1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1454425068348.jpg

    Sent from my C1904 using Tapatalk
     
  4. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Ellam arinju alle

    Sent from my Galaxy S3 using tapatalk
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    എബ്രിഡ് ഷൈന്‍ അഭിമുഖം: ഒരേയൊരു വില്ലന് പിന്നാലെയുള്ള നായകന്റെ ഓട്ടമല്ല ആക്ഷന്‍ ഹീറോ ബിജു, നിവിന്‍ പോളിയുടെ ഹീറോയിസമല്ല സിനിമ

    മനീഷ് നാരായണന്‍
    Tuesday, February 2, 2016 - 20:21

    തിയറ്ററുകളിലെ സ്വീകാര്യതയ്ക്ക് പിന്നാലെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ 1983ക്ക് ശേഷം എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ചിത്രം. ആക്ഷന്‍ ഹീറോ ബിജു തിയറ്ററുകളിലെത്തുമ്പോള്‍ സംവിധായകന് പറയാനുള്ളത്

    ഒരു താരം പോലീസ് സ്‌റ്റോറിയില്‍ നായകനാകുമ്പോള്‍ അമാനുഷികതയും ആക്ഷനും സൂപ്പര്‍ ഹീറോ പരിവേഷവുമാണ് ആരാധകര്‍ പ്രതീക്ഷിക്കാറുള്ളത്. ആരാണ് ആക്ഷന്‍ ഹീറോ ബിജു?

    ഞാന്‍ പല തവണയായി നേരിട്ട് അറിഞ്ഞതും പല പോലീസ് ഉദ്യോഗസ്ഥരിലൂടെ മനസ്സിലാക്കി എടുത്തതുമായ അനുഭവങ്ങളില്‍ നിന്നാണ് ഈ ചിത്രം ഉണ്ടാകുന്നത്. ഭയങ്കരമായ വൈകാരിക ചാഞ്ചാട്ടം ഉള്ള കാര്യമാണ് പോലീസിംഗ്. പൊട്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിന്ന് അടുത്ത നിമിഷം തന്നെ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു കാഴ്ചയ്ക്കായിരിക്കും ഇവര്‍ സാക്ഷിയാകേണ്ടി വരുന്നത്. നമ്മള്‍ കണ്ട പല സിനിമകളിലെയും പോലെ അല്ല, അപകടത്തിനും ആക്രമണത്തിനും മരണത്തിനും പിന്നാലെ പോകുന്ന പോലീസുകാരുടെ മാനസികാവസ്ഥ. ഒരു സംഭവം പറയാം, ഒരു ദിവസം പോലീസുകാര്‍ക്കൊപ്പമുള്ള യാത്രയില്‍ റെയില്‍വേ സ്റ്റേഷനിലുള്ള മൃതദേഹത്തിനടുത്താണ് എത്തിയത്. തല ഒരു സൈഡിലും ബാക്കി ദേഹം മറ്റൊരു സൈഡിലുമായി ചിതറി കിടക്കുന്നു. ഇത് ചേര്‍ത്ത് വച്ച് ഇന്‍ക്വസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്വം ഈ പോലീസുകാരുടേതാണ്. അഞ്ച് മിനുട്ടിന് ശേഷം മാറി നിന്നാണ് ഇവര്‍ക്ക് ഭക്ഷണം കഴിക്കേണ്ടത്. രക്തം കാണുമ്പോള്‍ തല ചുറ്റുന്ന നമ്മളെ പോലെ ഉള്ളവര്‍ക്കിടയിലാണ് മരവിക്കുന്ന പല കാഴ്ചകള്‍ക്കും ഓരോ മണിക്കൂറിലും സാക്ഷിയായി ഇവര്‍ ജീവിക്കുന്നത്. വൈകാരികമായ ഒരു ഊഞ്ഞാലാട്ടം ഇവരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വൈകാരികാവസ്ഥകളെയും അനുഭവങ്ങളെയും ചേര്‍ത്തുണ്ടാക്കിയതാണ് ആക്ഷന്‍ ഹീറോ ബിജു. എല്ലാ വിഭാഗം ഓഡിയന്‍സിനെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ നര്‍മ്മവും ലാളിത്യവും കഥ പറയുന്ന രീതിയിലുണ്ട്.

    പ്രേമം എന്ന ട്രെന്‍ഡ് സെറ്ററിനും വമ്പന്‍ ഹിറ്റിനും ശേഷമെത്തുന്ന നിവിന്‍ പോളി ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പ്രേക്ഷകരുടെ പ്രതീക്ഷയും നിവിന്‍ പോളിയുടെ ഉയര്‍ന്ന താരമൂല്യവും വെല്ലുവിളിയായിട്ടില്ലേ?

    ഒരു ചെറിയ ചിത്രമായാണ് ഞാന്‍ 1983 ചെയ്തത്. നിവിന്‍ പോളി അന്ന് ഇന്നത്തെ അത്രയും വലിയ താരമായിരുന്നില്ല. ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയപ്പോള്‍ ഒരു വടക്കന്‍ സെല്‍ഫി സൂപ്പര്‍ഹിറ്റായതിന് പുറമേ പ്രേമം വമ്പന്‍ ഹിറ്റായിരിക്കുകയാണ്. താരം എന്ന നിലയില്‍ നിവിന് വന്‍ സ്വീകാര്യത നേടിയ സമയം. പക്ഷേ 1983യില്‍ സഹകരിച്ച അതേ ആളായി തന്നെയാണ് നിവിനെ എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ആ സിനിമയിലൂടെ രൂപപ്പെട്ട കെമിസ്ട്രിയും സൗഹൃദവും ഈ ചിത്രത്തെയും സഹായിച്ചിട്ടുണ്ട്. നിവിന്‍ പോളി സിനിമകളില്‍ തെരഞ്ഞെടുത്ത സൂക്ഷ്മതയും വൈവിധ്യതയും കൂടിയാണ് ഈ താരമൂല്യം. വ്യത്യസ്ഥമായ സിനിമകള്‍ക്കാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഈ സിനിമയുടെ കാര്യമെടുത്താല്‍ നായകന്റെ പേരില്‍ പോലും ഒരു അമാനുഷിക ഛായ ഉണ്ടാകരുത് എന്ന നിര്‍ബന്ധത്തിലാണ് ബിജു എന്ന പേര് സെലക്ട് ചെയ്തത്. എസ് ഐ ബിജു പൗലോസ് നമ്മുടെ ഇടയില്‍ നിന്നുള്ള ഒരാളാണ്. ഡിഗ്രി പാസായി പരീക്ഷയെഴുതി എസ് ഐ സെലക്ഷന്‍ ലഭിച്ച ഒരു സാധാരണക്കാരന്‍. പോലീസ് സേനയിലെ ഒറ്റപ്പെട്ട ഒരു ഹീറോയല്ല ബിജു പൗലോസ്. പോലീസുകാരുടെ പ്രതിനിധിയാണ് അദ്ദേഹം. ഞാന്‍ കണ്ട കുറേ കാഴ്ചകളുണ്ട്. ഞാന്‍ കേട്ട കുറേ കഥകളുണ്ട്. സിനിമ എന്ന നിലയില്‍ ഡാര്‍ക്ക് അല്ലാതെ ലളിതമായി നര്‍മ്മപശ്ചാത്തലത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു എന്നാണ് വിശ്വാസം.

    പോലീസ് ത്രില്ലര്‍ സിനിമകളുടെ പതിവ് ട്രാക്കില്‍ നിന്ന് മാറുമ്പോള്‍ നായകന്‍-വില്ലന്‍ സമവാക്യങ്ങളും ഈ സിനിമയില്‍ ഉണ്ടാകില്ലേ?

    ഒരു വില്ലനെ സൃഷ്ടിച്ച് അയാള്‍ക്ക് പിന്നാലെയുള്ള ഓട്ടത്തിന്റെ കഥയല്ല ആക്ഷന്‍ ഹീറോ ബിജു.
    ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം,അല്ലെങ്കില്‍ കുറെ പോലീസുകാര്‍ക്കൊപ്പം ഔദ്യോഗിക വഴിയിലൂടെയും ജീവിതത്തിലൂടെയുമുള്ള യാത്രയാണ് ആക്ഷന്‍ ഹീറോ ബിജു. വിജയവും പരാജയും അയാളുടെ വഴിയിലുണ്ട്. ഒരു വര്‍ഷം ഒരു എസ് ഐ ഏറ്റവും ചുരുങ്ങിയത് ആയിരത്തിലേറെ കേസുകള്‍ രേഖപ്പെടുത്താറുണ്ട്. ഇതില്‍ മദ്യപിച്ച് വാഹനമോടിച്ചവര്‍ മുതല്‍ കൊലപാതകികള്‍ വരെയുണ്ടാകും. ചെറുകിട വില്ലന്‍ സ്വഭാമുള്ളവരും ഗുണ്ടകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. വ്യക്തിവിരോധമല്ല നിയമലംഘനമാണ് എസ് ഐയുടെ മുന്നില്‍ വില്ലന്‍മാരെ സൃഷ്ടിക്കുന്നത്. അത് ഏതെങ്കിലും ഒരാള്‍ അല്ല. ഒരാള്‍ കഴിഞ്ഞാല്‍ മറ്റൊരാള്‍ എന്ന നിലയിലായിരിക്കും നിയമലംഘകര്‍. ഈ സിനിമയില്‍ ബിജു പൗലോസ് നേരിടുന്നതും അത്തരത്തില്‍ ഉള്ളവരെയാണ്.

    റിയലിസ്റ്റിക് അവതരണം കമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ എന്ന നിലയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കില്ലേ?

    സിനിമയില്‍ മാത്രമല്ലല്ലോ നിത്യജീവിതത്തില്‍ നിന്ന് നമ്മളെ നന്നായി ചിരിപ്പിക്കുന്ന എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. ഹീറോയിസം അനുഭവപ്പെടുന്ന എത്രയോ സംഭവങ്ങളുണ്ട്. സമാനമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഹീറോയിസമെന്ന് തോന്നുകയും ചെയ്യുന്ന സംഗതികള്‍ ഈ സിനിമയിലും ഉണ്ടാകും. അതൊന്നും ബോധപൂര്‍വ്വം ഹീറോയിസമുണ്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ചവയല്ല എന്ന് മാത്രം. ഞാന്‍ ഈ ഉദ്യോഗസ്ഥരില്‍ കണ്ടൊരു ഹീറോയിസമുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഇടപെടാന്‍ സാധിക്കാത്ത കാര്യങ്ങള്‍ അല്ലെങ്കില്‍ ഇടപെടാന്‍ മടിച്ചുനില്‍ക്കുന്ന കാര്യങ്ങളില്‍, കണ്‍മുന്നില്‍ സംഭവിക്കുമ്പോള്‍ മാറി നടക്കുന്ന സാഹചര്യങ്ങളില്‍ ഈ പോലീസുകാരുടെ ഇടപെടല്‍ എങ്ങനെയാണെന്നത് ഈ സിനിമയില്‍ കാണാം.

    മലയാളത്തില്‍ സിനിമ സൃഷ്ടിച്ച പോലീസ് സൂപ്പര്‍ഹീറോകള്‍ ബല്‍റാമും ഭരത് ചന്ദ്രനുമൊക്കെയാണ്. ബിജു പൗലോസ് ഇക്കൂട്ടത്തില്‍ എവിടെ നില്‍ക്കും?

    നമ്മുടെ പോലീസ് സിനിമകള്‍ എല്ലാവരെയും പോലെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലൂടെയാണ് നമ്മള്‍ പോലീസുകാരെ സ്‌നേഹിച്ചുതുടങ്ങിയത്. മുഖവും ആവനാഴിയും യവനികയും കമ്മീഷണറുമെല്ലാം അത്തരത്തില്‍ സ്വാധീനിച്ചവയാണ്. പോലീസ് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നത് തന്നെ സത്യത്തില്‍ ഈ സിനിമകളോടുള്ള ഇഷ്ടം മൂലമാണ്. പക്ഷേ എനിക്ക് നേരിട്ട് മനസ്സിലായ പോലീസിംഗില്‍ നിന്നുണ്ടായതാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ. അത് ഞാന്‍ മനസ്സിലാക്കിയ പോലീസുകാരുടെ കഥയാണ്.

    നിവിന്‍ എന്ന അഭിനേതാവിനെ എത്രമാത്രം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു?

    1983 യില്‍ നിവിന്‍ മുപ്പത് വയസ്സില്‍ നിന്ന് കൊണ്ട് നാല്‍പ്പതുവയസ്സുകാരനായ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. എന്റെ മോന്റെ കൂടെ ഞാന്‍ നടക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചാണ് നാല്‍പ്പതുകാരനായ അച്ഛന്റെ ചില രംഗങ്ങളൊക്കെ നിവിനോട് വിശദീകരിച്ചിരുന്നത്. ഈ സിനിമയിലും ഓരോ സീനും ചെയ്യാനിരിക്കുമ്പോള്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ആളാണ് നിവിന്‍. 1983യില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂന്നിയാണ് നിവിന് കഥാപാത്രത്തെ വിശദീകരിച്ച് കൊടുത്തത്. ഈ സിനിമയില്‍ ഞാന്‍ കണ്ടറിഞ്ഞ പല പോലീസുകാരുടെ അനുഭവങ്ങളും വിശദീകരിച്ച് കൊണ്ട് കഥാപാത്രത്തിന്റെ സ്വഭാവവും സാഹചര്യവും ബോധ്യപ്പെടുത്തി. ചില ഇടങ്ങളില്‍ ഞാനും നിവിനും നേരിട്ട് ചെന്ന് പോലീസുകാരുടെ അനുഭവങ്ങള്‍ സാക്ഷിയായിട്ടുണ്ട്. ബിജു പൗലോസ് എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നിവിന്‍ അഭിനയിച്ചത്. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഹാപ്പിയാണ്. നിവിന്‍ പോളിയെ അല്ല എസ് ഐ ബിജു പൗലോസിനെയാണ് എനിക്ക് ഓരോ സീനിലും കാണാനായത്.



    സാധാരണ ഗതിയില്‍ മുപ്പതോ നാല്‍പ്പതോ ദിവസങ്ങളില്‍ ഒരു മലയാള സിനിമ പൂര്‍ത്തിയാകാറുണ്ട്. പ്രേമം,മൊയ്തീന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ നൂറ് ദിവസത്തിലേറെ ചിത്രീകരിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. കൂടുതല്‍ ദിവസമെടുത്ത് ചിത്രീകരിച്ച സാഹചര്യമെന്താണ്?

    ഒരു എസ് ഐയുടെ ഇടപെടല്‍ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങളും ഇടങ്ങളുമാണ് സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഒരേ സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഷൂട്ട് ചെയ്ത് തീര്‍ക്കാവുന്ന സബ്ജക്ട് ആയിരുന്നില്ല. ഓരോ ഏരിയയും ഷൂട്ട് ചെയ്യാന്‍ തയ്യാറെടുപ്പുകളും വേണമായിരുന്നു. സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്. അഭിനേതാക്കള്‍ ഭൂരിഭാഗവും തുടക്കക്കാരായിരുന്നു. എനിക്കും നിവിനും ഇടയില്‍ ഒരു കംഫര്‍ട്ട് ഉള്ളതിനാലും നിര്‍മ്മാണം ഞങ്ങളായതിനാലും സിനിമ ഡിമാന്‍ഡ് ചെയ്യുന്ന സമയമെടുത്തു. എന്ന് കരുതി എല്ലാ സിനിമകളും കുറേ ദിവസമെടുത്ത് ചെയ്യണമെന്ന്
    പറയുകയല്ല. നമ്മുടെ മാസ്റ്റേഴ്‌സ് ഒക്കെ ഇന്നത്തെ ഈ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് മോണിറ്റര്‍ നോക്കാതെ, ഫിലിം ക്യാമറയില്‍ ഇരുപത്തിയഞ്ചും മുപ്പതും ദിവസങ്ങള്‍ കൊണ്ട് പിന്നീട് കാലാതിവര്‍ത്തികളായി മാറിയ സിനിമകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനപ്പൂര്‍വ്വം കൂടുതല്‍ സമയമെടുത്ത് ചിത്രീകരിച്ചതല്ല. ഞാനും നിവിനും പണം മുടക്കിയ സിനിമ മുപ്പത്തിയഞ്ചോ നാല്‍പ്പതോ ദിവസം കൊണ്ട് തീര്‍ക്കാനല്ലേ ഞങ്ങളും നോക്കൂ.

    ടെക്‌നീഷ്യന്‍സിനെ സിനിമയില്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സക്‌സസിനെ പിന്തുടരുന്ന പതിവാണ് പൊതുവേ കാണാറുള്ളത്. ആക്ഷന്‍ ഹീറോ ബിജുവില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ജെറി അമല്‍ദേവിന്റ സംഗീത സംവിധാനം, ഛായാഗ്രാഹകനായി തുടക്കക്കാരന്‍. എന്തുകൊണ്ടാണ് ഈ പതിവ് തെറ്റിക്കല്‍?

    ജെറി അമല്‍ദേവ് സാറിന്റെ സംഗീതം ചെറുപ്പം തൊട്ടേ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഞാന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്നെന്നും കണ്ണേട്ടന്റൈ എന്നീ സിനികമളിലെ പാട്ടുകളൊക്കെ ഇപ്പോഴും പ്രിയപ്പെട്ടവയുമാണ്. ജെറി അമല്‍ദേവ് സാറിനെ പോലെ ഒരാളെ എനിക്ക് സംഗീത സംവിധായകനായി ലഭിച്ചു എന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ജെറി മാസ്റ്ററെ നേരിട്ട് കണ്ടപ്പോള്‍ ഇരുപത് വര്‍ഷമായി സാര്‍ എന്തു കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനിന്നു എന്ന് ചോദിച്ചു. ആരും വിളിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തെ പോലൊരു പ്രതിഭാശാലിയായ സംഗീതസംവിധായകനെ ഇത്ര കാലമായി പ്രയോജനപ്പെടുത്തിയില്ല എന്നത് വലിയ നഷ്ടം തന്നെയാണ്. എന്റെ സിനിമയ്ക്ക് പാട്ട് ചെയ്ത് തരാമോ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങളുടെ രീതിക്കുള്ള പാട്ടുകള്‍ ചെയ്യാന്‍ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് എന്റേതായ രീതിയിലുള്ള പാട്ടുകളേ അറിയൂ എന്നും പറഞ്ഞു. സാര്‍ സാറിന്റെ രീതിയിലുള്ള പാട്ടുകള്‍ ഞങ്ങള്‍ക്ക് ചെയ്ത് തരണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഗോപീസുന്ദറിനെയാണ് ആദ്യം ഈ സിനിമയുടെ സംഗീതസംവിധായകനായി പരിഗണിച്ചിരുന്നത്. ജെറി അമല്‍ദേവിനെ മ്യൂസിക് ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ ഗോപിയോടും പറഞ്ഞു. ഷൈന്‍, ജെറി സാര്‍ വീണ്ടും സംഗീതം ചെയ്യുന്നു എന്നത് വലിയ കാര്യമാണ്. എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നായിരുന്നു മറുപടി. അദ്ദേഹത്തിനൊപ്പമുള്ള ആറ് മാസം ജീവിതത്തിലെ വലിയ അനുഭവങ്ങളുടേതാണ്. ഒരു അധ്യാപകനില്‍ നിന്നെന്ന പോലെ എനിക്ക് പലതും പഠിക്കാനായി.



    പ്രേമം തമിഴ്‌നാട്ടില്‍ 250 ദിവസം പിന്നിടുന്ന വേളയിലാണ് ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്യുന്നത്. തമിഴകത്തും നിവിന്‍ പോളിക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും
    ഈ സിനിമയുടെ ടാര്‍ഗറ്റ് ആണോ?

    കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി ബോധപൂര്‍വ്വം ഒന്നും ഞങ്ങള്‍ ഈ സിനിമയില്‍ ഉണ്ടാക്കിയിട്ടില്ല. കേരളത്തിലുള്ള ഒരു പോലീസുകാരന്റെ കഥയാണ് ആക്ഷന്‍ ഹീറോ ബിജു. മാനുഷികമായ വികാരങ്ങള്‍ക്ക് ഭാഷയും പ്രദേശവും തടസ്സമല്ലല്ലോ. അല്ലാതെ മറ്റൊരു ഭാഷയെയും അവിടെയുള്ള ഓഡിയന്‍സിനെയും ടാര്‍ഗറ്റ് ചെയ്ത് വേറെ ചേരുവകള്‍ ഇല്ല.

    ഒരു മാസ് മസാലാ ആക്ഷന്‍ പ്രതീക്ഷിക്കേണ്ട എന്നാണ് നിവിന്‍ പോളി ആരാധകരോട്
    പറയാനുള്ളത് ?

    പതിവ് പോലീസ് സിനിമകളുടെ പാറ്റേണിലുള്ള ചിത്രമല്ല ആക്ഷന്‍ ഹീറോ ബിജു. ഇതൊരു ഇടിപ്പടമോ, ഇടിക്ക് വേണ്ടി സൃഷ്ടിച്ച പടമോ അല്ല. നിവിന്‍ പോളിയുടെ ഹീറോയിസത്തിന് വേണ്ടിയുണ്ടാക്കിയ കഥാപാത്രമോ സിനിമയോ അല്ല ആക്ഷന്‍ ഹീറോ ബിജു. ഞാന്‍ നേരിട്ട് മനസ്സിലാക്കിയ പോലീസ് അനുഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ സിനിമയില്‍ നിവിന്‍ എന്ന നടന്‍ അഭിനയിച്ചിരിക്കുന്നു. മാസ്സ് ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് മാസ്സ് എന്ന് തോന്നിയ സംഗതികള്‍ എല്ലാം സിനിമയില്‍ ഉണ്ട്. എനിക്ക ഹീറോയിസം തോന്നിയ സംഭവങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്
     
    Last edited by a moderator: Feb 3, 2016
    Johnson Master likes this.
  6. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    immathiri troll post kond lal nte thread lott varatte....kidann mongaruth apo

    Sent from my Galaxy S3 using tapatalk
     
    chumma likes this.
  7. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Screens koodikondu irikunnu!! Maybe well above 100 screens and gross maybe close to 1.7 cr or more chance ondu!!
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ningalod njn ith nerathe paranjathalle
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Calicut - Apsara , Kairali , Crown & Film City :eek:
     
    Ravi Tharakan and chumma like this.
  10. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Yes macha :)
     

Share This Page