Sabari Nath അഞ്ജലി മേനോൻ എന്ന ഒറ്റ പേര് മതിയായിരുന്നു 'കൂടെ' എന്ന ചിത്രത്തിന് കാത്തിരിക്കാൻ. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നീ കാസ്റ്റിംഗ് കൂടി അറിഞ്ഞപ്പോൾ പ്രതീക്ഷകൾ വാനോളമെത്തി. അമിത പ്രതീക്ഷയുടെ ഭാരവും പേറി തീയേറ്ററിൽ എത്തിയിട്ടും ഒരു തരി പോലും നിരാശ ഉണ്ടായില്ല എന്ന് മാത്രമല്ല ചിത്രം മനസ് നിറഞ്ഞ് കണ്ടിറങ്ങാനുമായി. ഗൾഫിൽ ജോലി ചെയ്യുന്ന ജോഷുവ നീണ്ട വർഷങ്ങൾക്ക് ശേഷം അനിയത്തി ജെനിഫെറിന്റെ മരണം കൂടാൻ എത്തുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. കുടുംബക്കാർ, കൂട്ടുകാർ, എന്നുവേണ്ട ഒരിക്കൽ പരിചയപ്പെടുന്ന ആർക്കും ഒരിക്കലും മറക്കാനോ വെറുക്കാനോ സാധിക്കാൻ ആവാത്ത അത്ര സ്നേഹവും നന്മയും നിറഞ്ഞവളായിരുന്നു ജെനി. എന്നാൽ ജന്മനാ അവൾക്കുള്ള അസുഖം അവളെ അവളുടെ സ്വപ്നങ്ങളിൽ നിന്നും സന്തോഷങ്ങളിൽ നിന്നുമെല്ലാം അകറ്റിനിർത്തി. ജോഷുവ ആവട്ടെ, ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ പ്രാരാബ്ധവും ജെനിയുടെ ചികിത്സ ചിലവുമെല്ലാം പരിഹരിക്കാൻ ചെറു പ്രായത്തിൽ തന്നെ മറുനാട്ടിലേക്ക് പോകുന്നു. കുടുംബത്തിൽ നിന്നും ശരീരം കൊണ്ടും മനസ് കൊണ്ടും അകന്ന് നിൽക്കുന്ന അയാൾ തന്റെ കടമ നിറവേറ്റാൻ വേണ്ടി മാത്രമാണ് ആ മരണത്തിന് എത്തുന്നത് പോലും എന്ന് തോന്നിപ്പോകും. എന്നാൽ മരിച്ച രണ്ടാം നാൾ ജെനി അയാൾക്ക് മുന്നിൽ, അയാൾക്ക് മാത്രം കാണാനും കേൾക്കാനും സാധിക്കുന്ന വിധം പ്രത്യക്ഷപ്പെടുന്നു. ജെനിയുടെ മുറിയിൽ, അവളുടെ ലോകത്തേക്ക് കടക്കുമ്പോൾ മുതൽ അയാൾ മാറുകയാണ്. അവൾ ജനിച്ച് വീണ്, ജെനി എന്ന വിളി കേട്ട് അവൾ മെല്ലെ ചിരിച്ച ചിരി മുതൽ താൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അയാളിൽ ഉടലെടുക്കുന്നു. ആ തിരിച്ചറിവ് തന്നെയാവാം ജെനി വീണ്ടും അയാളെ തേടി വരാനുള്ള കാരണം. തന്റെ കുഞ്ഞുപെങ്ങളെയും അപ്പനെയും അമ്മയെയും താൻ എത്രത്തോളം തെറ്റിദ്ധരിച്ചു, അവഗണിച്ചു എന്ന് അവളിലൂടെ അയാൾ അറിയുന്നു. ഈ കുറ്റബോധം ഇത്ര നാൾ കൊടുക്കാതെ മാറ്റിവച്ച സ്നേഹം അവൾക്ക് നൽകാൻ അയാളെ പ്രേരിപ്പിക്കുന്നതും അങ്ങനെ അവൾ അയാളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോഷുവ ആയി പൃഥ്വിരാജും ജെനി ആയി നസ്രിയയും സ്ക്രീനിൽ ജീവിച്ചു എന്നുതന്നെ പറയാം. സംവിധായകൻ രഞ്ജിത് ജെനിയുടെയും ജോഷുവയുടെയും അപ്പനായി ഒരു മുഴുനീള വേഷം വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജോഷുവയുടെ ബാല്യ കാല സുഹൃത്ത് സോഫിയെ പാർവതിയും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ജോഷുവയുടെ അമ്മയായി T. പാർവതിയും മികച്ചുനിന്നു. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ആരും തന്നെ മുഷിപ്പിച്ചില്ല എന്നതാണ് വാസ്തവം. കൂട്ടത്തിൽ റോഷൻ മാത്യു അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം കുറച്ച് സീനുകളിൽ ആണെങ്കിൽ പോലും നല്ല പ്രെസെൻസ് ഉണ്ടാക്കുകയും ചെയ്തു. ബ്രൗണി എന്ന ജെനിയുടെ നായയെ പോലും സിനിമ കാണുന്നവർക്ക് ആ കുടുംബം സ്നേഹിക്കുന്ന അത്രതന്നെ സ്നേഹിക്കാൻ ആവുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മാജിക്. ക്യാമറയും സംഗീതവും; പ്രതേകിച്ച് പശ്ചാത്തല സംഗീതം വളരെയധികം പ്രശംസ അർഹിക്കുന്നു. മനോഹരമായ ദൃശ്യങ്ങൾ അതിനോട് ഇഴുകി ചേരുന്ന സംഗീതവും തരുന്ന ഹൃദ്യമായ അനുഭൂതി കൂടിയാണ് മനോഹരമായ ചിത്രത്തിന്റെ കഥയെ പ്രേക്ഷകന്റെ ഉള്ളിൽ ഒരിക്കലും മായാത്ത ഒരു ചിത്രമായി വരച്ചിടുന്നത്. ഇതിന് മുൻപ് 'പറവ'യിലൂടെ തന്റെ മാജിക് നമുക്ക് കാട്ടി തന്ന ലിറ്റിൽ സ്വയമ്പ് ക്യാമറ വിഭാഗം തന്റെ കയ്യിൽ ഭദ്രമാണെന്ന് കാട്ടിത്തന്നു. രഘു ദീക്ഷിത്, എം ജയചന്ദ്രൻ എന്നിവരാണ് മനോഹരമായ ഈണങ്ങൾ പകർന്നത്. സംവിധാനം ചെയ്ത മൂന്ന് സിനിമകളും എനിക്ക് പ്രിയപ്പെട്ടതാക്കിയ അഞ്ജലി മേനോൻ എന്റെ പ്രിയ സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. തുടക്കം ജോഷുവ ജെനിയെ ആദ്യമായി കാണുന്ന സീൻ മുതൽ പലതും ഒരു അനിയത്തിയുള്ള എനിക്ക് relate ചെയ്യാൻ സാധിച്ചത് കൊണ്ടാവും, സിനിമ മുഴുവൻ വല്ലാത്ത ഒരു ഫീലിൽ ആണ് കണ്ടത്. തീർന്ന് പോകരുതേ എന്ന് ആഗ്രഹിച്ച് കണ്ട ഈ അടുത്തെ ഒരു സിനിമയും ഇതുതന്നെ. തിയേറ്റർ വിട്ടിട്ടും ജെനിയും ജോഷുവയും കൂടെ ഇറങ്ങിപ്പോന്ന പോലെയായിരുന്നു എനിക്ക്. ഇനിയും എന്തൊക്കെയോ പറയാനുണ്ടെങ്കിലും വാക്കുകൾ കിട്ടാതെ പോകുന്നതിനാൽ നിർത്തുന്നു. പെങ്ങളുടെ കൂടെ ഒന്നുകൂടി കാണണം എന്ന ഉറച്ച തീരുമാനത്തിലാണ് തിയേറ്റർ വിട്ടത്. റേറ്റിങ് : മാർക്കിടാനോ കീറി മുറിക്കാനോ ഒന്നും തോന്നിയതേയില്ല സിനിമ കണ്ടിരുന്നപ്പോൾ, അതുകൊണ്ട് തന്നെ 5/5 എന്ന് പറയാമെന്ന് തോന്നുന്നു.
ഹാറ്റ്സ് ഓഫ് അഞ്ജലി മേനോൻ! കൂടെ- ഒരു ചലച്ചിത്ര കാവ്യം; ഇത് വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമ; താര ശരീരത്തിൽ നിന്ന് കുതറിച്ചാടി പൃഥ്വിരാജ്; തിരിച്ചുവരവ് ഗംഭീരമാക്കി നസ്രിയ; വീണ്ടും ക്ളിക്കായി പൃഥ്വി-പാർവതി താരജോടി http://www.marunadanmalayali.com/cinema/film-review/koode-film-review-114883
ആഗ്രഹിച്ച പലതും കൂടെ കൂട്ടാന്‍ പറ്റാതെ പോയ ഒരുപാട് പേര്‍ക്കായി സച്ചിന് കുണ്ടല്‍ക്കര്‍ ഒരു കഥ എഴുതി. ആ കഥ തിരക്കഥയായും പിന്നെ സിനിമയായും രൂപമാറ്റം സംഭവിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ ഒരു മായാലോകം താനെ രൂപപ്പെട്ടു. ആ മായാലോകത്തേക്ക് കയറിക്കൂടിയവരെല്ലാം ഇപ്പോള്‍ ഓരോരോ ഓര്‍മകള്‍ക്ക് പിന്നാലെ പായുന്നുണ്ടാവും. എന്തൊരു ഒഴുക്കാണ്... എത്ര ലളിതമാണ് ആ വാക്ക് 'കൂടെ'. എന്തേ ഇത്രയും നാളും ഇടയ്ക്കിടെ പറയാറുള്ള ആ വാക്കില്‍ ഇത്രയേറെ അര്‍ഥ തലങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ല. 'കൂടെ' അതൊരു പ്രണയാര്‍ദ്രമായ പദമാണ്.... കരുതലിന്റെ പര്യായമാണ്... അതുമല്ലെങ്കില്‍ ഓരോരുത്തരും പലകുറി ഉപയോഗിച്ചിട്ടും എഴുതിയിട്ടുമൊന്നും തേഞ്ഞ് മാഞ്ഞ് പോകാത്ത അത്ഭുത വാക്കാണ്. ജെനിയും ജോഷ്വായും സോഫിയും ബ്രൗണിയുമെല്ലാം സ്വാതന്ത്ര്യത്തിന്റെ ചരട് പൊട്ടിച്ച് ബിഗ്സക്രീനില്‍ പാറി പറന്നപ്പോള്‍ ഒഴുകി മാറിയ മണിക്കൂറുകള്‍ക്ക് നീളം കുറഞ്ഞപോലൊരു തോന്നല്‍. ഇനിയും ഇനിയും കാണാനുള്ള എന്തൊക്കെയോ ആ ലോകത്ത് ഒളിഞ്ഞരിപ്പുണ്ടെന്നുള്ള തോന്നല്‍. ഇഷ്ടമുള്ളതെല്ലാം കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. അതുകൊണ്ട് തന്നെ അഞ്ജലി മേനോന്റെ കൂടെയും എപ്രേക്ഷകര് കൂടെ കൂട്ടിയിട്ടുണ്ടാവും.... Read more http://www.deepika.com/cinema/Review.aspx?Koode-Malayalam-Movie-Review&ID=609
Ennale kandirunnu..Pan cinemas HF. Nazriya and prithvi combo. and some eye catchy visuals made it watchable level. Story valiya sambavam onnum ellengilum Anjali bore adikkathe kandirikkavunna reethiyil eduthittundu. Main -ve ayi thonniyathu pullikariyude previous padangile pole character nu oru depth ella...Nazriya kalakki. OSO yude continuation pole ulla character, super ayi cheythu. Prithvi nannayi cheythittundu..Parvathy valiya scene onnum ellla. Ranjith also good. then major +ve camera work anu...thakarppan visuals anu...Overall no way near Anjaly's previous flicks...B.O yil hit akum