1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ദിലീഷ് പോത്തന്‍ അഭിമുഖം; 'ആഷിക് അബുവിന്റേത് ഒരു ക്ലോസ്ഡ് സര്‍ക്കിള്‍ അല്ല; മഹേഷ് ആവാന്‍ മികച്ച നടനെ വേണമായിരുന്നു'









    നിര്‍മല്‍ സുധാകരന്‍

    \
    Tuesday, February 2, 2016 - 17:04


















































    ആഷിക് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പറില്‍ ശ്വേതാ മേനോന്റെ കഥാപാത്രത്തെ എപ്പോഴും ശല്യപ്പെടുത്തുന്ന ഒരു സംവിധായകന്റെ റോളിലാണ് ദിലീഷ് പോത്തനെ ആദ്യമായി കാണുന്നത്. പിന്നീട് ആഷിക് അബു ചിത്രങ്ങളുടെ ക്രെഡിറ്റ് ടൈറ്റിലില്‍ പല തവണ ആ പേര് എഴുതിക്കണ്ടു. അസോസിയേറ്റ് ഡയറക്ടര്‍ എന്ന പേരില്‍. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം എന്ന ആദ്യചിത്രവുമായി വരുകയാണ് അദ്ദേഹം. ആഷിക് അബു ആദ്യമായി മറ്റൊരാളുടെ സിനിമയ്ക്ക് പണം മുടക്കുന്നു. മഹേഷാവുന്നത് ഫഹദും. ദിലീഷ് പോത്തനുമൊത്തുള്ള ദീര്‍ഘ സംഭാഷണം.

    ആരാണ് മഹേഷ്? എന്താണ് അയാളുടെ പ്രതികാരം?

    ഇടുക്കി ജില്ലയിലെ പ്രകാശ് സിറ്റി എന്ന ചെറിയൊരു ഗ്രാമം. തോപ്രാംകുടിക്കും തങ്കമണിക്കും ഇടയ്ക്കുള്ള സ്ഥലമാണ്. അവിടെ ഭാവന എന്ന പേരില്‍ ഒരു സ്റ്റുഡിയോ ഉണ്ട്. അതിന്റെ മുതലാളിയും ഫോട്ടോഗ്രാഫറുമൊക്കെയാണ് മഹേഷ്. മഹേഷ് ഭാവന എന്നാണ് പുള്ളി അറിയപ്പെടുന്നത്. അത് അദ്ദേഹത്തിന്റെ അച്ഛന്‍ തുടങ്ങിയ സ്റ്റുഡിയോ ആണ്. അച്ഛന് ഇപ്പോള്‍ പ്രായത്തിന്റേതായ അവശതകളുണ്ട്. മഹേഷാണ് ഇപ്പോള്‍ സ്റ്റുഡിയോ നടത്തുന്നത്. നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്റ്റുഡിയോ ആണിത്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കല്യാണ -മരണ ചടങ്ങുകളുടെ കവറേജ് ഒക്കെയാണ് ഭാവനാ സ്റ്റുഡിയോ കൈകാര്യം ചെയ്യുന്നത്. ഇതാണ് ബേസിക്കലി മഹേഷ്. ഒരു സാധാരണക്കാരന്‍. ഇടുക്കിക്ക് പുറത്തേക്കൊന്നും സഞ്ചരിച്ചിട്ടുള്ള ആളല്ല. ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ ഒരു ഇടുക്കിക്കാരന്‍. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ആളാണ് മഹേഷ്. അതിനാല്‍ത്തന്നെ അച്ഛനുമായി വലിയ അടുപ്പമുണ്ട്. അച്ഛന്റെ സുഹൃത്തുക്കള്‍ അയാളുടെയും സുഹൃത്തുക്കളാണ്. പിന്നെ, അയാള്‍ക്ക് ഒരു പ്രണയമുണ്ട്. സൗമ്യ എന്നാണ് അവളുടെ പേര്. കുറേക്കാലമായുള്ള പ്രണയമാണത്. ഒരേ സ്‌കൂളില്‍ പഠിച്ചവരാണ് അവര്‍. അപ്പോള്‍ മുതലേ സ്‌നേഹവും അടുപ്പവുമുണ്ട്. ഇതൊക്കെയാണ് മഹേഷ്. അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്ലോട്ട്.

    കാലം ഇപ്പോഴത്തേത് തന്നെയാണോ സിനിമയില്‍?

    അതെ. ഈ കാലത്തുതന്നെ നടക്കുന്നതാണ്. അല്ലെങ്കില്‍ അല്‍പം പിറകില്‍.



    മഹേഷ് മനസിലേക്കെത്തുന്നത് തന്നെ ഫഹദിന്റെ രൂപത്തിലാണോ?

    മഹേഷിന്റെ കഥാപാത്ര രൂപീകരണത്തിന് ശേഷമാണ് ഇത് ആര് അവതരിപ്പിക്കണമെന്ന് ആലോചിച്ചിട്ടുള്ളത്. മഹേഷിനെ വികസിപ്പിച്ചെടുത്ത സമയത്തുതന്നെ ഒരു കാര്യം മനസിലായിരുന്നു. നല്ല അഭിനയ ശേഷിയുള്ള ഒരു നടനെ ഈ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്. സൂക്ഷ്മമായി അഭിനയിക്കുന്ന ഒരാളായിരുന്നു മഹേഷിനെ അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമ തന്നെ ആ ഒരു രീതിയിലാണ് നമ്മള്‍ ചെയ്തിരിക്കുന്നത്. ആദ്യം പുറത്തുവിട്ട പാട്ടൊക്കെ കണ്ടാല്‍ അത് മനസിലാവുമെന്ന് തോന്നുന്നു.

    സാധാരണക്കാര്‍ എങ്ങനെ പെരുമാറുന്നോ അത്തരത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. നമ്മുടെയൊക്കെ ജീവിതത്തില്‍ ആവര്‍ത്തിച്ച് നടക്കുന്ന, എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന കുഞ്ഞുകുഞ്ഞ് കാര്യങ്ങളില്ലേ? അത്തരത്തിലുള്ള രംഗങ്ങളിലാണ് ചിത്രത്തിലെ നര്‍മ്മം. കോമഡിക്ക് വേണ്ടി ഒരു സീനും എഴുതിയിട്ടില്ല. പക്ഷേ ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഉണ്ടാവും.

    പറഞ്ഞുവന്നത്, മഹേഷ് എന്ന കഥാപാത്രം ഉണ്ടായിവരുമ്പോഴേക്ക് ഫഹദാണ് ഇത് അവതരിപ്പിക്കേണ്ടതെന്ന് മനസിലേക്ക് വന്നു. ഫഹദിന് മഹേഷിനെ അനായാസമായി ചെയ്യാന്‍ സാധിക്കും എന്ന് തോന്നി. ഫഹദ് എന്റെ അടുത്ത സുഹൃത്താണ് എന്നുള്ളതും ഒരു കാരണമാണ്. ഫഹദുമായി കമ്യൂണിക്കേറ്റ് ചെയ്യുക എനിക്ക് വളരെ എളുപ്പമാണ്, സൗഹൃദമുള്ളതുകൊണ്ട്.

    ഫഹദ് മഹേഷായാല്‍ നന്നാവും എന്ന് തോന്നിയതിന് ശേഷം സ്‌ക്രിപ്റ്റിങില്‍ അത് പ്രതിഫലിച്ചോ?

    ഉവ്വ്. ഫഹദിനെ വ്യക്തിപരമായി അടുത്തറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മാക്‌സിമം സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന രീതിയിലേക്ക് സ്‌ക്രിപ്റ്റിങ് മാറി. ഫഹദാണ് മഹേഷിനെ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന ബോധ്യത്തോടെ തന്നെയാണ് സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ളത്. ഫഹദിന്റേത് മാത്രമല്ല, മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തിലും ഈ രീതിയിലായിരുന്നു സമീപനം. തൊണ്ണൂറ് ശതമാനം അഭിനേതാക്കളും പുതുമുഖങ്ങളാണ്. അല്ലെങ്കില്‍ ഒന്നോ രണ്ടോ സിനിമകളിലൊക്കെ അഭിനയിച്ചവര്‍. നല്ല ആക്ടേഴ്‌സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ആളുകള്‍. അങ്ങനെയുള്ളവരെ കണ്ടെത്താനായി ഇടുക്കിയില്‍ത്തന്നെ കാര്യമായ തോതിലുള്ള ഹണ്ട് നടത്തിയിട്ടുണ്ട്. അങ്ങനെ വന്നിട്ടുള്ള ആളുകളുടെ സ്വതസിദ്ധമായ മാനറിസങ്ങളൊക്കെ നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.

    പ്രകാശ് സിറ്റിക്കടുത്തുള്ള ഒരു സ്ഥലത്ത് വീട് വാടകയ്‌ക്കെടുത്ത് രണ്ട് മൂന്ന് മാസം ഞങ്ങള്‍ താമസിച്ചിരുന്നു. ഞാനും ശ്യാമും ഇതിന്റെ അസോസിയേറ്റ് ഡയറക്ടേഴ്‌സുമൊക്കെയായി. പ്രകാശ് സിറ്റിയില്‍ ഈ കഥ പ്ലേസ് ചെയ്യുകയാണെങ്കില്‍ ഏത് കടയിലാവും അത് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി. അങ്ങനെ ആ പ്രദേശത്തെയും കവലയെയും ചുറ്റുപാടുകളെയും അവിടെയുള്ള ആളുകളെയുമൊക്കെത്തന്നെയാണ് സിനിമയില്‍ കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.

    22 എഫ്‌കെയുടെ സമയത്തായിരിക്കുമല്ലോ ഫഹദിന്റെ പെര്‍ഫോമന്‍സ് ആദ്യമായി അടുത്തുനിന്ന് കാണുന്നത്? സ്വന്തമായി സിനിമ ചെയ്യുക എന്ന ആഗ്രഹവുമായി നടന്നിരുന്ന ഒരാള്‍ എന്ന നിലയില്‍ ഫഹദ് എന്ന നടനെ ആദ്യം മുതലേ നിരീക്ഷിച്ചിട്ടുണ്ടായിരിക്കുമല്ലോ? ഫഹദ് എന്ന പെര്‍ഫോമറെ എങ്ങനെയാണ് വിലയിരുത്തിയിരുന്നത്? ആദ്യത്തെ സിനിമ ഫഹദിനെ വച്ച് ചെയ്യണമെന്നോ മറ്റോ ഉണ്ടായിരുന്നോ?

    22 എഫ്‌കെയുടെ സെറ്റില്‍വച്ചാണ് ഫഹദിനെ പരിചയപ്പെടുന്നത്. അതിന്റെ പ്രീ-പ്രൊഡക്ഷന്‍ സമയത്തൊക്കെ സംസാരിച്ചിട്ടുണ്ട്. അവിടുന്ന് തുടങ്ങുന്ന ഒരു സൗഹൃദമാണ്. അപ്പോഴേക്ക് ചാപ്പ കുരിശ് പുറത്തിറങ്ങിയിരുന്നു. ഫഹദിന് ഒരു ബ്രേക്ക് കിട്ടിയ സിനിമ. അതിന് മുന്‍പേ ഒന്നുരണ്ട് സിനിമകളില്‍ പുള്ളി വന്നിരുന്നു. ചെറിയ കഥാപാത്രങ്ങളായിരുന്നെങ്കിലും ഫഹദിനെ ശ്രദ്ധിച്ചിരുന്നു.

    22 എഫ്‌കെയിലെ ഫഹദിന്റെ പ്രകടനം നേരിട്ട് കാണുമ്പോള്‍ പലപ്പോഴും വിസ്മയം തോന്നിയിട്ടുണ്ട്. ആ സിനിമയുടെ വര്‍ക്ക് നടക്കുമ്പോള്‍ത്തന്നെ ഞാന്‍ ഫഹദിനോട് ഒരു ത്രെഡ് സൂചിപ്പിച്ചിരുന്നു. പോസിറ്റീവായിരുന്നു ഫഹദിന്റെ പ്രതികരണം. പക്ഷേ എനിക്ക് ആത്മവിശ്വാസം തോന്നുന്ന ഒരു സബ്ജക്ടിലേക്ക് അത് വളര്‍ന്ന് പൂര്‍ത്തിയാകാന്‍ സമയമെടുത്തു എന്ന് മാത്രം.



    മഹേഷിന്റെ പ്രതികാരത്തിന്റെ ആദ്യരൂപമായിരുന്നോ അന്ന് ഫഹദിനോട് പറഞ്ഞത്?

    അല്ല. ആദ്യം പറഞ്ഞ ത്രെഡില്‍ കുറെ പണിയെടുത്തിരുന്നു. പക്ഷേ പിന്നീട് അതൊരു ഫോമിലേക്ക് വന്നപ്പോഴേക്ക് അതിനോട് സാമ്യം തോന്നുന്ന ഒന്നുരണ്ട് സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങി. തുടര്‍ന്ന് ആ പ്രോജക്ട് അവിടെവച്ച് നിര്‍ത്തി. രണ്ട് വര്‍ഷത്തോളം ആ ത്രെഡ് വികസിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോയിരുന്നു. ഈ പുറത്തുവന്നെന്ന് പറഞ്ഞ സിനിമകള്‍ക്ക് നമ്മുടെ കഥയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പശ്ചാത്തലത്തിലൊക്കെ ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മള്‍ ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ അതിനൊരു ഫ്രെഷ്‌നസ് ഉണ്ടാവണം എന്ന ആഗ്രഹത്തില്‍ ഞാന്‍ തന്നെ ആ സബ്ജക്ട് ഉപേക്ഷിക്കുകയായിരുന്നു.

    ലൊക്കേഷനുകളില്‍ ചിലപ്പോഴൊക്കെ വ്യത്യാസം വരുത്താറുണ്ടെങ്കിലും ദൃശ്യഭംഗിക്കപ്പുറത്തേക്ക് അവിടുത്തെ മനുഷ്യരുടെ ജീവിതമോ ആ പ്രദേശത്തിന്റെ തന്നെ സവിശേഷ വ്യക്തിത്വമോ ഒന്നും നമ്മുടെ സിനിമകളില്‍ സാധാരണ വരാറില്ല. രാജീവ് രവിയെപ്പോലെ ചില അപൂര്‍വ്വം സംവിധായകര്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കും ശ്രദ്ധകൊടുത്ത് കണ്ടിട്ടുള്ളൂ. പക്ഷേ മഹേഷിന്റെ ടൈറ്റില്‍ സോങ് കാണുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ തോന്നുന്നുണ്ട? ദിലീഷിന്റെ ഇക്കാര്യത്തിലെ നിലപാട് എന്താണ്?

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ആസ്പദമായത് ഒരു യഥാര്‍ഥ സംഭവമാണ്. ജീവിച്ചിരുന്ന ഒരാളിന്റെ ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നാണ് നമ്മള്‍ സിനിമ ഉണ്ടാക്കി എടുത്തിരിക്കുന്നത്. അയാളുടെ മുഴുവന്‍ ജീവിതത്തെയല്ല, ഒരു ഇന്‍സിഡന്റിനെ മാത്രമേ നമ്മള്‍ എടുത്തിട്ടുള്ളൂ. അദ്ദേഹം മരിച്ചുപോയി. ഈ സിനിമ തുടങ്ങുന്നതിന് കുറച്ചുമുന്‍പായിരുന്നു മരണം. തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്റെ നാടായ തുറവൂര്‍ നടന്ന ഒരു സംഭവമാണത്. ഒരുദിവസം വെറുതെ സംസാരിച്ചകൂട്ടത്തില്‍ ശ്യാം ഇക്കാര്യം പറഞ്ഞു. ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ട് നടക്കുന്ന സമയത്താണ് ഇത് പറയുന്നത്. എനിക്കപ്പോള്‍ത്തന്നെ ഇത് സ്‌ട്രൈക്കിംഗ് ആയി തോന്നി. ഇതിനെ ഒരു സിനിമാരൂപത്തിലേക്ക് വികസിപ്പിക്കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കിഗോള്‍ഡിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നതിനാല്‍ ഇടുക്കിയില്‍ ലൊക്കേഷന്‍ ഹണ്ടിനായൊക്കെ പോകേണ്ടതുണ്ടായിരുന്നു. അങ്ങനെ നടത്തിയ യാത്രകളിലാണ് ഇടുക്കിയെ കൂടുതലായി അറിയുന്നത്. അവിടുത്തെ ആളുകളും ആ പ്രദേശവുമൊക്കെ. ഇടുക്കി എന്നില്‍ ഒരു പ്രത്യേക താല്‍പര്യമുണ്ടാക്കി. ഒരുപാട് പ്രത്യകതകളുണ്ട് അവിടുത്തെ ആളുകള്‍ക്ക്. അവരുടെ കാഴ്ചപ്പാടിനും രീതികള്‍ക്കുമൊക്കെ പ്രത്യേകതകളുണ്ട്. അപ്പോള്‍ അങ്ങനെയൊരു സമൂഹത്തിലേക്ക് നമ്മുടെ കൈയിലുള്ള ഈ സംഭവം പ്ലേസ് ചെയ്താല്‍ ഇന്ററസ്റ്റിങ് ആയിരിക്കുമെന്ന തോന്നലില്‍ നിന്നാണ് മഹേഷ് ഇടുക്കിക്കാരനായത്. പ്ലോട്ട് ആയതിന് ശേഷം ഞങ്ങള്‍ ഇടുക്കി കുറേ കറങ്ങിയിട്ടുണ്ട്. അങ്ങനെയാണ് പ്രകാശ് സിറ്റി കണ്ടെത്തുന്നത്.

    ആ സമയത്ത് നമ്മുടെ കൂടെയുള്ള ഒരു അസോസിയേറ്റ് ഡയറക്ടര്‍ ചോദിച്ചിരുന്നു. എന്തുകൊണ്ട് സിനിമ നമുക്ക് മൂന്നാര്‍, മറയൂര്‍ മേഖലകളിലേക്ക് പ്ലേസ് ചെയ്തുകൂടാ എന്ന്. കുറച്ചുകൂടി ഭംഗിയുള്ള സ്ഥലങ്ങള്‍ എന്ന നിലയില്‍. പക്ഷേ എനിക്ക് അതിന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. അത്ര ഭംഗിയുള്ള ഒരു സ്ഥലത്തല്ല ഈ കഥ നടക്കേണ്ടത് എന്നായിരുന്നു എന്റെ നിലപാട്. ഭംഗി എന്നതിനപ്പുറം വേറൊരുതരം ലൈഫ് ഉള്ള സ്ഥലത്താണ് മഹേഷ് നില്‍ക്കേണ്ടത്. ഈ ധാരണ എനിക്കും ശ്യാമിനും നേരത്തേതന്നെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇടുക്കി മഹേഷിന്റെ ലൊക്കേഷനായത്. ആ പ്രദേശത്തെയും അവിടുത്തെ മനുഷ്യരെയും അതിന്റെ സംസ്‌കാരത്തെയുമൊക്കെ പരിചയപ്പെടുത്തിയതിന് ശേഷമായിരിക്കും സിനിമയില്‍ പ്ലോട്ട് അവതരിപ്പിക്കുക.

    ഇടുക്കി എന്ന പശ്ചാത്തലത്തെയോ അവിടുത്തെ മനുഷ്യരെയോ നിഷ്‌കളങ്കതയുടെ പ്രതീകങ്ങളായാണ് സാധാരണ സിനിമയില്‍ അവതരിപ്പിച്ച് കാണാറ്. മഹേഷ് എങ്ങനെയാണ്?

    മഹേഷ് സാധാരണക്കാരനായ ഒരു ഇടുക്കിക്കാരനാണ്. മഹേഷിനെപ്പോലെയുള്ള ഇടുക്കിക്കാര്‍ ഉണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. അവര്‍ കുറച്ചുകൂടി കൂട്ടായി പ്രവര്‍ത്തിക്കുന്നവരാണ്. അവിടുത്തെ ഭൂപ്രകൃതി തന്നെ ആളുകള്‍ തമ്മിലുള്ള ഒരു സഹകരണം ആവശ്യപ്പെടുന്നുണ്ട്. ടൈറ്റില്‍ സോങില്‍ കപ്പ വാട്ടുന്ന സീക്വന്‍സൊക്കെയുണ്ട്. ഇതൊന്നും പണിക്കാരെ വച്ചിട്ടൊന്നുമല്ല അവര്‍ ചെയ്യുന്നത്. അയല്‍ക്കാരും ബന്ധുക്കളുമൊക്കെ ചേര്‍ന്നാണ് ഒരു വീട്ടിലെ കപ്പ പറിക്കുക. അവരുടെ ഇടപെടലെല്ലാം നേരിട്ടാണ്. സന്തോഷം വന്നാലും സങ്കടം വന്നാലുമൊക്കെ അത് അങ്ങനെതന്നെ പ്രകടിപ്പിക്കാന്‍ മടിയില്ലാത്തവര്‍. നിഷ്‌കളങ്കന്‍ എന്ന് മഹേഷിനെക്കുറിച്ച് പറയില്ല. സാധാരണക്കാരന്‍ എന്നേ പറയൂ.

    ആഷിക് അബുവിനൊപ്പം പ്രവര്‍ത്തിക്കാനായത് ദിലീഷിന്റെ കരിയറിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്? ആദ്യ സിനിമ പൂര്‍ത്തിയാക്കി പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍?

    ഈ സിനിമ ഞാന്‍ എങ്ങനെയാണോ ചെയ്തിട്ടുള്ളത്, ആ ഒരു രീതിയിലേക്ക് ഞാന്‍ എത്തിപ്പെട്ടതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആഷിക് അബുവിനൊപ്പമുള്ള വര്‍ക്കാണ്. അത് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. പുള്ളി ഒരു സിനിമ എക്‌സിക്യൂട്ട് ചെയ്യുന്ന രീതി, ഒരു സിനിമ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നു എന്നൊക്കെയുള്ളത് എനിക്ക് വലിയ പാഠ്യവിഷയം തന്നെ ആയിരുന്നു. അത്ര കൂളായി സിനിമ ചെയ്യുന്ന അപൂര്‍വ്വം ഫിലിം മേക്കേഴ്‌സില്‍ ഒരാളാണ് അദ്ദേഹം. സിനിമയെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രീതികളൊക്കെത്തന്നെയാണ് ഞാനും ഫോളോ ചെയ്തിട്ടുള്ളത്. സിനിമയുടെ സ്വഭാവത്തിന്റെ കാര്യത്തിലല്ല ഇത് പറയുന്നത്. സിനിമയുണ്ടാക്കുന്ന ആ പ്രോസസിന്റെ കാര്യത്തില്‍.

    ആഷിക് അബുവിന്റെ സുഹൃദ് സംഘത്തില്‍ അദ്ദേഹത്തിന്റെ സമകാലികരായ, ഇന്നത്തെ മലയാളസിനിമയിലെ നിരവധി ശ്രദ്ധയ സാന്നിധ്യങ്ങളുണ്ട്. അക്കൂട്ടത്തില്‍ സംവിധായകര്‍, ഛായാഗ്രാഹകര്‍, തിരക്കഥാകൃത്തുക്കള്‍ ഒക്കെയുണ്ട്. ഇവരുടെയൊക്കെ സിനിമകളും സിനിമാ കാഴ്ചപ്പാടുകളും നിര്‍മ്മാണ രീതികളും ദിലീഷിനെ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നത്?

    ഉറപ്പായുമുണ്ട്. അമല്‍ നീരദിനും ഷൈജു ഖാലിദിനുമൊക്കെയൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു സംവിധായകന്റെ ജോലിയെക്കുറിച്ച് ഞാന്‍ ഇവരില്‍നിന്നൊക്കെ മനസിലാക്കിയ കാര്യം ഇതാണ്. ഒരു സംഘം ആളുകള്‍, അവരുടെ കഴിവുകളെ നമ്മള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. മഹേഷിന്റെ പ്രതികാരത്തില്‍ അതിനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

    മഹേഷിന്റെ പ്രതികാരത്തില്‍ ഷൈജു ഖാലിദാണ് ക്യാമറ ചെയ്തിരിക്കുന്നത്. അപ്പോള്‍ ഫസ്റ്റ് ഓഫ് ആള്‍ എനിക്ക് എന്താണ് വേണ്ടതെന്ന കാര്യം ഷൈജുവിനോട് കൃത്യമായി എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നതാണ്. അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തില്‍ നിന്ന് എനിക്കത് ഉണ്ടാക്കിയെടുക്കാന്‍ പറ്റുക എന്നുള്ളതാണ്. ബിജിബാല്‍ മ്യൂസിക് ചെയ്യുമ്പോള്‍ എനിക്ക് എന്ത് മൂഡാണ് വേണ്ടതെന്ന് അദ്ദേഹത്തോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയണം. എന്നാല്‍ മാത്രമല്ലേ അദ്ദേഹത്തിനും എനിക്ക് വേണ്ടത് തരാന്‍ പറ്റൂ? ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ ഓരോന്നാണ്. ഇതുതന്നെയാണ് അഭിനേതാക്കളുടെ കാര്യത്തിലും. നമുക്ക് പറയാനുള്ള കാര്യത്തെ പ്രേക്ഷകരിലെത്തിക്കുന്ന പ്രധാന ടൂളാണ് അഭിനേതാക്കള്‍. ഒരു ആക്ടറോടുള്ള സംവിധായകന്റെ കമ്യൂണിക്കേഷന്‍ ശരിയായ രീതിയിലല്ലെങ്കില്‍ അതിങ്ങനെ തെറ്റിത്തെറ്റി പോകും. റൈറ്ററുടെ കാര്യവും ഇങ്ങനെതന്നെ. അപ്പോള്‍ ഇവരെയെല്ലാം ഒരു സിനിമയിലേക്ക്, ഒരു പോയിന്റിലേക്ക് കൊണ്ടുവരുക എന്നതിലാണ് സംവിധായകന്റെ മിടുക്ക്. സംവിധായകന്‍ കണ്ടുകഴിഞ്ഞ ഒരു സിനിമയുണ്ടാവും. ആ സിനിമയിലേക്ക് എല്ലാ ഘടകങ്ങളെയും അടുപ്പിക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തേണ്ടത്. മഹേഷില്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നതും അതിനാണ്. ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണ് എന്നതായിരുന്നു എനിക്ക് കിട്ടിയ ഭാഗ്യം. നമുക്ക് നമ്മുടെ സുഹൃത്തുക്കളോടല്ലേ ഏറ്റവും നന്നായിട്ട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുക?

    പുറമേയ്ക്ക് നിന്ന് നോക്കുമ്പോള്‍ തോന്നുന്നതുപോലെ നിങ്ങളുടേത് ഒരു സൗഹൃദസംഘം തന്നെയാണോ? എന്താണ് അതിന്റെ സ്വഭാവം? ഒരു ക്ലോസ്ഡ് സര്‍ക്കിള്‍ ആണോ അത്?

    ഒരു ക്ലോസ്ഡ് ഗ്രൂപ്പിന്റെ സ്വഭാവമൊന്നുമില്ല അതിന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ആഷികിനൊപ്പം വരുന്നതിന് മുന്‍പും ശേഷവും ഞാന്‍ മറ്റ് പല സംവിധായകരുടെയും കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പല സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ അടച്ചുവച്ചിരിക്കുന്ന ഒരു ഗ്രൂപ്പ് ഒന്നുമല്ല. പിന്നെ, നമുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത ഒരാളുടെ കൂടെ നന്നായി ജോലി ചെയ്യാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. നേരത്തേ പറഞ്ഞ കമ്യൂണിക്കേഷന്‍ നടക്കില്ല. കമ്യൂണിക്കേഷന്‍ ഉള്ള ആരായാലും നമുക്ക് സ്വീകാര്യമാണ്. നമ്മുടെകൂടെ മുന്‍പ് സഹകരിച്ചിട്ടുള്ള പല സുഹൃത്തുക്കളും മഹേഷിന്റെ പ്രതികാരത്തില്‍ വര്‍ക്ക് ചെയ്യാത്തവരായുണ്ട്.

    സ്വാഭാവികമായും നമുക്ക് വ്യക്തിപരമായി സുഹൃത്തുക്കളുണ്ടാവും. പക്ഷേ സിനിമയ്ക്ക് അനുയോജ്യരായ ആള്‍ക്കാരെയാണ് നാം തെരഞ്ഞെടുക്കുന്നത്. നാളെ ഞാന്‍ വേറൊരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമ ഡിമാന്റ് ചെയ്യുന്നത് കുറച്ചുകൂടി വേറൊരു ആംഗിളില്‍ ചിന്തിക്കുന്ന സിനിമാറ്റോഗ്രാഫറെ ആണെങ്കില്‍ ഞാന്‍ അയാളെയാവും തെരഞ്ഞെടുക്കുക. ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ സുഹൃത്തുക്കളെ മാത്രം വച്ച് ചെയ്യുക എന്നൊന്നുമില്ല. കാസ്റ്റിംഗിന്റെ കാര്യത്തിലാവുമ്പോള്‍ കഥാപാത്രത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളെയാണ് പരിഗണിക്കുക. അവര്‍ക്കുവേണ്ടിയുള്ള അന്വേഷണമാണ് നമ്മള്‍ നടത്തുന്നത്. അടുപ്പമുള്ളവര്‍ക്ക് എപ്പോഴും പരിഗണനയുണ്ടാവും. പരിഗണന എന്ന് പറയുന്നത് ഈ കമ്യൂണിക്കേഷന് വേണ്ടിക്കൂടിയാണ്.

    പിന്നെ ഞങ്ങള്‍ക്കിടയില്‍ ഈഗോയുടെയൊന്നും പ്രശ്‌നങ്ങളില്ല. പ്രൊഫഷണലിസത്തിന് വില കല്‍പിക്കുന്നവരാണ് എല്ലാവരുംതന്നെ. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ആഷിക് അബു പ്രൊഡ്യൂസര്‍ ആയാലും അല്ലെങ്കിലും അദ്ദേഹം തരുന്ന പിന്തുണയും സഹായവും ഒന്നുതന്നെ ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം. അസിസ്റ്റന്റ് ഡയറക്ടേഴ്‌സായിട്ടുള്ള സുഹൃത്തുക്കളുണ്ട്. ഈ സിനിമയില്‍ അവര്‍ നേരിട്ട് വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷേ സിനിമയ്ക്ക് അവര്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

    ഈ പറഞ്ഞ പലരോടും ഞാന്‍ നമ്മുടെ കഥ സംസാരിച്ചിട്ടുണ്ട്. പല സിനിമാറ്റോഗ്രാഫേഴ്‌സിനോടും റൈറ്റേഴ്‌സിനോടുമൊക്കെ. ശ്യാം തനിയെയാണ് തിരക്കഥ രചിച്ചിട്ടുള്ളത്. പക്ഷേ ഈ സിനിമയുടെ പല ഘട്ടങ്ങളിലും ദിലീഷ് നായര്‍ കൂടെ ഉണ്ടായിരുന്നു.



    ഈ സൗഹൃദസംഘത്തില്‍ ദിലീഷിന് മനസുകൊണ്ട് ഏറ്റവും അടുപ്പം തോന്നിയ ഫിലിം മേക്കിംഗ് രീതി ആരുടേതാണ്?

    അങ്ങനെ പറയാന്‍ പറ്റില്ല. ഓരോ സിനിമയും ഡിമാന്റ് ചെയ്യുന്നത് ഓരോന്നാണ് എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ അത് ഏത് രീതിയില്‍ പറയണം എന്നത് ഞാന്‍ കണ്ടെത്തിയിരുന്നു. അതാണ് ഈ സിനിമ. അതില്‍ ആഷിക് അബുവിന്റെ അംശങ്ങളുണ്ടാവാം. നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ലാത്ത സംവിധായകരുടെ സ്വാധീനം ഉണ്ടാവാം. വിദേശസംവിധായകരുടെപോലും സ്വാധീനം ഉണ്ടാവാം. അത് സംവിധായകര്‍ മാത്രമല്ല, എഴുത്തുകാരുണ്ടാവാം. അവരില്‍ നിന്നൊക്കെ പോസിറ്റീവ് എന്ന് തോന്നിയതും ഈ സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും യോജിക്കുന്നതുമായ കാര്യങ്ങളും നമ്മള്‍ അവരില്‍ നിന്ന് സ്വീകരിച്ചേക്കും. പിന്നെ നമ്മള്‍ പുതുതായൊന്ന് സൃഷ്ടിക്കുകയാണ്. അതിനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതെത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നത് സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയും.

    മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആഷിക് അബു ആദ്യമായാണല്ലോ പണം മുടക്കുന്നത്? എങ്ങനെയായിരുന്നു നിര്‍മ്മാതാവ് എന്ന നിലയില്‍ ആഷികിന്റെ സാന്നിധ്യം?

    നിലവിലെ എന്റെ അവസ്ഥവച്ച് ഇതിലും നല്ല ഒരു പ്രൊഡ്യൂസറെ ഒരു കാരണവശാലും കിട്ടാന്‍ സാധ്യതയില്ല. അങ്ങനെ ഞാന്‍ പറയുന്നതിന് കാരണമുണ്ട്. കാരണം സോള്‍ട്ട് ആന്റ് പെപ്പര്‍ കഴിഞ്ഞുള്ള എല്ലാ ആഷിക് അബു ചിത്രങ്ങളിലും ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു ഡയറക്ടറും അസോസിയേറ്റും തമ്മിലുള്ള കമ്യൂണിക്കേഷന്‍ വളരെ വലുതാണ്. ഒരു നോട്ടത്തില്‍ നമുക്ക് കാര്യം മനസിലാക്കാന്‍ പറ്റണം. ഒരു സംവിധായകനുവേണ്ടി, അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി പലതും എക്‌സിക്യൂട്ട് ചെയ്യേണ്ട ഒരാളാണ് അസോസിയേറ്റ് ഡയറക്ടര്‍. സംവിധായകന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് തന്നെ. അപ്പോള്‍ കമ്യൂണിക്കേഷന്‍ അത്ര ക്ലിയര്‍ ആയിട്ടുള്ളവര്‍ക്ക് മാത്രമേ അങ്ങനെ വര്‍ക്ക് ചെയ്യാന്‍ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ ഇത്രയും കാലം ഈ രണ്ട് പൊസിഷനുകളില്‍ വര്‍ക്ക് ചെയ്തവര്‍ എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം ഊഹിക്കാമല്ലോ? അങ്ങനെയൊരാള്‍ പ്രൊഡ്യൂസറായാല്‍ എങ്ങനെയുണ്ടാവും? എനിക്ക് തോന്നുന്നത് ആഷിക്കേട്ടന്‍ ആ ഏരിയയിലേക്കൊന്നും നോക്കിയിട്ടില്ലെന്നാണ്. നമ്മളെ എന്തോ കനത്ത രീതിയില്‍ വിശ്വസിച്ചിട്ട് അങ്ങ് വിട്ടേക്കുകയായിരുന്നു.

    അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മിയും ഇടുക്കി ഗോള്‍ഡും കഴിഞ്ഞപ്പോഴേ ഷൈജു ഖാലിദിനെ ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നോ?

    ഷൈജു അടുത്ത സുഹൃത്താണ്. ഈ സിനിമയെക്കുറിച്ച് ഞാന്‍ ആദ്യം പറഞ്ഞ ഒരാള്‍ ഷൈജുവാണ്. വളരെ കാഷ്വല്‍ ടോക്കില്‍ എപ്പൊഴോ ആണ് പറഞ്ഞത്. ഇതൊന്ന് കേട്ടുനോക്കിയേ എന്നുംപറഞ്ഞ്. പക്ഷേ ഷൈജു ഭയങ്കര എക്‌സൈറ്റഡായി. അപ്പോള്‍ത്തന്നെ അവന്‍ പ്രോജക്ടിലായല്ലോ? സുഹൃത്തുക്കളുടെ അഭിപ്രായം നമുക്ക് ഭയങ്കരമായ ആത്മവിശ്വാസം തരുന്ന ഒരു കാര്യമാണ്. അവരാണല്ലോ അഭിപ്രായം പറയേണ്ടത്? പ്രത്യേകിച്ച് നമ്മുടെ ആദ്യ സിനിമ കൂടി അല്ലേ? ഇടുക്കി ഗോള്‍ഡിന്റെ സമയത്താണ് ഷൈജുവിനോട് മഹേഷിന്റെ പ്ലോട്ട് പറഞ്ഞത്. അതിന് മുന്‍പ് 22 വിന്റെ സമയത്ത് മറ്റൊരു കഥയുടെ കാര്യവും ഷൈജുവിനോട് പറഞ്ഞിരുന്നു. അതും അവന് താല്‍പര്യമുണ്ടായിരുന്നു. ചെയ്യാമെന്നും പറഞ്ഞിരുന്നു.

    ഇതുപോലെതന്നെയാണ് ആഷിക്കേട്ടനോടും കമ്യൂണിക്കേറ്റ് ചെയ്തിട്ടുള്ളത്. അല്ലാതെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാമോ എന്ന രീതിയിലൊന്നുമല്ല. പ്ലോട്ട് ആയപ്പോള്‍ ഇങ്ങനെ ഒരു സിനിമ ആലോചിക്കുന്നുണ്ടെന്ന് ആഷിക്കേട്ടനോട് പറഞ്ഞു. കേട്ടപ്പോള്‍ ആഷിക്കേട്ടന് ഇഷ്ടപ്പെട്ടു. അടിപൊളി സാധനമാണ്, നമുക്ക് പിടിക്കാം, ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യാം എന്നും പറഞ്ഞു. ഇതിലെ എല്ലാവരും തന്നെ അങ്ങനെയാണ് വന്നിട്ടുള്ളത്.



    ബിജിബാലിന്റെ കാര്യവും ഇങ്ങനെതന്നെ ആയിരുന്നോ? ടൈറ്റില്‍ സോങ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    നമ്മുടെ സിനിമയിലെ ഓരോ വിഭാഗം ആര് ചെയ്യണം എന്ന് തീരുമാനിക്കുന്നതിന്റെ മാനദണ്ഡമായി എനിക്ക് തോന്നുന്ന കാര്യം, നമ്മുടെ കഥയില്‍ അവര്‍ എക്‌സൈറ്റഡ് ആണോ എന്നുള്ളതാണ്. നമ്മള്‍ ഉദ്ദേശിച്ച തരത്തില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ഒരാള്‍ക്ക് പറ്റുന്നുണ്ടോ എന്നതാണ്. എല്ലാവര്‍ക്കും എല്ലാം ഒരേപോലെ ആയിരിക്കില്ലല്ലോ? നല്ലതാണെങ്കിലും വ്യക്തിപരമായി നമുക്ക് ചിലപ്പോള്‍ ചിലത് ഉള്‍ക്കൊള്ളാനാവാതെ പോകുമല്ലോ. നമ്മള്‍ വിചാരിച്ചപോലെ കാര്യങ്ങളെ മനസിലാക്കാന്‍ പറ്റിയ ആളാണ് ബിജിയേട്ടന്‍ എന്നാണ് തോന്നിയിട്ടുള്ളത്.

    ആദ്യമായി സംവിധാനസഹായി ആവുന്നത് ആഷിക് അബുവിനൊപ്പമാണോ?

    അതിന് മുന്‍പേ പലര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പറഞ്ഞാല്‍ അങ്ങനെ അറിയുന്ന സംവിധായകരല്ല. എന്നുവച്ച് അവര്‍ മോശക്കാരാണെന്നല്ല. ആ സിനിമകളില്‍ പലതും കൊമേഴ്‌സ്യലി അത്ര വിജയങ്ങളായിരുന്നില്ല. ആദ്യം വര്‍ക്ക് ചെയ്തത് കെകെ റോഡ് എന്ന സിനിമയിലാണ്. അതിന് മുന്‍പ് ചില ടെലിവിഷന്‍ പ്രൊഡക്ഷനുകളിലൊക്കെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. സിനിമകളുടെ കൂട്ടത്തില്‍ ആദ്യമായി വാണിജ്യവിജയം നേടിയത് 22 എഫ്‌കെ ആണ്.

    സിനിയിലേക്കുള്ള വഴി എവിടെനിന്നാണ് തുടങ്ങുന്നത്?

    സിനിമ കാണുന്ന കാലം മുതലേ അതിനോടൊരു ഇഷ്ടമുണ്ട്. പക്ഷേ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെയും പരിചയം ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് അന്നൊന്നും സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. സ്വപ്‌നം കാണുന്നതിനും അപ്പുറത്തുള്ള കാര്യമായിരുന്നു അതൊക്കെ. ബംഗ്ലൂരിലായിരുന്ന സമയത്ത് ഒന്നുരണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യാനുള്ള അവസരം കിട്ടി. അമച്വര്‍ വര്‍ക്കുകളായിരുന്നു അവയെങ്കിലും എന്നില്‍ ഒരു ആത്മവിശ്വാസമുണ്ടാക്കാന്‍ അവയ്ക്കായി. ബാംഗ്ലൂരില്‍ പഠനവും ജോലിയുമായി മുന്നോട്ടുപോകവേ ഒരു വര്‍ഷത്തേക്ക് ഒരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ച് നാട്ടില്‍ കോട്ടയത്തെത്തി. അപ്പോള്‍ അവിടെയുള്ള ചില സുഹൃത്തുക്കള്‍ ടിവി പ്രൊഡക്ഷനൊക്കെ ചെയ്യുകയാണ്. സൂരജ്, റോയ് തുടങ്ങിയവരൊക്കെ. റോയ് ഇപ്പോള്‍ എന്റെ സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സൂരജാണ് പാ.വ എന്ന ചിത്രം സംവിധാനം ചെയ്തത്. ബാംഗ്ലൂരില്‍ നിന്ന് വന്ന സമയത്ത് അവരുടെകൂടെയൊക്കെ കുറച്ചുകാലം കറങ്ങി. അന്നൊന്നുമായില്ലെങ്കിലും ഒരു കാര്യം മനസിലായി. കുറച്ചുകൂടെ ഒന്നു പിടിച്ചാല്‍ കാര്യം നടക്കുമെന്ന്. പിന്നെ എല്ലാവരെയുംപോലെ കുറച്ച് പട്ടിണിയും പരിവട്ടവും ടെന്‍ഷനും തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊക്കെയായി അവസരങ്ങള്‍ തേടി കുറച്ചു വര്‍ഷങ്ങളൊക്കെ നടന്നു. അങ്ങനെ ഒരു പടത്തില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടി. പിന്നെ അടുത്ത പടമായി അങ്ങനെ.. അവിടെനിന്നൊക്കെ കിട്ടിയ സുഹൃത്തുക്കളാണ് ദിലീഷും ശ്യാമുമൊക്കെ. എല്ലാവരും സ്ട്രഗ്ലിംഗ് പീരിയഡില്‍ത്തന്നെ ആയിരുന്നു. ഞങ്ങള്‍ എല്ലാവരുംകൂടെ വൈറ്റിലയില്‍ ഒരു വീടൊക്കെയെടുത്ത് സിനിമാശ്രമങ്ങളുമായി മുന്നോട്ടുപോയ കാലം. ഞാനും ശ്യാമും അസിസ്റ്റന്റ് ഡയറക്ടേഴ്‌സായി വര്‍ക്ക് ചെയ്യാന്‍ പോകുന്നു. ദിലീഷ് എഴുതാനുള്ള അവസരത്തിനായി നടക്കുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ കാലടി സര്‍വ്വകലാശാലയില്‍ എംഎ പഠിക്കാന്‍ പോയി. നാടകമായിരുന്നു വിഷയം. സിനിമ എന്ന മാധ്യമത്തെ സൂക്ഷ്മമായി അറിയണം എന്നൊക്കെ തോന്നിയിരുന്നു. അങ്ങനെ ഇരിക്കെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ വരുന്നത്. അതില്‍ അഭിനയിച്ചു. പിന്നീടാണ് കരിയറില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്.
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ini neetti kondu pokanum pattilallo
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    :(:(:(
     
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    comondra maheshe...:Clap;
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Repost :Hammer:
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :Vandivittu:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithoke njan 2 day munpe itatha :Bigboss:
     

Share This Page