റീമീറ്റർ മാത്രം നീളവുമുണ്ടായിരുന്നാ ചോരക്കുഞ്ഞിനെ നെഞ്ചോടു ചേർത്തേു വാങ്ങിയ നേഴ്സ് ആരായിരുന്നുവെന്ന് അറിയില്ല, പക്ഷെയവർ ദൈവാംശമറിഞ്ഞിരിക്യണം. കയ്യിലേറ്റുവാങ്ങിയത് 'സെലിയ' എന്ന നിർധരയായ യുവതിയുടെ മൂന്നാമത്തെ കുഞ്ഞിനെയായിരുന്നില്ല, പിൽക്കാലം നൂറ്റാണ്ടുകളോളം പഴക്കമുള്ള കാൽപ്പന്തുകളിയുടെ നെറുകയിലെത്താൻ വിധിച്ചിട്ടുള്ള ഒരു താടിക്കാരനെയായിരുന്നു.

    " ലിയോണൽ ആന്ദ്രെസ് മെസ്സി "

    ബഹുവിചിത്രമാണ് കണക്കുകളുടെ കളി. അയാൾ ജനിച്ച തീയതി ഒന്നുകൂടെ പരിശോധിക്ക്യാം.

    24 - 06 - 1987

    അതായത് : 24 + 06 + 1987 = 2017
    = 2 + 0 + 1 + 7
    = 10.

    കാവ്യനീതിയാകാം, പിൽക്കാലത്ത് കാൽപന്തുകളിയുടെ സിംഹാസനമലങ്കരിക്യുമ്പോൾ അയാളണിയുന്ന കുപ്പായത്തിന്മേലും അതേ സംഖ്യ. 'പത്ത്'.

    സ്റ്റീൽ ഫാക്റ്ററിയിലെ തീച്ചൂളയിൽ പൊടിഞ്ഞ വിയർപ്പിന് പകരം കിട്ടുന്ന കാശുകൊണ്ട് കുടുംബം പോറ്റി വളർത്തുന്ന അച്ഛനും, കാൽക്കാശിനു ഗതിയില്ലാതാകുമ്പോൾ തൂപ്പുകാരിയായി വേഷമണിയുന്ന അമ്മയും. ഭംഗിയേറിയ ചുറ്റുപാടുകളിലും കഷ്ടപ്പാടുകൂടി നിറഞ്ഞതായിരുന്നു ആ ബാല്യം. പിറന്നു വീണ സാഹചര്യത്തെ പഴിചാരി പേക്കൂത്തുകൾക്കു മുതിരുന്ന കോടാനുകോടി മനുഷ്യ മൃഗങ്ങളെ പോലല്ല, സാഹചര്യങ്ങളെ കാല്പന്തുകളിയോളം ചെറുതായി കാണുവാൻ തുടങ്ങിയിടത്താണ് ലിയോ എന്നത്ഭുതബാലന്റെ വീരോചിത കഥകൾ തുടങ്ങുന്നത്. അഞ്ചാം വയസ്സിൽ 'ഗ്രാൻഡോലി'യെന്ന ലോക്കൽ ക്ലബ്ബിനു വേണ്ടി ബൂട്ടണിഞ്ഞാണയാൾ തന്റെ ചിത്രകഥകൾക്ക് തുടക്കമിട്ടത്. അച്ഛൻ കോച്ചായിരുന്ന ടീമിലെ മെയിൻ പ്ളേമേക്കറായ പയ്യൻ പന്ത് കാലിൽ കിട്ടുമ്പഴെല്ലാം അത്ഭുതങ്ങൾ കാണിച്ചു.

    മുത്തശ്ശിയായിരുന്നു മെസിയുടെ ഡ്രൈവിംഗ് ഫോഴ്‌സ്. തങ്ങളുടെ കുടുംബത്തെ ഒന്നടങ്കം സ്നേഹിച്ചുപോന്ന ആ നല്ലവരായ വൃദ്ധക്ക് വേണ്ടിയുള്ളതായിരുന്നു, പിൽക്കാലത്തയാൾ അടിച്ചു കൂട്ടിയ ഓരോ ഗോളുകളും. മുത്തശ്ശികഥകളും അവർ പകർന്ന സ്നേഹവും നെഞ്ചിലേറ്റി വളർന്നൊരു തലമുറയുടെ അവസാന കണ്ണി.

    ലിയോ വളർന്നു. ഒപ്പം കളിഭ്രാന്തും. സ്കൂൾ വിട്ടുവന്നാലുടൻ അടുത്തുള്ള ചെറു മൈതാനങ്ങളിലും, മിലിട്ടറി ബേസിലുമെല്ലാം കാൽപ്പന്തുലഹരി നുണയാൻ അവൻ തിടുക്കം കാട്ടി. ചില രാത്രികളിൽ പന്തിനെ കെട്ടിപിടിച്ചായി ഉറക്കം പോലും. എട്ടാം വയസ്സിൽ സുപ്രസിദ്ധമായ 'Newell old boys' ക്ലബ്ബിനു വേണ്ടി കളിക്കുവാൻ തുടങ്ങിയ ലിയോയെ പതിനൊന്നാം വയസ്സിലാണ് വളർച്ച - മുരടിക്ക്യൽ രോഗം പിടികൂടിയത്.
    അപ്പോഴേക്കും,നാല് കൊല്ലത്തിൽ ഒരിക്കൽ മാത്രം തോറ്റിട്ടുള്ള മെസിയുടെ Newell Old Boys-ഇന് നാട്ടുകാർ ഒരു പേരുമിട്ടിരുന്നു 'The Machine of 87'. അതിലെ മുഖ്യ ഗോളടിവേട്ടക്കാരനും മറ്റാരുമായിരുന്നില്ല.

    എന്നാൽ ലിയോയുടെ അമാനുഷികതയിൽ തൃപ്തരായെങ്കിലും ബോക്ക അടക്കമുള്ള പല ക്ലബ്ബ്കളും ചികിത്സാ ചെലവിന്റെ കാരണത്താൽ ലിയോയെ ടീമിലേക്ക് ക്ഷണിക്കുവാൻ വിസമ്മതിച്ചു. അവസാനം ബാർസ സപ്പോർട്ടിങ് ഡയറക്ടർ 'കാൾസ് റെക്സാച്' ഒരു നാപ്കിൻ പേപ്പറിൽ കുറിച്ച് കൊടുത്ത ഓഫർ ലെറ്ററിലാണ് ലിയോണൽ മെസിയുടെ ഇതിഹാസ കഥ തുടങ്ങുന്നത്.

    പിന്നീടങ്ങോട്ടുള്ളത് ഒരു മുത്തശ്ശി കഥയോളം കൗതുകമുള്ള യാഥാർഥ്യമാണ്. യൂത്ത് ലോകകപ്പും, ഒളിമ്പിക്സ് മെഡലുമെല്ലാം ആ കുറിയ മനുഷ്യന്റെ തലയിലെ ഭംഗിയേറിയ പൊൻ തൂവലുകളായി. ആൽബിസെറ്റക്കെതിരെയുള്ള മാച്ചിൽ മെസ്സി തന്റെ ആദ്യ സീനിയർ ഗോൾ നേടി. സ്വപ്നതുല്യമെന്ന വണ്ണം ഇതിഹാസം റൊണാള്ഡീഞ്ഞോയുടെ അസിസ്റ്റിൽ നിന്നും ഗോളിക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടുകൊണ്ട് ലിയോ തന്റെ രഥയാത്ര തുടങ്ങിയപ്പോൾ, ആ ചെറിയ ചെക്കനേയും മുതുകിലേറ്റി മോണകാട്ടി ചിരിച്ചു നടന്ന ബ്രസീലിയൻ മജീഷ്യനെ നമുക്ക് മറക്കാൻ കഴിയുകയില്ല.

    നാടകീയതയും അവിശ്വസനീയതയും കലർന്ന കഥകളാണ് പിന്നീട് ലിയോണൽ മെസ്സി ഫുട്ബോൾ ലോകത്തു രചിച്ചത്. അർജെന്റീനയ്ക്ക് വേണ്ടി ആദ്യ കളിയിൽ തന്നെ ചുവപ്പ് കാർടു കണ്ടു പുറത്തു പോകേണ്ടി വന്ന മെസ്സി, കോപ്പ സെന്റനാറിയോയിൽ ഒരു മാന്ത്രിക ഫ്രീകിക്കിലൂടെ അർജന്റീനയുടെ എക്കാലത്തെയും വലിയ ടോപ്സ്കോറർ ആയപ്പോൾ അയാളുടെ മുഖത്ത് കണ്ട കണ്ണീരിൽ ചാലിച്ച വാശിക്ക് ചോര നിറമുള്ള കാർഡിനോട് തോന്നിയ പകയായിരുന്നിരിക്യണം.

    മെസ്സി അങ്ങിനെയാണ്, അയാൾ 'കണക്കു'കൾ ബാക്കി വെക്യാറില്ല.

    5 ബാലൻഡിയോർ, 500-ഇൽ പരം ഗോളുകൾ, എണ്ണമറ്റ അസിസ്റ്റുകൾ, അത്ഭുതകരമാം വണ്ണം ഒരുക്കിക്കൊടുത്ത പ്രീ - അസിസ്റ്റുകൾ, 30-ലധികം കിരീടങ്ങൾ.... അവയെല്ലാം മെസിയെന്ന കുറിയ മനുഷ്യന്റെ മായാജാലകഥകളിലെ വിസ്മയങ്ങൾ മാത്രമാണ്. പക്ഷെ അത്തരം വിനോദങ്ങൾക്കും വിസ്മയങ്ങൾക്കുമപ്പുറമെന്തോ ഒന്ന് മെസിയെന്ന റൊസാരിയോക്കാരൻ നമുക്ക് പകരുന്നുണ്ട്. അതിനെ 'Mystery' എന്നല്ല, 'Messittery' എന്ന് വിളിക്ക്യുവാനാണ് താല്പര്യം. ഇതിലെ വിചിത്രമായ കാര്യമെന്തെന്നാൽ, 2014 ലോകകപ്പോ 2016 കോപ്പയൊ അർജെന്റീന എടുത്തിരുന്നുവെങ്കിൽ മെസ്സിയെ ലോകം മറ്റെന്തും മറന്ന് കാല്പന്തുകളിയിലെ എക്കാലത്തെയും മികച്ചവനായി വാഴ്ത്തുമായിരുന്നു.

    "പക്ഷെ, അത് സംഭവിച്ചുകൂടാ" എന്നാരോ എഴുതി വെച്ചിട്ടുള്ളത് പോലെ. അതല്ലെങ്കിൽ ഗ്രൂപ്പ് സ്റ്റേജിൽ പതറാനൊരുങ്ങിയ അർജന്റീനയെ അയാൾ 4 ഗോളുകളോടെ ഒറ്റയ്ക്ക് പ്രീക്വർട്ടർ വരെയും, ശേഷം ഒരു മാന്ത്രിക അസിസ്റ്റോടെ ക്വർട്ടർ വരെയുമെത്തിച്ചതിന് ശേഷം തലനാരിഴക്ക് ലോകകപ്പ് കൈവിടുമായിരുന്നില്ല. 2015 കോപ്പയിലെന്നാൽ അയാൾ മെല്ലെയാണ് തുടങ്ങിയത്. ഒരു ഗോളും എണ്ണമറ്റ കീപാസുകളും ആയിരുന്നു quarter വരെയുള്ള അയാളുടെ സംഭാവന. എന്നാൽ നിർണായക സെമിയിൽ പരാഗുയ്ക്കെതിരെ ഒരു ഹാട്രിക് അസിസ്റ്റോടെ ടൂർണമെന്റിലെ തന്റെ പ്ളേമേക്കർ റോൾ ഭംഗിയാക്കിക്കൊണ്ട് ടീമിനെ ഫിനാലെയെത്തിച്ചെങ്കിലും, വീണ്ടും അടിപതറി.

    ഒരു ലോകകപ്പ്, ഒരു കോപ്പാ. രണ്ടു തുടർച്ചയായ ഫൈനലുകൾ. അയാളുടെ വിളറി വെളുത്ത മുഖം മൈദാന മധ്യത്തിൽ തന്റെ വിധിയെ പഴിച്ചു മാത്രം നിൽക്കുന്നത് കണ്ടപ്പോൾ ചെങ്കോലിലെ 'സേതുമാധവനെയാണ്' ഓർമ വന്നത്. പക്ഷെഅന്നൊരു മിസ്റ്ററിയുടെ തുടക്കമായിരുന്നു. ലോകം എഴുതിത്തള്ളാൻ തുടങ്ങിയിടത്തുനിന്നു മിശിഹായുടെ ഉയിർത്തെഴുന്നേൽപ്പ്.

    അതയാൾ സ്വയം ബോധ്യപ്പെടുത്തുവാൻ വെച്ചതാകണം ആ താടി.

    രണ്ടു ഫൈനലുകൾ തോറ്റിടത്തു നിന്നും, ടാക്സ് ഫ്രോഡ് കേസുകളും ഇതിഹാസങ്ങളുടെ വിമർശനങ്ങളും കേട്ടിടത്തുനിന്നും, ബാലൻഡിയോർ കൈവിട്ടിടത്തുനിന്നും, ലോകം കൗതുകത്തോടെ മാത്രം കണ്ടുനിന്നിടത്തുനിന്നുമെല്ലാം, ലിയോ മറ നീക്കി പുറത്തിറങ്ങി. ഒരു പടി മുന്നോട്ട്. പുൽമൈതാനത്ത് കുട്ടിത്തവും, മായാജാലവും, സഭ്യതയുമെല്ലാം കലർന്ന ലിയോയിൽനിന്നും,.. വീറും വാശിയും ദേഷ്യവും തീക്ഷ്ണതയും പ്രതികാരവും കൂടെക്കിളുർത്ത താടിയുംച്ചേർന്ന "ലിയോനൽ അന്ധരെസ് മെസ്സി"യിലേക്കുള്ള പരിണാമം. അയാൾ റഫറിയോട് കയർക്കുവാനും, ഫൌൾ ചെയ്തവരോട് ക്രോധാകുലനാകുവാനും തുടങ്ങി. അതേ " change is inevitable ".... അയാളിലെ ഉറങ്ങിക്കിടന്നിരുന്ന റൊസാരിയോ വിപ്ലവഗീതങ്ങളിൽ അഗ്നി പടർത്താൻ ആ രണ്ടു തോല്വികള്ക്കു കഴിഞ്ഞുവെന്നുവേണം കരുതാൻ.

    ഉള്ളിൽ പടർന്ന അഗ്നിയെയും, താടിയിൽ വിടർന്ന വാശിയേയും അയാൾ ഇടം കാലിലേക്ക് ആവേശിച്ചു. അഞ്ചു ഗോളുകളും നാല് അസിസ്റ്റുകളും അടങ്ങിയ അമാനുഷിക പ്രകടനം. പാപക്കറകളെ കഴുകിക്കളയാൻ പോന്ന ഒരു കോപ്പാ സെണ്റ്റനാറിയോ അയാൾക്ക്‌ വേണ്ടിയുള്ളതാണെന്ന് ലോകം കരുതി. പക്ഷെ വിധിയുടെ യക്ഷിപ്പല്ലുകൾ അയാളെ നോക്കി വീണ്ടും കൊഞ്ഞനം കുത്തുവാൻ കോപ്പ് കൂട്ടിയിരുന്നു. കൂടെയുള്ളവർ നോക്കുകുത്തികളായപ്പോൾ, അയാൾ ഒറ്റയ്ക്ക് പൊരുതി... പക്ഷെ ലിയോണൽ മെസ്സിയുടെ ഇടംകാലിനും മാനുഷിക പരിമിതികൾ ഉണ്ടെന്ന് കൂടെയോടിയവർ ഓർത്തില്ല, അയാളുടെ കാലുകളിലും മനുഷ്യന്റെ ചോരയാണെന്നവർ മനസ്സിലാക്കിയില്ല... തോളിലേറ്റി കയറിയ മാമലയിലെ ഒടുവിലത്തെ ചെക്മാർക്കിൽ അയാളുടെ കാലുകൾ ഇടറി. പിൽക്കാലത്തു വിമർശകരുടെ ഏറ്റവും വലിയ ആയുധമായി മാറിയ ആ പെനാൽറ്റി മിസ്സ്‌. കരഞ്ഞുതീർത്ത സ്റ്റേഡിയത്തിലെ രക്തത്തിന്റെ മണമുള്ള തീച്ചൂളയിൽ പുഴുകിയ വേദനയിൽ അയാളെന്തെല്ലാമോ പറഞ്ഞു... കപ്പ് തനിക്ക് വിധിച്ചിട്ടില്ലെന്നു പറഞ്ഞയാൾ പാപഭാരങ്ങളെ സ്വന്തം ചുമലിലേറ്റി പടിയിറങ്ങാൻ തീരുമാനിച്ചു.

    എന്നാൽ അയാൾ തിരിച്ചുവരേണ്ടത് കാൽപന്തുകളിയുടെ ആവശ്യമായിരുന്നു. ലോകമയാളെ തിരിച്ചുവിളിച്ചു. വിമർശകർ നാടകമെന്ന് കരുതി പരിഹസിച്ചപ്പോൾ അന്നാന്റോണെല്ലയുടെ സഹോദരി മെസിയുടെ ഫോടോ സഹിതം സാമൂഹ്യ മാധ്യമത്തിൽ ഇങ്ങനെ കുറിച്ചു :

    " Walk in my shoes, see what I see, Hear what I hear, Feel what I feel, then may be you'll understand why I do what I do, till then dont judge me "

    അതിൽ എല്ലാമുണ്ടായിരുന്നു. അയാൾ തിരികെ വന്നു. അവാർഡുകളും സ്റ്റാറ്റിസ്റ്റിക്സുകളും നിറം മങ്ങിപ്പോയ വേളയിൽ റൊസാരിയോയിലെ താടിക്കാരൻ മാത്രം തലയുയർത്തി നിന്നു. ഫിഫയും ബാലന്തിയോറും വരെ രണ്ടായി പിളർന്നു. മാറ്റൊലി കൊണ്ട തലക്ക്യയാൾ സുവർണ്ണ നിറം കൊടുത്തു. പിന്നീടയാൾ അടിച്ച ഓരോ ഗോളിനും കൊടുത്തോരോ അസിസ്റ്റിനും പതിന്മടങ്ങു മാന്ത്രികതയായിരുന്നു. കൊളംബിയൻ ഗോൾ വലക്കണ്ണികൾ അയാളുടെ കാലിലെ തീയിൽ കരിഞ്ഞു ഭസ്മമായി... എന്നാൽ വിധിയൊരിക്കലും ലിയോ മെസ്സിക്കൊപ്പം ആയിരുന്നില്ല.

    സ്വന്തം രാജ്യത്തെ റഷ്യയിൽ നടക്കാൻ ഇരിയ്ക്കുന്ന മാമാങ്കത്തിന് പറഞ്ഞയക്കുവാൻ വിധി അയാളോട്, 2001-നു ശേഷം ജയിച്ചിട്ടില്ലാത്ത ഇക്ക്വഡോറൻ മലനിരകൾ കയറുവാൻ പറഞ്ഞു. കൂടെയുള്ളവർ വിയർത്തുവീണപ്പോൾ,.. പ്രതീക്ഷകൾ നശിച്ചെന്നു കരുതി തളർന്നപ്പോൾ,.. അയാൾ മനുഷ്യന്റെ കുപ്പായം ഒരിയ്ക്കൽ കൂടി അഴിച്ചുവെച്ചു.

    58 വര്ഷങ്ങളുടെ ശ്വാസം മുട്ടിക്കുന്ന കയുപ്പേറിയ ചരിത്ര ഗാഥകൾ മാത്രം ഉറങ്ങികിടക്കുന്ന ക്വിറ്റോ സ്റേഡിയത്തിലേക്ക്‌ അയാൾ കയറി ചെന്നത് എന്ത് മനസികാവസ്ഥയിലാണെന്നറിയില്ല. പക്ഷെ ശേഷം ചെയ്ത പ്രവർത്തികൾ മുഴുവൻ യാന്ത്രികമോ ദൈവീകമോ ആയിരുന്നു. അയാളുടെ കേളി ശൈലി പോലും പതിവില്നിന്നും വിപരീതം. ഡ്രിബിളുകളുടെ എണ്ണം പൂജ്യം, ഡ്രിബിളിംഗ് അറ്റെംപ്റ്റുകളും വട്ടപ്പൂജ്യം, ഗോളുകൾ മൂന്ന്. ലോകമയാളെ ദൈവപുത്രൻ മിശിഹായായി പ്രതിഷ്ഠിച്ചു... തന്റെ രാജ്യത്തിനേറ്റവും ആവശ്യമുള്ള സമയത്ത് അവതരിച്ച അമാനുഷൻ. The bearded GOAT from ROSARIO.

    എന്നാൽ മിശിഹായിൽ നിന്നും തന്നെ 'മിസ്സി'യെന്ന ട്രോളിലേക്ക് പറച്ചുനടാൻ ലോകം വെറിപൂണ്ട് കാത്തിരിയ്ക്കുകയായിരുന്നുവെന്ന് അയാൾ അറിഞ്ഞില്ല... ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ചുമന്നുവന്ന ഇടം കാലിൽനിന്നും അയാൾ ഉതിർത്ത ഷോട്ട് ഐസ്ലന്റ് ഗോളി തടുത്തിടുമ്പോൾ തകർന്നു വീണത് നമ്മൾ ആരാധകർ അല്ല, അയാൾ തന്നെയായിരുന്നു... വേട്ടയാടി വീഴ്ത്തിയ വിധിയെ ഒന്നല്ല രണ്ടല്ല മൂന്നല്ല, ഓരായിരം വട്ടം തോൽപ്പിച്ചു വന്ന മനുഷ്യൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിൽ ഒരിയ്ക്കൽ കൂടി ആ സത്യം തിരിച്ചറിഞ്ഞു...

    നിർഭാഗ്യത്തിന്റെ വിധിയെ എത്ര കണ്ടു തോല്പിച്ചാലും, വിക്രമാദിത്യനു വേതാളമെന്ന പോൽ... അവ അയാളെ പിന്തുടരുക തന്നെ ചെയ്യും... അടിച്ച പതിനൊന്നു ഷോട്ടുകൾ, ഓടിത്തളർന്ന കാലുകൾ.. കൂടെയുള്ളവരും സാംപോളിയും അയാളുടെ അവസാനത്തെ ചിത്രകഥകളിലെ വില്ലന്മാരായപ്പോൾ, അയാൾ ആ പെനാൽറ്റി മിസ്സ്‌ ചെയ്യണമായിരുന്നു... പാപഭാരങ്ങൾ ചുമലിലേറ്റി മാത്രം ശീലിച്ച കുറിയ മനുഷ്യൻ. കാല്പന്തുകളിയിലെ അത്യുന്നതങ്ങളിൽ നിന്നും 31 വയസ്സെത്തി നിൽക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഈ വീഴ്ചയ്ക്ക് ഞങ്ങളുടെ കണ്ണുനീരിന്റെ മണമുണ്ട് ലിയോ...

    ക്രൊയേഷ്യക്കെതിരെ പന്ത് കിട്ടാതെ നിങ്ങൾ വലഞ്ഞപ്പോൾ, മൂന്ന് ബോളുകൾ വഴങ്ങിയ വേളയിൽ നിങ്ങൾ തല കുനിച്ചു നിന്നപ്പോൾ,... കൂടെ തളർന്നത് ഞങ്ങളും കൂടെയാണ്...

    31 വര്ഷത്തെ അനുഗ്രഹീത ജീവിതം. ആൽബിസെലസ്റ്റിയൻ കുപ്പായത്തിലെ അവസാന അംഗമാണ് ഒരുപക്ഷേ നിങ്ങളീ ചൊവ്വാഴ്ച കളിക്കുന്നതെങ്കിൽ, അത് ഞങ്ങളുടെ നെഞ്ചിലെ ഏറ്റവും വലിയ മുറിവാണ്.

    നന്ദി ലിയോ.. ജീവിതത്തിലെ 31 വർഷങ്ങളിലെ വലിയൊരു പങ്ക് ഞങ്ങളെ സ്വപ്നം കാണുവാനും, ഉയിർത്തെഴുന്നേൽക്കുവാനും, പോരാടുവാനും, സ്വയം ഉത്തേജിപ്പിക്കുവാനും മാറ്റി വെച്ചതിന്... ഒരുപക്ഷേ 31 വർഷങ്ങൾ കഴിഞ്ഞു 32-ലേക്ക് കടന്ന നിങ്ങളുടെ ജീവിതത്തിൽ വിധി കരുതി വെച്ചിരിക്കുന്നത് മറ്റൊന്നാണെങ്കിൽ !!!

    അറിയില്ല... എല്ലാം തീരുമാനിക്കുന്ന ഒരു ചൊവ്വാഴ്ച രാത്രിയാകുവാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ..

    ഇരുപതാം നൂറ്റാണ്ടിലെ പതിനെട്ടാം ആണ്ടിൽ, ജീവിതത്തിലെ 32-ആം വർഷത്തിലേക്കു കിടന്ന നിങ്ങളോട് നിറകണ്ണുകളോടെ, പ്രാർത്ഥനകളോടെ, അതിലേക്കാളേറെ സ്നേഹത്തോടെ, മംഗളാശംസകൾ നേരുവാനെ ഞങ്ങൾക്കാകു...

    കാരണം, ജീവിതത്തിൽ പല സന്ദർഭങ്ങളിലായി തോറ്റുപോയവരാണ് ഞങ്ങളോരോരുത്തരും... ചിലർക്ക് കാമുകിയോട് വേർപ്പെട്ടിരിക്കുമ്പോൾ, ചിലർക്ക് കഠിനാദ്ധ്വാനം ചെയ്തു തളർന്നു ജീവിതമേ മടുത്തിരിക്കുമ്പോൾ, മറ്റു ചിലർക്ക് സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, അങ്ങനെ എത്രയെല്ലാമോ രീതിയിൽ, ഭാവത്തിൽ,.. ഉത്തേജകമായും പ്രതീക്ഷയയുടെ കണികയായും നിങ്ങളും നിങ്ങളുടെ ഗോളുകളും മാറിയിരിക്കുന്നു...

    അത്തരമൊരു മനുഷ്യന് വെറുതെയങ്ങു തോറ്റുകൊടുക്കാൻ സാധിക്കുകയില്ല... അങ്ങിനെയൊരാൾക്ക് വെറുതെയങ്ങ് പടിയിറങ്ങാൻ കഴിയില്ല... അങ്ങനെയൊരു കളിക്കാരന് വെറുതെയങ്ങ് തലകുനിച്ചു പോകേണ്ടി വരില്ല...

    " മിശിഹാ വിജാതിയാർകു ഏല്പിക്കപെടും. അവർ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവന്റമേൽ തുപ്പുകയും ചെയ്യും. അവർ അവനെ പ്രഹരികുകയും വധിക്കുകയും ചെയ്യും എന്നാൽ മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേൽക്കും "

    - ലൂക്കാ, '18'-ആം അദ്ധ്യായം, '32' മുതൽ 33 വരെ.


    31 years of never ending LEGACY.

    Happy bday to our QUASI - ROYAL...
    THE BEARDED GOAT FROM ROSARIO...

    Lionel Andres #Messi [​IMG]<3


    [​IMG]
     
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
     

Share This Page