നമുക്ക് ഗണിച്ചെടുക്കാൻ പറ്റാത്ത, നിർവചിക്കാനാവാത്ത ആകസ്മീകതകളുടെ ആകെത്തുകയാണ് ജീവിതം.ചിലപ്പോൾ ഓരോസംഭവങ്ങളും ഓരോ നിമിത്തമായിതോന്നും. എന്നെപ്പോലെ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾക്ക് സിനിമയിൽ എത്തിപ്പെടാൻ കഴിഞ്ഞത്, 33 വർഷമായി അവിടെ നിലനിൽക്കാൻ സാധിച്ചത്, കാലിടറാവുന്ന സാഹചര്യങ്ങളിൽ സത്യസന്ധതയോടെ പെരുമാറാൻ കഴിഞ്ഞത്,എല്ലാം ഗുരുകാരണവൻമാരുടെ അനുഗ്രഹമാണ്. ചിലകാര്യങ്ങൾ മുന്നേതീരുമാനിക്കപ്പെട്ടിരിക്കണം. ലാലേട്ടന്റെ മകൻ അപ്പു ആദ്യം അഭിനയിച്ച ഒന്നാമൻ എന്ന സിനിമയുടെ കൺട്രോളർ ആവാൻ സാധിച്ചത് സാധാരണ സംഭവമാണ്. പക്ഷെ 17 വർഷങ്ങൾക്കു ശേഷം അപ്പു ആദ്യം നായകനായി അഭിനയിച്ച ആദിയുടെ കൺട്രോളർ ആവാൻ സാധിച്ചത് നിമിത്തമാവാം. ഇന്ദ്രജിത് ആദ്യം അഭിനയിച്ച പടയണിയും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ആദ്യം നായികയായ വർണ്ണകാഴ്ചകളും ഇന്ദ്രജിത്തിന്റെ മകൾ നച്ചു ആദ്യം അഭിനയിച്ച ടിയാനും വർക്ക്ചെയ്യാൻ സാധിച്ചതിനെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടത്.പ്രഭചേച്ചിയുടെ കൂടെ മദ്രാസിൽ സുകുമാരൻ സാറിന്റെ വീട്ടിൽ വരുമായിരുന്ന വിജയ്യേശുദാസ് എന്ന കുട്ടിയെ കണ്ടിട്ടുണ്ട്. പിന്നീട് ആ കുട്ടി ഞാൻ വർക്ക് ചെയ്ത സിനിമകളിൽ പാടി. വിജയ് ആദ്യം അഭിനയിച്ച അവൻ എന്ന സിനിമയുടെ കോൺട്രോളറുമായി ഞാൻ. നസീർ സാറിന്റെയും ഷാനവാസിന്റെയും കൂടെ, മമ്മുട്ടി സാറിന്റെയും ദുൽക്കറിന്റെയും കൂടെ, ലാലേട്ടന്റെയും പ്രണവിനെയും കൂടെ, സുകുമാരൻ സാറിന്റെയും ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും കൂടെ, ബാലൻ k നായരുടെയും മേഘനാഥന്റെയും കൂടെ, തിലകൻ സാറിന്റെയും ഷമ്മിതിലകന്റെയും കൂടെ, ഭരത് ഗോപി സാറിന്റെയും മുരളി ഗോപിയുടെയും കൂടെ, കരമന ജനാർദനൻ ചേട്ടന്റെയും സുധീർ കരമനയുടെയും കൂടെ, ഭരതൻ സാറിന്റെയും സിദ്ധാർത്ഥന്റെയും കൂടെ, രാജൻ P ദേവിന്റെയും ഉണ്ണി രാജൻ P ദേവിന്റെയും കൂടെ... അഭിനയ പ്രതിഭകളായ അച്ഛൻമാരുടെയും അഭിനയത്തിൽ പുതിയ ചരിത്രം കുറിക്കുന്ന മക്കളുടെയും കൂടെ വർക്ക് ചെയ്യുവാൻ സാധിക്കുക, ഇതിൽ ചിലതെങ്കിലും ദൈവം എനിക്കുവേണ്ടി മാത്രം കരുതിവെച്ചതായിരിക്കാം. ഇന്ന്.. ഇന്നത്തെ ഈ ദിവസം എനിക്കു ഏറ്റവും അഭിമാനിക്കാൻ വക നൽകുന്ന ദിവസമാണ്. ഞാൻ എടുത്തുകൊണ്ടുനടന്ന കുട്ടി 16 വർഷം മുൻപ് നന്ദനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഞങ്ങളുടെ...നിങ്ങളുടെ രാജു, കൂടെ എന്ന നൂറാം സിനിമയുടെ വിജയത്തേരിലേറി നിന്നുകൊണ്ട് ലൂസിഫർ എന്ന ലാലേട്ടൻ സിനിമയുടെ ചുക്കാൻ പിടിച്ചു സംവിധാന രംഗത്തേക്ക് തിരിയുമ്പോൾ ആ സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നത് എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയ സുകുമാരൻ സാറിന്റെ അനുഗ്രഹം കൊണ്ടാവാം.അച്ഛനമ്മമാർ.. ഗുരുക്കന്മാർ ചെയ്ത പുണ്യത്തിന്റെ ഫലം അനുഭവിക്കാൻ എന്നെ നിയോഗിച്ചതുമാകാം. ആശിർവാദിന്റെ സിനിമകൾ ചെയ്യാൻ അവസരം തരുന്ന ആന്റണി പെരുമ്പാവൂരിനോടുള്ള നന്ദിയും രേഖപെടുത്തുന്നു.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ "ലൂസിഫർ" ഇന്ന് തുടങ്ങുകയാണ്.
5 വർഷം മുൻപ് "ലൂസിഫർ"നെ പറ്റി ഉള്ള രാജേഷ് പിള്ളയുടെ വാക്കുകളും കാഴ്ചപ്പാടുകളും..! വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് ലൂസിഫർ ചിത്രികരണം ആരംഭിക്കുമ്പോൾ വിധി കരുതി വെച്ച മാറ്റങ്ങൾ മറ്റ് പലതുമായിരുന്നു..!! Best Wishes Team 'L' “സ്വര്‍ഗത്തില്‍ ദൈവത്തിന് അടിമയായിരിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണ്” ലൂസിഫര്‍! നരകാധിപന്‍! അവന് വരുന്നു. മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലാണ് ലൂസിഫറാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ട്രാഫിക്കിലൂടെ ന്യൂവേവ് സിനിമകള്‍ക്ക് തുടക്കം കുറിച്ച രാജേഷ് പിള്ള. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. “2014ല്‍ അവന് അവതരിക്കും. മാലാഖമാര്‍ സൂക്ഷിക്കുക, അവന് നിങ്ങളിലേക്കെത്തുന്നു, ലൂസിഫര്‍” - മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു. ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. “ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍ ട്രാഫിക്കിനു മുകളില്‍ നില്‍ക്കണം. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി ഈ കഥ പറയുന്നത്. മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക” - വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജേഷ് പിള്ള പറഞ്ഞിരുന്നു. “ഒരേസമയം മോഹന്‍ലാലിന്റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം” - ലൂസിഫറിനെക്കുറിച്ച് രാജേഷ് പിള്ള വ്യക്തമാക്കുന്നു.
Lalettan 18th nu alle join cheyyoooo?. Lalettan te 83 days date undennu kettu also 100 plus days shoot. Sathyam aano? Sent from my Redmi 3S using Tapatalk